‘സമദൂര നിലപാടിൽ മാറ്റമില്ല, ഒരു രാഷ്ട്രീയ പാർട്ടിയുടെ കൂടെയും ഞങ്ങളില്ല’; ജി സുകുമാരൻ നായർ

ശബരിമല വിഷയത്തിൽ സർക്കാരിനെ പിന്തുണച്ച നിലപാടിൽ മാറ്റമില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.രാഷ്ട്രീയ നിലപാട് കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. ഏത് പ്രതിഷേധത്തെയും നേരിടുമെന്നും ജി സുകുമാരൻ നായർ പറഞ്ഞു.രാഷ്ട്രീയ നിലപാടില്ലെങ്കിലും ഇപ്പോഴത്തേത് സമദൂരത്തിലെ ശരിദൂരമെന്നും എൻഎസ്എസ് പ്രതിനിധി സഭയിൽ വ്യക്തമാക്കി. പ്രതിനിധി സഭയിൽ നിലപാട് വ്യക്തമാക്കിയ ജി സുകുമാരൻ നായർ കോൺഗ്രസിനേയും ബിജെപിയേയും വിമർശിച്ചു. നിയമനിർമാണം നടത്തുമെന്ന് പറഞ്ഞ ബിജെപി വഞ്ചിച്ചു. കോൺഗ്രസ് ഒന്നും ചെയ്തില്ല. ജനറൽ സെക്രട്ടറിയുടെ നിലപാടിനെ പ്രതിനിധി സഭാംഗങ്ങൾ പിന്തുണച്ചു. സുകുമാരൻ…

Read More

‘എന്തുകൊണ്ട് ടി പി കേസ് പ്രതികള്‍ക്ക് മാത്രം നിരന്തരം പരോള്‍ ലഭിക്കുന്നു’; പ്രതിയുടെ പരോള്‍ അപേക്ഷ നിരസിച്ച് ഹൈക്കോടതി

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയുടെ പരോള്‍ അപേക്ഷ നിരസിച്ച് ഹൈക്കോടതി. എന്തുകൊണ്ട് ടി പി കേസ് പ്രതികള്‍ക്ക് മാത്രം നിരന്തരം പരോള്‍ ലഭിക്കുന്നെന്ന് ഹൈക്കോടതി ചോദിച്ചു. 12-ാം പ്രതി ജ്യോതിബാബുവാണ് പരോള്‍ അപേക്ഷ നല്‍കിയത്.Logo live TV Advertisement Headlines Kerala News ‘എന്തുകൊണ്ട് ടി പി കേസ് പ്രതികള്‍ക്ക് മാത്രം നിരന്തരം പരോള്‍ ലഭിക്കുന്നു’; പ്രതിയുടെ പരോള്‍ അപേക്ഷ നിരസിച്ച് ഹൈക്കോടതി 24 Web Desk 9 hours ago Google News 2…

Read More

കണ്ണൂരിൽ കൊവിഡ് ക്വാറന്റൈനിൽ കഴിഞ്ഞ യുവാവ് കഴുത്ത് മുറിച്ച് മരിച്ച നിലയിൽ

ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വി​നെ ക​ഴു​ത്തു മു​റി​ച്ച്‌ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി.​ കു​ഞ്ഞി​മം​ഗ​ലം ക​ണ്ട​ന്‍​കു​ള​ങ്ങ​ര തീ​ര​ദേ​ശ റോ​ഡി​ലെ തൈ​വ​ള​പ്പി​ല്‍ ടി.​വി.​ശ​ര​ത്തി​നെ(30)​യാ​ണ് വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കു​വൈ​റ്റി​ല്‍ എ​ന്‍​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ശ​ര​ത്ത് ക​ഴി​ഞ്ഞ മാ​സ​മാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.

Read More

മരണനിരക്ക് കൂടുന്നത് തടയാന്‍ കനത്ത ജാഗ്രത ആവശ്യം; മന്ത്രി കെകെ ശൈലജ

കോഴിക്കോട്: കൊവിഡ് രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ മരണനിരക്ക് തടഞ്ഞുനിര്‍ത്തുന്നതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം പൊതുജനങ്ങളും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.   സംസ്ഥാനത്ത് കൊവിഡ് മരണം സ്ഥിരീകരിച്ചതില്‍ കൂടുതലും മറ്റുഗുരുതര രോഗങ്ങള്‍ ഉണ്ടായിരുന്നവരാണ്. മറ്റിടങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മരണനിരക്ക് കൂടുവാനുള്ള സാധ്യതയാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ജനസാന്ദ്രതയും ജീവിതശൈലീ രോഗങ്ങളും പ്രായമേറിയവരും കേരളത്തില്‍ കൂടുതലുണ്ടെന്ന കാരണമാണ് ഇതിന്…

Read More

വിവാഹ ദിവസം ഭർതൃഗൃഹത്തിൽ നിന്ന് 40 പവൻ സ്വർണം കവർന്നു

തിരുവനന്തപുരം അവനവഞ്ചേരിയിൽ വിവാഹ ദിവസം ഭർതൃവീട്ടിൽ നിന്ന് നാൽപത് പവൻ സ്വർണം കവർന്നു. വധുവിന്റെ സ്വർണമാണ് മോഷണം പോയത്. കിളിത്തട്ടുമുക്ക് എസ് ആർ ഭവനിൽ മിഥുന്റെ ഭാര്യ കൊടുവഴന്നൂർ സ്വദേശി മിജയുടെ സ്വർണമാണ് മോഷണം പോയത്. ബുധനാഴ്ച നടന്ന വിവാഹത്തിന് ശേഷം വൈകുന്നേരം കൺവെൻഷൻ സെന്ററിൽ നടന്ന റിസപ്ഷനായി വധൂവരൻമാരും വീട്ടുകാരും പോയ സമയത്താണ് മോഷണം നടന്നത്. തിരികെ എത്തിയപ്പോൾ അടുക്കള വാതിൽ തുറന്നു കിടക്കുകയായിരുന്നു. വിവാഹ സമ്മാനമായി ലഭിച്ച നാൽപത് പവൻ സ്വർണം അലമാരയിൽ വെച്ചാണ്…

Read More

നഷ്ടമാകുന്നത് ലക്ഷങ്ങള്‍ കോടികള്‍! നോമിനിയെ വെച്ചാലും നിയമം വേറെ; സ്വത്ത് പിന്തുടര്‍ച്ചാസൂത്രണം വളരെ പ്രധാനപ്പെട്ടതെന്ന് ‘സക്സഷന്‍ പ്ലാനിംഗ് കോണ്‍ക്ലേവ്’

വ്യക്തികളുടെയും കുടുംബങ്ങളുടെയും ബിസിനസ് ഉടമകളുടെയും സ്വത്ത് സംരക്ഷണത്തിന് സ്വത്ത് പിന്തുടര്‍ച്ചാസൂത്രണം വളരെ പ്രധാനപ്പെട്ടതാണെന്നും അതിനെ ഗൗരവത്തോടെ കാണണമെന്നും കൊച്ചിയില്‍ സംഘടിപ്പിച്ച ‘സക്സഷന്‍ പ്ലാനിംഗ് കോണ്‍ക്ലേവ്’ അഭിപ്രായപ്പെട്ടു. ഇത്തരം സഹായങ്ങള്‍ നല്‍കുന്നതിനായി പ്രമുഖ ബിസിനസ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കാപ്പിറ്റെയര്‍, ‘ട്രൂ ലെഗസി’ എന്ന പേരില്‍ പുതിയ പിന്തുടര്‍ച്ചാസൂത്രണത്തിന് മാത്രമായുള്ള വിഭാഗത്തെ അവതരിപ്പിച്ചു. ഈ മേഖലയില്‍ ഉപദേശങ്ങള്‍, സഹായങ്ങള്‍ നല്‍കുന്നതിനായുള്ള ആദ്യ കമ്പനി കൂടിയാണ് ‘ട്രൂ ലെഗസി’. വ്യക്തികളുടെയും കുടുംബങ്ങളുടെയും ബിസിനസ് ഉടമകളുടെയും സ്വത്ത് സംരക്ഷണത്തിന് സ്വത്ത് പിന്തുടര്‍ച്ചാസൂത്രണം വളരെ…

Read More

ഡൽഹിയിൽ ലോക്ക്ഡൗൺ നീട്ടി

  ഡൽഹിയിൽ ലോക്ക്ഡൗൺ നീട്ടി. തിങ്കളാഴ്ച 5 മണി വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. ആദ്യം ആറ് ദിവസത്തെ ലോക്ക്ഡൗണാണ് ഡൽഹിയിൽ പ്രഖ്യാപിച്ചിരുന്നത്. ഏപ്രിൽ 19 ന് രാത്രി 10 മണി മുതലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഡൽ​ഹിയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി ഡൽഹിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. തുടർന്ന് വക്സിനേഷൻ ഊർജിതമാക്കുകയും ആരോ​ഗ്യ രം​ഗം കൂടുതൽ ശക്തിപ്പെടുത്താനുള്ള മാർ​ഗങ്ങൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

Read More

മധ്യപൂർവേഷ്യ അശാന്തം; സൗദിയിലെ ഷൈബാ എണ്ണപ്പാടത്തിന് നേരെ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം

പതിനൊന്നാം ദിവസവും മധ്യപൂർവേഷ്യ അശാന്തം. ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇരുപത്തിയാറ് വയസുകാരിയാണ് ആക്രമണത്തിൽ മരിച്ചത്.നിരവധി പേർക്ക് പരുക്കേറ്റു. സൗദിയിലെ ഷൈബ എണ്ണപ്പാടത്തിന് നേരെ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായി. എണ്ണപ്പാടം ലക്ഷ്യമാക്കി കഴിഞ്ഞ രാത്രി വന്നത് 12 ഡ്രോണുകളാണ്. അൽ ഖർജിന് നേരെ 2 ഡ്രോൺ, കിഴക്കൻ പ്രവിശ്യയിലേക്ക് 1 ബാലിസ്റ്റിക് മിസൈൽ ആക്രമണ ശ്രമവും ഉണ്ടായി. എല്ലാ ഡ്രോണുകളും മിസൈലും സൗദി പ്രതിരോധ സേന തകർത്തു.അൽ ഖർജിലാണ്…

Read More

അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യക്കൂപ്പണ്‍ തട്ടിയെടുത്തെന്ന് പരാതി; കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ കേസ്

അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യക്കൂപ്പണ്‍ തട്ടിയെടുത്തെന്ന പരാതിയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചേര്‍ത്തല നഗരസഭയിലെ എം സാജുവിനെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ള കേസ്. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തിരക്കഥയാണ് പരാതി എന്നാണ് സാജുവിന്റെ വിശദീകരണം. അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യക്കൂപ്പണ്‍ ഗുണഭോക്താവിന്റെ അനുമതി ഇല്ലാത്തെ മറ്റൊരാള്‍ക്ക് മറിച്ചു നല്‍കിയെന്നാണ് പരാതി. 25ാം വാര്‍ഡിലെ സ്ഥിരം താമാസക്കാരനായ ആനന്ദകുമാര്‍ നല്‍കിയ പരാതിയില്‍ നിയമോപദേശം തേടിയ ശേഷമാണ് പൊലീസ് കേസെടുത്തത്. ആനന്ദകുമാറിന്റെ അനുമതിയോടെയാണ് ഭക്ഷ്യക്കൂപ്പണ്‍ വാര്‍ഡിലെ മറ്റൊരു കുടുുബത്തിന് നല്‍കിയതെന്ന് കൗണ്‍സിലര്‍ പറഞ്ഞു….

Read More

‘ഒരു യുഗത്തിന്റെ അവസാനം ‘; പാകിസ്താൻ വിടാനൊരുങ്ങി മൈക്രോസോഫ്റ്റ്

പാകിസ്താനിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ് .25 വർഷത്തെ സേവനകൾക്കാണ് അവസാനമാകുന്നത്. 2000 ജൂണിലാണ് കമ്പനി പാകിസ്താനിൽ പ്രവർത്തനം ആരംഭിക്കുന്നത്. പാകിസ്താനിലെ മൈക്രോസോഫ്റ്റ് സ്ഥാപക മേധാവിയായ ജവ്വാദ് റഹ്‌മാൻ തന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ‘ഒരു യുഗത്തിന്റെ അവസാനം…..മൈക്രോസോഫ്റ്റ് പാകിസ്താൻ ‘ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം പോസ്റ്റ് ഇട്ടത്.പാകിസ്താനിൽ മൈക്രോസോഫ്റ്റിന്റെ സേവനം നിലനിർത്തുന്നതിനായി കമ്പനിയുടെ ആഗോള പ്രാദേശിക നേതൃത്വവുമായി ചർച്ച ചെയ്യണമെന്ന് ഐ ടി മന്ത്രിയോടും പാകിസ്താൻ സർക്കാരിനോടും അഭ്യർത്ഥിച്ചതായും റഹ്‌മാൻ വ്യക്തമാക്കി. മൈക്രോസോഫ്റ്റിന്റെ ഭാഗത്ത് നിന്ന്…

Read More