ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ഉദ്ഘാടനം ഇന്ന്

സംസ്ഥാനത്തെ ആദ്യ ഓപ്പൺ സർവകലാശാലക്ക് ഇന്ന് തുടക്കമാകും. കൊല്ലത്ത് ആരംഭിക്കുന്ന ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീല്‍ അധ്യക്ഷനാകും. മന്ത്രിമാരായ കെ രാജു , ജെ മേഴ്സിക്കുട്ടിയമ്മ തുടങ്ങയവര്‍ ചടങ്ങില്‍ മുഖ്യാതിഥികളാകും. കൊല്ലം തൃക്കടവൂ‍ർ കുരീപ്പുഴയിൽ വാടകയ്ക്കെടുത്ത കെട്ടിടമാണു സർവകലാശാലയുടെ താൽക്കാലിക ആസ്ഥാനം മൂന്ന് വര്‍ഷത്തിനുള്ളില്‍ സര്‍വകലാശാലക്ക് സ്ഥിരം ആസ്ഥാനമൊരുക്കും. 33,000 ചതുരശ്ര അടിയുള്ള 9നിലക്കെട്ടിടത്തിൽ ക്ലാസ്മുറികൾ, ഹാൾ, ഓഫിസ് തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുക….

Read More

പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ആലപ്പുഴ ഹരിപ്പാട് വീയപുരത്ത് പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വീയപുരം തടിഡിപ്പോയ്ക്ക് സമീപമാണ് ഇവര്‍ കുളിക്കാനിറങ്ങിയത്. ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കാണാതായ മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തി. കരുനാഗപ്പള്ളി പന്മന സ്വദേശികളായ സജാദ്, ഹനീഷ്, ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. അഞ്ചംഗ സംഘമാണ് കുളിക്കാന്‍ പോയതെന്നും വിവരം. സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു ഇവര്‍. സമീപത്തെ കടവില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നും വിവരം. ഒപ്പമുണ്ടായിരുന്ന സുജിത്ത്, ആരീസ് എന്നിവര്‍ കുളിക്കാന്‍ ഇറങ്ങിയിരുന്നില്ല. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന്…

Read More

എൽഡിഎഫിന്റെ പലസ്തീൻ ഐക്യദാർഢ്യം ഒക്ടോബർ രണ്ടിന്; പലസ്തീൻ അംബാസഡർ മുഖ്യാതിഥി ആയിരിക്കും

എൽഡിഎഫിന്റെ പലസ്തീൻ ഐക്യദാർഢ്യം ഒക്ടോബർ രണ്ടിന് നടക്കുമെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ്. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമ്മേളനം നടക്കുക. മുതലക്കുളം മൈതാനിയിൽ നടക്കുന്ന പരിപാടി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. പലസ്തീൻ അംബാസഡർ അബ്ദുള്ള എം അബുഷാവേസ് മുഖ്യാതിഥി ആയിരിക്കും. യുദ്ധം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം. സാമുദായിക സംഘടന നേതാക്കളെയും പരിപാടിയിലേക്ക് ക്ഷണിക്കും. ആഗോള അയ്യപ്പ സംഗമത്തിന് ബദൽ അല്ല പലസ്തീൻ ഐക്യദാർഢ്യമെന്നും എം മെഹബൂബ്…

Read More

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ: 70 ശതമാനം ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്ന്, 30 ശതമാനം നോൺ ഫോക്കസിൽ

എസ് എൽ സി, പ്ലസ് ടു പരീക്ഷകൾക്ക് 70 ശതമാനം ചോദ്യങ്ങളും ഫോക്കസ് ഏരിയയിൽ നിന്നെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ബാക്കി 30 ശതമാനം നോൺ ഫോക്കസ് ഏരിയയിൽ നിന്നായിരിക്കും. എല്ലാ കുട്ടികൾക്കും അവരുടെ മികവിന്റെ അടിസ്ഥാനത്തിൽ സ്‌കോർ നേടാനാണിതെന്ന് മന്ത്രി നിയമസഭയിൽ രേഖാമൂലം അറിയിച്ചു കഴിഞ്ഞ തവണ ഫോക്കസ് ഏരിയയിൽ നിന്ന് മാത്രമാണ് ചോദ്യങ്ങളുണ്ടായിരുന്നത്. അസാധാരണ സാഹചര്യം പരിഗണിച്ചാണിത്. എന്നാൽ ഇത്തവണ സാഹചര്യം വ്യത്യസ്തമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ കുറഞ്ഞിട്ടില്ല. ഫോക്കസ്,…

Read More

സ്കൂൾ ഉടൻ തുറക്കും: പ്രതികരണം അറിയിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ സ്കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ മാസം 15 കഴിഞ്ഞ് ഭാഗികമായി തുറന്നേക്കുമെന്ന പ്രചാരണം ശരിയല്ല. കുട്ടികളുടെ സുരക്ഷയാണ് പ്രധാനം. ഓണ്‍ലൈന്‍ ക്ളാസുകള്‍ ഭംഗിയായി നടക്കുന്നുണ്ട്. കൊവിഡ് ശമിച്ചിട്ടേ സ്കൂള്‍ തുറക്കുന്നകാര്യം പരിഗണിക്കൂ. സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും കൂടിയാലോചിച്ച്‌ തീരുമാനമെടുക്കും. ഇതുസംബന്ധിച്ച്‌ വിവിധ ശുപാര്‍ശകള്‍ വിദ്യാഭ്യാസവകുപ്പ് മുഖ്യമന്ത്രിക്കും മറ്റും കൈമാറിയിട്ടുണ്ട്. ജനുവരി മുതല്‍ സ്കൂളുകള്‍ തുറക്കാനാകുമെന്ന പ്രതീക്ഷയാണുള്ളതെന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കുകയും ചെയ്തിരുന്നു

Read More

തീയറ്ററുകൾ ജനുവരി 5 മുതൽ തുറന്ന് പ്രവർത്തിക്കും

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഒരു വർഷത്തോളമായി അടഞ്ഞുകിടക്കുന്ന സിനിമാ തീയറ്ററുകൾ ജനുവരി 5 മുതൽ തുറന്ന് പ്രവർത്തിക്കു. ആയിരക്കണക്കിന് ആളുകളുടെ ജീവിതമാണ് പ്രതിസന്ധിയിലായത്. ഇത് കണക്കിലെടുത്താണ് തീയറ്ററുകൾ തുറക്കാൻ അനുമതി നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു പകുതി ടിക്കറ്റുകളേ നൽകാവൂ. അത്രയും പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. അഞ്ചാം തീയതി തന്നെ തീയറ്ററുകൾ അണുവിമുക്തമാക്കണം. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും കലാപരിപാടികളും നിയന്ത്രണങ്ങളോടെ ജനുവരി 5 മുതൽ തുടങ്ങും. ആളുകളുടെ എണ്ണം…

Read More