സ്വപ്‌നയ്ക്ക് പത്താം ക്ലാസ് യോഗ്യത പോലുമുണ്ടോയെന്ന് സംശയം, സ്വത്തിനായി ഭീഷണിപ്പെടുത്തി- സഹോദരന്‍
തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും പുതിയ വിവാദം. സ്വപ്ന പത്താം ക്ലാസ് പോലും പാസായോ എന്ന് സംശയമുണ്ടെന്ന് അമേരിക്കയിലുള്ള സ്വപ്നയുടെ സഹോദരൻ ബ്രൈറ്റ് സുരേഷ് വെളുപ്പെടുത്തി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സഹോദരൻ ഇത് സമ്പന്ധിച്ച് പറഞത്. സ്വപ്ന ഉന്നത വിദ്യാഭ്യാസം നടത്തിയ കാര്യത്തെക്കുറിച്ച് അറിയില്ല. കുടുംബ സ്വത്തിനെ ചൊല്ലി സ്വപ്ന കൂടുംബത്തിനും തനിക്കുമെതിരേ നേരത്തെ വധഭീഷണി മുഴക്കിയിരുന്നു. കൈയും കാലും വെട്ടുമെന്നടക്കം സഹോദരി ഭീഷണിപ്പെടുത്തി….
