Headlines

അറബിക്കടലില്‍ ന്യൂനമര്‍ദം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

അറബിക്കടലിന്റെ തെക്കുഭാഗത്തായി ന്യൂ​ന​മ​ർ​ദ മേ​ഖ​ല രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​തയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. 48 മണിക്കൂറിനിടിയില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതയുളളതിനാല്‍ വ​ട​ക്ക​ൻ ആ​ൻ​ഡ​മാ​ൻ ദ്വീ​പി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ഇതിന്റെ പ്ര​തി​ഫ​ല​നം ഉ​ണ്ടാ​കും. കടലില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.

Read More

ശുഭപ്രതീക്ഷ നൽകുന്ന ചർച്ച, ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയെന്നും ഉദ്യോഗാർഥികൾ

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന പി എസ് സി ഉദ്യോഗാർഥികളുമായി സർക്കാർ പ്രതിനിധികൾ നടത്തിയ ചർച്ച പൂർത്തിയായി. തങ്ങളുടെ ആവശ്യങ്ങൾ ന്യായമാണെന്നും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പ് നൽകിയതായും ചർച്ചക്ക് ശേഷം ഉദ്യോഗാർഥികൾ പറഞ്ഞു ദക്ഷിണമേഖലാ ഐജിയും ആഭ്യന്തര സെക്രട്ടറിയുമാണ് സർക്കാരിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്. സമരം 26ാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് സർക്കാർ ചർച്ചക്ക് തയ്യാറായത്. സർക്കാരുമായി സംസാരിച്ച് ഉദ്യോഗാർഥികൾക്ക് അനുകൂലമായ ഉത്തരവ് നൽകാൻ ശ്രമിക്കാമെന്ന് ചർച്ചയിൽ ഉദ്യോഗസ്ഥർ അറിയിച്ചു  

Read More

ഇന്ന് 301 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, സമ്പർക്കത്തിലൂടെ 90 പേർക്ക്; രോഗമുക്തി 107 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, വയനാട് ജില്ലയില്‍…

Read More

കേസുകള്‍ ദിവസേനെ കുതിച്ചുയരുന്നു; താളം തെറ്റി കൊവിഡ് വാക്‌സിനേഷന്‍: ഇന്ത്യയ്ക്ക് പിഴച്ചതെവിടെ

  ബംഗളൂരു: രാജ്യത്ത് 18 പൂര്‍ത്തിയായവര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നല്‍കാന്‍ തീരുമാനിച്ചത് ഈ മാസമാണ്. കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് തുടരുന്നതിനിടെയാണ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ നല്‍കാന്‍ പരിമിതമായ സ്റ്റോക്ക് മാത്രമേ ഉള്ളൂവെന്ന് സംസ്ഥാനങ്ങള്‍ പറഞ്ഞതോടെ കുത്തിവയ്പ്പിന്റെ വേഗത കുറഞ്ഞു. അതേസമയം, ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യത്ത് കേസുകള്‍ ഇപ്പോഴും റെക്കോര്‍ഡ് വേഗതയില്‍ ഉയരുകയാണ്. പ്രതിരോധ കുത്തിവയ്പ്പുകളുടെ മാന്ദ്യത്തോടൊപ്പം, കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ആശുപത്രികള്‍ ഒക്‌സിജന്‍ ക്ഷാമം അനുഭവിക്കുന്നതിനാല്‍ സംസ്ഥാനങ്ങള്‍ കോടതിയെ സമീപിച്ചു….

Read More

തൂത്തുക്കുടി കസ്റ്റഡി കൊലപാതകം; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ചെന്നൈ: തൂത്തുക്കുടി ഇരട്ട കസ്റ്റഡി കൊലപാതക കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. വ്യാപാരികളുടെ മരണകാരണം മൂന്നാംമുറ എന്നാണ് സിബിഐ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോക്കപ്പിലെ ഭിത്തിയിലും ലാത്തിയിലും രക്ത കറ കണ്ടെത്തിയെന്നും ഡിഎന്‍എ പരിശോധനയില്‍ ഇത് വ്യാപാരികളുടേത് എന്ന് തെളിഞ്ഞെന്നും കുറ്റപത്രത്തില്‍ പറയുന്നു. വ്യാപാരികളുടെ കൈകൾ പുറകിലേക്ക് കെട്ടിയിട്ട് പൊലീസുകാർ കൂട്ടമായി മർദിച്ചുവെന്നും രഹസ്യഭാഗങ്ങളില്‍ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നത് അമിത രക്തസ്രാവത്തിന് വഴിവച്ചുവെന്നും സിബിഐ കണ്ടെത്തി. അമിത രക്തസ്രാവം ഉണ്ടായിട്ടും പൊലീസ് മര്‍ദ്ദനം നിര്‍ത്തിയില്ല. ഇൻസ്പെകർ ശ്രീധറിനും…

Read More

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര: വിവരശേഖരണം പൂര്‍ത്തിയായെന്ന് കെഎസ്ആര്‍ടിസി; ഇനി ജെന്‍ഡര്‍ ടിക്കറ്റ് വേണ്ട

  കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഇന്ദിര ഗ്യാരണ്ടി സൗജന്യ ബസ് യാത്രയുടെ വിവരശേഖരണം പൂര്‍ത്തിയായതായി കെഎസ്ആര്‍ടിസി. ജെന്‍ഡര്‍ തിരിച്ചുള്ള ടിക്കറ്റ് ഇനി യാത്രക്കാര്‍ക്ക് ലഭിക്കില്ല. നടന്നത് നിശ്ചിത സമയത്തേക്കുള്ള ട്രയല്‍ എന്നാണ് വിശദീകരണം. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമായിരിക്കും തുടര്‍ നടപടി. (KSRTC says data collection completed for Free bus travel for women)     പ്രതിദിന യാത്രക്കാരുടെ കണക്കെടുപ്പെന്ന നിലയിലാണ് കെഎസ്ആര്‍ടിസിയില്‍ ജന്‍ഡര്‍ ടിക്കറ്റിങ് ആരംഭിച്ചത്. സ്ത്രീ, പുരുഷന്‍ എന്നിങ്ങനെ വേര്‍തിരിച്ചായിരുന്നു…

Read More

കൊണ്ടോട്ടി പീഡന ശ്രമം: പ്രതിയെ കണ്ടാല്‍ തിരിച്ചറിയുമെന്ന് പെണ്‍കുട്ടി

മലപ്പുറം: കൊണ്ടോട്ടി കോട്ടുകരയില്‍ പെണ്‍കുട്ടിയെ ബലാത്സംഗ ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതം. പ്രതിയെ പലപ്പോഴും നാട്ടില്‍ഡ കണ്ട് പരിചയമുണ്ടെന്നും പേര് വിവരങ്ങള്‍ അറിയില്ലെന്നും ചികിത്സയിലുള്ള പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടി നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ ഉടന്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് കൊണ്ടോട്ടി പോലീസ് അറിയിച്ചു. ഇന്നലെ ഉച്ചക്കാണ് കോട്ടുക്കരയില്‍ 22 കാരിയായ പെണ്‍കുട്ടിയെ റോഡില്‍ നിന്നും ബലമായി പിടിച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പെണ്‍കുട്ടിയെ കടന്നുപിടിച്ച യുവാവ്…

Read More

‘നികുതിവെട്ടിപ്പുകാരോട് നോ കോംപ്രമൈസ്’; സംസ്ഥാനത്ത് ടാക്സ് ഡ്രൈവുമായി സർക്കാർ

  ടാക്സ് ഡ്രൈവുമായി സർക്കാർ. സംസ്ഥാനത്ത് ടാക്സ് ഡ്രൈവ് നടത്തും. ജനങ്ങളുടെ മേൽ നികുതിഭാരം വർദ്ധിപ്പിക്കാതെയും ജി എസ് ടി സംവിധാനം പുനസംഘടിപ്പിച്ചും നികുതി വരുമാനം വർദ്ധിപ്പിക്കും. നികുതിവെട്ടിപ്പുകാരോട് നോ കോംപ്രമൈസ്. നിയമാനുസൃതം നികുതി അടയ്ക്കുന്നവർക്ക് എല്ലാ സംരക്ഷണവും നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.     ഞങ്ങൾ ശ്രദ്ധയോടെ എല്ലാ കാര്യവും ചെയ്യും. കേരള താത്പര്യത്തിന് വിരുദ്ധമായി ഒന്നും ചെയ്യില്ല. ബജറ്റിൽ പറഞ്ഞ കാര്യങ്ങൾ മൂന്നുമാസത്തിനുള്ളിൽ നടപ്പാക്കാൻ തുടങ്ങും. തെറ്റ് ചെയ്താൽ തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ പിൻവലിക്കും. അതിനെ…

Read More

ഭവാനിപ്പൂർ ഉപതിരഞ്ഞെടുപ്പ് ഇന്ന്; മമതയ്‌ക്ക്‌ നിർണായകം

  കൊൽക്കത്ത: പശ്‌ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ഇന്ന് നിർണായക ദിനം. സംസ്‌ഥാനത്തെ മുഖ്യമന്ത്രി പദത്തിൽ തുടരണമെങ്കിൽ ഇന്ന് ഭവാനിപ്പൂർ ജനത മനസറിഞ്ഞ് വോട്ടിടണം. മമത മൽസരിക്കുന്ന ഭവാനിപ്പൂർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന് നടക്കും. മുഖ്യമന്ത്രി സ്‌ഥാനത്ത് തുടരണമെങ്കില്‍ മമതയ്‌ക്ക്‌ ഉപതെരഞ്ഞെടുപ്പില്‍ വിജയം അനിവാര്യമാണ്. ബിജെപി സ്‌ഥാനാർഥിയായി പ്രിയങ്ക ട്രിബ്രേവാളും സിപിഎം സ്‌ഥാനാർഥിയായി ശ്രീജിബ് ബിശ്വാസുമാണ് മമതക്കെതിരെ മൽസരിക്കുന്നത്. അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വോട്ടെടുപ്പ് കഴിയും വരെ ഭവാനിപ്പൂരില്‍ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. പ്രചാരണത്തിന്റെ അവസാന…

Read More