രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,177 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,177 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,03,23,965 ആയി 20923 പേർ ഇന്നലെ രോഗമുക്തി നേടി. നിലവിൽ 2,47,220 പേരാണ് ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 217 പേർക്ക് കൂടി കൊവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടു. രാജ്യത്തെ ആകെ മരണസംഖ്യ 1,49,435 ആയി മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം രോഗബാധിതരുള്ളത്. ഇവിടെ 19,38,854 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കർണാടകയിൽ 9,21,128 പേർക്കും ആന്ധ്രയിൽ 8,82,850 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു…

Read More

ശബരിമല സ്വര്‍ണകൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കോടതി തള്ളി

ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കോടതി തള്ളി. രണ്ട് കേസുകളിലെയും ജാമ്യഹര്‍ജിയാണ് കൊല്ലം വിജിലന്‍സ് കോടതി തള്ളിയത്. ഇനിയും തൊണ്ടി മുതല്‍ കണ്ടെടുക്കാന്‍ ഉണ്ടെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു.ആദ്യം അറസ്റ്റിലായ ആളാണെന്നും, റിമാന്‍ഡ് 90 ദിവസം ആകുന്നു എന്നുമാണ് പോറ്റി കോടതിയില്‍ വാദിച്ചത്. ഇനിയും തൊണ്ടി മുതല്‍ കണ്ടെടുക്കാന്‍ ഉണ്ടെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചാണ് ജാമ്യ ഹര്‍ജി തള്ളിയത്. രണ്ടാം തവണയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം നിഷേധിക്കുന്നത്. ആദ്യം…

Read More

‘വി ടി ബൽറാം രാജിവെച്ചിട്ടില്ല, ദുർവ്യാഖ്യാനം ചെയ്യുന്നത് ദൗർഭാഗ്യകരം’; രാജിവാർത്ത തള്ളി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

വിവാദമായ ബിഹാർ ബീഡി എക്സ് പോസ്റ്റിന്റെ പശ്ചാത്തലത്തിൽ വി ടി ബൽറാം രാജിവെക്കുകയോ പാർട്ടി അദ്ദേഹത്തിനെതിരെ നടപടി എടുക്കുകയോ ചെയ്തിട്ടില്ലെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്. കെപിസിസി വൈസ് പ്രസിഡന്റായ ബൽറാം അധിക ചുമതലയായി വഹിക്കുന്ന ഡിഎംസി ചെയർമാൻ പദവിയിൽ ഇപ്പോഴും തുടരുകയാണ്. അദ്ദേഹത്തിന്റെ കൂടി അഭിപ്രായം അനുസരിച്ച് വരുന്ന പഞ്ചായത്ത്‌, നിയമസഭ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ പാർട്ടിയുടെ സാമൂഹ്യ മാധ്യമ വിഭാഗം പുനഃസംഘടിപ്പിക്കാനുള്ള നടപടികൾ പാർട്ടിയുടെ അജണ്ടയിലുണ്ടെന്നും സണ്ണി ജോസഫ് വാർത്താകുറിപ്പിൽ പറഞ്ഞു. കെപിസിസി ഡിജിറ്റൽ മീഡിയ…

Read More

ഐപിഎൽ താരലേലത്തിന്റെ അന്തിമ പട്ടികയിൽ 590 താരങ്ങൾ; ശ്രീശാന്തും ഇടം നേടി

  ഐപിഎൽ 2022 താരലേലത്തിന്റെ അന്തിമ പട്ടിക പുറത്ത്. 590 താരങ്ങളുടെ പട്ടികയാണ് ബിസിസിഐ പ്രസിദ്ധീകരിച്ചത്. മലയാളി താരം എസ് ശ്രീശാന്ത് പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഫെബ്രുവരി 12, 13 തീയതികളിൽ ബംഗളൂരുവിലാണ് ലേലം നടക്കുന്നത് 590 പേരിൽ 228 പേർ ക്യാപ്ഡ് കളിക്കാരും 355 പേർ അൺ ക്യാപ്ഡ് താരങ്ങളുമാണ്. ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളിൽ നിന്ന് ഏഴ് താരങ്ങളും അന്തിമ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 370 പേർ ഇന്ത്യയിൽ നിന്നും 220 പേർ വിദേശ താരങ്ങളുമാണ്….

Read More

കോഴിക്കോട് ജില്ലയില്‍ 263 പേര്‍ക്ക് കോവിഡ് ;രോഗമുക്തി 540, ടി.പി.ആര്‍ 5.94%

  കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 3പേരുടെ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നുവന്ന ഒരാള്ക്കും സമ്പര്‍ക്കം വഴി 259 പേര്‍ക്കും ആണ് രോഗം ബാധിച്ചത്. 4498 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 540 പേര്‍ കൂടി രോഗമുക്തി നേടി. 5.94 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പുതുതായി വന്ന 398 പേർ ഉൾപ്പടെ 16051 പേർ ഇപ്പോൾ…

Read More

മഴ കനക്കും; 7 ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം തുലാവർഷം വീണ്ടും സജീവമാകുന്നു.അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനത്തേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനത്തേക്കും. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. കന്യാകുമാരിക്ക് മുകളിൽ നിലനിൽക്കുന്ന ചക്രവാത…

Read More

തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല; തിരുപ്പൂരില്‍ എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് വെടിവച്ച് കൊന്നു

തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല. തിരുപ്പൂരില്‍ എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് വെടിവച്ച് കൊന്നു. മണികണ്ഠന്‍ ആണ് മരിച്ചത്. അറസ്റ്റ് ചെയാന്‍ ശ്രമിച്ചപ്പോള്‍ ആക്രമിച്ചെന്നാണ് പൊലീസ് വാദം. ചൊവ്വാഴ്ച രാത്രിയാണ് സ്‌പെഷ്യല്‍ എസ്‌ഐ ഷ്ണ്മുഖസുന്ദരം കൊല്ലപ്പെട്ടത് എഐഎഡിഎംകെ എംഎല്‍എ സി മഹേന്ദ്രന്റെ ഉടമസ്ഥതയില്‍ തിരുപ്പൂര്‍ ജില്ലയിലെ ഗുഡിമംഗലത്തുള്ള ഫാമില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. കേസില്‍ ഫാം ഹൗസിലെ ജോലിക്കാരായമൂര്‍ത്തി, മക്കളായ മണികണ്ഠന്‍, തങ്കപാണ്ടി എന്നിവരായിരുന്നു പ്രതികള്‍. മദ്യപിക്കുന്നതിനിടെ മൂര്‍ത്തിയും മകന്‍ തങ്കപാണ്ടിയും തമ്മില്‍ തര്‍ക്കമുണ്ടാവുകയും തങ്കപാണ്ടി അച്ഛനെ…

Read More

വിദ്യാലയങ്ങൾ തുറന്ന് അഞ്ച് ദിവസത്തിനിടെ അധ്യാപകര്‍ക്ക് കോവിഡ്

ബെംഗളൂരു: സ്‌കൂളുകളും കോളജുകളും തുറന്ന് അഞ്ച് ദിവസത്തിനിടെ കര്‍ണാടകയില്‍ നിരവധി അധ്യാപകര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് മാതാപിതാക്കളും വിദ്യാര്‍ഥികളും ആശങ്കയിൽ ആയിരിക്കുകയാണ്. ബെലഗാവി ജില്ലയില്‍ മാത്രം 18 അധ്യാപകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കും മുന്‍പേ അധ്യാപകരും മറ്റ് ജീവനക്കാരും നിര്‍ബന്ധമായി കൊറോണ വൈറസ് ടെസ്റ്റ് വിധേയരാകണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അധ്യാപകര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ചിക്കോടിയില്‍നിന്നുള്ള നാല് അധ്യാപകര്‍ക്കും ബെലഗാവിയില്‍നിന്നുള്ള…

Read More

സ്വകാര്യ ബസിനടിയിലേക്ക് സ്കൂട്ടർ പാഞ്ഞുകയറി വിദ്യാർത്ഥിനി മരിച്ചു

കൊച്ചി: എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിനി സ്വകാര്യ ബസ്സിനടിയിൽപ്പെട്ട് മരിച്ചു.വിദ്യാർഥിനി സഞ്ചരിച്ചിരുന്ന സ്കൂട്ടർ ബസിനടിയിൽ പെടുകയായിരുന്നു. ആരക്കുന്നം ടോക് എച്ച് എഞ്ചിനിയറിംഗ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയായ തിരുവാങ്കുളം സ്വദേശി അഞ്ജലി  (19) ആണ് ബസിനടിയിൽപ്പെട്ട് മരിച്ചത്. നടക്കാവ് – പിറവം റോഡിൽ ആരക്കുന്നം പുളിക്കമാലിയിൽ ഇന്ന്  രാവിലെ 9: 10 നാണ് അപകടം ഉണ്ടായത്.

Read More

നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കില്ല; പുനപ്പരിശോധനാ ഹരജി സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: ദേശീയ തലത്തിലുള്ള മെഡിക്കല്‍ (നീറ്റ്) ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ (ജെഇഇ- മെയിന്‍) തുടങ്ങിയ പരീക്ഷകള്‍ നടത്താനുള്ള ഉത്തരവ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ബി ആര്‍ ഗവായി, കൃഷ്ണ മുറാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ആറ് സംസ്ഥാനങ്ങളാണ് സുപ്രിംകോടതിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കിയത്. നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി അനുമതി നല്‍കി.  ആഗസ്ത് 17ന് ജസ്റ്റിസ് അരുണ്‍ മിശ്ര…

Read More