Headlines

സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 44 ആയി

  സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്താകെ 44 പേർക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ആറ് പേരാണ് ചികിത്സയിലുള്ളത്. ഇവരാരും തന്നെ ആശുപത്രിയിൽ അഡ്മിറ്റല്ല. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് പിടി ചാക്കോ നഗർ സ്വദേശിയായ 27കാരനും പേട്ട സ്വദേശിയായ 38കാരനും ആനയറ സ്വദേശിയായ മൂന്ന് വയസ്സുകാരനും സിക്ക വൈറസ് സ്ഥിരീകരിച്ചത്.

Read More

‘കേരളത്തിൽ സമ്പൂർണ്ണ വികസനം നടത്തിയത് നരേന്ദ്രമോദി സർക്കാർ, 2026-ൽ കേരളം NDA സർക്കാർ ഭരിക്കും’: അമിത് ഷാ

കേരളത്തിൽ സമ്പൂർണ്ണ വികസനം നടത്തിയത് നരേന്ദ്രമോദി സർക്കാരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിദേശത്തിരിക്കുന്ന പിണറായി വിജയന് മനസിലാകണം ഇവിടെ BJP സമ്മേളനം നടക്കുന്നുവെന്ന്. ഉച്ചത്തിൽ ഭാരത് മാതാ കീ മുദ്രാവാക്യം വിളിക്കണമെന്ന് അമിത് ഷാ പറഞ്ഞു. കേരളത്തിൽ NDA അധികാരത്തിൽ വരും. ബിജെപി കാര്യാലയം ഉദ്ഘാടനം ചെയ്തതോടെ അതിന് അവസരമൊരുങ്ങുകയാണ്. കേരളത്തിൽ BJP യുടെ ഭാവി ശോഭനമാണ്. കേരളത്തിന്റെ വികസനം ബി ജെ പിയിലൂടെ നടപ്പിലാക്കുമെന്നും അമിത് ഷാ പറഞ്ഞു. പ്രീണന രാഷ്ട്രീയം അവസാനിപ്പിച്ചു…

Read More

കേരളത്തിന് ആശ്വാസം: സംസ്ഥാനത്ത് നിന്നും ഒമിക്രോൺ പരിശോധനക്കയച്ച എട്ട് സാമ്പിളുകൾ നെഗറ്റീവ്

സംസ്ഥാനത്ത് നിന്നും ഒമിക്രോൺ ജനിതക പരിശോധനക്കയച്ച എട്ട് പേരുടെ സാമ്പിളുകൾ ഒമിക്രോൺ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പത്ത് പേരുടെ സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട് കോഴിക്കോട് 2, മലപ്പുറം 2, എറണാകുളം 2, തിരുവനന്തപുരം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് ഒമിക്രോൺ നെഗറ്റീവായത്. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തുന്നവരിൽ കൊവിഡ് പോസിറ്റീവാകുന്നവരുടെ സാമ്പിളുകളാണ് ജനിതക പരിശോധനക്ക് അയക്കുന്നത്.

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേര് ചേർക്കാൻ 27 മുതൽ വീണ്ടും അവസരം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ ഒക്‌ടോബർ ഒന്നിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പേര് ചേർക്കുന്നതിന് ഒക്‌ടോബർ 27 മുതൽ 31 വരെ വീണ്ടും അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ അറിയിച്ചു.   941 ഗ്രാമപഞ്ചായത്തുകൾ, 86 മുനിസിപ്പാലിറ്റികൾ, ആറു കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ അന്തിമ വോട്ടർപട്ടിക ഒക്‌ടോബർ ഒന്നിന് പ്രസിദ്ധീകരിച്ചിരുന്നു. വോട്ടർ പട്ടികയിൽ നിന്നും പേരുകൾ ഒഴിവാക്കുന്നതിനും ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനുമുളള അപേക്ഷകളും 27 മുതൽ സമർപ്പിക്കാം.   പേരുകൾ ചേർക്കുന്നതിനും തിരുത്തലുകൾ…

Read More

കണി കണ്ടുണർന്ന് കേരളം; ഐശ്വര്യത്തിന്റെ സമൃദ്ധിയുമായി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു; ലോകമെമ്പാടുമുള്ള മലയാളികൾക്ക് മെട്രോ മലയാളം വെബ് പോർട്ടലിൻ്റെ വിഷു ആശംസകൾ

കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിളംബരമോതി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. കൊവിഡ് സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെയാണ് ഇത്തവണയും ആഘോഷങ്ങൾ. കണി കണ്ടും ക്ഷേത്രങ്ങളിലെത്തിയും വിഷു ആഘോഷങ്ങൾ പുരോഗമിക്കുകയാണ് ഇത്തവണ ആഘോഷങ്ങൾ വീടുകളിലേക്ക് മാത്രമായി ചുരുങ്ങിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ഉള്ളതിനാൽ കൂട്ടായ ആഘോഷങ്ങൾ കുറയും. ഗുരുവായൂർ ക്ഷേത്രത്തിൽ പുലർച്ചെ രണ്ടര മുതൽ നാല് മണി വരെ വിഷുക്കണി ദർശനമൊരുക്കി. നാലമ്പലത്തിന് പുറത്തു നിന്നാണ് ഭക്തർക്ക് ദർശനം അനുവദിച്ചത്. ശബരിമല ക്ഷേത്രനട വിഷുക്കണി ദർശനത്തിനായി തുറന്നു. പുലർച്ചെ അഞ്ച് മണിക്ക് ശ്രീകോവിലിൽ ദീപം…

Read More

വയനാട് ജില്ലയില്‍ 159 പേര്‍ക്ക് കൂടി കോവിഡ്:83 പേര്‍ക്ക് രോഗമുക്തി:158 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് 159 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 83 പേര്‍ രോഗമുക്തി നേടി. 158 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്. 10 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8296 ആയി. 7262 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 56 മരണം. നിലവില്‍ 978 പേരാണ് ചികിത്സയിലുള്ളത്….

Read More

ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ‘അന്വേഷ’ യുടെ വിക്ഷേപണം നാളെ

ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ‘അന്വേഷ’ യുടെ വിക്ഷേപണം നാളെ. അതിർത്തി നിരീക്ഷണം, ദേശീയ സുരക്ഷ എന്നിവയാണ് ‘അന്വേഷ’ യുടെ മുഖ്യലക്ഷ്യം. പിഎസ്എൽവി C62 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കും. അന്വേഷ കൂടാതെ 15 ചെറു സ്വകാര്യ ഉപഗ്രഹങ്ങളും പേലോഡുകളും ഭ്രമണപഥത്തിലെത്തിക്കും. ഹൈപ്പർസ്പെക്ട്രൽ ഇമേജിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭൂപ്രദേശങ്ങളുടെ വ്യക്തതയുള്ള ചിത്രങ്ങൾ അന്വേഷ പകർത്തും.യുകെ, സ്പെയിൻ, ബ്രസീൽ, ഫ്രാൻസ്, മൗറീഷ്യസ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചെറു ഉപഗ്രഹങ്ങൾ പിഎസ്എൽവി C62 ഭ്രമണപഥത്തിൽ എത്തിക്കും. കഴിഞ്ഞ വർഷം…

Read More

രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി; പ്രോട്ടീസിന്റെ ജയം നാല് വിക്കറ്റിന്

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി. നാല് വിക്കറ്റിനാണ് പ്രോട്ടീസിന്റെ ജയം. 359 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക. എയ്ഡൻ മാർക്രത്തിന്റെ സെഞ്ചുറിയാണ് സന്ദർശകർക്ക് ജയമൊരുക്കിയത്. മാത്യൂ ബ്രീറ്റ്സ്കെ, ഡെവാൾഡ് ബ്രവിസ് എന്നിവരുടെ അർധസെഞ്ചുറികളും ചേസിൽ നിർണായകമായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിൽ ക്വന്റൺ‌ ഡി കോക്കിനെ നഷ്ടമായി. പിന്നാലെ രണ്ടാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ടുമായി മാർക്രമും തെംബ ബാവുമയും ​ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് നയിച്ചു. 101 റൺസിന്റെ കൂട്ടുകെട്ടാണ്…

Read More

Halliburton Careers In Dubai Announced Jobs Openings

Your search for a career in the energy sector will surely take you to Halliburton Careers. You are in luck because Halliburton has announced plenty of vacancies and we are here to guide you on everything that you need to know about Halliburton Jobs. Company Name Halliburton Job Location Across UAE Nationality Selective (Update) Education Mandatory…

Read More

കോഴിക്കോട് നീന്തൽ പരിശീലനത്തിനിടെ 17കാരൻ മുങ്ങി മരിച്ചു

കോഴിക്കോട് കുറ്റിച്ചിറ കുളത്തിൽ നീന്തൽ പരിശീലനത്തിനിടെ 17കാരൻ മുങ്ങി മരിച്ചു. ഫയർഫോഴ്സ് എത്തി കുട്ടിയെ ബീച്ച് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നീന്തലിന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന ആരോപണം ശക്തമാണ്. പ്ലസ് വൺ വിദ്യാർഥിയാണ് മരിച്ചത്. രാവിലെ 9.20നാണ് അപകടം സംഭവിച്ചത്. കുട്ടിയ്ക്ക് നീന്താൻ അറിയാമായിരുന്നുവെന്നും ഒരറ്റത്ത് നിന്ന് മറ്റൊരു അറ്റത്തേക്ക് നീന്തുന്നതിനിടെ മസിൽ കയറിയതാണെന്നാണ് നാട്ടുകാരൻ പറയുന്നത്. കുളം നിറ‍ഞ്ഞുനിൽക്കുന്ന സമയമായിട്ടും സുരക്ഷ മാനദണ്ഡങ്ങളില്ലെന്നും ആക്ഷേപം ഉയർന്നു. ഞായറാഴ്ച ആയിരുന്നതിനാൽ നിരവധി കുട്ടികൾ നീന്തൽ പരിശീലനത്തിനായി…

Read More