Headlines

‘മൗനം വെടിയണം’: പരീക്ഷാ ക്രമക്കേടുകളിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് CJP

  പരീക്ഷാ ക്രമക്കേടുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് കോക്രോച്ച് ജനതാ പാർട്ടി. വിഷയത്തിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്നും‌, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ‌ധർമേന്ദ്ര പ്രധാനെ രാജിവെപ്പിക്കണമെന്നും സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ കത്തിൽ ആവശ്യപ്പെട്ടു. ഡൽഹി ജന്തർമന്തറിലെ കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തിന് പിന്തുണയുമായി ആം ആദ്മി പാർട്ടി എംപി സഞ്ജയ്‌ സിങ് എംപി സമരവേദിയിലെത്തി. തിരഞ്ഞെടുപ്പ് ക്രമക്കേട് നടത്തി ജയിക്കാൻ മാത്രമേ സർക്കാരിന് അറിയൂ എന്ന് സമരവേദിയിലെത്തിയ ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.    …

Read More

കോഴിക്കോട് പെൺകുട്ടികളെ കാണാതായ സംഭവം; യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. ബംഗളൂരുവിൽ നിന്ന് പെൺകുട്ടികൾക്കൊപ്പം കസ്റ്റഡിയിലെടുത്ത യുവാക്കളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊടുങ്ങല്ലൂർ സ്വദ്ദേശി ഫെബിൻ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പോക്സോ 7, 8,വകുപ്പ്, ജുവനൈൽ ജസ്റ്റിസ് ആക്ട്’ 77 പ്രകാരമാണ് അറസ്റ്റ്. ബം​ഗളൂരുവിൽ വച്ച് പെൺകുട്ടികളെ പരിചയപ്പെട്ട ടോമും ഫെബിനും ഇവരെ ഫ്ളാറ്റിലേക്ക് ക്ഷണിക്കുകയും തുടർന്ന് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം പെൺകുട്ടികൾ പൊലീസിന്…

Read More