Headlines

ശ്രീരാമകൃഷ്ണൻ സ്പീക്കർ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്ന് ചെന്നിത്തല

പി ശ്രീരാമകൃഷ്ണൻ സ്പീക്കർ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധൂർത്തും അഴിമതിയുമാണ് നടക്കുന്നത്. സ്വന്തമായി രഹസ്യാന്വേഷണ സംവിധാനമില്ലെന്നത് ബാലിശമാണ്. എല്ലാവരും പ്രത്യേകം സംവിധാനം നൽകാൻ സാധിക്കില്ല സ്പീക്കർ സംശുദ്ധിയുടെ പര്യായമാകണം. ശ്രീരാമകൃഷ്ണൻ ഇതിൽ പരാജയപ്പെട്ടു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്പീക്കറുടെ പേര് വന്നത് അപമാനമല്ലേ. സാമ്പത്തിക ഞെരുക്കം മൂലം സംസ്ഥാനം കഷ്ടപ്പെടുമ്പോൾ കോടിക്കണക്കിന് രൂപ അനാവശ്യമായി ചെലവാക്കി. സ്വർണക്കടത്ത് പ്രതികളുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം കേരളം കണ്ടതാണ് സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയത്തിൽ സഭയിൽ ചർച്ച നടക്കുകയാണ്….

Read More

ഉന്നത വിദ്യാഭ്യാസ രംഗത്തെ നിശ്ചലാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് ചെന്നിത്തല

  ഉന്നത വിദ്യാഭ്യാസ രംഗത്തെ നിശ്ചലാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗവർണറും സർക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഉന്നത വിദ്യാഭ്യാസ രംഗത്ത് നിശ്ചലാവസ്ഥയാണ്. കത്ത് നൽകിയ എട്ടാം തീയതിക്ക് ശേഷം ചാൻസലർ എന്ന നിലയിൽ തന്റെ പരിഗണനക്ക് വന്ന ഒരു ഫയലും ഗവർണർ നോക്കിയിട്ടില്ല. ഇത് ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സർക്കാർ ധാർഷ്ട്യം വെടിഞ്ഞ് പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു സർവകലാശാലാ നിയമനങ്ങളിൽ രാഷ്ട്രീയ…

Read More

പെരിയ ഇരട്ടകൊലക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ച സംഭവം; കല്യോട്ട് കോൺഗ്രസ് മാർച്ചിൽ സംഘർഷം

കാസർഗോഡ് കല്യോട്ട് കോൺഗ്രസ് മാർച്ചിൽ സംഘർഷം. പെരിയ ഇരട്ടകൊലപാതക കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെയാണ് പ്രതിഷേധം. പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് കല്യോട്ട് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. റിജിൽ മാക്കുറ്റിയാണ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തത്. ശരത്‌ലാലിന്റെയും കൃപേഷിന്റെയും കല്യോട്ടെ സ്മൃതികുടീരത്തിൽനിന്ന്‌ ഏച്ചിലടുക്കത്തേക്ക് നീങ്ങിയ പ്രതിഷേധ മാർച്ചിനിടെയാണ് സംഘർഷം ഉണ്ടായത്. കല്യോട്ട് ടൗണിലേക്കാണ് നിലവിൽ പ്രതിഷേധം നടക്കുന്നത്. സമാധാനാന്തരീക്ഷം തകർന്നാൽ അതിനുത്തരവാദി…

Read More

കാശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇന്ന് പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. കൂടുതൽ ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം നഗരത്തിൽ നടത്തിയ തെരച്ചിലിനിടെയാണ് ഭീകരർ സുരക്ഷാ സേനക്ക് നേർക്ക് വെടിയുതിർത്തത്. ഇതോടെ ഏറ്റുമുട്ടൽ തുടരുകയായിരുന്നു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കാശ്മീർ പോലീസ് അറിയിച്ചു.

Read More

സംസ്ഥാനത്ത് 45 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; ആകെ കേസുകൾ 152 ആയി

സംസ്ഥാനത്ത് 45 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. എറണാകുളം 16, തിരുവനന്തപുരം 9, തൃശൂർ 6, പത്തനംതിട്ട 5, ആലപ്പുഴ, കോഴിക്കോട് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 9 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 32 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. 4 പേർക്കാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്. ആലപ്പുഴയിലെ 3 പേർക്കും തൃശൂരിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ…

Read More

ടെലികോം കമ്പനികൾക്ക് സ്പെക്ട്രം കുടിശ്ശികയിൽ 4 വർഷത്തെ മോറട്ടോറിയം

ന്യൂഡെൽഹി: പ്രതിസന്ധിയിലായ ടെലികോം മേഖലയ്ക്കുള്ള ദുരിതാശ്വാസ പാക്കേജ് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകരിച്ചു. ഇതുപ്രകാരം ടെലികോം കമ്പനികൾക്ക് അവരുടെ ദീർഘകാല കുടിശ്ശിക അടയ്ക്കുന്നതിന് ഇളവ് നൽകുന്നു. 2022 ഏപ്രിലിൽ അടയ്‌ക്കേണ്ടുന്ന സ്പെക്ട്രം ഇൻസ്‌റ്റാൾമെന്റിന് ഒരു വർഷത്തെ മൊറട്ടോറിയം പാക്കേജിൽ ഉൾപ്പെടുന്നു എന്നും എൻ.ഡി ടി.വി റിപ്പോർട്ട് ചെയ്തു. കുടിശ്ശിക ഇനത്തിൽ സർക്കാരിന് ഒരു വലിയ തുക കടപ്പെട്ടിരിക്കുന്ന വോഡഫോൺ ഐഡിയ പോലുള്ള കമ്പനികൾക്ക് ആശ്വാസം നൽകുന്നതാണ് പാക്കേജ്. മന്ത്രിസഭ അംഗീകരിച്ച ദുരിതാശ്വാസ പാക്കേജിൽ, ടെലികോം കമ്പനികൾക്ക് അവരുടെ…

Read More

കൊവിഡിന്റെ കൈവിട്ട കളി: സംസ്ഥാനത്ത് പ്രതിദിന വർധനവ് പതിനായിരം കടക്കാൻ സാധ്യത

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരാൻ സാധ്യത. പ്രതിദിന വർധനവ് പതിനായിരത്തിന് മുകളിലേക്ക് പോകുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരും. രോഗപകർച്ച ഒഴിവാക്കാൻ പ്രതിരോധം പരമാവധി ശക്തമാക്കണമെന്ന നിർദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. ലക്ഷണങ്ങൾ ഉള്ളവർ ഉടൻ പരിശോധന നടത്തണം. ആന്റിജനിൽ നെഗറ്റീവ് ആയാൽ ആർടിപിസിആർ പരിശോധനയും നടത്തണം. ആശുപത്രികളിൽ കൊവിഡ് ചികിത്സാ സൗകര്യങ്ങൾ കൂടുതൽ സജ്ജമാക്കാനുള്ള നിർദേശവും നൽകി. രോഗവ്യാപനം കണ്ടെത്തിയാൽ ജില്ലാ ഭരണകൂടങ്ങൾക്ക് കണ്ടെയ്ൻമെന്റ് മേഖലകൾ പ്രഖ്യാപിക്കാൻ അനുമതിയുണ്ട് പോലീസും പരിശോധന കർശനമാക്കിയിട്ടുണ്ട്….

Read More

കുട്ടികളില്‍ കോവാക്‌സിന്‍ പരീക്ഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വികസിപ്പിച്ച കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ കുട്ടികളില്‍ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചു. ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) പട്നയിലാണ് പരീക്ഷണം നടത്തുന്നതെന്ന് പ്രസാര്‍ ഭാരതി ട്വിറ്റില്‍ അറിയി ച്ചു ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്‌സിനാണ് കോവാക്‌സിന്‍. രാജ്യവ്യാപകമായി കോവിഡ് കുത്തിവയ്പ്പിന് ഉപയോഗിക്കുന്ന രണ്ട് വാക്‌സിനുകളില്‍ ഒന്നാണ് ഇത്. രണ്ട് മുതല്‍ 18 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് കോവാക്‌സിന്‍ രണ്ടും മൂന്നും…

Read More

തിരുമല ബിജെപി കൗൺസിലർ കെ അനിൽകുമാർ ഓഫീസിനുള്ളിൽ തൂങ്ങിമരിച്ചു; ആത്മഹത്യാ കുറിപ്പില്‍ ബിജെപിക്കെതിരെ പരാമര്‍ശം

തിരുവനന്തപുരം തിരുമല ബിജെപി കൗൺസിലർ കെ അനിൽ കുമാറിനെ ഓഫീസിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ആത്മഹത്യാക്കുറിപ്പില്‍ ബിജെപിക്കെതിരെ പരാമര്‍ശമുണ്ട്. അനില്‍ നേതൃത്വം നല്‍കുന്ന സഹകരണ ബാങ്ക് സാമ്പത്തികമായി തകര്‍ന്നിരുന്നു. അതില്‍ പാര്‍ട്ടി സംരക്ഷിച്ചില്ലെന്നാണ് ആത്മഹത്യാക്കുറിപ്പ്. ബാങ്കിൽ സാമ്പത്തിക പ്രശ്നമുണ്ടായപ്പോൾ പാർട്ടി സഹായിച്ചില്ല ഇക്കാര്യത്തിൽ അനിൽകുമാർ കുറച്ച് ദിവസമായി വലിയ മാനസിക പ്രശ്നം നേരിട്ടിരുന്നുവെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. പൂജപ്പുര പൊലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Read More

ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വി സി നിയമനം; അഭിമുഖങ്ങൾ ഈ മാസം

ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വി സി നിയമനത്തിനുള്ള അഭിമുഖം ഈ മാസം 8 മുതൽ 12 വരെ തിരുവനന്തപുരത്ത് നടക്കും. മസ്കറ്റ് ഹോട്ടലിലാണ് അഭിമുഖം നടക്കുക. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് വി സി നിയമത്തിനുള്ള അപേക്ഷകൾ സ്വീകരിച്ചത്. 60 ഓളം അപേക്ഷകർക്കാണ് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ നോട്ടീസ് നൽകി. ഒക്ടോബർ 8, 9 തീയതികളിൽ സാങ്കേതിക സർവകലാശാലയുടെയും, 10,11 തീയതികളിൽ ഡിജിറ്റൽ സർവകലാശാലയുടെയും വിസി നിയമനത്തിനുള്ള അഭിമുഖങ്ങളാണ് നടത്തുക. സുപ്രീംകോടതി ചുമതലപ്പെടുത്തിയ റിട്ട. ജസ്റ്റിസ് സുധാംഷൂ ധൂലിയയാണ് സെർച്ച്…

Read More