സച്ചിൻ ദേവിന്റെയും ആര്യാ രാജേന്ദ്രന്റെയും വിവാഹ നിശ്ചയം ഇന്ന് രാവിലെ എ കെ ജി സെന്ററിൽ

  തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും തമ്മിലുള്ള വിവാഹ നിശ്ചയം ഇന്ന് രാവിലെ നടക്കും. 11 മണിക്ക് എ കെ ജി സെന്ററിൽ വെച്ചാണ് വിവാഹ നിശ്ചയം. ഇരുവരുടെയും അടുത്ത ബന്ധുക്കളും പാർട്ടിയിലെ മുതിർന്ന നേതാക്കളും ചടങ്ങിൽ പങ്കെടുക്കും ലളിതമായ ചടങ്ങാണ് നിശ്ചയിച്ചിരിക്കുന്നത്. വിവാഹം പിന്നീട് നടക്കും. സച്ചിൻ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയും പാർട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ്. ആര്യ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി…

Read More

ട്വന്റി 20ക്ക് പിന്തുണയുമായി നടൻ ശ്രീനിവാസൻ; സ്ഥാനാർഥി പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന കിറ്റക്‌സ് കമ്പനിയുടെ ട്വന്റി 20 എന്ന കൂട്ടായ്മക്ക് പിന്തുണയുമായി നടൻ ശ്രീനിവാസൻ. ഇന്ന് നടക്കുന്ന ട്വന്റി 20യുടെ സ്ഥാനാർഥി പ്രഖ്യാപന ചടങ്ങിൽ ശ്രീനിവാസൻ പങ്കെടുക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല. എങ്കിലും ട്വന്റി 20യിൽ വലിയ പ്രതീക്ഷയുണ്ട്. ബിജെപിയിൽ ചേർന്ന ഇ ശ്രീധരനും ജേക്കബ് തോമസും ട്വന്റി 20യിൽ വന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണെന്നും ശ്രീനിവാസൻ പറഞ്ഞു നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച ട്വന്റി 20ക്ക് മികച്ച നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുന്നത്തുനാട് മത്സരിക്കുമെന്ന് കിറ്റക്‌സ് എംഡി…

Read More

നവജാത ശിശു മുലപ്പാൽ ശ്വാസനാളത്തിൽ കുരുങ്ങി മരിച്ചു

പാലക്കാട്:14 ദിവസം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ ശ്വാസനാളത്തിൽ കുരുങ്ങി മരിച്ചു. മരുത റോഡ് ഇരട്ടയാൽ ശങ്കരച്ചൻ കാടിൽ വാടകക്ക് താമസിക്കുന്ന ഷിബു – ശരണ്യ ദമ്പതിമാരുടെ പെൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിനു പാൽ കൊടുത്ത് കിടത്തിയ ശേഷംകുളിക്കാൻ പോയ ശരണ്യ തിരിച്ചെത്തിയപ്പോൾ കുട്ടിക്ക് അനക്കമില്ലായിരുന്നു. ഉടനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുലപ്പാൽ ശ്വാസനാളത്തിൽ അടഞ്ഞതാണ് മരണകാരണമെന്ന് കസബ പോലീസ് പറഞ്ഞു. കൊടുമ്പ് കാരേക്കാട് സ്വദേശിയായ ഷിബു ഒന്നര വർഷമായി ഇരട്ടയാലിലാണ് താമസം. പാലക്കാട്ടെ മൊബൈൽ ഷോപ് ജീവനക്കാരനാണ്.മൂന്ന് വയസുള്ള…

Read More

ചെങ്ങറ സമരനായകൻ ളാഹ ഗോപാലൻ അന്തരിച്ചു

  ചെങ്ങറ സമരനായകൻ ളാഹ ഗോപാലൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ഏറെക്കാലമായി ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് പൊതുരംഗത്ത് നിന്നും ഭൂസമര പ്രതിഷേധരംഗത്ത് നിന്നും പരിപൂർണമായി വിട്ടുനിൽക്കുകയായിരുന്നു കഴിഞ്ഞ മാസം 21ാം തീയതിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കൊവിഡ് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ആദിവാസി വിഷയങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ സമരപരിപാടികൾ ദേശീയശ്രദ്ധ തന്നെ ആകർഷിച്ചിരുന്നു.

Read More

50 ശതമാനം വനിതാ സംവരണം അവകാശം; കോടതികളിലും പ്രാവർത്തികമാകണമെന്ന് ചീഫ് ജസ്റ്റിസ്

  വനിതകൾക്ക് 50 ശതമാനം സംവരണം അവകാശമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. സുപ്രീം കോടതിയിലും മറ്റ് കോടതികളിലും ഈ ലക്ഷ്യം കൈവരിക്കാനാകണം. ആ നേട്ടം കൈവരിക്കുന്ന ദിവസം ഇവിടെയില്ലെങ്കിലും താൻ സന്തോഷവാനായിരിക്കുമെന്നും രമണ പറഞ്ഞു. കീഴ്‌ക്കോടതിയിൽ നാൽപത് ശതമാനത്തിൽ താഴെയാണ് വനിതാ ജഡ്ജിമാരുടെ എണ്ണം. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഇത് 11 ശതമാനത്തിൽ താഴെയാണ്. രാജ്യത്തെ ലോ സ്‌കൂളുകളിലെ വനിതാ സംവരണത്തെ ശക്തമായി പിന്തുണക്കുന്നു. കൂടുതൽ സ്ത്രീകൾ നിയമരംഗത്തേക്ക് കടന്നുവരുമെന്നും 50…

Read More

ജിഎസ്ടി നിരക്കുകൾ ലളിതമാക്കും; ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്

56-ാമത് ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. ജിഎസ്ടി നിരക്കുകൾ ലളിതമാക്കുന്നതിനുള്ള നിർദേശമാണ് യോഗത്തിന്റെ പ്രധാന അജണ്ട. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാരും കേന്ദ്ര സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. 56-ാമത് ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. ജിഎസ്ടി നിരക്കുകൾ ലളിതമാക്കുന്നതിനുള്ള നിർദേശമാണ് യോഗത്തിന്റെ പ്രധാന അജണ്ട. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ…

Read More

രാജ്യത്ത് വാക്‌സിൻ ക്ഷാമം, നരേന്ദ്രമോദി ട്വിറ്ററിലെ ബ്ലൂ ടിക്കിന് പിന്നാലെ: രാഹുൽ ഗാന്ധി

  രാജ്യത്ത് കൊവിഡ് വാക്‌സിൻ ക്ഷാമത്തിനിടയിലും നരേന്ദ്രമോദി സർക്കാർ പോരാടുന്നത് ട്വിറ്ററിന്റെ ബ്ലൂ ടിക്കിന് വേണ്ടിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി സർക്കാർ ബ്ലൂ ടിക്കിനായുള്ള പോരാട്ടത്തിൽ ആയതിനാൽ വാക്‌സിൻ ആവശ്യമുള്ളവർ ആത്മനിർഭർ ആകേണ്ടി വരും എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ് കഴിഞ്ഞ ദിവസം ആർ എസ് എസ് നേതാക്കളുടെ ട്വിറ്റർ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് എടുത്തു കളഞ്ഞിരുന്നു. ഇതിന് പിന്നാലെ പുതിയ ഐടി നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മോദി സർക്കാർ ട്വിറ്ററിന് അന്ത്യശാസനം നൽകി. എന്നാൽ…

Read More

വണ്ടൻമേടിലെ യുവാവിന്റെ മരണം കൊലപാതകം; ഭാര്യ കുറ്റം സമ്മതിച്ചു

ഇടുക്കി വണ്ടൻമേട്ടിൽ തമിഴ് വംശജനായ യുവാവിനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. പുതുവൽ കോളനി സ്വദേശി രഞ്ജിത്താണ്(38) മരിച്ചത്. ഫെബ്രുവരി 6ന് രാത്രിയാണ് വീട്ടുമുറ്റത്ത് രഞ്ജിത്തിനെ മരിച്ച നിലയിൽ കണ്ടത് പടിക്കെട്ടിൽ തലയിടിച്ച് വീണു മരിച്ചെന്നാണ് ഭാര്യ അന്നലക്ഷ്മി(28) പറഞ്ഞത്. എന്നാൽ ദുരൂഹത തോന്നിയ പോലീസ് ബന്ധുക്കളെയും പരിസരവാസികളെയും ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിലാണ് അന്നലക്ഷ്മി കുറ്റം സമ്മതിച്ചത്. ദിവസവും രഞ്ജിത്ത് മദ്യപിച്ചെത്തി മർദിക്കുക പതിവായിരുന്നുവെന്ന്…

Read More

തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധനവില വർദ്ധിപ്പിച്ചു

തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധനവില കൂട്ടി. സംസ്ഥാനത്ത് ഇന്ന് ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും വില കൂട്ടി. ഇതോടെ കൊച്ചിയിൽ പെട്രോളിന് 108 രൂപ 87 പൈസയും ഡീസലിന് 102 രൂപ 73 പൈസയുമാണ് പുതിയ നിരക്ക്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110 രൂപ 81 പൈസയും ഡീസലിന് 104 രൂപ 44 പൈസയുമായി. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന്റെ വില 109 രൂപ 47 പൈസയും ഡീസലിന് 102…

Read More

വിശക്കുന്നവന് അന്നം കൊടുത്തത് ഇടത് തംരഗത്തിന് കാരണമായി; മുഖ്യമന്ത്രിയെ പ്രകീർത്തിച്ച് ഫിറോസ് കുന്നുംപറമ്പിൽ

  മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച് തവനൂരിലെ യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നുംപറമ്പിൽ. വിശക്കുന്നവന് അന്നം കൊടുത്തത് കേരളത്തിൽ ഇടത് തരംഗത്തിന് കാരണമായി ഇത് കാണാതെ പോകരുത്. യുവാക്കൾക്കും പുതുമുഖങ്ങൾക്കും ഇടതുമുന്നണി പ്രാധാന്യം നൽകി. മന്ത്രിസഭയിലും പുതുമുഖങ്ങളെ ഉൾപ്പെടുത്തുന്നത് മാതൃകാപരമാണെന്നും ഫിറോസ് പറഞ്ഞു തവനൂരിൽ ജലീലിനെതിരെ ശക്തമായ വികാരമുണ്ടായിരുന്നു. ഇടത് തരംഗത്തിൽ മാത്രമാണ് ജലീൽ ജയിച്ചു കയറിയത്. തവനൂർ യുഡിഎഫ് എഴുതി തള്ളിയ മണ്ഡലമാണ്. കാര്യമായ മുന്നൊരുക്കമൊന്നും നടത്തിയില്ല. തന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ച വോട്ടുകളാണ് തവനൂരിൽ മുന്നേറ്റമുണ്ടാക്കാൻ…

Read More