ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി; സന്ദേശം ‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇ-മെയിലിൽ നിന്ന്

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് അജ്ഞാത ബോംബ് ഭീഷണി. ‘കോമ്രേഡ് പിണറായി വിജയൻ’ എന്ന മെയിൽ ഐഡിയിൽ നിന്നാണ് ഭീഷണി ലഭിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. നാല് ബോംബുകൾ കെട്ടിടത്തിൽ സ്ഥാപിച്ചിട്ടുണ്ടെന്നും ഇന്ന് മൂന്നു മണിക്ക് പൊട്ടുമെന്നുമാണ് സന്ദേശത്തിലുള്ളത്. പരാതിയെ തുടർന്ന് ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടെത്തിയിട്ടില്ല. വ്യാജ സന്ദേശം അയച്ചതിന് വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ഇന്ധന വില ഇന്നും കൂട്ടി; പത്ത് ദിവസത്തിനിടെ കൂട്ടിയത് എട്ട് തവണ

  രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും ആണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന്- 109 രൂപ 51 പൈസയും ഡീസലിന് 103 രൂപ 15 പൈസയുമായി. കൊച്ചി പെട്രോളിന് – 107 രൂപ 55 പൈസ, ഡീസലിന് 101 രൂപ 32 പൈസ, കോഴിക്കോട് ഡീസലിന് 101 രൂപ 46 പൈസ, പെട്രോളിന് 107 രൂപ 69 പൈസ. സെപ്റ്റംബര്‍ 24ന് ശേഷം ഒരു മാസത്തിനിടെ ഡീസലിന് 7…

Read More

കെഎസ്ആർടിസി കൊട്ടാരക്കര ഡിപ്പോ അടച്ചു

കെഎസ്ആർടിസി കൊട്ടാരക്കര ഡിപ്പോ അടച്ചു. കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടതിനാലാണ് ഡിപ്പോ അടച്ചത്. ഇവിടെ നിന്നുളള എല്ലാ സർവീസുകളും നിർത്തി. മറ്റിടങ്ങളിൽ നിന്നെത്തുന്ന ബസുകൾ ഡിപ്പോയിൽ കയറാതെയാണ് പോകുന്നത്. ഒരാഴ്ച കഴിഞ്ഞ് സ്ഥിതിഗതികൾ വീണ്ടും വിലയിരുത്തും. ഇതിന് ശേഷം മാത്രമേ പ്രത്യേക ഇളവ് നൽകി സർവീസ് അനുവദിക്കുകയുള്ളൂ. ജില്ലയിൽ ഉറവിടം കണ്ടെത്താൻ കഴിയാത്ത രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ കൊല്ലം കോർപ്പറേഷനിലെ ഡിവിഷൻ 54, കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ വാർഡ് 2,4,6,7,8 മേലില ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡ് എന്നിവിടങ്ങൾ കണ്ടെയ്ൻമെന്റ്…

Read More

ആലപ്പുഴയിലെ കൊലപാതകങ്ങൾ ദുഃഖവും നാണക്കേടുമുണ്ടാക്കുന്നുവെന്ന് ഗവർണർ

  ആലപ്പുഴയിലെ കൊലപാതക സംഭവങ്ങൾ ദുഃഖകരവും നാണക്കേടുളവാക്കുന്നതുമെന്ന് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാഷ്ട്രീയം ആരുടെയും മരണത്തിന് കാരണമാകരുതെന്ന് ഗവർണർ പറഞ്ഞു. ആരും നിയമം കൈയിലെടുക്കരുത്. സംഭവം അന്വേഷിക്കുന്നതിന് പോലീസിന് സമയം നൽകണമെന്നും ആരും അനാവശ്യ നിഗമനങ്ങളിലേക്ക് പോകരുതെന്നും ഗവർണർ ആവശ്യപ്പെട്ടു. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനാണ് ആദ്യം കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ഒരു സംഘം ഷാനെ വെട്ടിക്കൊന്നത്. ഇന്ന് പുലർച്ചെ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയും ബിജെപി…

Read More

ഭാര്യയെ നൈനിറ്റാളിലേക്ക് കൂട്ടിക്കൊണ്ടുപോയി മലഞ്ചെരുവിൽ നിന്ന് തള്ളിയിട്ടു; യുവാവ് അറസ്റ്റിൽ

നൈനിറ്റാൾ മലഞ്ചെരുവിൽ നിന്ന് ഭാര്യയെ തള്ളിയിട്ട യുവാവ് അറസ്റ്റിൽ. ഉത്തരാഖണ്ഡ് സ്വദേശി രാജേഷ് റായിയെ(24) ആണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ ബബിതയെ കഴിഞ്ഞ മാസമാണ് നൈനിറ്റാളിലെ മലഞ്ചെരുവിൽ നിന്ന് ഇയാൾ തള്ളിയിട്ടത്. കഴിഞ്ഞ വർഷം ജൂണിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ബബിതയുടെ പരാതിയിൽ രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബറിൽ ജയിൽ മോചിതനായ ഇയാൾ ബബിതയെ വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ വിവാഹത്തിന് ശേഷം ഇയാൾ ബബിതയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു ഇതേ തുടർന്ന് ബബിത…

Read More

കോവിഡ്: സംസ്ഥാനത്ത് ആറ് ജില്ലകളിൽ സ്ഥിതി ഗുരുതരം

തിരുവനന്തപുരം: 11,755 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇത് രണ്ടാം തവണയാണ് കേരളത്തില്‍ കൊവിഡ് രോ​ഗികളുടെ എണ്ണം 10,000ത്തിന് മുകളില്‍ എത്തുന്നത്. ഇന്ന് 23 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് മരണം 978 ആയി ഉയര്‍ന്നു. ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ സംസ്ഥാനത്തെ സംബന്ധിച്ച്‌ ഏറെ നിര്‍ണായകമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് ഇന്നലെ ആറ് ജില്ലകളില്‍ ആയിരത്തിന് മുകളില്‍ കൊവിഡ് ബാധിതര്‍. മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, കൊല്ലം എന്നി ജില്ലകളിലാണ് ഇന്ന്…

Read More

‘തിരുവനന്തപുരത്തെ ബി.ജെ.പി. വിജയം ശ്രദ്ധേയം’; ബിജെപിയെ അഭിനന്ദിച്ച് ശശി തരൂർ എം പി

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി തിരുവനന്തപുരം എം.പി. ശശി തരൂർ. തിരുവനന്തപുരം കോർപ്പറേഷനിലെ വിജയത്തിൽ ബിജെപിയെ അദ്ദേഹം അഭിനന്ദിച്ചു തിരുവനന്തപുരം കോർപ്പറേഷനിലെ സുപ്രധാനമായ വിജയത്തിൽ ബി.ജെ.പി.ക്ക് വിനയത്തോടെയുള്ള അഭിനന്ദനങ്ങൾ അറിയിക്കുന്നു. തലസ്ഥാനത്തെ രാഷ്ട്രീയ ഭൂമികയിലെ ശ്രദ്ധേയമായ മാറ്റമാണ് ഇത് അടയാളപ്പെടുത്തുന്നത്, 45 വർഷത്തെ എൽ.ഡി.എഫ്. ഭരണത്തിലെ തെറ്റായ നയങ്ങളിൽ നിന്ന് ഒരു മാറ്റത്തിനായി താൻ പ്രചാരണം നടത്തിയിരുന്നു. എന്നാൽ, ഭരണത്തിൽ വ്യക്തമായ മാറ്റം തേടിയ മറ്റൊരു പാർട്ടിക്കാണ് വോട്ടർമാർ പ്രതിഫലം നൽകിയിരിക്കുന്നതെന്നും അദ്ദേഹം…

Read More

മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു

മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. നന്നമുക്ക് സ്വദേശി അബൂബക്കറാണ് മരിച്ചത്. വിദേശത്ത് നിന്നുമെത്തിയ അബൂബക്കർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജൂലൈ 11നാണ് ഇയാൾ നാട്ടിലെത്തിയത്. കൊവിഡ് രോഗലക്ഷണങ്ങളൊന്നുമില്ലായിരുന്നു. രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്.

Read More

മൈഗ്രേന്‍ അകറ്റാൻ ഇനി ഇഞ്ചി

പലരേയും വിടാതെ പിന്തുടരുന്ന രോഗമാണ് മൈഗ്രേന്‍ അഥവാ ചെന്നിക്കുത്ത്. തലവേദന തുടങ്ങിയാല്‍ പലര്‍ക്കും നിയന്ത്രണം വിട്ടുപോകുന്ന അവസ്ഥ വരെ ഉണ്ടാകാറുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മൈഗ്രേന്‍ അകറ്റാം എന്നു മാത്രമല്ല സന്തോഷവും വീണ്ടെടുക്കാം. ഭക്ഷണക്രമവും മൈഗ്രേനും തമ്മില്‍ ബന്ധമുണ്ട്. നാം കഴിക്കുന്ന പല ആഹാരങ്ങളും പലപ്പോഴും മൈഗ്രേന്‍ ഉത്തേജന വസ്തുക്കളാകാം. അതുപോലെതന്നെ ഒന്ന് ശ്രദ്ധിച്ചാല്‍ ചില ആഹാര പദാര്‍ത്ഥങ്ങള്‍ വഴി മൈഗ്രേന്‍ അകറ്റുകയും ചെയ്യാം. മൈഗ്രേന്‍ തടയാന്‍ ഉത്തമ ഔഷധമാണ് ഇഞ്ചി. നാട്ടുവൈദ്യത്തിന് മാത്രമല്ല, ഇഞ്ചി മൈഗ്രേന്‍…

Read More

സംസ്ഥാനത്ത് ഇന്ന് 2791 കൊവിഡ്, 16 മരണം; 3517 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2791 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 376, കൊല്ലം 299, മലപ്പുറം 286, എറണാകുളം 237, തൃശൂർ 231, കോട്ടയം 223, പത്തനംതിട്ട 222, കണ്ണൂർ 215, ആലപ്പുഴ 206, തിരുവനന്തപുരം 188, പാലക്കാട് 102, കാസർഗോഡ് 89, വയനാട് 61, ഇടുക്കി 56 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത്…

Read More