പത്മനാഭ സ്വാമി ക്ഷേത്രം ; രാജകുടുംബത്തിന്റെ അവകാശം ശരിവെച്ച് സുപ്രീം കോടതി

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അധികാരം സംബന്ധിച്ച കേസില്‍ രാജകുടുംബത്തിന് അനുകൂലമായ വിധിയുമായി സുപ്രീം കോടതി. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാണ് വിധി പറഞ്ഞത്. ക്ഷേത്രം ഭരണത്തില്‍ രാജകുടുംബത്തിന്റെ അവകാശം ശരിവെച്ചു. ഭരണചുമതല താത്കാലിക ഭരണസമിതിക്ക് സുപ്രീം കോടതി വിട്ടു. തിരുവനന്തപുരം ജില്ലാ ജഡ്ജി അധ്യക്ഷനായി താത്കാലിക ഭരണസമിതി രൂപീകരിക്കും. പുതിയൊരു കമ്മിറ്റി വരുന്നതുവരെ സമിതി ഭരണം തുടരും. രാജകുടുംബത്തിന്റെ അപ്പീല്‍ അംഗീകരിച്ചാണ് വിധി 2019 ഏപ്രില്‍ പത്തിന് വാദം പൂര്‍ത്തിയാക്കിയ കേസില്‍ ഒരു വര്‍ഷത്തിന്…

Read More

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടി ഉയർന്നു; പെരിയാർ തീരത്ത് നിന്ന് ആളുകളെ മാറ്റും

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136.2 അടിയിലേക്ക് എത്തി. ഇതോടെ സ്പിൽവേ ഷട്ടറുകളിലൂടെ വെള്ളമൊഴുകിത്തുടങ്ങി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് പെരിയാറിന്റെ തീരത്തുള്ളവരെ മാറ്റി പാർപ്പിക്കും ജലനിരപ്പ് 136 അടിയിലെത്തിയാൽ ഡാം തുറന്നു വിടണമെന്നാണ് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നത്. തമിഴ്‌നാടിന്റെ ഭാഗത്ത് നിന്ന് ജാഗ്രതാ നിർദേശം ലഭിച്ചാലുടൻ പ്രദേശവാസികളെ മാറ്റി പാർപ്പിക്കും. വണ്ടിപ്പെരിയാർ, വള്ളക്കടവ് മുതൽ താഴ്ന്ന പ്രദേശങ്ങളിലുള്ളഴരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റും. ഡാമിന്റെ ജലനിരപ്പ് 138 അടി എത്തുന്നതിന് മുമ്പ് തന്നെ തുറക്കുന്നതാണ് നല്ലതെന്ന് ഇടുക്കി കലക്ടർ എച്ച്…

Read More

കലൂർ സ്റ്റേഡിയത്തിൽ ഇന്ത്യ – ഹോങ്കോങ് മത്സരം മാർച്ച് 31 തന്നെ നടക്കും; GCDA ആവശ്യപ്പെട്ട തുക അടയ്ക്കും

കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ത്യ ഹോങ്കോങ് മത്സരം മാർച്ച് 31 തന്നെ നടക്കും. ജിസിഡിഎ ആവശ്യപ്പെട്ട തുക തിങ്കളാഴ്ച അടക്കുമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ സത്യവാങ്മൂലം നൽകി. ഇത് ജിസിഡിഎ അംഗീകരിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് അടക്കാത്തതിനെ തുടർന്ന് സ്റ്റേഡിയത്തിൽ നിന്ന് ഇന്ത്യൻ കോച്ചുൾപ്പടെയുള്ളവരെ ജിസിഡിഎ പുറത്താക്കിയിരുന്നു. ഇന്ത്യ ഹോങ്കോങ് മത്സരം കലൂർ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച തന്നെ നടക്കുമോ എന്ന ആശങ്കയ്ക്കാണ് ഇതോടെ വിരാമമായത്. ജിസിഡിഎ ആവശ്യപ്പെട്ട സെക്യൂരിറ്റി ഡെപ്പോസിറ്റ് 25 ലക്ഷം രൂപ തിങ്കളാഴ്ച…

Read More

22ന് സിനിമ സംഘടനകളുടെ പണിമുടക്ക്; തിയേറ്ററുകള്‍ അടച്ചിടും; ഷൂട്ടിങ് നിര്‍ത്തും

സംസ്ഥാനത്തെ സിനിമ സംഘടനകള്‍ 22ന് സൂചന പണിമുടക്ക് നടത്തും. ഏറെ കാലമായുള്ള ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കാത്തില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരത്തിന് മുന്നോടിയായാണ് സൂചന പണിമുടക്ക് നടത്താന്‍ തീരുമാനം. തിയേറ്ററുകള്‍ അടച്ചിടുന്നതിന് പുറമെ ഷൂട്ടിങ് ഉള്‍പ്പെടെയുള്ള സിനിമ നിര്‍മാണവും നിര്‍ത്തിവയ്ക്കും. ജിഎസ്ടിക്ക് പുറമെയുള്ള വിനോദ നികുതി പിന്‍വലിക്കുക, തിയറ്ററുകള്‍ക്ക് പ്രത്യേക വൈദ്യുതി താരിഫ് നടപ്പാക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് സിനിമാ സംഘടനകള്‍ ഉയര്‍ത്തുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ…

Read More

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ‌; VIP ഡ്യൂട്ടിക്ക് വിളിച്ച വാഹനങ്ങൾക്ക് പ്രതിഫലം നൽകിയില്ല; ഓഫീസുകൾ കയറിയിറങ്ങി ഡ്രൈവർമാർ

ഗവർണർമാരുടെ ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തഭൂമി സന്ദർശനവേളയിൽ, വാടകയ്ക്കെടുത്ത വാഹനങ്ങൾക്ക് സർക്കാർ പ്രതിഫലം നൽകുന്നില്ലെന്ന് പരാതി. ഒരു വർഷമായി ഡ്രൈവർമാർ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്. എന്നാൽ തുക അനുവദിക്കേണ്ടത് ആഭ്യന്തര വകുപ്പിൽ നിന്നാണെന്നാണ് ജില്ലാ കളക്ടറുടെ വിശദീകരണം. നാല് ഇന്നോവ കാറുകൾ വാടകക്ക് വിളിച്ചതിൽ ആർക്കും വാടക നൽകിയില്ല. ദുരിതകാലത്ത് ദുരന്തമേഖലകളിൽ പ്രയാസപ്പെട്ടെത്തിയ ഡ്രൈവർമാരാണ് പ്രതിസന്ധിയിലായത്. മോട്ടോർ വാഹന വകുപ്പിൽ നിന്ന് വിളിച്ചായിരുന്നു ഇവരോട് വാഹനം വാടകയ്ക്ക് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വാഹനങ്ങൾക്ക് ഇതുവരെ വാടക നൽകിയിട്ടില്ല. ആഭ്യന്തര വകുപ്പിലേക്ക്…

Read More

ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേൾക്കും

മുംബൈ: ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലഹരിമരുന്ന് കടത്ത് കേസിൽ ഒക്ടോബർ 8 മുതൽ ജയിലിൽ കഴിയുന്ന 23 കാരനായ ആര്യൻ ഖാന് രണ്ട് തവണ ജാമ്യം നിഷേധിക്കപ്പെട്ടിരുന്നു. മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയാണ് ആര്യൻ ഖാനെ പ്രതിനിധീകരിച്ച് കോടതിയിൽ ഹാജരാകുന്നത്. അന്വേഷണത്തിന് നേതൃത്വം നൽകുന്ന നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയ്ക്കെതിരെ കേസിലെ ഒരു സാക്ഷി 8 കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ചിരുന്നു. കുറ്റമറ്റ സർവീസ് റെക്കോർഡ്…

Read More

രാജി ഒഴിവാക്കിയത് ഷാഫിയുടെയും വിഷ്ണുനാഥിന്റേയും ഇടപെടലിൽ; അടുത്ത നിയമസഭ സമ്മേളനത്തിൽ രാഹുലിനെ പങ്കെടുപ്പിക്കില്ല

ലൈംഗിക ആരോപണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിലിനോട് കോൺഗ്രസ് നേതൃത്വം അവധി ആവശ്യപ്പെടും. പ്രാഥമിക അംഗത്വത്തിൽ നിന്നും 6 മാസം അവധി ആവശ്യപ്പെടും. അടുത്ത നിയമസഭ സമ്മേളനത്തിൽ രാഹുലിനെ പങ്കെടുപ്പിക്കില്ല. രാഹുൽ സ്വതന്ത്ര എം.എൽ.എയായി തുടരും. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത കാര്യം നേതൃത്വം സ്പീക്കറെ അറിയിക്കും. നിയമസഭാ സമ്മേളനത്തിൽ യുഡിഎഫ് ബ്ലോക്കിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെടും. എന്നാൽ രണ്ട് വർക്കിംഗ് പ്രസിഡണ്ട് മാരുടെ ഇടപെടളിലൂടെയാണ് രാഹുലിന്റെ രാജി ഒഴിവാക്കിയത്. ഷാഫി പറമ്പിൽ, പിസി വിഷ്ണുനാഥ് എന്നിവരാണ്…

Read More

ഫോൺ വിളിക്കുമ്പോഴുളള കൊവിഡ് സന്ദേശം അവസാനിപ്പിച്ച് ബിഎസ്എൻഎൽ

ഫോൺ വിളിക്കുമ്പോൾ കേൾക്കുന്ന കൊവിഡിനെക്കുറിച്ചുളള ബോധവത്കരണ സന്ദേശങ്ങൾ നിർത്താൻ ബിഎസ്എൻഎൽ തീരുമാനിച്ചു. അടിയന്തര സന്ദർഭങ്ങളിലും, അപകടങ്ങളിലും കുടുങ്ങുന്നവർക്ക് ഫോൺ വിളിക്കുമ്പോൾ ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് ബിഎസ്എൻഎൽ നടപടി. സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് വെളളപ്പൊക്ക, ഉരുൾപ്പൊട്ടൽ ഭീഷണി നിലനിന്ന സാഹചര്യത്തിൽ ഇതിനെതിരെ കടുത്ത വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. അത്യാവശത്തിന് വിളിക്കുമ്പോൾ മിനിറ്റുകളോളം കൊവിഡ് സന്ദേശങ്ങളാണ് കേൾക്കുന്നത്. ആംബുലൻസ് സഹായം അഭ്യർത്ഥിച്ച് വിളിക്കുമ്പോഴും ആദ്യം ഇതാണ് കേൾക്കുക. നടൻ ഷെയ്ൻ നീ​ഗം അടക്കമുളളവർ ഇതിനെതിരെ…

Read More

സംസ്ഥാനത്ത് വേനൽ മഴ ശക്തമായി: ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

  സംസ്ഥാനത്ത് വേനൽ മഴ ശക്തമായി. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാകേന്ദ്രം. മെയ് 12 വരെയാണ് വേനൽ മഴയ്ക്കുള്ള മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്നത്.     തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്….

Read More

Al Ansari Exchange Careers 2022 In Dubai | Abu Dhabi | Sharjah

Having a great curiosity to pursue a profession in a top notch company? Then nothing would be better than knocking doors for Al Ansari Exchange Careers. Indeed! It’s an incredible place where individuals can find endless opportunities in the field of Teller/Cashier, Counter Staff, Customer Service, Security Guard, HR, Accountant, Admin, Remittance Clerk and so on. So what are you…

Read More