ഉരുൾപൊട്ടൽ ഭീഷണി: റിസോർട്ടുകളും ഹോട്ടലുകളും താമസക്കാരെ ഒഴിപ്പിക്കണമെന്ന് ജില്ലാ കലക്ടർ ഉത്തരവിട്ടു

കൽപ്പറ്റ:പടിഞ്ഞാറത്തറ, മേപ്പാടി, തവിഞ്ഞാൽ, മൂപ്പെനാട്, തൊണ്ടർനാട്, തിരുനെല്ലി, പൊഴുതന, വൈത്തിരി പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന മുഴുവൻ ഹോം സ്റ്റേകൾ, റിസോർട്ടുകൾ, ഗസ്റ്റ് ഹൗസുകൾ , ലോഡ്ജിംഗ് ഹൗസ്, ഹോട്ടൽസ് & റിസോർട്സ് എന്നിവ അവിടങ്ങളിൽ താമസിക്കുന്നവരെ അടിയന്തരമായി മാറ്റണമെന്ന് ജില്ലാ കലക്ടർ ഉത്തരവിട്ടു. ഈ പ്രദേശങ്ങൾ ഉരുൾപ്പൊട്ടൽ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് നടപടി. തഹസിൽദാർമാർ ആവശ്യമായ പക്ഷം താമസ സൗകര്യം ഒരുക്കണം. കലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപനം പിൻവലിക്കുന്നത് വരെ പുതിയ ബുക്കിങ് സ്വീകരിക്കാനും പാടില്ല. ബന്ധപ്പെട്ട…

Read More

നന്ദി സഖാവേ: പിണറായി വിജയന് നന്ദി പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

  ജന്മദിനാശംസകൾ നേർന്ന മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴിലാണ് സ്റ്റാലിന് ട്വിറ്ററിൽ പിണറായി വിജയൻ ജന്മദിനാശംസകൾ നേർന്നത്. ഇതിന് മലയാളത്തിൽ നന്ദി സഖാവേ എന്നായിരുന്നു സ്റ്റാലിന്റെ നന്ദിപ്രകടനം ഫേസ്ബുക്ക് വഴിയും പിണറായി സ്റ്റാലിന് ജന്മദിനാശംസകൾ നേർന്നിരുന്നു. ഇന്ത്യ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഫെഡറലിസം, മതേതരത്വം, ബഹുസ്വരത, സാമൂഹിക നീതി തുടങ്ങിയ ഉന്നതമായ ആശയങ്ങൾക്ക് വേണ്ടി തുടർന്നും പോരാടാനും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും സ്റ്റാലിന് സാധിക്കട്ടെ എന്നായിരുന്നു പിണറായിയുടെ തമിഴിലുള്ള…

Read More

ലോക്‌സഭാ സ്പീക്കർ ഓം ബിർളക്ക് കൊവിഡ് സ്ഥിരീകരിച്ചു

ലോക്‌സഭാ സ്പീക്കർ ഓം ബിർളക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. മാർച്ച് 19നാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് എയിംസ് ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.

Read More

ക്യാമ്പസിനുള്ളിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമം; സംഭവം ഡൽഹി സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ

ഡൽഹിയിലെ സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിക്ക് നേരെ കൂട്ടബലാത്സംഗ ശ്രമം. രണ്ട് വിദ്യാർത്ഥികളും ഒരു ഗാർഡും സംഭവത്തിൽ ഉൾപ്പെട്ടതായി ആരോപണം.പെൺകുട്ടിയുടെ സുഹൃത്ത് ആണ് പൊലീസിൽ വിവരം അറിയിച്ചത്. മൈതാൻ ഗർഹി പൊലീസ് സ്റ്റേഷനിലാണ് പിസിആർ കോൾ ലഭിച്ചത്. വിദ്യാർത്ഥിനിയെ നിലവിൽ കൗൺസിലിംഗ് നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. ഇതുവരെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ക്യാമ്പസിനു ഉള്ളിൽ വച്ചാണ് പീഡനം നടന്നത്. പെൺകുട്ടിയെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു പെൺകുട്ടി കിടന്നത്.

Read More