നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷമില്ല; ഒരു തവണ പോലും മന്ത്രിയായ ഭരണ പരിചയമല്ല; ഇത് ജനകീയാരോഹണം; വി ഡി സതീശന്‍ എന്ന വിസ്മയം

  രാഷ്ട്രീയത്തിലെ എല്ലാ പാരമ്പര്യങ്ങളെയും സംഘടനാ കീഴ് വഴക്കങ്ങളെയും തകര്‍ത്ത് കൊണ്ടാണ് വി ഡി സതീശന്‍ ഇന്ന് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. പതിവ് രീതികളെ മറികടന്ന് സതീശന്‍ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുമ്പോള്‍ അതുമൊരു വിസ്മയമാണ്. തിരഞ്ഞെടുപ്പ് കാലത്ത് വിസ്മയങ്ങള്‍ കാത്തിരിക്കാന്‍ പറഞ്ഞ നേതാവ് സ്വയമൊരു വിസ്മയമായി മാറുന്ന ചരിത്ര മൂഹൂര്‍ത്തമാണ് അരങ്ങേറുന്നത്. (V D Satheesan profile)     നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷമില്ല, എംഎല്‍എമാരുടെ ഭൂരിപക്ഷം മറികടന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരാളെ മുഖ്യമന്ത്രിയാക്കുന്നത് ഇതാദ്യമാണ്….

Read More

ഓണം ബമ്പര്‍: ഒന്നാം സമ്മാനം മരട് സ്വദേശിക്ക്

ഓണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സ്ഥാനം ലഭിച്ചത് കൊച്ചി മരട് സ്വദേശിക്ക്. ഓട്ടോ ഡ്രൈവറായ ജയപാലനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനാര്‍ഹമായ ടിക്കറ്റ് ജയപാലന്‍ എറണാകുളത്തെ ബാങ്കില്‍ സമര്‍പ്പിച്ചു. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. നേരത്തെ ലോട്ടറി അടിച്ചത് തനിക്കാണെന്ന അവകാശവാദവുമായി പ്രവാസി രംഗത്തെത്തിയിരുന്നു. വയനാട് പനമരം സ്വദേശിയായ സൈതലവിയാണ് സുഹൃത്ത് വഴിയെടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചെന്ന് അവകാശവാദമുന്നയിച്ചിരുന്നത്. അതേസമയം, 126 കോടി രൂപയുടെ വരുമാനമാണ് ഈ വര്‍ഷത്തെ തിരുവോണം ബമ്പറിലൂടെ സര്‍ക്കാരിന് ലഭിച്ചത്. കഴിഞ്ഞ…

Read More

അവയവമാറ്റിവെക്കല്‍ സര്‍ജറിയില്‍ പുതിയ ചരിത്രം: ദക്ഷിണേന്ത്യയിലെ ആദ്യ ഫോര്‍വേ സ്വാപ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍

കോഴിക്കോട്: അവയവദാനത്തിന്റെ ചരിത്രത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഫോര്‍വേ സ്വാപ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് വിജയകരമായി നടന്നു. ഇന്ത്യയിലെ രണ്ടാമത്തെ ഫോര്‍വേ സ്വാപ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ശസ്ത്രക്രിയ വിജയകരമായി പര്യവസാനിച്ച വിവരം അറിയിക്കുവാനായി ചേര്‍ന്ന യോഗത്തില്‍ ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി ശൈലജ ടീച്ചര്‍ ഓണ്‍ലൈനായി പങ്കെടുത്തു. കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് അഭിമാനാര്‍ഹമായ നേട്ടമാണ് ഇതെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു. ആറ് മാസത്തോളം നീണ്ടുനിന്ന സുദീര്‍ഘമായ…

Read More

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ ഇറാന്റെ ആക്രമണം തുടരുന്നു

ഇറാന്റെ ഖാർഗ് ദ്വീപിലെ അമേരിക്കൻ ആക്രമണത്തിനും ഇറാന്റെ തിരിച്ചടിയ്ക്കും പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ മുറുകുന്നു. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ ഇറാന്റെ ആക്രമണം തുടരുകയാണ്. ബാഗ്ദാദ് അന്താരാഷ്ട്ര ജയിൽ പരിസരത്തും സെൻട്രൽ എയർപോർട്ട് ജയിൽ പരിസരത്തും തുടർ ആക്രമണങ്ങൾ നടക്കുന്നുവെന്ന് ഇറാഖ്. ഇന്നലെ ജയിലിനടുത്തായി ആറ് ആക്രമണങ്ങളാണ് നടന്നിട്ടുള്ളത്. ഇത് ജയിൽ സുരക്ഷയെ ബാധിച്ചേക്കാം.ഇറാഖിലെ എർബിലിന്റെ പരിസരത്തുള്ള ലാനാസ് എണ്ണ ശുദ്ധീകരണശാലയിലേക്കും ഡ്രോൺ ആക്രമണം ഉണ്ടായി. ആക്രമണത്തിൽ തീപിടിത്തമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. വടക്കൻ ഇറാഖിലെ കുർദിഷ് മേഖലയിലെ അമേരിക്കൻ…

Read More

കർഷകരേയും, ആദിവാസികളേയും കടുവയിൽ നിന്നും സംരക്ഷിക്കണം ; കോൺഗ്രസ്സ് സേവാദൾ ജില്ലാ പ്രസിഡണ്ട് അനിൽ എസ്സ് നായർ

ബത്തേരി :കർഷകരേയും ആദിവാസികളേയും കടുവയിൽ നിന്നും സംരക്ഷിക്കണമെന്നും പ്രസ്തുത കാര്യങ്ങൾക്കായി സമരം ചെയ്തതിൻ്റെ പേരിൽ KPCC സെക്രട്ടറി കെ.കെ.അബ്രഹാം അടക്കമുള്ളവർക്കെതിരെ കേസ് എടുത്ത നടപടി പിൻവലിക്കണമെന്നും കോൺഗ്രസ്സ് സേവാദൾ വയനാട് ജില്ലാ പ്രസിഡണ്ട് അനിൽ എസ് നായർ ആവിശ്യപ്പെട്ടു.ബത്തേരി പരിസര പ്രദേശങ്ങളിലും 1 ഇരുളം –73പ്രദേശങ്ങളിലും മറ്റും സ്ഥിരമായി കടുവ വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊല്ലുകയാണ്. പകൽ സമയങ്ങളിൽ പോലും വീടുകളുടെ മുറ്റത്തു കടുവ എത്തുന്നു. മനുഷ്യ ജീവനും അപകടം സംഭവിക്കാം.. നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ ഏതാനും ആഴ്ച മുമ്പ്…

Read More

ഗ്രീൻ ടീ കുടിച്ചാൽ കിട്ടുന്ന ഗുണങ്ങൾ ചെറുതല്ല

  ഒരു ആരോഗ്യ പാനീയമാണ് ഗ്രീൻ ടീ എന്നതിൽ തർക്കമൊന്നും ഉണ്ടാകില്ല. അവശ്യ പോഷകങ്ങൾ, ആന്റിഓക്‌സിഡന്റുകൾ, ഫ്‌ളേവനോയിഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ തുടങ്ങിയവ അടങ്ങിയിട്ടുള്ളതിനാൽ ഗ്രീൻ ടീ ആരോഗ്യപരമായും സൗന്ദര്യപരമായും ധാരാളം ഗുണങ്ങൾ നമുക്ക് നൽകുന്നു. ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നത് മുതൽ കൊളസ്‌ട്രോൾ കുറയ്ക്കാൻ വരെ ഗ്രീൻ ടീ സഹായിക്കുന്നു. ഗ്രീൻ ടീയുടെ പ്രധാന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നമുക്കൊന്ന് നോക്കാം. പ്രതിരോധ ശേഷി മികച്ചതാക്കാൻ നമ്മുടെ രോഗപ്രതിരോധ ശേഷി ശക്തമാകുമ്പോൾ, നമ്മുടെ ശരീരത്തിന് വിവിധ സൂക്ഷ്മാണുക്കളേയും അണുബാധകളെയും…

Read More

വയനാട് കൽപറ്റയിൽ വാഹനാപകടം; മൂന്നുപേർക്ക് പരിക്ക്

കല്‍പ്പറ്റ നഗരത്തില്‍ രണ്ട് ഓട്ടോറിക്ഷകളും ഒരു കാറും കൂട്ടിയിടിച്ച് 2 സ്ത്രീകളടക്കം 3 പേര്‍ക്ക് പരിക്ക്. ഇവരെ കല്‍പ്പറ്റയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്‌കെഎംജെ സ്‌കൂളിന് സമീപം 10 മണിക്കാണ് അപകടം  

Read More

24 മണിക്കൂറിനിടെ 19,968 പേർക്ക് കൂടി കൊവിഡ്; 673 പേർ മരിച്ചു

രാജ്യത്തെ കൊവിഡ് കേസുകളിൽ വീണ്ടും കുറവ്. ഏറെ കാലത്തിന് ശേഷം പ്രതിദിന വർധനവ് ഇരുപതിനായിരത്തിൽ താഴെ എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,968 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1.68 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അതേസമയം 673 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതിനോടകം 5,11,903 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 2,24,187 പേരാണ് ചികിത്സയിൽ കഴിയുന്നത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,847 പേർ രോഗമുക്തി നേടി. ഇതുവരെ കൊവിഡിൽ നിന്ന്…

Read More

‘ഭഗവത് ഗീതയിൽ നിന്ന് മതേതരത്വം എടുക്കണം’; RSSനെ പിന്തുണച്ച് ഹിമന്ത ബിശ്വ ശർമ

ആർ എസ് എസ് നെ പിന്തുണച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഭരണഘടനയിൽ നിന്ന് സോഷ്യലിസം മതേതരത്വം എന്നീ പദങ്ങൾ നീക്കം ചെയ്യാനുള്ള സുവർണ്ണ അവസരമെന്ന് ഹിമന്ത ബിശ്വ ശർമ പറഞ്ഞു. രണ്ട് പദങ്ങൾ ചേർത്തതിലൂടെ ഭരണഘടന പൂർണ്ണമായും പരിവർത്തനം ചെയ്യപ്പെട്ടു. ഇന്ത്യ പക്വതയുള്ള ജനാധിപത്യ രാജ്യം, ബ്രിട്ടീഷ് – അമേരിക്കൻ ഭരണഘടനകളിൽ നിന്ന് മതേതരത്വം കടമെടുക്കേണ്ടതില്ല. ഭഗവത് ഗീതയിൽ നിന്ന് നമ്മുടെ മതേതരത്വം എടുക്കണമെന്നും അസം മുഖ്യമന്ത്രി പറഞ്ഞു. ഗുവാഹത്തിയിലെ സംസ്ഥാന ബിജെപി ആസ്ഥാനത്ത്…

Read More

പുതിയ തെളിവുകളുമായി പ്രോസിക്യൂഷൻ കോടതിയിലേക്ക്; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും.തുടർവാദത്തിന് ശേഷം തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറഞ്ഞേക്കും. ഇന്നലെ കേസ് പരിഗണിച്ച കോടതി തുടർവാദത്തിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. രാഹുലിനെതിരെ ഗുരുതര കണ്ടെത്തലുകളുള്ള പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് പ്രോസിക്യൂഷൻ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു.സീൽ ചെയ്ത കവറിൽ രാഹുലിന്റെ അഭിഭാഷകൻ സമർപ്പിച്ച രേഖകളും കോടതി പരിശോധിച്ചു. ഒന്നരമണിക്കൂറിലേറെയാണ് അടച്ചിട്ട കോടതി മുറിയിൽ വാദം നടന്നത്. കൂടുതൽ രേഖകൾ ഹാജരാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെ…

Read More