Headlines

സംസ്ഥാനത്ത് ഇന്ന് പുതുതായി 4 ഹോട്ട്സ്പോട്ടുകൾ കൂടി; 5 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോട്ടോപ്പാടം (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 17), എലപ്പുള്ളി (1), കൊല്ലം ജില്ലയിലെ ചടയമംഗലം (13), എറണാകുളം ജില്ലയിലെ വാളകം (1) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 436 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.  

Read More

സംസ്ഥാനത്ത് ഇന്ന് 19,661 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 19,661 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം 1906, ആലപ്പുഴ 1758, കോഴിക്കോട് 1513, തൃശൂർ 1401, ഇടുക്കി 917, കോട്ടയം 846, കണ്ണൂർ 746, പത്തനംതിട്ട 638, കാസർഗോഡ് 461, വയനാട് 307 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് സംസ്ഥാനത്ത് ഇന്ന് 19,661 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം…

Read More

24 മണിക്കൂറിനിടെ 83,882 കോവിഡ് കേസുകൾ; ഇന്ത്യയിൽ കോവിഡ് ബാധിതർ 38 ലക്ഷത്തിലേക്ക്,1043 മരണം

പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ ഇന്ത്യയിൽ വൻ വർദ്ധന. ഒരു ദിവസം എൺപതിനായിരം രോ​ഗികൾ എന്ന നിലയിലേക്ക് രാജ്യത്തിന്റെ സ്ഥിതിമാറി. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,882 പേർക്ക് കൂടി ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചു. ഇത് വരെയുള്ള എറ്റവും ഉയർന്ന പ്രതിദിന വ‌ർദ്ധനയാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതർ 38, 53, 406 ആയി. ഒരു ദിവസം ആയിരം കോവിഡ് മരണവും രാജ്യത്ത് സ്ഥിരീകരിച്ചു. ബുധനാഴ്ച മാത്രം 1043 പേർ കോവിഡ് ബാധ മൂലം മരിച്ചിരുന്നതായി സർക്കാർ…

Read More

‘ഇനി ഞങ്ങളുണ്ട്’; വാല്‍പ്പാറ അപകടം തളര്‍ത്തിയ പാങ്ങ് സ്‌കൂളില്‍ പുതിയ അധ്യാപകരെത്തി

മലപ്പുറം: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പാങ്ങ് ജിഎല്‍പി സ്‌കൂളിന് നഷ്ടമായത് അഞ്ച് അധ്യാപകരെയാണ്. പ്രിയപ്പെട്ട അധ്യാപകരുടെ വിയോഗം വലിയ വിടവാണ് സ്‌കൂളിനുണ്ടാക്കിയത്. ഇപ്പോഴിതാ അതിനാശ്വാസമെന്നോണം പുതിയ അധ്യാപകര്‍ ചുമതലയേറ്റിരിക്കുകയാണ്. കെ കെ രാഖി, വി പി ഫസീല, പി ഷമീന, അബ്ദുള്‍ മജീദ് കൊട്ടക്കാരന്‍ എന്നിവരാണ് പാങ്ങ് ജിഎല്‍പി സ്‌കൂളിലെത്തിയ പുതിയ അധ്യാപകര്‍. പാങ്ങ് ഗവ. യുപി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ കെ അഹമ്മദ് കുട്ടിക്ക് ജിഎല്‍പി സ്‌കൂളിന്റെ അധിക ചുമതല നല്‍കി. രക്ഷിതാക്കളും നാട്ടുകാരുമടങ്ങുന്ന സംഘം സ്‌കൂളില്‍ ഒത്തുചേര്‍ന്ന്…

Read More

കാശ്മീരിലെ ബുദ്ഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

  ജമ്മു കാശ്മീരിലെ ബുദ്ഗാമിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. സോൽവ ക്രൽപോറ ചദൂര ഏരിയയിലാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് ഭീകരർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. സൈന്യത്തിന്റെ പതിവ് പട്രോളിംഗിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം ശക്തമായി തിരിച്ചടി നടത്തി.

Read More

രാജസ്ഥാനിൽ പോലീസുദ്യോഗസ്ഥനെ മർദിച്ച എം എൽ എക്കെതിരെ കേസ്

  രാജസ്ഥാനിലെ ബൻസ്വാരയിൽ ഹെഡ് കോൺസ്റ്റബിളിനെ മർദിച്ച എംഎൽഎക്കെതിരെ കേസ്. ഹെഡ് കോണ്‍സ്റ്റബിള്‍ മഹേന്ദ്ര നാഥിനാണ് മർദനമേറ്റത്. രാത്രി പട്രോളിംഗിനിടെ ബൈക്കിലെത്തിയ ഒരാളെ തടഞ്ഞുനിർത്തി വിവരം ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത് ബൈക്കിലെത്തിയ ആൾ കുശാൽഗഡ് എംഎൽഎ രമീല ഖാദിയയെ വിളിച്ചുവരുത്തുകയും എംഎൽഎ വന്ന് കാര്യം പോലും തിരിക്കാതെ പോലീസുദ്യോഗസ്ഥനെ മർദിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. രമീല ഖാദിയക്ക് പുറമെ ഇവരുടെ കൂട്ടാളികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Read More

ലെബനനിൽ നടന്ന ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 83 കുട്ടികൾ; രണ്ടര വർഷത്തിനിടെ കൊല്ലപ്പെട്ടത് 329 കുട്ടികൾ

കഴിഞ്ഞ 7 ദിവസത്തിനിടെ ലെബനനിൽ നടന്ന ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 83 കുട്ടികൾ. യുണിസെഫ് ആണ് കണക്ക് പുറത്തുവിട്ടത്. മാർച്ച് 2 മുതലാണ് ലെബനോണിൽ ഇസ്രയേൽ ആക്രമണം തുടങ്ങിയത്. 254 കുട്ടികൾക്ക് പരുക്കേറ്റതായും യുണിസെഫ്. കഴിഞ്ഞ രണ്ടര വർഷത്തിനിടെ ലെബനനിൽ കൊല്ലപ്പെട്ടത് 329 കുട്ടികളെന്നും യൂണിസെഫ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകൾ പ്രകാരം പ്രതിദിനം ശരാശരി 10 കുട്ടികളാണ് ലെബനനിൽ കൊല്ലപ്പെടുന്നത്. ഓരോ ദിവസവും ഏകദേശം 36 കുട്ടികൾക്ക് പരിക്കേൽക്കുന്നുമുണ്ട്. കഴിഞ്ഞ 28…

Read More

തളിപ്പറമ്പിലെ തിരഞ്ഞെടുപ്പ് തോൽവി; പാർട്ടി നേതാക്കളെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചവർക്കെതിരെ നടപടി എടുത്ത് CPIM

  നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിലെ തോൽവിയിൽ എം വി ഗോവിന്ദനെ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ച നേതാക്കൾക്കെതിരെ നടപടി. കീഴാറ്റൂർ ബ്രാഞ്ച് സെക്രട്ടറി കെ പി പ്രകാശൻ, കൂവേരി ലോക്കൽ കമ്മിറ്റി അംഗം ഷൈജു ചാലപ്പുറത്ത് എന്നിവർക്കെതിരെ നടപടി. പ്രകാശനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി, ഷൈജുവിനെ ലോക്കൽ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി.     പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാർഥിനിർണയത്തിൽ ജില്ലാ കമ്മിറ്റിക്ക് വീഴ്ച പറ്റിയെന്ന് എം വി ഗോവിന്ദൻ തന്നെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ജില്ലാ…

Read More

24 മണിക്കൂറിനിടെ 72,330 പേർക്ക് കൂടി കൊവിഡ്; 459 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 72,330 പേർക്ക് കൂടി കൊവിഡ്. കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,22,21,665 ആയി ഉയർന്നു 40,382 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. ഇതിനോടകം 1,14,74,683 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 5,84,055 പേരാണ് ചികിത്സയിൽ കഴിയുന്നത്. 459 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് മരണസംഖ്യ 1,62,927 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ…

Read More

സംസ്ഥാനത്ത് ഇന്ന് 1175 പേർക്ക് കൊവിഡ്, 2 മരണം; 1612 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 1175 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 181, തിരുവനന്തപുരം 166, കോട്ടയം 128, തൃശൂർ 117, കൊല്ലം 84, ഇടുക്കി 82, പത്തനംതിട്ട 82, കോഴിക്കോട് 81, ആലപ്പുഴ 57, കണ്ണൂർ 46, പാലക്കാട് 46, വയനാട് 42, മലപ്പുറം 35, കാസർഗോഡ് 28 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,093 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 29,160 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 28,145…

Read More