സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം; ‘ആശങ്ക വേണ്ട, യോഗ്യരായ എല്ലാവരും വോട്ടർ പട്ടികയിൽ ഉണ്ടാകും’; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്തുന്നതിൽ വോട്ടർമാക്ക് ആശങ്ക വേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. എസ്ഐആറിൽ പുതിയ വോട്ടർപ്പട്ടിക തന്നെ തയ്യാറാക്കും. ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ ബോധവത്കരണം നടത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. തെരഞ്ഞെടുപ്പ് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ പ്രവർത്തനം. ആളുകൾക്ക് സമഗ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് ആശങ്കകളുണ്ട്. ആശങ്കയുടെ ആവശ്യമില്ല സുതാര്യവും ലളിതവുമായിരിക്കും പ്രവർത്തനമെന്ന് രത്തൻ യു ഖേൽക്കർ പ്രതികരിച്ചു. അനർഹർ പട്ടികയുടെ പുറത്ത് പോകുമെന്നും യോഗ്യരായ എല്ലാവരും വോട്ടർ പട്ടികയിൽ ഉണ്ടാകുമെന്നും…

Read More

വായു മലിനീകരണം രൂക്ഷം: ഡൽഹിയിൽ സ്‌കൂളുകളും കോളജുകളും അടച്ചു, നിർമാണ പ്രവൃത്തികൾക്കും വിലക്ക്

വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിലെ സ്‌കൂളുകളും കോളജുകളും അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സ്‌കൂളുകളും കോളജുകളും തുറക്കരുതെന്ന് എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ നിർദേശിച്ചു. സ്വകാര്യ സ്ഥാപനങ്ങൾ 50 ശതമാനം വർക്ക് ഫ്രം ഹോം നടപ്പാക്കണം ട്രക്കുകൾക്കും പത്ത് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്കും ഡൽഹി നഗരത്തിൽ ഓടാൻ അനുമതിയില്ല. നിർമാണ പ്രവൃത്തികൾക്ക് ഈ മാസം 21 വരെ വിലക്കേർപ്പെടുത്തി. സർക്കാർ നടത്തുന്ന അടിയന്തര പ്രധാന്യമുള്ള നിർമാണ പ്രവൃത്തികൾക്ക് മാത്രം അനുമതി നൽകിയിട്ടുണ്ട്.  ഹരിയാന, രാജസ്ഥാൻ, യുപി സർക്കാരുകളും…

Read More

രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കണം; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി

  രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍. ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി 28 ദിവസത്തിന് ശേഷമാണ് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കേണ്ടതെന്നും ആരോഗ്യ സെക്രട്ടറി കത്തിലൂടെ സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. 15 മുതല്‍ 18 വയസുവരെ പ്രായമുള്ള അര്‍ഹരായവര്‍ക്ക് എത്രയും വേഗം വാക്‌സിന്‍ നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 15 മുതല്‍ 18 വരെ പ്രായമുള്ള കൗമാരക്കാരുടെ വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കേന്ദ്രം ഊന്നിപ്പറഞ്ഞിട്ടുണ്ട്. കൗമാരക്കാരുടെ വാക്‌സിനേഷന്‍ അടിയന്തര പ്രാധാന്യത്തോടെ…

Read More

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കണ്ണൂരിൽ ചികിത്സയിൽ കഴിഞ്ഞ കാസർകോട് സ്വദേശി

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് വീണ്ടും മരണം. കാസർകോട് മഞ്ചേശ്വരം വൊർക്കാടി സ്വദേശി പി കെ അബ്ബാസ് ആണ് മരിച്ചത്. 55 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് കഴിഞ്ഞാഴ്ചയാണ് ഇദ്ദേഹത്തെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. അബ്ബാസിന്റെ കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Read More