ശബരിമല സ്വർണക്കൊള്ള: കൂടുതൽ തെളിവ് തേടി SIT

ശബരിമല സ്വർണക്കൊള്ള കേസിൽ മറ്റന്നാൾ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ കൂടുതൽ തെളിവ് തേടി എസ്ഐടി. ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ കഴിഞ്ഞദിവസം ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണ്ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.Logo live TV Advertisement Headlines Kerala News ശബരിമല സ്വർണക്കൊള്ള: കൂടുതൽ തെളിവ് തേടി SIT 24 Web Desk 60 minutes ago Google News 2 minutes…

Read More

‘നാട്ടുകാരുടെ നികുതിപ്പണമെടുത്ത് നവകേരള സർവേ എന്ന ഉഡായിപ്പിന് കോടതി വക ചുറ്റികയടി; അലോഷി പിഎച്ച്ഡി അലങ്കാരമായി കൊണ്ടുനടക്കുന്നതല്ല’; പ്രശംസിച്ച് ജോയ് മാത്യു

സർക്കാരിന്‍റെ നവ കേരള സർവേ ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ വിമർശനവുമായി നടൻ ജോയ് മാത്യൂ. നാട്ടുകാരുടെ നികുതിപ്പണമെടുത്ത് നവകേരള സർവ്വേ എന്ന ഉഡായിപ്പുമായി സ്വന്തം പാർട്ടിക്കാർക്ക് പുട്ടടിക്കാനും വോട്ടർമാരെ ചാക്കിലാക്കാനുമായി 20 കോടി ധൂർത്തടിക്കാൻ ഇറങ്ങിത്തിരിച്ചവരുടെ തലമണ്ട നോക്കിയാണ് ഹൈക്കോടതി വക ചുറ്റികയടിയെന്ന് ജോയ് മാത്യൂ ഫേസ്ബുക്കിൽ കുറിച്ചു.ചുറ്റിക കണ്ടെത്തിക്കൊടുത്ത അലോഷ്യസ് സേവ്യർ എന്ന കെ എസ് യു സംസ്ഥാന പ്രസിഡന്റ് ചുമ്മാ ഒരു മദ്രാവാക്യം വിളിയിൽ നിന്നല്ല വന്നത്. സാമ്പത്തിക ശാസ്ത്രത്തിൽ താൻ കൈവരിച്ച അറിവ്…

Read More

എഐസിസി ജനറൽ സെക്രട്ടറിയാകാം; പക്ഷേ ഉപാധികൾ അംഗീകരിക്കണമെന്ന് ചെന്നിത്തല

എഐസിസി ജനറൽ സെക്രട്ടറിയാകാൻ ഹൈക്കമാൻഡിന് മുന്നിൽ രമേശ് ചെന്നിത്തല ഉപാധികൾ വെച്ചതായി റിപ്പോർട്ടുകൾ. പ്രവർത്തന കേന്ദ്രം കേരളത്തിൽ തന്നെ വേണമെന്ന ഉപാധിയാണ് ചെന്നിത്തല മുന്നോട്ടുവെച്ചത്. ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നത് ഹൈക്കമാൻഡ് ഒഴിവാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു ഐ ഗ്രൂപ്പിന് അർഹമായ പരിഗണന ലഭിക്കണമെന്നും രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചെന്നിത്തല ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി ചെന്നിത്തലയെ ഡൽഹിക്ക് വിളിപ്പിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ തന്റെ അതൃപ്തി പരസ്യമായി രേഖപ്പെടുത്തിയ സാഹചര്യത്തിലായിരുന്നു ചെന്നിത്തലയെ ഡൽഹിക്ക് വിളിപ്പിച്ചത്.

Read More

ജനനായകന് ഇന്ന് നിര്‍ണായകം; സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി

വിജയ് ചിത്രം ജനനായകന് ഇന്ന് നിര്‍ണായകം. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെതിരായ കേസില്‍ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാല്‍ ശിവകാര്‍ത്തികേയന്‍ ചിത്രം പരാശക്തിയുടെ റിലീസും പ്രതിസന്ധിയിലാണ്.രാവിലെ പത്തരയ്ക്ക് ജസ്റ്റിസ് പി ടി ആശയാണ് കേസില്‍ വിധി പറയുക. കേസില്‍ നിര്‍മാതാക്കളുടെയും സെന്‍സര്‍ ബോഡിന്റെയും വാദം ബുധനാഴ്ച പൂര്‍ത്തിയായിരുന്നു. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിയ്ക്കാത്ത സാഹചര്യത്തില്‍, ഇന്ന് പ്രഖ്യാപിച്ചിരുന്ന ജനനായകന്റെ റിലീസ്, മാറ്റിവെച്ചിരുന്നു. വിജയുടെ അവസാന ചിത്രം എന്ന നിലയില്‍ ഇന്നത്തെ വിധി…

Read More

യുക്രൈൻ യുദ്ധം: അഭയാർഥികളുടെ എണ്ണം പത്ത് ലക്ഷം കടന്നുവെന്ന് യു എൻ

റഷ്യ-യുക്രൈൻ യുദ്ധത്തിനിടെ യുക്രൈനിൽ നിന്ന് പത്ത് ലക്ഷത്തിൽ അധികം പേർ അയൽ രാജ്യങ്ങളിലേക്ക് പാലായനം ചെയ്തെന്ന് ഐക്യരാഷ്ട്രസഭ. യുഎൻ അഭയാർത്ഥി ഏജൻസിയായ യു.എൻ.എച്ച്.സി.ആറിന്റെ വെബ്സൈറ്റിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്. റഷ്യൻ അധിനിവേശം 8 ദിവസം പിന്നിടുമ്പോൾ അഭയാർത്ഥി പ്രവാഹവും തുടരുകയാണ്. പകുതിയിലധികം പേരും അയൽ രാജ്യമായ പടിഞ്ഞാറൻ പോളണ്ടിലേക്ക് പോയെന്നാണ് റിപ്പോർട്ടുകൾ. റൊമാനിയയിലേക്കും പതിനായിരങ്ങൾ കടക്കുന്നുണ്ട്. ഏകദേശം നാൽപത് ലക്ഷത്തോളം പേർ വരെ അഭയാർഥികളായി മാറിയേക്കാമെന്ന് യു എൻ പറയുന്നു. അതിലേറെ പേർ സ്വന്തം രാജ്യത്ത് മാറി താമസിക്കേണ്ടി…

Read More

ചീഫ് മാര്‍ഷലിനെ പ്രതിപക്ഷത്തെ ആരും മര്‍ദിച്ചിട്ടില്ല, പണ്ട് ഡസ്‌കില്‍ കയറി നൃത്തമാടിയ ആളുകളാണ് ഇതൊക്കെ പറയുന്നത്: സണ്ണി ജോസഫ്

പ്രതിപക്ഷ അംഗങ്ങള്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ മര്‍ദിച്ചെന്ന ആരോപണം തെറ്റെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ചീഫ് മാര്‍ഷലിനെ പ്രതിപക്ഷത്തെ ആരും മര്‍ദിച്ചിട്ടില്ലെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ന്യായമായ പ്രതിഷേധങ്ങള്‍ പോലും അനുവദിക്കാത്ത സ്ഥിതിയാണുള്ളതെന്ന് സണ്ണി ജോസഫ് ആരോപിച്ചു. നടുത്തളത്തില്‍ ഇറങ്ങി നിന്നുള്ള പ്രതിഷേധം വരെ വാച്ച് ആന്‍ഡ് വാര്‍ഡിനെ ഇറക്കി തടയുകയാണ്. മുഖ്യമന്ത്രി പോലും ഇതിനെയെല്ലാം ന്യായീകരിക്കുകയാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് ഭരണകാലത്തെ ഒരു ബജറ്റ് അവതരണ ദിവസത്തെ ഓര്‍മിപ്പിച്ചുകൊണ്ട് സണ്ണി ജോസഫ്…

Read More

സംസ്ഥാനത്ത് ഇന്ന് 2373 പേർക്ക് കൊവിഡ്, 7 മരണം; 5525 പേർക്ക് രോഗമുക്തി

കേരളത്തിൽ 2373 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 407, എറണാകുളം 405, കോട്ടയം 248, കൊല്ലം 194, കോഴിക്കോട് 172, ഇടുക്കി 161, തൃശൂർ 141, ആലപ്പുഴ 131, പത്തനംതിട്ട 121, മലപ്പുറം 101, വയനാട് 90, കണ്ണൂർ 89, പാലക്കാട് 75, കാസർഗോഡ് 38 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,747 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 88,270 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 86,636 പേർ…

Read More

കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; രോഗികൾ പരിഭ്രാന്തരായി ഇറങ്ങിയോടി

കൽപ്പറ്റ: കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; രോഗികൾ പരിഭ്രാന്തരായി ഇറങ്ങിയോടി. വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം. ആർക്കും പരിക്കില്ല.ഉടൻ ഫയർ സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.മൂന്നാം നിലയിൽ സ്ഫോടന ശബ്ദം കേൾക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Read More

പുതിയ നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ; യുവതിക്കെതിരെ ജില്ലാ കോടതിയിൽ സീൽഡ് കവറിൽ രേഖകൾ നൽകി

യുവതിക്കെതിരെ കൂടുതൽ തെളിവുമായി രാഹുൽ മാങ്കൂട്ടത്തിൽ. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് സീൽഡ് കവറിൽ രേഖകൾ നൽകിയത്. ഗർഭചിദ്രം സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത് എന്ന് സ്ഥാപിക്കാനുള്ളതാണ് രേഖ. പരാതി നൽകാൻ മറ്റൊരാൾ യുവതിയെ സമ്മർദ്ദപ്പെടുത്തുന്നതിന്റെ രേഖകൾ സമർപ്പിച്ചു. ഗർഭഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത് എന്ന് സ്ഥാപിക്കാനുള്ള രേഖകളും നല്‍കിയിട്ടുണ്ട്. ബലാത്സംഗം നടന്നെന്ന് പറയുന്ന കാലത്ത് ഭർത്താവിന് ഒപ്പമാണ് യുവതി താമസിച്ചത് എന്നതിനുള്ള തെളിവുകളും രാഹുല്‍ സമർപ്പിച്ച രേഖകളില്‍ ഉൾപ്പെടുന്നു എന്നാണ് വിവരം.കേസിൽ ഒളിവിലുള്ള രാഹുൽ ഇന്നലെയാണ് തിരുവനന്തപുരത്ത്…

Read More