ഹാൽ സിനിമയിലെ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം കട്ട്‌ ചെയ്യണം, ധ്വജപ്രണാമം എന്ന വാക്കും ഒഴിവാക്കണം; വീണ്ടും സെൻസർ ബോർഡ് ഇടപെടൽ

ഷെയ്ൻ നിഗം ചിത്രത്തിൽ ബീഫ് ബിയാണിക്ക് കട്ട്‌. ഹാൽ സിനിമയിലെ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം കട്ട്‌ ചെയ്യണം എന്ന് സെൻസർ ബോർഡ്‌ ആവശ്യപ്പെട്ടു. ധ്വജപ്രണാമം എന്ന വാക്കും ഒഴിവാക്കണം. സിനിമയുടെ അണിയറ പ്രവർത്തകർ ഹൈകോടതിയിൽ ഹർജി നൽകി. ഡയലോഗുകളും സീനുകളും വെട്ടാൻ നിർദ്ദേശിച്ചതായി ഹരജിയിൽ പറയുന്നു.സമയബന്ധിതമായി സെൻസറിങ് പൂർത്തിയാക്കാൻ പുതിയ മാനദണ്ഡങ്ങൾ രൂപീകരിക്കണമെന്നും അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടു. സിനിമയിലൂടെ നല്ലൊരു സന്ദേശം നല്‍കാനാണ് ശ്രമിച്ചതെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. സമൂഹത്തില്‍ നടക്കുന്ന പ്രശ്നങ്ങള്‍ സിനിമയിലൂടെ പറയാന്‍…

Read More

വയനാട് ജില്ലയില്‍ 959 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 27.59

  വയനാട് ജില്ലയില്‍ ഇന്ന് (4.05.21) 959 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 250 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 27.59 ആണ്. 948 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 43125 ആയി. 31701 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 10359 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 9552 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം…

Read More

സ്‌പെഷ്യൽ അരി വിതരണത്തിൽ സംസ്ഥാന സർക്കാരിന് അനുകൂലമായി ഹൈക്കോടതിയുടെ വിധി

സ്‌പെഷ്യൽ അരി വിതരണത്തിൽ സംസ്ഥാന സർക്കാരിന് അനുകൂലമായി ഹൈക്കോടതിയുടെ വിധി വെള്ള, നീല കാർഡുകാർക്ക് അനുവദിച്ച സ്‌പെഷ്യൽ അരി തടഞ്ഞു കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. വോട്ടർമാരെ സ്വാധീനിക്കുന്നതിന് വേണ്ടിയാണ് സ്‌പെഷ്യൽ അരിവിതരണം എന്ന് ആരോപിച്ച് രമേശ് ചെന്നിത്തല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ അരി വിതരണം മുടക്കിയത്. അരിവിതരണം തെരഞ്ഞെടുപ്പ് പ്രചാരണമാക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് തന്നെ ഇതുസംബന്ധിച്ച ഉത്തരവിറക്കിയതാണെന്ന സർക്കാർ വാദം കോടതി അംഗീകരിക്കുകയായിരുന്നു  

Read More

സംസ്ഥാനത്ത് കോവിഡ് മരണം കണക്കാക്കുന്ന രീതിയിൽ മാറ്റം; തീരുമാനം ഉടന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണം കണക്കാക്കുന്ന രീതിയില്‍ മാറ്റമുണ്ടായേക്കും. സംസ്ഥാന തലത്തിലാണ് നിലവില്‍ കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നത്. ഈ സംവിധാനത്തിലാണ് മാറ്റമുണ്ടാകുക. മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് മരണങ്ങളുടെ സ്ഥിരീകരണം സംസ്ഥാന തലത്തില്‍ നിന്ന് ജില്ലാ തലത്തിലെ സമിതിക്ക് കൈമാറാനാണ് ആലോചന. ഏത് കാറ്റഗറിയിലുള്ള മരണമാണെന്ന് ഡോക്ടര്‍മാര്‍ നിശ്ചയിക്കും. ഇതോടെ കോവിഡാനന്തര പ്രശ്‌നങ്ങളാല്‍ മരിക്കുന്നവര്‍ക്കും സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാകും. മുഖ്യമന്ത്രിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അറിയിച്ചു. അതേസമയം, കഴിഞ്ഞ…

Read More

എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ നാളെ തുടങ്ങും

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ നാളെ തുടങ്ങും. 5ന് അവസാനിക്കുന്ന പരീക്ഷയുടെ മൂല്യനിർണ്ണയം വേഗം പൂർത്തിയാക്കി 10ന് ഉത്തരക്കടലാസുകൾ വിതരണം ചെയ്യും. 17 മുതലാണ് പൊതുപരീക്ഷ. 10ന് ഉത്തരക്കടലാസ് വാങ്ങിയ ശേഷം പൊതുപരീക്ഷ ആരംഭിക്കുന്ന 17 വരെ വിദ്യാർത്ഥികൾ സ്കൂളുകളിൽ എത്തേണ്ടതില്ല. കോവിഡ് ഭീഷണി ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ സ്കൂളിൽ എത്തരുതെന്ന് നിർദേശിക്കുന്നത്. മാർച്ച്‌ 17 മുതൽ ഹയർ സെക്കൻഡറി വിഭാഗത്തിന് രാവിലെയും എസ്എസ്എൽസിക്ക് ഉച്ചയ്ക്കുമാണ് പൊതുപരീക്ഷ നടക്കുക.

Read More

സംസ്ഥാനത്ത് ഇന്ന് 16,012 പേർക്ക് കൊവിഡ്, 27 മരണം; 43,087 പേർക്ക് രോഗമുക്തി

കേരളത്തിൽ 16,012 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2732, തിരുവനന്തപുരം 1933, കൊല്ലം 1696, കോട്ടയം 1502, തൃശൂർ 1357, കോഴിക്കോട് 1258, ആലപ്പുഴ 1036, ഇടുക്കി 831, പത്തനംതിട്ട 785, മലപ്പുറം 750, പാലക്കാട് 686, കണ്ണൂർ 633, വയനാട് 557, കാസർഗോഡ് 256 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,089 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,57,327 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,50,089 പേർ…

Read More

തിരുവനന്തപുരത്ത് നിന്ന് കാണാതായ മൂന്ന് ആൺകുട്ടികളെയും കണ്ടെത്തി

തിരുവനന്തപുരം വെഞ്ഞാറമൂട് നിന്ന് കാണാതായ മൂന്ന് ആൺകുട്ടികളെയും കണ്ടെത്തി. പാണയം സ്വദേശികളായ ശ്രീദേവ്, അരുൺ, അമ്പാടി എന്നിവരെ പാലോട് വനം മേഖലയിൽ നിന്നാണ് കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത് ഇന്നലെ രാവിലെയാണ് കുട്ടികളെ കാണാതായത്. വസ്ത്രങ്ങളും ഒരു കുട്ടി വീട്ടിൽ നിന്ന് നാലായിരം രൂപയും എടുത്തിരുന്നു. കുട്ടികളെ തിരികെ വീട്ടിലെത്തിച്ചിട്ടുണ്ട്. ഇവർ എന്തിനാണ് വീട് വിട്ടുപോയതെന്ന കാര്യം വ്യക്തമല്ല.

Read More

കൊല്ലത്ത് ലോറിയും ടിപ്പറും കൂട്ടിയിടിച്ചു; ലോറി ഡ്രൈവർ മരിച്ചു

  കൊല്ലം ബൈപ്പാസിൽ കല്ലും താഴത്തുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. ലോറിയും ടിപ്പറുമാണ് കൂട്ടിയിടിച്ചത്. കൊല്ലം മൈലക്കാട് സ്വദേശി സുനിൽകുമാർ (46) ആണ് മരിച്ചത്. സുനിലിന്റെ ലോറിയുമായി കൂട്ടിയിടിച്ച ടിപ്പറിന്റെ ഡ്രൈവർക്കും ഗുരുതര പരുക്കുണ്ട്. പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം ലോറിയുടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്.

Read More

ധനസ്ഥിതിയില്‍ മാറ്റമില്ല; സംസ്ഥാനത്ത് ചെലവുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കില്ല

ധനസ്ഥിതിയില്‍ മാറ്റമില്ലാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ചെലവുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കില്ല. സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മോടി കൂട്ടല്‍, ഫര്‍ണിച്ചര്‍ വാങ്ങല്‍, വാഹനങ്ങള്‍ വാങ്ങല്‍ എന്നീ ചെലവുകള്‍ക്കാണു നിയന്ത്രണം. സര്‍ക്കാര്‍ വാഹനങ്ങളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കും. 2020 മുതല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് തുടരുക. സര്‍ക്കാരിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയുമെല്ലാം നിരന്തരം ആവര്‍ത്തിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ കൂടിയാണ് ഇപ്പോള്‍ ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. 2020ല്‍ കോവിഡിനെ തുടര്‍ന്ന് നടപ്പാക്കിയിരുന്ന അതേ നിയന്ത്രണം അത് ഇനി ഒരു വര്‍ഷവും കൂടി തുടരണമെന്ന…

Read More

കാഫിർ സ്ക്രീൻ ഷോട്ട് കേസ്: ജിതിൻ ഭാസ്കറിന്റെ ജാമ്യം തുടരും, എസ്ഐടിയുടെ ഹർജി തള്ളി

  കോഴിക്കോട് ∙ കാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസില്‍ പ്രതി ജിതിൻ ഭാസ്കറിന്റെ ജാമ്യം തുടരും. ജിതിന്‍ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്ന് കാണിച്ച് പ്രത്യേക അന്വേഷണ സംഘം നൽകിയ ഹർജിയാണ് തള്ളിയത്.  ജിതിനു ജാമ്യം ലഭിച്ച ശേഷം വടകരയിലും തിരുവള്ളൂരിലും നടന്ന സ്വീകരണ പരിപാടികളിലെ അക്രമസംഭവങ്ങളും പൊലീസിനും സര്‍ക്കാരിനുമെതിരെയുള്ള വെല്ലുവിളികളും പ്രകോപന മുദ്യാവാക്യങ്ങളും ചൂണ്ടിക്കാട്ടിയാണ് എസ്ഐടി കോടതിയെ സമീപിച്ചത്. രണ്ട് സംഭവങ്ങളിലും…

Read More