Headlines

ജർമൻ ഫുട്‌ബോൾ ഇതിഹാസം ഗെർഡ് മുള്ളർ അന്തരിച്ചു

ജർമൻ ഫുട്‌ബോൾ ഇതിഹാസം ഗെർഡ് മുള്ളർ അന്തരിച്ചു. 75 വയസ്സായിരുന്നു. ബയേൺ മ്യൂണിക്ക് ക്ലബ്ബാണ് മുള്ളറുടെ മരണവാർത്ത പുറത്തുവിട്ടത്. അൽഷിമേഴ്‌സ് രോഗത്തിന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത് ബയേൺ മ്യൂണിക്കിന് വേണ്ടിയും രാജ്യാന്തര തലത്തിൽ പശ്ചിമ ജർമനിക്കും വേണ്ടിയും ബൂട്ടണിഞ്ഞ മുള്ളർ 1974ലെ ലോകകപ്പ് പശ്ചിമ ജർമനിക്ക് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ലോകകപ്പിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് ഏറെക്കാലം മുള്ളർക്ക് സ്വന്തമായിരുന്നു. പിന്നീട് മിറോസ്ലാവ് ക്ലോസെയും ക്രിസ്റ്റിയാനോ റൊണാൽഡോയും അദ്ദേഹത്തെ മറികടന്നു. 1970 ലോകകപ്പിൽ…

Read More

ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രക്കുമെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തു

നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. നിതിൻ ബറായി എന്നയാളാണ് പരാതി നൽകിയത്. 2014ൽ എസ് എഫ് എൽ ഫിറ്റ്‌നസ് ഡയറക്ടറായ കാസിഫ് ഖാൻ, ശിൽപ ഷെട്ടി, രാജ് കുന്ദ്ര എന്നിവർ അവരുടെ സ്ഥാപനത്തിൽ 1.5 കോടി രൂപ നിക്ഷേപിച്ചാൽ ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പറ്റിച്ചതായാണ് പരാതി ഒരു ഫ്രാഞ്ചൈസി അനുവദിക്കാമെന്നും ഡഹാസ്പർ, കൊറേഗാവ് എന്നിവിടങ്ങളിൽ ജിം, സ്പാ എന്നിവ ആരംഭിക്കാൻ സഹായിക്കാമെന്നും വാഗ്ദാനം ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. വാഗ്ദാനങ്ങൾ നടപ്പാകാതിരുന്നപ്പോൾ…

Read More

തമിഴ്‌നാട് ഗവർണർക്ക് കൊവിഡ്; രാജ്ഭവനിലെ 87 ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു

തമിഴ്‌നാട് ഗവർണർ ബൻവരിലാൽ പുരോഹിതിന് കൊവിഡ് സ്ഥിരീകരിച്ചു. ലക്ഷണങ്ങളെ തുടർന്ന് അദ്ദേഹം കഴിഞ്ഞ നാല് ദിവസമായി രാജ്ഭവനിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഗവർണറെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമായാൽ വീട്ടിലേക്ക് മാറ്റുമെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. സെക്യൂരിറ്റി ഉദ്യോഗസ്ഥനും പൂന്തോട്ട ജീവനക്കാരനും ഉൾപ്പെടെ രാജ്ഭവനിലെ 87 ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഒരാഴ്ചക്ക് മുമ്പ് രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മദ്രാസ് ഹൈക്കോടതി രജിസ്ട്രാറും അടുത്ത ദിവസം ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു കൊവിഡ് വ്യാപനം തമിഴ്‌നാട്ടിൽ…

Read More

ജ്യോതി മല്‍ഹോത്ര കേരളത്തില്‍ എത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരം; വിവരാവകാശ രേഖ പുറത്ത്

രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ പാകിസ്താന് കൈമാറിയ കേസില്‍ അറസ്റ്റിലായ ഹരിയാന സ്വദേശിയായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണത്തില്‍. ടൂറിസം വകുപ്പിന്റെ വിവരാവകാശ മറുപടി പുറത്ത്. ടൂറിസം വകുപ്പ് സാമൂഹിക മാധ്യമ ഇന്‍ഫ്ളുവന്‍സേഴ്സിനെ ഉപയോഗിച്ച് പ്രമോഷന്‍ നടത്തിയവരുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയും ഉണ്ട്. ടൂറിസം വകുപ്പ് പണം നല്‍കിയാണ് ഇവരെ എത്തിച്ചത്. യാത്രയും താമസവും ഒരുക്കിയതും ടൂറിസം വകുപ്പ്. ടൂറിസത്തിന്റെ പുനരുജീവനമായിരുന്നു ലക്ഷ്യം.സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സ് പട്ടികയില്‍പ്പെടുത്തി 41 പേരെ എത്തിച്ചതില്‍ ജ്യോതി മല്‍ഹോത്രയും….

Read More

സംസ്ഥാനത്ത് 48 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; ആകെ രോഗബാധിതർ 528

സംസ്ഥാനത്ത് 48 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. കോഴിക്കോട് 12, എറണാകുളം 9, തൃശൂർ 7, തിരുവനന്തപുരം 6, കോട്ടയം 4, മലപ്പുറം 2, കൊല്ലം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, വയനാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതുകൂടാതെ യുഎഇയിൽ നിന്നും വന്ന 3 തമിഴ്നാട് സ്വദേശികൾക്കും ഒമിക്രോൺ ബാധിച്ചു. 33 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 2 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്….

Read More

സംസ്ഥാനത്ത് ഇന്ന് 922 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 922 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.എറണാകുളം 190, കോട്ടയം 141, തിരുവനന്തപുരം 112, കോഴിക്കോട് 73, തൃശൂര്‍ 66, കൊല്ലം 62, ഇടുക്കി 60, മലപ്പുറം 44, പത്തനംതിട്ട 43, ആലപ്പുഴ 35, പാലക്കാട് 35, വയനാട് 29, കണ്ണൂര്‍ 25, കാസര്‍ഗോഡ് 7 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.* കഴിഞ്ഞ 24 മണിക്കൂറിനിടെ 25,639 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,886 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 21,164 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍…

Read More

ഇസ്രയേലിനെതിരെ ആഞ്ഞടിച്ച് ഇറാൻ; ഇതുവരെ തൊടുത്തത് 370 ബാലിസ്റ്റിക്ക് മിസൈലുകൾ, നൂറുകണക്കിന് ഡ്രോണുകൾ

ഇറാൻ 370 ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി ഇസ്രയേൽ. നാല് ദിവസത്തെ സംഘർഷത്തിനിടെ ഇറാൻ 370 ബാലിസ്റ്റിക് മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളും ഇസ്രായേലിന് നേരെ പ്രയോഗിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അന്തർദേശീയ മാധ്യമമായ CNN ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച ആരംഭിച്ച സംഘർഷം തിങ്കളാഴ്ച രാവിലെയോടെ ഇസ്രയേലിൽ 24 പേർ കൊല്ലപ്പെടുകയും 592 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിൽ 10 പേരുടെ നില ഗുരുതരമാണെന്നും പ്രസ്താവനയിൽ പറയുന്നു. ഇസ്രയേലിലെ 30 സ്ഥലങ്ങളിൽ മിസൈലുകൾ വിജയകരമായി ആക്രമണം…

Read More

വാഹന പരിശോധനക്കിടെ വനിതാ എസ് ഐയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

  കോഴിക്കോട് വാഹനപരിശോധനക്കിടെ വനിതാ എസ് ഐയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. പൂവാട്ടുപറമ്പ് പുറക്കാവ് മീത്തൽ ഷെറിൽ(35) ആണ് പിടിയിലായത്. ഇയാളെ എസ് ഐ പിന്തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 7.45ഓടെയാണ് സംഭവം. വാഹന പരിശോധനക്കിടെ ബൈക്കിൽ എത്തിയ ഷെറിൽ എസ് ഐയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ എസ് ഐയും സംഘവും ജീപ്പിൽ പിന്തുടർന്ന് പിടികൂടി.

Read More

ത്യാഗ സ്മരണകളുയര്‍ത്തി ഇന്ന് ബലിപെരുന്നാള്‍

ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും സന്ദേശം ഉയര്‍ത്തി ഇന്ന് ബലിപെരുന്നാള്‍. ഇത്തവണയും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും പെരുന്നാള്‍ നിസ്ക്കാരവും ബലിയറുക്കലും. ദേശത്തിന്‍റെ അതിര്‍വരമ്പുകള്‍ക്ക് വിടനല്‍കി വംശവും, ഭാഷയും, നിറവും പോലുള്ള സകല വേര്‍തിരിവുകളും ഇല്ലാതാക്കുന്ന ഹജ്ജ് കര്‍മ്മത്തിന്‍റെ പരിസമാപ്തിയാണ് വിശ്വാസിക്ക് ബലിപെരുന്നാള്‍. പ്രവാചകന്‍ ഇബ്രാഹിം ആത്മത്യാഗത്തിന്‍റെ അഗ്നിയില്‍ ചാലിച്ചെടുത്ത വിശ്വാസത്തിന്‍റെ ആഘോഷാവിഷ്കാരം. ദൈവത്തിന്‍റെ കല്‍പ്പന പ്രകാരം മകന്‍ ഇസ്മായിലിനെ ബലി നല്‍കാന്‍ തയ്യാറായായ പ്രവാചകന്‍ ഇബ്രാഹിമിന്‍റെ ആത്മ സമര്‍പ്പണമാണ് ഈദുല്‍ അള്ഹയുടെ സന്ദേശം. കല്‍പ്പന അനുസരിക്കാന്‍ തയ്യാറായ ഇബ്രാഹിം നബിയോട്…

Read More

നെന്മാറ സജിത വധക്കേസ്; പ്രതി ചെന്തമാരയുടെ ശിക്ഷ വിധി ഇന്ന്

പാലക്കാട് നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്തമാരയുടെ ശിക്ഷ വിധി ഇന്ന്. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. അഞ്ചു മാസം നീണ്ട വിചാരണയ്ക്കൊടുവിൽ ചെന്താമര കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. തുടർന്നു വിധി പ്രസ്താവം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഭാര്യ പിണങ്ങി പോകാനും കുടുംബം തകരാനും കാരണം സജിതയാണെന്നാരോപിച്ചാണ് 2019 ഓഗസ്റ്റ് 31നു ചെന്താമര ക്രൂരകൃത്യം നടത്തിയത്. ആറ് വർഷത്തിന് ശേഷമാണ് നാടിനെ നടുക്കിയ കൊലപാതകക്കേസിലെ വിധി വരുന്നത്. ഭാര്യയും മക്കളും തന്നെ വിട്ടുപോയതിന്…

Read More