കേന്ദ്രമന്ത്രിയുടെ മകനെ അറസ്‌റ്റ് ചെയ്യൂ, പ്രിയങ്കയെ വിട്ടയക്കൂ; ഇല്ലെങ്കിൽ ലഖിംപൂരിലേക്ക് മാർച്ച് നടത്തും: സിദ്ധു

  ന്യൂഡെൽഹി: ഞായറാഴ്‌ച നടന്ന അക്രമ കേസിലെ പ്രതിയെ അറസ്‌റ്റ് ചെയ്യുകയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ വിട്ടയക്കുകയും ചെയ്‌തില്ലെങ്കിൽ പാർട്ടി പ്രവർത്തകർക്ക് ഒപ്പം ലഖിംപൂർ ഖേരിയിലേക്ക് മാർച്ച് നടത്തുമെന്ന മുന്നറിയിപ്പുമായി പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു. “നാളെയോടെ കർഷകരുടെ ക്രൂരമായ കൊലപാതകത്തിന് കാരണക്കാരനായ കേന്ദ്രമന്ത്രിയുടെ മകനെ അറസ്‌റ്റ് ചെയ്‌തില്ലെങ്കിൽ, കർഷകർക്ക് വേണ്ടി പോരാടിയതിന് നിയമവിരുദ്ധമായി അറസ്‌റ്റ് ചെയ്‌ത ഞങ്ങളുടെ നേതാവ് പ്രിയങ്ക ഗാന്ധിയെ വിട്ടയച്ചില്ലെങ്കിൽ, പഞ്ചാബ് കോൺഗ്രസ് ലഖിംപൂർ ഖേരിയിലേക്ക് മാർച്ച്…

Read More

45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഏപ്രിൽ ഒന്ന് മുതൽ വാക്‌സിൻ നൽകും

ഏപ്രിൽ ഒന്ന് മുതൽ 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്‌സിൻ നൽകുന്നതിനാവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി ആരോഗ്യവകുപ്പ്. കേന്ദ്ര, സംസ്ഥാന സർക്കാർ ആശുപത്രികൾ, സർക്കാർ നിശ്ചയിച്ച സ്വകാര്യ ആശുപത്രികൾ, പൊതു കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ വാക്‌സിനേഷൻ സൗകര്യം ലഭ്യമായിരിക്കും 45 വയസ്സിന് മുകളിൽ പ്രായമുള്ള ആരും തന്നെ കൊവിഡ് വാക്‌സിൻ എടുക്കാൻ മടി കാണിക്കരുത്. കുറഞ്ഞ രോഗബാധ നിരക്ക് സംസ്ഥാനത്ത് തുടർന്നും നിലനിർത്തണമെങ്കിൽ സ്‌കൂളുകൾ തുറക്കുന്നതിന് മുമ്പായി മുൻഗണനാ ക്രമം അനുസരിച്ച് വാക്‌സിൻ സ്വീകരിക്കേണ്ടവർ സ്വീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ…

Read More

തീപ്പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു

കോഴിക്കോട്: തീപ്പൊള്ളലേറ്റ് ചികില്‍സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു. കിഴക്കോത്ത് ആവിലോറ താഴെ ഡാപ്പൊയില്‍ അബ്ദുന്നാസിറിന്റെ ഭാര്യ സജ്‌റ(38) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. മക്കള്‍: നിഹാല്‍, നജാദ്(വിദ്യാര്‍ഥികള്‍), ആദില്‍ ജവാദ്, ഹന്‍സ.

Read More

‘നല്ല കമ്മ്യൂണിസ്റ്റുകാർക്കും ഇടതുപക്ഷ സഹയാത്രികർക്കും ഈ സർക്കാരിനോട് താത്പര്യമില്ല, ഞങ്ങളുടെ വാദങ്ങൾ ശരിവയ്ക്കുന്നതാണ് സച്ചിദാനന്ദൻ്റെ പ്രസ്താവന’; വി ഡി സതീശൻ

സച്ചിദാനന്ദൻ്റെ പ്രസ്താവനയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഞങ്ങൾ ഉയർത്തുന്ന വാദങ്ങൾ ശരിവയ്ക്കുന്ന പ്രസ്താവന. സിപിഐഎമ്മിന് ഉണ്ടായ അപചയമാണ് സച്ചിദാനന്ദൻ ചൂണ്ടിക്കാട്ടിയത്. ഈ സർക്കാരിനോട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽപെട്ട നല്ല കമ്മ്യൂണിസ്റ്റുകാർക്കും ഇടതുപക്ഷ സഹയാത്രികർക്കു പോലും താല്പര്യമില്ലെന്ന് സതീശൻ പറഞ്ഞു.തങ്ങളുടെ ഈ നിഗമനത്തിന് അടിവരയിടുന്നതാണ് കവി സച്ചിദാനന്ദന്റെ പ്രസ്താവന. ഇനി ഒരു തുടർഭരണം നല്ലതല്ല എന്നാണ് അദ്ദേഹം പറയുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കും സിപിഐഎമ്മിനുമുണ്ടായ അപചയത്തെക്കുറിച്ച് ഏറ്റവും കൂടുതൽ ബോധവാന്മാർ നല്ല കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷ സഹയാത്രികരുമാണെന്ന ഞങ്ങളുടെ…

Read More

രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി ഉടൻ തീരുമാനിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ

കേരളത്തിൽ ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റിലേക്കുമുള്ള തെരഞ്ഞെടുപ്പിന്റെ തീയതി ഉടൻ തീരുമാനിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. നിയമപരമായ സമയക്രമം പാലിച്ച് തന്നെ തെരഞ്ഞെടുപ്പ് നടത്തും. തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ സിപിഎമ്മും നിയമസഭാ സെക്രട്ടറിയും ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കവെയാണ് കമ്മീഷൻ നിലപാട് അറിയിച്ചത്. രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതികൾ മാത്രമാണ് നേരത്തെ പ്രക്യാപിച്ചത്. വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. നിയമ മന്ത്രാലയത്തിന്റെ ശുപാർശകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനങ്ങളെ സ്വാധീനിക്കില്ലെന്നും കമ്മീഷൻ അരിയിച്ചു. അതേസമയം നിലപാട് രേഖാമൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം…

Read More

പുനരധിവാസം വേഗത്തിൽ നടപ്പാക്കും: മന്ത്രി കെ രാധാകൃഷ്ണന്‍

പ്രകൃതിക്ഷോഭത്തെ തുടർന്ന് അപകടാവസ്ഥയിലായ വീടുകളുടെ കണക്കെടുത്ത് സർക്കാരിന് റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശംനൽകിയിട്ടുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ദുരന്തബാധിതരായ കുടുംബങ്ങൾക്ക് സർക്കാർ സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കും. റിപ്പോർട്ട് കിട്ടിയാലുടൻ പുനരധിവാസ നടപടികൾ ആരംഭിക്കുമെന്ന്‌ കൊക്കയാർ, പെരുവന്താനം മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചശേഷം അദ്ദേഹം പറഞ്ഞു. 47 കുടുംബങ്ങളിലെ 175 പേർ കഴിയുന്ന കൂട്ടിക്കൽ കെഎംജെ പബ്ലിക് സ്‌കൂൾ ക്യാമ്പ്, 54 കുടുംബത്തിലെ 190 പേർ കഴിയുന്ന സെന്റ് ജോർജ് സ്‌കൂൾ ക്യാമ്പ്, 45…

Read More

പോലീസ് ആക്ട് ഭേദഗതി: പാർട്ടിക്ക് ജാഗ്രതക്കുറവ് സംഭവിച്ചതായി എ വിജയരാഘവൻ

കേരളാ പോലീസ് ആക്ട് ഭേദഗതിയുമായി ബന്ധപ്പെട്ട് പാർട്ടിക്ക് ജാഗ്രതക്കുറവ് സംഭവിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കേന്ദ്ര നേതൃത്വം കൂടി ഉൾക്കൊള്ളുന്നതാണ് പാർട്ടി. പാർട്ടിയൊരു വ്യക്തിയല്ല. പോലീസ് നിയമഭേദഗതിയിൽ വിമർശനം വന്നപ്പോൾ തിരുത്തുകയാണ് ചെയ്തത് നിയമഭേദഗതിയുടെ ലക്ഷ്യം നല്ലതായിരുന്നുവെങ്കിലും നിയമം തയ്യാറാക്കിയപ്പോൾ പിഴവ് വന്നുവെന്നും എ വിജയരാഘവൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപി ബന്ധത്തെയും വിജയരാഘവൻ വിമർശിച്ചു. കോൺഗ്രസ് ബിജെപിയെ വിമർശിക്കുന്നില്ല. ബിജെപി പിന്തുണ നേടിയെടുക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത് അപകടകരമായ രാഷ്ട്രീയ സഖ്യമാണിത്. സംസ്ഥാനത്ത്…

Read More

കോവിഡുമായി ബന്ധപ്പെട്ട് വയനാട്ടിൽ 216 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 216 പേരാണ്. 164 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3799 പേര്‍. ഇന്ന് വന്ന 74 പേര്‍ ഉള്‍പ്പെടെ 621 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 343 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 86498 സാമ്പിളുകളില്‍ 82497 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 79238 നെഗറ്റീവും 3259 പോസിറ്റീവുമാണ്.

Read More

ജനതാ കർഫ്യൂവിൽ പാത്രം കൊട്ടിയത് വരും തലമുറകൾ ഓർമിക്കും: നരേന്ദ്രമോദി

ജനതാ കർഫ്യൂവും കൊവിഡ് പോരാളികൾക്ക് പാത്രം കൊട്ടി ആദരം അർപ്പിച്ചതും വരും തലമുറകൾ ഓർമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു മോദി. കഴിഞ്ഞ മാർച്ചിൽ നമ്മൾ ജനതാ കർഫ്യൂ ആചരിച്ചു. അസാധാരണമായ അച്ചടക്കത്തിന്റെ ലോകത്തിനാകെയുള്ള ഉദാഹരണമായിരുന്നുവത്. പാത്രം കൊട്ടിയത് വരും തലമുറകൾ ഓർമിക്കും അന്താരാഷ്ട്ര ക്രിക്കറ്റിൽ പതിനായിരം റൺസ് തികച്ച വനിതാ ക്രിക്കറ്റ് താരം മിഥാലി രാജിനെയും സ്വിസ് ഓപൺ സൂപ്പർ 300 ടൂർണമെന്റിൽ വെള്ളി മെഡൽ നേടിയ പി വി സിന്ധുവിനെയും മോദി…

Read More

Armani Hotel Dubai Careers Jobs Vacancies – UAE

Armani Hotel Dubai Careers Opportunities We should meet up to get out this great word before the individuals who are urgently needing. Here we are going to save the rundown of recently reported opportunities for Armani Hotel Dubai Careers beneath. As of now, we are presently anticipating extending our labor force group for the new…

Read More