കൊവിഡ് വ്യാപനം ശക്തമായതോടെ തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ശക്തമാക്കുന്നു

കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.ജൂണ്‍ 25 മുതല്‍ 30 വരെ ജില്ലയ്ക്കു പുറത്തേക്കുള്ള ബസ് ഗതാഗതവും സ്വകാര്യവാഹനഗതാഗതവും നിരോധിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി അറിയിച്ചു. ”അടുത്ത അഞ്ച് ദിവസത്തേക്ക് ജൂണ്‍ 30 വരെ സോണുകള്‍ക്കുള്ളിലുള്ള വാഹനഗതാഗതം അനുവദിക്കില്ല. സര്‍ക്കാര്‍ ബസ്സുകള്‍ തന്നെ ജില്ലയ്ക്കു പുറത്തേക്ക് സഞ്ചരിക്കുന്നതില്‍ വിലക്കുണ്ട്. സ്വകാര്യവാഹനങ്ങളും ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് പോകാന്‍ അനുവദിക്കില്ല-മുഖ്യമന്ത്രി പളനിസ്വാമി അറിയിച്ചു. അതേസമയം അത്യാവശ്യ…

Read More

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്; ചരിത്ര നേട്ടവുമായി ശ്രീകാന്ത് ഫൈനലില്‍

മാഡ്രിഡ്: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് പുരുഷ സിംഗിള്‍സ് ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി കിഡംബി ശ്രീകാന്ത്. സെമിയില്‍ ഇന്ത്യയുടെ തന്നെ ലക്ഷ്യസെന്നിനെ 17-21, 21-14, 21-17 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് ഫൈനലില്‍ കടന്നത്. 1983ല്‍ പ്രകാശ് പദുകോണും 2019ല്‍ സായ് പ്രണീതും വിവിധ ലോക ചാംപ്യന്‍ഷിപ്പുകളിലെ സെമിയില്‍ തോറ്റതാണ് ഇന്ത്യയുടെ മികച്ച പ്രകടനം.  

Read More

സ്വർണക്കടത്ത് കേസ്: ഒരു വർഷത്തിന് ശേഷം സ്വപ്‌ന സുരേഷ് ജയിൽ മോചിതയായി

  നയതന്ത്ര സ്വർണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച സ്വപ്‌ന സുരേഷ് ജയിൽ മോചിതയായി. ശനിയാഴ്ച രാവിലെ 11.30ഓടെയാണ് അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്ന് സ്വപ്‌ന സുരേഷ് മോചിതയായത്. അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് സ്വപ്‌ന ജയിൽമുക്തയാകുന്നത് ജയിലിന് മുന്നിൽ കാത്തുനിന്ന മാധ്യമ പ്രവർത്തകർ ഇവരുടെ പ്രതികരണം തേടിയെങ്കിലും ഒന്നും പ്രതികരിക്കാതെ വാഹനത്തിൽ കയറുകയായിരുന്നു. ശനിയാഴ്ച രാവിലെ അമ്മ പ്രഭാ സുരേഷ് ജയിലിൽ എത്തിയാണ് ജാമ്യനടപടികൾ പൂർത്തീകരിച്ചത്. സ്വപ്‌ന പ്രതികരിക്കുമെന്ന് പ്രഭ നേരത്തെ പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് മാധ്യമപ്രവർത്തകർ കാത്തുനിന്നതെങ്കിലും…

Read More

സംയുക്ത പ്രതിപക്ഷ ഐക്യ നീക്കവുമായി മമതാ ബാനർജി ഡൽഹിയിൽ’ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

കേന്ദ്രസർക്കാരിനെതിരെ സംയുക്ത പ്രതിപക്ഷ ഐക്യ നീക്കത്തിന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് ഡൽഹിയിലെത്തും. വൈകുന്നേരം അഞ്ച് മണിയോടെ ഡൽഹിയിലെത്തുന്ന മമതാ ബാനർജി നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ചയാണ് മമതാ ബാനർജി പ്രതിപക്ഷ നേതാക്കാളുമായി കൂടിക്കാഴ്ച നടത്തുന്നത്. സോണിയ ഗാന്ധി, ശരദ് പവാർ തുടങ്ങിയ നേതാക്കളെ മമത കാണും. ബിജെപിക്കെതിരെ സംസ്ഥാനങ്ങളിൽ സഖ്യം രൂപപ്പെടണമെന്നും ദേശീയതലത്തിൽ ഇത് സഹായകരമാകുമെന്നും മമത ബാനർജി പറയുന്നു പെഗാസസ് വിഷയമടക്കം കത്തി നിൽക്കുന്ന സാഹചര്യത്തിലാണ് മമതാ ബാനർജിയുടെ ഡൽഹി…

Read More

വിസ്മയയുടെ മരണം: കിരണിന് കടുത്ത ശിക്ഷ ലഭിക്കും, തെളിവുകൾ ശക്തമെന്നും ഐജി

  വിസ്മയയുടെ ദുരൂഹ മരണത്തെ തുടർന്ന് അറസ്റ്റിലായ ഭർത്താവ് കിരൺ കുമാറിന് കടുത്ത ശിക്ഷ കിട്ടുമെന്ന് അന്വേഷണസംഘം മേധാവി ഐജി ഹർഷിത അട്ടല്ലൂരി. വിസ്മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം പ്രതികരിക്കുകയായിരുന്നു ഐജി. പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കും. കൊലപാതകമാണോ എന്നതല്ല പ്രധാനം. ഒരു പെൺകുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടതാണ് പ്രധാനം. ഗൗരവമേറിയ കേസാണിത്. ഡിജിറ്റൽ തെളിവുകളും ശക്തമാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വിശദമായി പരിശോധിക്കുകയും ഡോക്ടറുടെ മൊഴിയെടുക്കുകയും വേണം. ഇതിന് ശേഷം കൊലപാതക കുറ്റം അടക്കം…

Read More

‘സ്വർണ്ണക്കൊള്ള CPIMനെതിരെ ഉപയോഗിച്ചു; വിഡി സതീശൻ കോ ലീ ബി-ജമാഅത്ത ഇസ്ലാമി സഖ്യത്തിൻ്റെ കോഡിനേറ്റർ’; എംവി ഗോവിന്ദൻ

ശബരിമല സ്വർണക്കൊള്ളക്കേസ് സിപിഐഎമ്മിനെതിരെ ഉപയോഗിച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രതികൾക്ക് ജാമ്യം കിട്ടി എന്ന് കരുതി ഈ കേസ് മാഞ്ഞ് പോകില്ലെന്നും. എസ്ഐടി അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. കോൺഗ്രസ് നേതാക്കളുടെ സ്വാധീനം ഉപയോഗിച്ചാണ് സോണിയാ ഗാന്ധിയെ പോറ്റി കണ്ടതെന്ന് എംവി ഗോവിന്ദൻ‌ ആരോപിച്ചു.അടൂർ പ്രകാശിനെ ചോദ്യം ചെയ്തതിൻ്റെ പശ്ചാത്തലം എല്ലാവർക്കും അറിയാം. അടൂർ പ്രകാശിനെ ചോദ്യം ചെയ്യൽ രാഷ്ട്രീയ പ്രേരതമാണന്ന് പോലും പറയാൻ അടൂർ പ്രകാശ് തയ്യാറായില്ലെന്ന് എംവി ഗോവിന്ദൻ‌ പറഞ്ഞു. ആൻ്റോ…

Read More

കൊവിഡ് 19 രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് 19 പകര്‍ച്ച വ്യാധി രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിക്കുന്നതായി പ്രതീക്ഷിക്കുന്നെന്ന് ലോകാരോഗ്യ സംഘടന മേധാവി ട്രെഡോസ് അഥാനം ഗബ്രിയേസുസ്. 1918 ല്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്‌ലൂ രണ്ട് വര്‍ഷം കൊണ്ട് ഇല്ലാതായെന്നും സാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്ത് കൊവിഡ് 19 ഇല്ലാതാകാന്‍ അത്രയും സമയം വേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രോഗം പടര്‍ന്ന് പിടിക്കാനുള്ള ശൃംഖല മുമ്പേത്തിനേക്കാള്‍ ഇപ്പോള്‍ കൂടുതലാണ്. ദേശീയ ഐക്യവും ലോക സാഹോദര്യവും പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1918ല്‍ സ്പാനിഷ് ഫ്‌ലൂ അഞ്ച്…

Read More

പുല്‍വാമയില്‍ രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്മാരുടെ ഓര്‍മകള്‍ക്ക് രണ്ട് വയസ്

പുല്‍വാമയില്‍ രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്മാരുടെ ഓര്‍മകള്‍ക്ക് ഇന്ന് രണ്ട് വയസ്. 2019 ഫെബ്രുവരി 14 നാണ് കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ പാക്ക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദ് ചാവേറാക്രമണം നടത്തിയത്. വയനാട് ലക്കിടി സ്വദേശി വി.വി.വസന്തകുമാര്‍ ഉള്‍പ്പെടെ 40 ജവാന്മാരാണ് അന്ന് വീരമൃത്യു വരിച്ചത്. 2019 ഫെബ്രുവരി 14ന് ഉച്ച കഴിഞ്ഞ് 3.15നായിരുന്നു പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ ചാവേര്‍ ആക്രമണമുണ്ടായത്. 78 വാഹനങ്ങളിലായി 2547 സിആര്‍പിഎഫ് ജവാന്മാര്‍ ജമ്മുവില്‍ നിന്ന്…

Read More

പരാതിക്കാരി ഫ്‌ളാറ്റിലെത്തിയ ദിവസത്തെ CCTV ദൃശ്യങ്ങൾ ലഭ്യമായില്ല; രാഹുലിന്റെ ഫ്ലാറ്റിലെ പരിശോധന പൂർത്തിയായി

ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പാലക്കാട്ടെ ഫ്‌ളാറ്റിലെ പരിശോധന പൂർത്തിയായി. ഇന്നത്തെ പരിശോധന പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി. പരാതിക്കാരിയെത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായില്ല. ഫ്ലാറ്റിൽ ഉള്ളത് ഒരു മാസത്തെ സിസിടിവി ബാക്ക് അപെന്ന് കണ്ടെത്തൽ. നാളെ അന്വേഷണ സംഘം വീണ്ടും ഫ്ലാറ്റിൽ എത്തും. കെയർടേക്കറിൽ നിന്ന് വിവരങ്ങൾ തേടും. എംഎല്‍എ ഓഫീസിലും എസ്‌ഐടി സംഘം പരിശോധന നടത്തും. സ്വകാര്യ വാഹനത്തിലാണ് അന്വേഷണ സംഘമെത്തിയത്. പാലക്കാട് ക്രൈംബ്രാഞ്ച് ഓഫീസില്‍ എസ്‌ഐടി സംഘം യോഗം ചേര്‍ന്നു….

Read More

സുരേന്ദ്രൻ നയിക്കുന്ന കേരളയാത്രയിൽ തങ്ങളെ പരിഗണിക്കുന്നില്ല; പരാതിയുമായി ഘടകകക്ഷികൾ

ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള യാത്രയുമായി ബന്ധപ്പെട്ട പരാതിയുമായി എൻഡിഎയിലെ മറ്റ് ഘടകകക്ഷികൾ രംഗത്ത്. ബിജെപി യാത്ര എന്ന നിലയിൽ മാത്രം പ്രചാരണം നടത്തുന്നുവെന്നാണ് പരാതി. സംസ്ഥാനത്തുള്ള ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയ്ക്ക് മുന്നിലാണ് ഘടക കക്ഷികൾ പരാതി പറഞ്ഞത് നിർണായക കാര്യങ്ങളിൽ തഴയുന്നതായും ഇവർ പരാതി പറഞ്ഞു. അതേസമയം നഡ്ഡയുടെ സന്ദർശനം ഇന്നും തുടരും. ഇന്ന് രാവിലെ പത്തരയോടെ നഡ്ഡ തൃശ്ശൂരിലെത്തും. സംസ്ഥാന ഭാരവാഹികളും ജില്ലാ അധ്യക്ഷൻമാരും ജില്ലാ ജനറൽ…

Read More