ശശികലക്ക് പിന്തുണ പ്രഖ്യാപിച്ച് ഒപിഎസ് പക്ഷം എംഎൽഎമാർ ബംഗളൂരുവിൽ; അണ്ണാ ഡിഎംകെ പിളർപ്പിലേക്ക്

വി കെ ശശികലക്ക് പിന്തുണ അറിയിച്ച് ഒ പനീർശെൽവം വിഭാഗം എംഎൽഎമാർ. ബംഗളൂരുവിൽ ശശികല താമസിക്കുന്ന റിസോർട്ടിലാണ് ഒപിഎസ് പക്ഷത്തെ മൂന്ന് എംഎൽഎമാർ എത്തിയത്. അതേസമയം ഇവരുമായി കൂടിക്കാഴ്ചക്ക് ശശികല ഇതുവരെ തയ്യാറായിട്ടില്ല കൂടിക്കാഴ്ചക്കെത്തിയവരെ ശശികല തിരിച്ചയച്ചു. മുൻ മന്ത്രി എം മണികണ്ഠനും ശശികലക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. മൂന്ന് എംഎൽഎമാരും അതേസമയം ബംഗളൂരുവിൽ തന്നെ തുടരുകയാണ്. വരും ദിവസങ്ങളിൽ ശശികലയുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ ഫെബ്രുവരി ഏഴിന് ശശികല ചെന്നൈയിലേക്ക് എത്തുമെന്നാണ് അറിയുന്നത്. ആയിരം…

Read More

രാജസ്ഥാനിൽ ബ്ലൂ ടൂത്ത് ഹെഡ് ഫോൺ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

രാജസ്ഥാനിലെ ജയ്പൂരിൽ ബ്ലൂ ടൂത്ത് ഹെഡ് ഫോൺ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ഉദയപുര ഗ്രാമത്തിലെ രാകേഷ് കുമാർ എന്ന 28കാരനാണ് മരിച്ചത്. ഒരു മത്സര പരീക്ഷക്കായി തയ്യാറെടുക്കുന്നതിനിടെയാണ് ഹെഡ് ഫോൺ പൊട്ടിത്തെറിച്ചത് ഹെഡ്‌ഫോൺ ചാർജ് ചെയ്തു കൊണ്ട് തന്നെ ഉപയോഗിക്കുകയായിരുന്നു യുവാവ്. ഇതിനിടെയാണ് സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറി നടന്നതിന് പിന്നാലെ യുവാവ് ബോധരഹിതനായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.

Read More

മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷ ഒക്‌ടോബര്‍ 26ന്

  തിരുവനന്തപുരം: മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷ ഒക്‌ടോബര്‍ 26ന് നടക്കും. ബോര്‍ഡ് ഓഫ് ഹയര്‍ സെക്കന്‍ഡറി എക്‌സാമിനേഷന്‍സ് അറിയിച്ചതാണ് ഈ വിവരം. ഒക്‌ടോബര്‍ 18ന് നടത്തേണ്ടിയിരുന്ന പരീക്ഷ മഴക്കെടുതികളെ തുടര്‍ന്ന് മാറ്റിവച്ചതായിരുന്നു.

Read More

പുതുതായി 4 ഹോട്ട് സ്‌പോട്ടുകൾ; 9 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ വൈക്കം (കണ്ടൈൻമെന്റ് സോൺ വാർഡ് 24), പള്ളിക്കത്തോട് (11), വിജയപുരം (12), എറണാകുളം ജില്ലയിലെ കീരമ്പാറ (7) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 9 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 652 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More