‘ശ്രീനാരായണ ഗുരുവിൻ്റെ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സർക്കാർ പ്രവർത്തിക്കുന്നത്’; പ്രധാനമന്ത്രി

ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. .സബ് കാ സാഥ്, സബ്കാ വികാസ് എന്നത് ഗുരുദേവൻ്റെ ആശയമാണ്. ശ്രീ നാരായണഗുരു 100 വർഷം മുമ്പ് പറഞ്ഞ കാര്യങ്ങൾ ഇന്നും പ്രസക്തമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മഹാത്മാ ഗാന്ധി – ശ്രീനാരായണ ഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രധാനമന്ത്രിയെ പ്രശംസിച്ചു. “മതഭേദങ്ങൾക്കപ്പുറം രാജ്യപുരോഗതിക്കായി…

Read More

നാളെ കർക്കിടകവാവ് ബലിതർപ്പണം; വിപുലമായ യാത്ര സൗകര്യങ്ങളൊരുക്കി KSRTC

കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാര്‍ഥം വിവിധ യൂണിറ്റുകളില്‍ നിന്ന് യാത്രാ സൗകര്യങ്ങള്‍ ഒരുക്കി കെ എസ് ആ ര്‍ ടി സി. വിവിധ യൂണിറ്റുകളില്‍ നിന്നും ബലിതര്‍പ്പണം നടത്തുന്ന സ്ഥലങ്ങളിലേയ്ക്കും തിരിച്ചും നാളെ അധിക സ്‌പെഷ്യല്‍ സര്‍വീസുകള്‍, ചാര്‍ട്ടേഡ് ട്രിപ്പുകള്‍ എന്നിവ ഒരുക്കി. 2025-ലെ കർക്കിടകവാവ് ബലിതർപ്പണം പ്രമാണിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം 24.07.2025-ന് വിവിധ യൂണിറ്റുകളിൽ നിന്നും കെഎസ്ആർടിസി യാത്രാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവിധ യൂണിറ്റുകളിൽ നിന്നും ബലിതർപ്പണം നടത്തുന്ന സ്ഥലങ്ങളിലേയ്ക്കും തിരിച്ചും അധിക സ്പെഷ്യൽ…

Read More

കെ എസ് ആര്‍ ടി സി സമരം: സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ കെ എസ് ആര്‍ ടി സി തൊഴിലാളി യൂനിയനുകള്‍ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടാണ് സമരം. സമരത്തിൽ നിന്ന് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പിന്മാറണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മന്ത്രിയുടെ അഭ്യര്‍ഥന തൊഴിലാളി യൂണിയനുകള്‍ തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് സമരത്തെ നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ചത്. ശമ്പള പരിഷ്‌കരണം പ്രാബല്യത്തിലാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ട് അഞ്ച് മാസം കഴിഞ്ഞെന്ന്…

Read More

കൊച്ചി നഗരസഭാ കൗൺസിലർ കെ കെ ശിവൻ കൊവിഡ് ബാധിച്ച് മരിച്ചു

  കൊച്ചി നഗരസഭാ കൗൺസിലർ കെ കെ ശിവൻ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് സ്ഥിരീകരിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം സിഐടിയു ജില്ലാ കമ്മിറ്റി അംഗവും ഹെഡ് ലോർഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് ജില്ലാ സെക്രട്ടറിയുമായിരുന്നു.

Read More

സ്വാതന്ത്യദിനാഘോഷങ്ങളുടെ ഭാഗമായി DGPയുടെ ക്ഷണം, SAP കമാൻഡന്റ് ഓഫീസും പേരൂർക്കട പൊലീസ് സ്റ്റേഷനും സന്ദർശിച്ച് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികൾ

2025ലെ സ്വാതന്ത്യദിനാഘോഷങ്ങളുടെ ഭാഗമായി പൊലീസ് സ്റ്റേഷനുകൾ സന്ദർശിക്കുവനുള്ള ഡിജിപിയുടെ ക്ഷണം സ്വീകരിച്ച് പി എം ശ്രീ കേന്ദ്രിയ വിദ്യാലയ SAP തിരുവനന്തപുരം സ്കൂളിലെ വിദ്യാർഥികൾ അധ്യാപകരോടൊപ്പം SAP കമാൻഡന്റ് ഓഫീസും പേരൂർക്കട പൊലീസ് സ്റ്റേഷനും സന്ദർശിച്ചു. ഇന്ന് രാവിലെയായിരുന്നു സന്ദർശനം. പ്രൈമറിയിൽ നിന്നും സെക്കന്ററിയിൽ നിന്നുമായി 22 കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്. SAP ക്യാമ്പിൽ എത്തിയ വിദ്യാർത്ഥികളെ അസിസ്റ്റന്റ് കമാണ്ടന്റ് മാരായ സത്യശീലൻ, ബിജു കെ എസ് സബ് ഇൻസ്‌പെക്ടർ മാരായ ആർ സുരേഷ്, പ്രവീൺ രാജ്…

Read More

ശ്വാസം മുട്ടുന്നെങ്കിൽ പാർട്ടി വിടണം, ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കണം’; ശശി തരൂരിനെതിരെ കെ.മുരളീധരൻ

ശശി തരൂർ എംപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാർട്ടിക്കുള്ളിൽ ശ്വാസം മുട്ടുന്നെങ്കിൽ പാർട്ടി വിടണമെന്നും ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു. നിലവിലെ തരത്തിൽ മുന്നോട്ടുപോകുന്നത് പാർട്ടിക്കും തരൂരിനും ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.തരൂർ കോൺഗ്രസ് നേതാക്കളെ ഒഴിച്ച് എല്ലാവരെയും സ്തുതിക്കുന്നു. മോദിയെയും പിണറായിയെയും സ്തുതിക്കുന്നു. തരൂർ വിഷയം ഇനി കോൺഗ്രസ് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രതികരിച്ചു. തരൂരിന് രണ്ട് വഴികളാണ് ഇപ്പോൾ മുന്നിൽ. ഒന്നുകിൽ പാർട്ടിക്ക് വിധേയനാകണം, പാർട്ടി നൽകിയ ചുമതലകളിൽ ശ്രദ്ധ…

Read More

BJPയെ അകറ്റി നിർത്താൻ കേരളത്തിലടക്കം കോൺഗ്രസിനെ പിന്തുണയ്ക്കുന്നതിൽ തെറ്റില്ല’; CPI പാർട്ടി കോൺഗ്രസിൽ അഭിപ്രായം

ബിജെപിയെ അകറ്റി നിർത്താൻ കേരളത്തിലടക്കം കോൺഗ്രസിനെ പിന്തുണയ്ക്കുന്നതിൽ തെറ്റില്ലെന്ന് സിപിഐ പാർട്ടി കോൺഗ്രസ് ചർച്ചയിൽ അഭിപ്രായം. തദ്ദേശ സ്ഥാപനങ്ങളിൽ ബിജെപിയെ തടയാൻ ആവശ്യമെങ്കിൽ കോൺഗ്രസിനെ പിന്തുണക്കണമെന്നാണ് ചർച്ചയിൽ അഭിപ്രായമുയർന്നു. വിശാല ഇടത് പാർട്ടികളുടെ പുനരേകീകരണത്തിന് സിപിഐ മുൻകൈ എടുക്കണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു. ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യമുണ്ട്. കേരളത്തിൽ പിന്തുണച്ചാൽ നടപടി എടുക്കില്ലേയെന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് പ്രതിനിധി ഇക്കാര്യം ഉന്നയിച്ചത്. കേരളത്തിൽ 10 വർഷത്തിനപ്പുറമുള്ള സാഹചര്യം മുന്നിൽ കണ്ട് പ്രവർത്തിക്കണം. സിപിഐ പാർട്ടി കോൺഗ്രസിൽ അഭിപ്രായം ഉയർന്നു….

Read More

നിരീക്ഷണത്തിൽ കഴിയുന്നതിനിടെ മരിച്ച കാളികാവ് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

വിദേശത്ത് നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കവിയുന്നതിനിടെ മരിച്ച മലപ്പുറം കാളികാവ് ചോക്കാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മരിച്ച ഇർഷാദലി((29)ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദുബൈയിൽ വെച്ച് ഇർഷാദലിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമായ ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. തിരിച്ചെത്തിയ ശേഷം വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ

ആർച്ചറി പ്രീമിയർ ലീഗിന്റെ ആദ്യ സീസൺ വിജയകരമായി പൂർത്തിയാക്കിയതിന്റെ ഭാഗമായി നടൻ രാം ചരൺ, ആർച്ചറി പ്രീമിയർ ലീഗ് (എപിഎൽ) ചെയർമാൻ അനിൽ കാമിനേനി, ഇന്ത്യൻ ആർച്ചറി അസോസിയേഷൻ പ്രസിഡന്റ് വീരേന്ദർ സച്ച്‌ദേവ എന്നിവർ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടയിൽ, എപിഎല്ലിന്റെ നേട്ടങ്ങളെയും ഇന്ത്യയുടെ പുരാതന കായിക ഇനമായ അമ്പെയ്ത്തിനെ ദേശീയ, ആഗോള ശ്രദ്ധയിലേക്ക് തിരികെ കൊണ്ടുവരാനുള്ള അതിന്റെ ദൗത്യത്തെയും അനുസ്മരിപ്പിക്കുന്ന ഒരു പ്രതീകാത്മക വില്ല് പ്രതിനിധി സംഘം അദ്ദേഹത്തിന്…

Read More

പെണ്‍കുട്ടിയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് 16കാരന്‍ സംശയിച്ചു, തര്‍ക്കം ചെന്നെത്തിയത് അരുംകൊലയില്‍; ഞെട്ടിക്കുന്ന കണ്ടെത്തല്‍

മലപ്പുറം കരുവാരക്കുണ്ടില്‍ 14 വയസുകാരിയുടെ ക്രൂര കൊലപാതകത്തിന് കാരണമായത് ആണ്‍ സുഹൃത്തിന്റെ സംശയമെന്ന് പൊലീസ്. പെണ്‍കുട്ടിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് 16 വയസുകാരന്‍ സംശയിച്ചിരുന്നു. പെണ്‍കുട്ടിയോട് ഇക്കാര്യം പ്രതിയായ 16 വയസുകാരന്‍ ചോദിച്ചെങ്കിലും പെണ്‍കുട്ടി അങ്ങനെയൊന്നുമില്ല എന്ന് പറഞ്ഞൊഴിഞ്ഞു. എങ്കിലും ആണ്‍കുട്ടി വിടാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കം പിന്നീട് കൊലയില്‍ കലാശിക്കുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തല്‍. 16 വയസുകാരന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. (case details of 16 year old boy killed girl friend…

Read More