പടിഞ്ഞാറത്തറ പഞ്ചായത്തിലെ 8, 12, 13 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണാക്കി

പടിഞ്ഞാറത്തറ പഞ്ചായത്തിലെ 8, 12, 13 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. 1, 6 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റായി തുടരും.

Read More

തിരുവോണം പ്രമാണിച്ച് ഓഫീസിന്

തിരുവോണം പ്രമാണിച്ച് ഓഫീസിന് അവധിയായതിനാൽ വാർത്തകൾ ഇന്ന് വെബ് പോർട്ടലിൽ പ്രസിദ്ധീകരിക്കുന്നതല്ല എന്ന്, എഡിറ്റർ മെട്രോ മലയാളം ദിനപത്രം കോഴിക്കോട്

Read More

ശബരിമല സ്വർണ്ണ കൊള്ള; അസിസ്റ്റന്റ് എഞ്ചിനീയർ കെ സുനിൽ കുമാറിന് സസ്പെൻ‌ഷൻ

ശബരിമല സ്വർണ്ണ കൊള്ള വിവാദത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ കെ സുനിൽ കുമാറിന് സസ്പെൻ‌ഷൻ. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോ​ഗത്തിലാണ് തീരുമാനം എടുത്തത്. പ്രതി പട്ടികയിൽ സുനിൽ കുമാറിന്റെ പേരുകൂടെ വന്നതോടെയാണ് നടപടി. നേരത്തെ പുറത്ത് വന്ന ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട് അടക്കം ഇന്നത്തെ യോ​ഗം ചർച്ച ചെയ്തു. സുനിൽ കുമാറിന്റെ ഭാ​ഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് വിജിലൻ‌സ് കണ്ടെത്തിയിരുന്നു. പ്രതിപട്ടികയിൽ ഉൾപ്പെടുന്നവരിൽ രണ്ട് പേരാണ് ഇപ്പോഴും സർവീസിൽ തുടരുന്നത്. നേരത്തെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ…

Read More

‘ലിസ്റ്റിൽ ഇടം പിടിച്ചത് ഒഴിവാക്കിയ വോട്ടുകൾ’; തൃശൂരിലെ കള്ളവോട്ട് വെളിപ്പെടുത്തൽ ശരിവച്ച് BLO

തൃശൂർ പൂങ്കുന്നത്തെ കാപ്പിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റിൽ ആറ് കള്ളവോട്ടുകൾ തന്റെ മേൽവിലാസത്തിൽ ചേർത്തെന്ന വീട്ടമ്മയുടെ വെളിപ്പെടുത്തൽ ശരിവച്ച് ബൂത്ത്‌ ലെവൽ ഓഫീസർ ആയിരുന്ന ആനന്ദ് സി മേനോൻ. ഒഴിവാക്കിയ വോട്ടുകളാണ് ലിസ്റ്റിൽ ഇടം പിടിച്ചതെന്ന് ആനന്ദ് സി മേനോൻ പറഞ്ഞു. ചട്ടപ്രകാരമാണ് എല്ലാം ചെയ്തതെന്നും , പിന്നീട് എന്ത് സംഭവിച്ചുവെന്ന് തനിക്കറിയില്ലെന്നും ആനന്ദ് സി മേനോൻ പറഞ്ഞു. ബിഎൽ‌ഒമാരുടെ അറിവോടുകൂടിയാണ് ഇവരെ ചേർത്തത് എന്നൊരു ആരോപണമായിരുന്നു എൽഡിഎഫും യുഡിഎഫും അടക്കം ഉയർത്തിയത്. എന്നാൽ ഈ ആരോപണം തീർത്തും…

Read More

സാങ്കേതിക തകരാർ പരിഹരിച്ചു, ബ്രിട്ടീഷ് യുദ്ധവിമാനം 22 ന് മടങ്ങും

ബ്രിട്ടീഷ് യുദ്ധവിമാനംതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 22 ന് മടങ്ങും. 22നോ 23നോ മടക്കയാത്ര ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. സാങ്കേതിക തകരാർ പരിഹരിച്ചു. ഇന്ധനം നിറച്ച ശേഷമുള്ള പരിശോധനയും തൃപ്തികരം. ബ്രിട്ടീഷ് നാവികസേന മേധാവിയുടെ അനുമതിയാണ് ബാക്കിയുള്ളതെന്നും അധികൃതർ അറിയിച്ചു. തകരാർ പരിഹരിക്കാൻ എത്തിയ ബ്രിട്ടീഷ് സാങ്കേതിക വിദഗ്ധർ തിരുവനന്തപുരത്ത് തുടരുന്നുണ്ട്. ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്‌സിലറി പവര്‍ യൂണിറ്റിന്റെ തകരാറാണ് പരിഹരിച്ചത്. എൻജിൻ്റെ കാര്യക്ഷമതയും പരിശോധിച്ച് ഉറപ്പ് വരുത്തി. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ബ്രിട്ടനില്‍…

Read More

എ​യ​ർ​ഏ​ഷ്യ ഇ​ന്ത്യ​യു​ടെ ആ​ദ്യ രാ​ജ്യാ​ന്ത​ര സ​ർ​വീ​സ് നെ​ടു​മ്പാ​ശേ​രി​യി​ൽ​നി​ന്ന്

  നെടുമ്പാശേരി: എ​യ​ർ​ഏ​ഷ്യ ഇ​ന്ത്യ​യു​ടെ ആ​ദ്യ രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സ് നെ​ടു​മ്പാ​ശേ​രി​യി​ൽ​നി​ന്ന് ദു​ബൈ​യി​ലേ​ക്ക്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കാ​ർ​ഗോ സ​ർ​വീ​സു​ക​ളാ​ണ് ആ​രം​ഭി​ക്കു​ക. ഇ​തു സം​ബ​ന്ധി​ച്ച എ​യ​ർ​ഏ​ഷ്യ​യു​ടെ അ​റി​യി​പ്പ് സി​യാ​ലി​ൽ ല​ഭി​ച്ചു. എ​ന്നാ​ൽ സ​ർ​വീ​സു​ക​ൾ സം​ബ​ന്ധി​ച്ച വ്യ​ക്ത​മാ​യ ഷെ​ഡ്യൂ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. പ്ര​ത്യേ​ക കാ​ർ​ഗോ വി​മാ​ന സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​തോ​ടെ ആ​വ​ശ്യ​മ​നു​സ​രി​ച്ച് ഈ ​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം ക്ര​മീ​ക​രി​ക്കാ​നാ​കും. നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്നു​ള്ള ക​യ​റ്റു​മ​തി​യു​ടെ ഭൂ​രി​ഭാ​ഗ​വും പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളു​മാ​ണ്. യാ​ത്രാ വി​മാ​ന​ങ്ങ​ൾ​ക്ക് പ​രി​മി​ത​മാ​യ അ​ള​വി​ൽ മാ​ത്ര​മേ ച​ര​ക്ക് ക​ട​ത്താ​ൻ ക​ഴി​യൂ. ടാ​റ്റ സ​ൺ​സി​ന്‍റെ​യും എ​യ​ർ​ഏ​ഷ്യ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ് ലി​മി​റ്റ​ഡി​ന്‍റെ​യും…

Read More

സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിരിക്കുന്നു. 40 കിലോമീറ്റർ വരെ വേ​ഗതയിൽ വീശിയടിക്കാവുന്ന കാറ്റിന് സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുകയുണ്ടായി. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം. മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യതയെന്നും ജാ​ഗ്രതാനിർദേശത്തിൽ വ്യക്തമാക്കുന്നു. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ…

Read More

അടിയന്തരാവസ്ഥയെ നേരിട്ടവരാണ് ഞങ്ങൾ, ഇതും ഞങ്ങൾ നേരിടും: യെച്ചൂരി

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് തന്നെയടക്കമുള്ളവരെ ഉൾപ്പെടുത്തി ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചതിൽ പ്രതികരണവുമായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അധികാരം കയ്യാളുന്ന ബിജെപിയുടെ ഇത്തരം നീക്കങ്ങൾ കൊണ്ടൊന്നും സിഎഎ പോലുള്ള വിവേചന നിയമങ്ങളെ എതിർക്കുന്നവരെ ഭയപ്പെടുത്താൻ സാധിക്കില്ലെന്ന് യെച്ചൂരി പറഞ്ഞു ഉന്നത ബിജെപി നേതൃത്വത്തിന്റെ രാഷ്ട്രീയം നടപ്പാക്കുകയാണ് ഡൽഹി പോലീസ്. കേന്ദ്രത്തിന്റെ കീഴിലാണ് ഡൽഹി പോലീസ്. മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുടെ സമാധാനപരമായ പ്രതിഷേധങ്ങളെ സർക്കാർ ഭയക്കുകയാണെന്ന് യെച്ചൂരി ട്വിറ്ററിൽ കുറിച്ചു മതം, ജാതി, നിറം, പ്രദേശം, ലിംഗം…

Read More

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ഉദ്ഘാടനം ഇന്ന്

സംസ്ഥാനത്തെ ആദ്യ ഓപ്പൺ സർവകലാശാലക്ക് ഇന്ന് തുടക്കമാകും. കൊല്ലത്ത് ആരംഭിക്കുന്ന ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീല്‍ അധ്യക്ഷനാകും. മന്ത്രിമാരായ കെ രാജു , ജെ മേഴ്സിക്കുട്ടിയമ്മ തുടങ്ങയവര്‍ ചടങ്ങില്‍ മുഖ്യാതിഥികളാകും. കൊല്ലം തൃക്കടവൂ‍ർ കുരീപ്പുഴയിൽ വാടകയ്ക്കെടുത്ത കെട്ടിടമാണു സർവകലാശാലയുടെ താൽക്കാലിക ആസ്ഥാനം മൂന്ന് വര്‍ഷത്തിനുള്ളില്‍ സര്‍വകലാശാലക്ക് സ്ഥിരം ആസ്ഥാനമൊരുക്കും. 33,000 ചതുരശ്ര അടിയുള്ള 9നിലക്കെട്ടിടത്തിൽ ക്ലാസ്മുറികൾ, ഹാൾ, ഓഫിസ് തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുക….

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.39 ലക്ഷം സാമ്പിളുകൾ; ടിപിആർ 15.48

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,556 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 764, കൊല്ലം 1523, പത്തനംതിട്ട 595, ആലപ്പുഴ 822, കോട്ടയം 1088, ഇടുക്കി 420, എറണാകുളം 2292, തൃശൂർ 2468, പാലക്കാട് 2291, മലപ്പുറം 2015, കോഴിക്കോട് 2138, വയനാട് 504, കണ്ണൂർ 769, കാസർഗോഡ് 867 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,75,167 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 35,29,465 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ…

Read More