24 മണിക്കൂറിനിടെ 1.32 ലക്ഷം പേർക്ക് കൂടി കൊവിഡ്; 2713 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,364 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിനോടകം 2,85,74,350 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് 2713 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,07,071 പേർ രോഗമുക്തി നേടി. ഇതുവരെ 2,65,97,655 പേർ രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്താകെ 3,40,702 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത് നിലവിൽ 16,35,993 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 22.41 കോടി പേർക്ക് കൊവിഡ് വാക്‌സിൻ…

Read More

കോവിഡ് ഇന്ത്യന്‍ വകഭേദം കുവൈത്തില്‍ സ്ഥിരീകരിച്ചു

  കുവൈത്ത് സിറ്റി: കുവൈത്തില്‍ ഏതാനും പേര്‍ക്ക് കോവിഡിന്റെ ഇന്ത്യന്‍ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലബോറട്ടറിയില്‍ ആവര്‍ത്തിച്ചു നടത്തിയ പരിശോധനയിലാണ് ഡെല്‍റ്റ എന്ന പേരു കൂടിയുള്ള ഇന്ത്യന്‍ വകഭേദം തിരിച്ചറിഞ്ഞതെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയ വക്താവ് അബ്ദുല്ല അല്‍ സനദ് പറഞ്ഞു.

Read More

പഠിപ്പിച്ച് തീരാതെ പാഠങ്ങൾ; സിലബസോ പരീക്ഷയ്ക്കുള്ള പാഠഭാഗമോ കുറച്ചേക്കും

തൃശ്ശൂർ:അധ്യയന വർഷത്തിന്റെ 40 ശതമാനം പിന്നിട്ടപ്പോൾ സംസ്ഥാനത്തെ കുട്ടികൾക്ക് ഓൺലൈനിലൂടെ നൽകാനായ ക്ലാസുകളുടെ വിഷയം തിരിച്ചുള്ള എണ്ണം വളരെ കുറവ്. സ്‌കൂൾ പ്രവർത്തിച്ചിരുന്നെങ്കിൽ ഇപ്പോൾ ഓരോ വിഷയത്തിനും 65 പീരിയഡുകൾ കിട്ടിയേനേ. എന്നാൽ ശരാശരി 20 ശതമാനം ക്ലാസുകളാണ് ഓരോ വിഷയത്തിനും ഓൺലൈനിലൂടെ കിട്ടിയിരിക്കുന്നത്. ഈ സ്ഥിതി തുടർന്നാൽ സ്‌കൂൾ തുറന്ന ശേഷം മുഴുവൻ പാഠഭാഗവും പഠിപ്പിച്ചു തീരുമോ എന്നാണ് ആശങ്ക. സിലബസ് കുറയ്ക്കില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മാറ്റി ചിന്തിക്കേണ്ടി വരുമെന്നാണ് പൊതുവിദ്യാഭ്യാസ രംഗത്തു നിന്നുള്ള സൂചന….

Read More

ലോഡ്‌ഷെഡിങ്ങും പവർകട്ടും പഴങ്കഥ; കേരളം വൈദ്യുതി വിൽക്കുന്നു

ലോഡ്‌ഷെഡിങ്ങും പവർകട്ടും പഴങ്കഥയാക്കിയ കെഎസ്‌ഇബി വൈദ്യുതി വിറ്റ്‌ സാമ്പത്തിക നേട്ടത്തിലേക്ക്‌. സംസ്ഥാനത്തിന്റെ ആവശ്യം കഴിഞ്ഞുള്ള വൈദ്യുതി പവർ എക്‌സ്‌ചേഞ്ച്‌ വഴിയാണ് ലാഭകരമായി വിൽക്കുന്നത്‌. പകൽ കേരളത്തിന്റെ വൈദ്യുതി ലഭ്യത 3500 മെഗാവാട്ടാണ്‌. ആവശ്യകത 3000–-3100 മെഗാവാട്ടും. ശേഷിക്കുന്ന വൈദ്യുതിയാണ്‌ വിൽക്കുന്നത്‌. യൂണിറ്റിന്‌ നാലര രൂപയ്‌ക്കു മുകളിലാണ്‌ വിൽപ്പന. ഒമ്പതര രൂപയ്‌ക്കുവരെ വിൽപ്പന നടത്താൻ കേരളത്തിനാകുന്നു‌. വൈകിട്ട്‌ 4400 മെഗാവാട്ടാണ്‌ ലഭ്യത. ആവശ്യകത 4100ഉം. സാധ്യമായ സാഹചര്യത്തിൽ ഈ വൈദ്യുതിയും വിൽക്കുന്നു‌. ലാഭം ഉറപ്പാക്കിയാണ്‌ വിൽപ്പന. യുഡിഎഫ്‌ സർക്കാർ‌…

Read More

ആലപ്പുഴ പുറക്കാട്ട് ഒമ്പതിനായിരത്തോളം താറാവുകൾ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനിയെന്ന് സംശയം

ആലപ്പുഴ പുറക്കാട്ട് ഒമ്പതിനായിരത്തോളം താറാവുകൾ കൂട്ടത്തോടെ ചത്തു. പക്ഷിപ്പനിയാണെന്നാണ് സംശയിക്കുന്നത്. പുറക്കാട് അറുപതിൽചിറ ജോസറ് ചെറിയാന്റെ താറാവു കുഞ്ഞുങ്ങളാണ് കൂട്ടത്തോടെ ചത്തത്. തകഴി കുന്നുമ്മ പന്നക്കുളത്തിന് സമീപത്തെ കരിയാർ മുടിയിലക്കേരി പാടശേഖരത്തിന് സമീപത്താണ് താറാവിനെ വളർത്തിയിരുന്നത്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ടായിരുന്നു താറാവ് വളർത്തൽ. എന്നാൽ കഴിഞ്ഞാഴ്ച മുതൽ താറാവുകൾ തച്ചു തുടങ്ങുകയായിരുന്നു. ഇനിയും നാലായിരത്തോളം താറാവുകളാണ് ബാക്കിയുള്ളത്. ഇവയും തൂങ്ങിത്തുടങ്ങിയിട്ടുണ്ട്.  

Read More

അഗര്‍വാളിന്റെ ഒറ്റയാള്‍ പോരാട്ടം രക്ഷയായില്ല; സൂപ്പര്‍ ഓവറിലൂടെ ജയം പിടിച്ചുവാങ്ങി ഡല്‍ഹി

ഐപിഎൽ രണ്ടാം മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ ഡൽഹി ക്യാപിറ്റൽസിനു ജയം. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിലാണ് ഡൽഹി വിജയം കുറിച്ചത്. ഇരു ടീമുകളും 157 റൺസ് വീതം നേടിയതോടെയാണ് കളി സൂപ്പർ ഓവറിലേക്ക് നീണ്ടത്. ഓപ്പണർ മായങ്ക് അഗർവാളിൻ്റെ ഒറ്റയാൾ പോരാട്ടമാണ് പഞ്ചാബിന് സൂപ്പർ ഓവറിലേക്ക് ആയുസ് നീട്ടി നൽകിയത്. 55/5, 101/6 എന്ന നിലയിൽ തോൽവി ഉറപ്പിച്ച പഞ്ചാബിനെയാണ് ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിൽ പെട്ട ഒരു ഇന്നിംഗ്സിലൂടെ അഗർവാൾ രക്ഷപ്പെടുത്തിയെടുത്തത്….

Read More

ടിപിയുടെ മകനും എൻ വേണുവിനും വധഭീഷണിയെന്ന് ആർ എം പി

ടിപി ചന്ദ്രശേഖരന്റെ മകനും ആർ എം പി നേതാവ് എൻ വേണുവിനും വധഭീഷണി. പി ജെ ആർമിയുടെ പേരിൽ വന്ന കത്തിലാണ് വധഭീഷണി. സംഭവത്തിൽ എൻ വേണു വടകര എസ് പിക്ക് പരാതി നൽകി. ടിപി മകനെ വളരാൻ അനുവദിക്കില്ല. ചാനൽ ചർച്ചയിൽ എ എൻ ഷംസീറിനെതിരെ സംസാരിക്കരുതെന്നൊക്കെ കത്തിൽ പറയുന്നു. കെ കെ രമയുടെ എംഎൽഎ ഓഫീസിലാണ് കത്ത് എത്തിയത്. മുന്നറിയിപ്പ് നൽകിയിട്ടും അനുസരിക്കാത്തതാണ് ടിപി വധത്തിന് കാരണമെന്ന് കത്തിൽ പറയുന്നു.

Read More

നി​ല​പാ​ടി​ൽ അ​യ​വു വ​രു​ത്തി ഗ​വ​ർ​ണ​ർ; സ​ർ​വ​ക​ലാ​ശാ​ല ഫ​യ​ലു​ക​ളി​ൽ ഒ​പ്പി​ട്ടു

  ​തിരുവനന്തപുരം: ചാ​ന്‍​സി​ല​ര്‍ പ​ദ​വി​യി​ലെ നി​ല​പാ​ടി​ല്‍ അ​യ​വ് വ​രു​ത്തി ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. ചാ​ന്‍​സി​ല​ര്‍ എ​ന്ന നി​ല​യി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഫ​യ​ലു​ക​ളി​ല്‍ അ​ദ്ദേ​ഹം ഒ​പ്പി​ട്ടു തു​ട​ങ്ങി. അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ന​ട​ത്തി​യ ഇ​ട​പെ​ടീ​ലി​ലാ​ണ് ഗ​വ​ര്‍​ണ​ര്‍ അ​യ​ഞ്ഞ​ത്. പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി നാ​ല് ക​ത്തു​ക​ള്‍ ഗ​വ​ര്‍​ണ​ര്‍​ക്ക് ന​ല്‍​കി​യി​രു​ന്നു. കൂ​ടാ​തെ അ​ദ്ദേ​ഹ​ത്തെ ര​ണ്ടു ത​വ​ണ ഫോ​ണി​ല്‍ വി​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ആ​ദ്യ മൂ​ന്ന് ക​ത്തു​ക​ള്‍ ല​ഭി​ച്ച​പ്പോ​ള്‍ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടി​ല്‍ തൃ​പ്ത​നാ​ണെ​ന്ന് ഗ​വ​ര്‍​ണ​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി…

Read More

വയനാട്ടിൽ 247 പേര്‍ പുതുതായി നിരീക്ഷണത്തിൽ

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (12.09) പുതുതായി നിരീക്ഷണത്തിലായത് 247 പേരാണ്. 119 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2896 പേര്‍. ഇന്ന് വന്ന 59 പേര്‍ ഉള്‍പ്പെടെ 490 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 2000 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 63423  സാമ്പിളുകളില്‍ 60552 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 58542 നെഗറ്റീവും 2010 പോസിറ്റീവുമാണ്.

Read More

ഡൽഹി ഇന്നും കലുഷിതം; പൊലീസിന് നേരെ കല്ലേറ്, ബാരിക്കേഡുകൾ തകർക്കാൻ ശ്രമം: കർഷകർക്ക് നേരെ ലാത്തിച്ചാർജ്

ഡൽഹി: കേന്ദ്ര സർക്കാരിൻറെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ അഞ്ഞൂറോളം കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ‘ഡല്‍ഹി ചലോ മാർച്ചിൽ’ സംഘർഷം. ബാരിക്കേഡുകൾ തകർക്കാൻ കർഷകർ ശ്രമിച്ചതോടെ സ്ഥലം സംഘർഷഭരിതമായി. പൊലീസുകാർക്ക് നേരെ കല്ലേറ് ഉണ്ടായതോടെ കർഷകർക്ക് നേരെ ലാത്തി ചാർജ് നടത്തി പൊലീസ്. ജലപീരങ്കിയും കണ്ണീര്‍വാതകവുമടക്കം വിവിധയിടങ്ങില്‍ പൊലീസ് തീര്‍ത്ത പ്രതിബന്ധങ്ങള്‍ മറികടന്നാണ് കര്‍ഷക പ്രതിഷേധം ഡല്‍ഹിയിലേക്കെത്തുന്നത്. ഡല്‍ഹി ഹരിയാന അതിര്‍ത്തിയിലാണ് പ്രതിഷേധം സംഘർഷമായി മാറിയത്. വിലക്ക് ഭേദിച്ച് മുന്നോട്ട് പോകാൻ കർഷകർ ശ്രമിച്ചതോടെയാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്….

Read More