Headlines

കോവിഡ് വ്യാപനം രൂക്ഷം: 28 പഞ്ചായത്തുകളില്‍ പരിശോധന ശക്തമാക്കും

തിരുവനന്തപുരം: കോവിഡ് തീവ്രവ്യാപന മേഖലകളില്‍ പരിശോധനയും പ്രതിരോധവും ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ. ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ 28 പഞ്ചായത്തുകളില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളില്‍ നില്‍ക്കുന്ന പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തിലാണ് കളക്ടര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. രോഗവ്യാപനം രൂക്ഷമായ പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഒരു ദിവസം കുറഞ്ഞത് 100 പേരെയെങ്കിലും കോവിഡ്…

Read More

ചാമ്പ്യൻസ് ലീഗ് കിരീടം ചെൽസിക്ക്; സിറ്റിയെ ഒരു ഗോളിന് തകർത്തു

ചാമ്പ്യൻസ് ലീഗ് കിരീടം ചെൽസിക്ക്. മാഞ്ചസ്റ്റർ സിറ്റിയെ ഏകപകീക്ഷമായ ഒരു ഗോളിനാണ് ചെൽസി തകർത്തത്. ഇംഗ്ലീഷ് ക്ലബ്ബുകൾ തമ്മിലുള്ള പോരാട്ടം കണ്ട മത്സരത്തിൽ 42ാം മിനിറ്റിലാണ് ചെൽസിക്ക് വേണ്ടി കായ് ഹാവെർഡ്‌സ് വിജയഗോൾ നേടിയത്. ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടില്ലെന്ന റെക്കോർഡ് തിരുത്താനായാണ് പെപ് ഗാർഡിയോളയുടെ സിറ്റി കലാശപ്പോരിനിറങ്ങിയത്. മധ്യനിരയിലെ ശക്തികേന്ദ്രങ്ങളായിരുന്ന ഫെർണാണ്ടീഞ്ഞോ, റോഡ്രി എന്നീ താരങ്ങളെ പുറത്തിരുത്തി മുൻനിരക്ക് പ്രാമുഖ്യം നൽകിയതാണ് സിറ്റിക്ക് വിനയായത്. 2012ന് ശേഷം ആദ്യമായാണ് ചെൽസി ചാമ്പ്യൻസ് ലീഗ് കിരീടം…

Read More

‘ക്ഷേമപെൻഷൻ വിതരണം അട്ടിമറിക്കാനുള്ള നീക്കം; പുതിയ നടപടി പ്രായമായവർക്ക് ബുദ്ധിമുട്ടാകും’: പ്രതിഷേധവുമായി സിപിഎം

  തിരുവനന്തപുരം∙ ക്ഷേമപെന്‍ഷന്‍ സഹകരണബാങ്കുകള്‍ വഴി നേരിട്ടു വീട്ടിലെത്തിച്ചിരുന്ന പദ്ധതി അവസാനിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി സിപിഎം. ക്ഷേമപെന്‍ഷന്‍ വിതരണം അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. 62 ലക്ഷത്തോളം വരുന്ന പാവപ്പെട്ടവരുടെ ആശാകേന്ദ്രമായ പെന്‍ഷന്‍ പദ്ധതി ഒഴിവാക്കാനുള്ള നടപടിയുടെ ആദ്യപടിയായാണ് നേരിട്ടുള്ള പെന്‍ഷന്‍ വിതരണം അവസാനിപ്പിച്ച സര്‍ക്കാര്‍ നടപടിയെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. ബാങ്ക് അക്കൗണ്ട് വഴി മാത്രമേ പെന്‍ഷന്‍ വിതരണം ചെയ്യുകയുള്ളു എന്ന ഉത്തരവ് സര്‍ക്കാര്‍ അടിയന്തിരമായി…

Read More

ആയുധം വെച്ച് കീഴടങ്ങണമെന്ന് യുക്രൈനോട് പുടിൻ; കീവിലടക്കം വൻ സ്‌ഫോടനങ്ങൾ

  യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ വ്യോമാക്രമണം ആരംഭിച്ച് റഷ്യ. തലസ്ഥാനമായ കീവിലും കാർക്കിവിലും ഉഗ്ര സ്‌ഫോടനങ്ങൾ നടന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഡോൺബാസിൽ സൈനിക നടപടിക്ക് പുടിൻ അനുമതി നൽകി മിനിറ്റുകൾക്കുള്ളിലാണ് വ്യോമാക്രമണം നടന്നത്. ആയുധം വെച്ച് കീഴടങ്ങാനാണ് യുക്രൈൻ സൈനികർക്ക് പുടിൻ നൽകിയ മുന്നറിയിപ്പ്. എന്നാൽ ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് യുക്രൈൻ തിരിച്ചടിച്ചു. യുക്രൈൻ അതിർത്തിയുടെ 40 കിലോമീറ്റർ ചുറ്റളവിൽ സൈനിക വാഹനങ്ങൾ അണിനിരന്നിട്ടുണ്ട്. രണ്ടര ലക്ഷത്തോളം റഷ്യൻ സൈനികരാണ് യുക്രൈനെ വളഞ്ഞത്…

Read More

‘സമാധാന നൊബേലിന് വേണ്ടിയല്ല ഇത് എന്റെ ദൗത്യമായിരുന്നു’ ; ഇസ്രയേൽ പാർലമെന്റിലെ സന്ദർശക പുസ്കത്തിൽ കുറിച്ച് ട്രംപ്

സമാധാനത്തിലേക്കുള്ള ആദ്യഘട്ടമായി ഗസയിൽ തടവിലാക്കിയ ഇരുപത് ഇസ്രയേലി ബന്ദികളെ കൈമാറി ഹമാസ്. രണ്ടായിരത്തോളം വരുന്ന പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു തുടങ്ങി. അതിനിടെ സമാധാന നൊബേലിന് വേണ്ടിയല്ല ഇത് തന്റെ ദൗത്യമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേൽ പാർലമെന്റിലെ സന്ദർശക പുസ്കത്തിൽ എഴുതി. ഇസ്രയേൽ പാർലമെന്റായ നെസറ്റിനെ ട്രംപ് അഭിസംബോധന ചെയ്‌തു. അസാധാരണമായ ധൈര്യവും ദേശസ്നേഹവുമുള്ള പ്രധാനമന്ത്രിയാണ് നെതന്യാഹു എന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ വരും ദിവസങ്ങൾ സമാധാനത്തിന്റേതാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു….

Read More

കേരളത്തില്‍ ഇന്ന് 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 830, എറണാകുളം 598, കോഴിക്കോട് 372, കോട്ടയം 364, തൃശൂര്‍ 342, കൊല്ലം 260, കണ്ണൂര്‍ 237, ഇടുക്കി 222, ആലപ്പുഴ 174, പത്തനംതിട്ട 158, മലപ്പുറം 132, വയനാട് 132, പാലക്കാട് 115, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,704 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ…

Read More

കോവിഡ് രോഗി മരിച്ചിട്ട് രണ്ടു ദിവസം കഴിഞ്ഞിട്ടും ബന്ധുക്കളെ അറിയിച്ചില്ല; ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെ ആരോപണം

കോവിഡ് രോഗി മരിച്ച് രണ്ടുദിവസം കഴിഞ്ഞിട്ടും ബന്ധുക്കളെ വിവരം അറിയിച്ചില്ലെന്ന ആരോപണം. ആലപ്പുഴ മെഡിക്കൽ വണ്ടാനം മെഡിക്കല്‍ കോളജിനെതിരെയാണ് ആരോപണം. ഹരിപ്പാട് സ്വദേശി ദേവദാസിന്റെ മരണത്തിലാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ മാസം അവസാനമാണ് ദേവദാസ് മെഡിക്കൽ കോളേജിൽ ചികിത്സ തേടുന്നത്. ആശുപത്രിയിൽ വച്ച് കോവിഡ് ബാധിതനായതോടെ ഈ മാസം ഒമ്പതിന് ഐസിയുവിലേക്ക് മാറ്റി. 12-ാം തീയതി മരിച്ചു. എന്നാൽ ഇക്കാര്യം ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ വിജയമ്മയെ പോലും അറിയിച്ചില്ല എന്നാണ് കുടുംബത്തിന്റെ പരാതി. ഇന്ന് ഐസിയുവിൽ എത്തി…

Read More

24 മണിക്കൂറിനിടെ 54,366 പേർക്ക് കൊവിഡ്, 690 മരണം; പ്രതിദിന വർധനവ് കുറയുന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 54,366 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 77,61,312 ആയി ഉയർന്നു. 690 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിതരായി മരിച്ചത്.   1,17,306 പേരാണ് ഇതിനോടകം മരിച്ചത്. നിലവിൽ 6,95,509 പേർ ചികിത്സയിൽ കഴിയുന്നു. 69,48,497 പേർ രോഗമുക്തി നേടി. പ്രതിദിന വർധനവ് കുറയുന്നത് ആശ്വാസകരമാണ്. 24 മണിക്കൂറിനിടെ 20,303 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്.   24 മണിക്കൂറിനിടെ 14,42,722 സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കി. പത്ത്…

Read More

മൂന്ന് പേര്‍ മരിക്കാനിടയായ ഡല്‍ഹിയിലെ തീപിടിത്തതിന് പിന്നില്‍ ഗുഢാലോചന; 17കാരിയടക്കം പൊലീസ് പിടിയില്‍

  ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ തുഗ്ലഖാബാദിലുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലെ തീപിടിത്തത്തില്‍ വഴിത്തിരിവ്. സംഭവം അപകടമല്ലെന്നും പിന്നില്‍ ഗൂഢാലോചനയാണെന്നും പൊലീസ് വ്യക്തമാക്കി. മൂന്ന് പേരാണ് തീപിടിത്തത്തിൽ മരിച്ചത് സംഭവവുമായി ബന്ധപ്പെട്ട 17കാരി അടക്കം നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 33കാരനായ നിരഞ്ജന്‍, ഇയാളുടെ സഹോദരന്‍ രാജ്കുമാര്‍(27), സരിത(27) എന്നിവരാണ് പൊലീസ് പിടിയിലായ മറ്റ് മൂന്ന് പേര്‍. ബന്ധുക്കൾ തമ്മിലുള്ള സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുണ്ടായ പ്രശ്‌നമാണ് തീപിടിത്തത്തിലേക്ക് നയിച്ചത്.   സരിതയും 17കാരിയായ പെണ്‍കുട്ടിയും പ്രതികളായ സഹോദരന്മാരുമായി പ്രണയത്തിലായിരുന്നു. ജൂണ്‍…

Read More

ഇന്ന് ജന്മാഷ്ടമി; ആശംസകളോടെ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി: ജന്മാഷ്ടമി ആശംസകൾ നേർന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഇന്നു രാജ്യമൊട്ടുക്ക് നടക്കുന്ന ജന്മാഷ്ടമി ആഘോഷം ജനമനസ്സുകളിൽ സന്തോഷത്തിന്റേതായ ശ്രീകൃഷ്ണ സന്ദേശം നിറയ്‌ക്കട്ടെ എന്ന് രാഷ്‌ട്രപതിയും പ്രധാന മന്ത്രിയും ആശംസിച്ചു. എല്ലാ ഇന്ത്യൻ പൗരന്മാർക്കും ജന്മാഷ്ടമി ആശംസകൾ. ഈ ആഘോഷം ശ്രീകൃഷ്ണ സന്ദേശം നമ്മുടെ ജീവിതത്തിൽ പകരാനുള്ള അവസരമാണ്. ആഘോഷം നിറയെ സന്തോഷവും ആരോഗ്യവും ഐശ്വര്യവും നിറയ്‌ക്കട്ടെ.’ രാഷ്‌ട്രപതി ട്വീറ്റ് ചെയ്തു. ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതം ധർമ്മത്തേയും സത്യത്തേയും ഒപ്പം കടമകൾ നിർവ്വഹിക്കേണ്ടതിന്റേയും മഹത്തായ…

Read More