മുട്ടില്‍ മരംമുറി വാര്‍ത്താ വിലക്ക്: റിപ്പോര്‍ട്ടര്‍ ടിവിക്ക് ബെംഗളൂരു കോടതിയുടെ രൂക്ഷവിമര്‍ശനം: ‘ഉത്തരവിലെ വസ്തുതകള്‍ മറച്ചുവച്ചത് ദുരുദ്ദേശപരം’

മുട്ടില്‍ മരംമുറി കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വിലക്കണമെന്ന ഹര്‍ജി പിന്‍വലിച്ച റിപ്പോര്‍ട്ടര്‍ ടിവിക്ക് ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ നിന്ന് കേള്‍ക്കേണ്ടി വന്നത് അതിരൂക്ഷ വിമര്‍ശനങ്ങള്‍. കോടതിയുടെ ഉത്തരവിലെ വസ്തുകള്‍ മറച്ചുവച്ചതും മനപൂര്‍വം വളച്ചൊടിച്ചതും ദുരുദ്ദേശപരമാണെന്നാണ് കോടതിയുടെ നിരീക്ഷണം. മതിയായ കാരണങ്ങളില്ലാതെ ഹര്‍ജി പിന്‍വലിച്ചതും കോടതിയുടെ സമയം പാഴാക്കിയതും കോടതി ഉത്തരവിനെ വളച്ചൊടിച്ച് തെറ്റായി ഉപയോഗിച്ചതിനും ഉള്‍പ്പെടെയാണ് കോടതി റിപ്പോര്‍ട്ടര്‍ ടിവിയെ രൂക്ഷമായി വിമര്‍ശിച്ചത്. റിപ്പോര്‍ട്ടര്‍ ടിവിക്ക് 10,000 രൂപ കോടതി പിഴ ചുമത്തുകയും…

Read More

സംഘര്‍ഷത്തിന് അയവില്ല; വെടിനിർത്തലിനായി ട്രംപ് യാചിച്ചെന്ന് ഇറാൻ മാധ്യമങ്ങൾ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷവും ഇസ്രയേൽ-ഇറാൻ സംഘർഷം തുടരുന്നു. ഇസ്രയേലിലേക്ക് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തു. ഇസ്രയേൽ നഗരമായ ബീർഷെബയിൽ ഇറാൻ മിസൈൽ പതിച്ചു. അയൺ ഡോമുകൾക്ക് മിസൈലിനെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. അതേസമയം വെടിനിർത്തലിനായി ട്രംപ് യാചിച്ചെന്ന് ഇറാൻ ടി വി റിപ്പോർട്ട് ചെയ്തു. ഇസ്രയേലും ഇറാനും സമ്പൂർണ വെടിനിർത്തലിന് ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. പിന്നാലെ അമേരിക്ക പ്രഖ്യാപിച്ച…

Read More

ജനപ്രിയ നോവലിസ്റ്റ് സു​ധാ​ക​ർ മം​ഗ​ളോ​ദ​യം അ​ന്ത​രി​ച്ചു

നോ​വ​ലി​സ്റ്റ് സു​ധാ​ക​ർ മം​ഗ​ളോ​ദ​യം (72) അ​ന്ത​രി​ച്ചു. സു​ധാ​ക​ർ പി. ​നാ​യ​ർ എന്ന സു​ധാ​ക​ർ മം​ഗ​ളോ​ദ​യം കോ​ട്ട​യ​ത്തെ വ​സ​തി​യി​ൽ വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. വൈ​ക്ക​ത്തി​ന​ടു​ത്ത് വെ​ള്ളൂ​രാ​ണ് സ്വ​ദേ​ശം. ആ​ഴ്ച​പ്പ​തി​പ്പു​ക​ളി​ലെ നോ​വ​ലു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു സു​ധാ​ക​ർ മം​ഗ​ളോ​ദ​യം. നാ​ലു സി​നി​മ​ക​ൾ​ക്കും നി​ര​വ​ധി സീ​രി​യ​ലു​ക​ൾ​ക്കും ക​ഥ എ​ഴു​തി​യി​ട്ടു​ണ്ട്. പി. ​പ​ത്മ​രാ​ജ​ന്‍റെ ക​രി​യി​ല​ക്കാ​റ്റു​പോ​ലെ എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ന്‍റെ ക​ഥാ​ര​ച​യി​താ​വാ​ണ്. വ​സ​ന്ത​സേ​ന എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ന്‍റെ ക​ഥാ​ര​ച​ന ന​ട​ത്തി. ന​ന്ദി​നി ഓ​പ്പോ​ൾ എ​ന്ന സി​നി​മ​യ്ക്കു സം​ഭാ​ഷ​ണം ര​ചി​ച്ചു, ഞാ​ൻ ഏ​ക​നാ​ണ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ സു​ധാ​ക​ർ മം​ഗ​ളോ​ദ​യ​ത്തി​ന്റേതാണ്. മ​നോ​ര​മ,…

Read More

ദിലീപിന് ആശ്വാസം; പാസ്പോർട്ട് തിരിച്ചു നൽകും

നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ പാസ്പോർട്ട് തിരിച്ചു നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് തീരുമാനം. ദിലീപിൻ്റെ അപേക്ഷ അംഗീകരിച്ചു. പുതിയ സിനിമ ഇന്ന് റിലീസായെന്നും ഇതിൻ്റെ പ്രമോഷൻ ആവശ്യത്തിനായി വിദേശത്തേക്ക് പോകേണ്ടിവരുമെന്നും ദിലീപ് അറിയിച്ചു. കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യ ബോണ്ടുകൾ അവസാനിച്ചെന്ന് കോടതി വ്യക്തമാക്കി. ഇത് പരിഗണിച്ചാണ് പാസ്പോർട്ട് തിരികെ നൽകാനുള്ള തീരുമാനം. ശിക്ഷാവിധി വന്ന ദിവസം ഈ ഹര്‍ജി കോടതിയ്ക്ക് മുന്നിലെത്തിയിരുന്നുവെങ്കിലും ഡിസംബര്‍ 18ന് പരിഗണിക്കാമെന്ന് കോടതി പറയുകയായിരുന്നു. തൊഴിലിന്റെ ഭാഗമായി വിദേശത്ത് പോകേണ്ടതുണ്ട് എന്നുള്‍പ്പെടെയുള്ള…

Read More

ബംഗളൂരുവില്‍ മൂന്നര കോടിയുടെ ക്രിസ്റ്റല്‍ മെത്ത് എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍

ബംഗളൂരുവില്‍ 3.2 കോടി വിലമതിക്കുന്ന 640 ഗ്രാം ക്രിസ്റ്റല്‍ മെത്ത് എംഡിഎംഎയുമായി ഒരാള്‍ പിടിയിലായി. ബംഗളൂരു റെയില്‍വേ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രശാന്തി എക്‌സ്പ്രസ് ട്രെയിനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. വനിതാ ആര്‍പിഎഫ് ടീമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംശയാസ്പദമായ പെരുമാറ്റമായിരുന്നു പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും നിരോധിത ലഹരിപദാര്‍ത്ഥങ്ങള്‍ കൈവശം വച്ചിരുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.വനിതാ ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അരലക്ഷം രൂപയുടെ മദ്യം…

Read More

കൊണ്ടോട്ടി പീഡന ശ്രമം: പ്രതിയെ കണ്ടാല്‍ തിരിച്ചറിയുമെന്ന് പെണ്‍കുട്ടി

മലപ്പുറം: കൊണ്ടോട്ടി കോട്ടുകരയില്‍ പെണ്‍കുട്ടിയെ ബലാത്സംഗ ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതം. പ്രതിയെ പലപ്പോഴും നാട്ടില്‍ഡ കണ്ട് പരിചയമുണ്ടെന്നും പേര് വിവരങ്ങള്‍ അറിയില്ലെന്നും ചികിത്സയിലുള്ള പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടി നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ ഉടന്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് കൊണ്ടോട്ടി പോലീസ് അറിയിച്ചു. ഇന്നലെ ഉച്ചക്കാണ് കോട്ടുക്കരയില്‍ 22 കാരിയായ പെണ്‍കുട്ടിയെ റോഡില്‍ നിന്നും ബലമായി പിടിച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പെണ്‍കുട്ടിയെ കടന്നുപിടിച്ച യുവാവ്…

Read More

നിയമസഭാ കയ്യാങ്കളി കേസ്: മന്ത്രി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി

നിയമസഭാ കയ്യാങ്കളി കേസിൽ സർക്കാരിന് വൻ തിരിച്ചടി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കം കേസിലെ ആറ് പ്രതികളും വിചാരണ നേരിടണമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ രണ്ടംഗ ബഞ്ച് വിധിച്ചു. സഭയയുടെ പരിരക്ഷ ക്രിമനൽ കുറ്റത്തിൽ നിന്നുള്ള പരിരക്ഷയല്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് വിധി പ്രസ്താവിച്ച് പറഞ്ഞു കേസ് പിൻവലിക്കാനുള്ള സർക്കാർ നടപടി തെറ്റാണ്. എംഎൽഎമാരുടെ നടപടികൾ ഭരണഘടനയുടെ അതിർവരമ്പുകൾ ലംഘിച്ചു. അതിന് ജനപ്രതിനിധികളുടെ പരിരക്ഷ പ്രയോജനപ്പെടുത്താനാകില്ല. പൊതുമുതൽ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്നും…

Read More

ആസ്റ്റർ വയനാടിൽ കീമോതെറാപ്പി യൂണിറ്റ് ആരംഭിച്ചു

മേപ്പാടി: കാൻസർ ചികിത്സാ രംഗത്ത് വളരെ അനിവാര്യമായ കീമോതെറാപ്പിക്കായി ജില്ലയിൽ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് പോകുന്ന രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ അത്തരം രോഗികൾക്ക് ആശ്വാസമേകാൻ ആസ്റ്റർ വയനാട് കാൻസർ രോഗ വിഭാഗം സ്‌പെഷ്യലിസ്റ്റ് ഡോ. നിതിൻ എബ്രഹാമിന്റെ നേതൃത്വത്തിൽ കീമോതെറാപ്പി ആരംഭിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇതിനായി പ്രത്യേകം സജ്ജീകരിച്ച വാർഡും മെഡിസിൻ മിക്സിങ് യൂണിറ്റും പ്രവർത്തിച്ചുവരുന്നു. ഇതോടെ കീമോതെറാപ്പിക്കുവേണ്ടി മറ്റു ജില്ലകളെ ആശ്രയിച്ചുവരുന്ന രോഗികൾക്ക് നീണ്ട യാത്രകളും അതിനു വേണ്ടിയുള്ള ഭാരിച്ച ചെലവുകളും ഒഴിവാക്കാൻ…

Read More

സ‍ര്‍ക്കാര്‍ പദ്ധതികളിൽ ലാഭവിഹിതം വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയെന്ന് പരാതി; മുസ്ലിം ലീഗ് നേതാവിനെ സസ്പെൻഡ് ചെയ്തു

മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ടി.പി ഹാരിസിനെതിരെ മുസ്ലീം ലീഗ് നടപടി. പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ജില്ലാ പഞ്ചായത്ത് പദ്ധതികളിൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയെന്ന പരാതിയിലാണ് നടപടി. മക്കരപറമ്പ് ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗമായ ടി.പി ഹാരിസ് മുസ്ലീം യൂത്ത് ലീഗ് ജില്ലാ ജോയിൻ്റ് സെക്രട്ടറിയാണ്. സംഭവത്തിൽ ആരും ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. പാ‍ര്‍ട്ടിക്കകത്ത് ഒത്തുതീർപ്പ് ചർച്ചകൾ നടക്കുന്നുണ്ട്. ഇതിനിടെയാണ് ഹാരിസിനെതിരെ പാർട്ടി നേതൃത്വം നടപടിയെടുത്തത്.

Read More

രാഹുൽ ഗാന്ധിക്ക് മറുപടിയുണ്ടാകുമോ? പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബെംഗളൂരുവിൽ, വിവിധ വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിക്കും

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബെംഗളൂരുവിൽ. ബെംഗളുരു മെട്രോയുടെ യെല്ലോ ലൈനിന്‍റെ ഉദ്ഘാടനം അടക്കം വിവിധ പദ്ധതികൾ മോദി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കുശേഷമുള്ള പൊതുപരിപാടിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വോട്ടര്‍ പട്ടിക ആരോപണത്തിൽ മോദി മറുപടി നൽകുമോയെന്നതും ശ്രദ്ധേയമാണ്. ആർ വി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെ 16 സ്റ്റേഷനുകളുമായി 19 കിലോമീറ്റർ ദൂരം യാത്ര ചെയ്യാവുന്ന നമ്മ മെട്രോയുടെ യെല്ലോ ലൈൻ തെക്കൻ ബെംഗളൂരുവിന്‍റെ ട്രാഫിക് കുരുക്കിന് വലിയ ആശ്വാസമാണ്.എപ്പോഴും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന…

Read More