മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ: കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും

  മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ഇന്ന് ചോദ്യംചെയ്യും. കാസർഗോഡ് ഗസ്റ്റ് ഹൗസിൽ രാവിലെ 11 മണിക്കാണ് ചോദ്യംചെയ്യൽ. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. മുൻപാകെ ഹാജരാകാം എന്ന് സുരേന്ദ്രൻ അറിയിച്ചിട്ടുണ്ട്. മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ ബി.എസ്.പി. സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയ്ക്ക് കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് കേസ് അന്വേഷണം. ഐ.പി.സി. 171 B, E വകുപ്പുകൾ പ്രകാരം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോഴ നൽകിയെന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ കേസിലെ ഏക…

Read More

സ്‌പെഷ്യൽ അരി വിതരണത്തിൽ സംസ്ഥാന സർക്കാരിന് അനുകൂലമായി ഹൈക്കോടതിയുടെ വിധി

സ്‌പെഷ്യൽ അരി വിതരണത്തിൽ സംസ്ഥാന സർക്കാരിന് അനുകൂലമായി ഹൈക്കോടതിയുടെ വിധി വെള്ള, നീല കാർഡുകാർക്ക് അനുവദിച്ച സ്‌പെഷ്യൽ അരി തടഞ്ഞു കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. വോട്ടർമാരെ സ്വാധീനിക്കുന്നതിന് വേണ്ടിയാണ് സ്‌പെഷ്യൽ അരിവിതരണം എന്ന് ആരോപിച്ച് രമേശ് ചെന്നിത്തല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ അരി വിതരണം മുടക്കിയത്. അരിവിതരണം തെരഞ്ഞെടുപ്പ് പ്രചാരണമാക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് തന്നെ ഇതുസംബന്ധിച്ച ഉത്തരവിറക്കിയതാണെന്ന സർക്കാർ വാദം കോടതി അംഗീകരിക്കുകയായിരുന്നു  

Read More

മത്സരിക്കാൻ ഉറച്ച് കെ സുധാകരൻ; അനുനയനീക്കങ്ങൾക്ക് വഴങ്ങിയില്ല; നാമനിർദേശ പത്രിക നൽകാൻ നീക്കം

അനുനയനീക്കങ്ങൾക്ക് വഴങ്ങിയില്ല. മത്സരിക്കാൻ ഉറച്ച് നാമനിർദേശ പത്രിക നൽകാൻ കെ സുധാകരൻ നീക്കം തുടങ്ങി. നാമനിർദേശപത്രിക നൽകാൻ ആവശ്യമായ ബാധ്യതയില്ലാ സാക്ഷ്യപത്രം ഇന്ന് കേരളാ ഹൗസിൽ നിന്ന് വാങ്ങും. കേരള ഹൗസിൽ എത്തി പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ നടപടി പൂർത്തിയാക്കി മടങ്ങി.കഴിഞ്ഞദിവസം രാവിലെയാണ് അദേഹം ഡൽഹിയിൽ എത്തിയത്. ഹൈക്കമാൻഡുമായി ആശയവിനിമയം നടത്താൻ‌ ഇതുവരെ കെ സുധാകരൻ തയാറായിട്ടില്ല. എംകെ രാഘവൻ അടക്കമുള്ള നേതാക്കൾ അദേഹത്തെ ഫ്ലാറ്റിൽ‌ എത്തി കണ്ടിരുന്നു. അനുനയത്തിന് വിവിധ കോണുകളിൽ‌ നിന്ന് ശ്രമം നടത്തുമ്പോഴും…

Read More

തൊഴിലാളി സമരം : കഞ്ചിക്കോട് പെപ്‌സി പ്ലാന്റ് അടച്ചുപൂട്ടുന്നു

പാലക്കാട്: കഞ്ചിക്കോട്ടെ പെപ്സി ഫാക്ടറി അടച്ചു പൂട്ടുന്നതായി കാണിച്ച്‌ പെപ്സി ഉല്‍പാദനം നടത്തുന്ന വരുണ്‍ ബിവറേജസ് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കി. സ്ഥാപനം അടച്ചുപൂട്ടുന്നതോടെ സ്ഥിരം ജീവനക്കാരുള്‍പ്പെടെ നാന്നൂറോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാവും. ജീവനക്കാര്‍ക്ക് മൂന്ന് മാസത്തിനുളളില്‍ നഷ്ടപരിഹാരം നല്‍കുമെന്നും കമ്ബനി അറിയിച്ചു. പെപ്സിയുടെ ഉല്‍പാദനം ഏറ്റെടുത്ത വരുണ്‍ ബിവറേജസ് കമ്ബനി അടച്ചുപൂട്ടല്‍ നോട്ടീസ് നേരത്തെ പുറപ്പെടുവിച്ചിരുന്നു. സേവന വേതന കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സമരം തുടരുന്നതിനിടെയാണ് കഞ്ചിക്കോട്ടെ പെപ്സി ഉത്പാദനം കേന്ദ്രം അടച്ചുപൂട്ടുന്നത്. 14 ദിവസത്തിനകം…

Read More

ദീർഘകാല അവധിയിൽ പോയ അധ്യാപകരുടെ കണക്കെടുക്കും; ഉടൻ നടപടി എടുക്കും: മന്ത്രി വി ശിവൻകുട്ടി

  അധ്യാപകരായി ജോലിയിൽ പ്രവേശിച്ച് ദീർഘകാല അവധിയിലോ ഡെപ്യൂട്ടേഷനിലോ പോയവരുടെ കണക്കെടുക്കുമെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.അധ്യാപകർ അവരുടെ ചുമതലപ്പെട്ട ജോലിയിൽ നിന്നും മാറി മറ്റു ജോലികൾ ചെയ്യുന്ന രീതി ആശാസ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി. കേരള അധ്യാപക സാനറ്റോറിയ സൊസൈറ്റി സംഘടിപ്പിച്ച അധ്യാപകരുടെ യാത്രയയപ്പ് യോഗത്തിൽ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.പി എസ് സി അഡ്വൈസ് മെമ്മോ നൽകിയിട്ടും പലയിടത്തും വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർമാർ നിയമനം നൽകുന്നില്ലെന്ന് ചില കോണുകളിൽനിന്ന് പരാതി ഉയർന്നിട്ടുണ്ട്….

Read More

സിസ്റ്റർ അഭയയുടേത് കൊലപാതകം തന്നെയെന്ന് ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴി

സിസ്റ്റർ അഭയയുടേത് ആത്മഹത്യയല്ല കൊലപാതകം തന്നെയെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായിരുന്നതായി സിബിഐയുടെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി.വൈ.എസ്.പി വർഗീസ് പി തോമസ്. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയിലാണ് വർഗീസ് പി തോമസ് മൊഴി നൽകിയത്. 1993ൽ ഡി.വൈ.എസ്.പി ആയ താൻ കേസ് എടുക്കുമ്പോൾ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തത്. സിബിഐ ഹെഡ് ക്വാർട്ടേഴ്‌സിൽ നിന്ന് ലഭിച്ച നിർദേശപ്രകാരം എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ രിപ്പോർട്ട് നൽകി. അന്വേഷണത്തിൽ മേലുദ്യോഗസ്ഥനായ എസ് പി ത്യാഗരാജന്റെ ഇടപെടൽ…

Read More

തണ്ടർ ബോൾട്ടിന്റെ വെടിവെപ്പിൽ മരിച്ച വേൽമുരുകന്റെ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയി

കൽപ്പറ്റ : തണ്ടർ ബോൾട്ടിന്റെ വെടിവെപ്പിൽ മരിച്ച വേൽമുരുകന്റെ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയി. കൊല്ലപ്പെട്ടത് വേൽമുരുകനാണോ എന്ന് സ്ഥിരീകരിക്കാൻ ഡി.എൻ.എ. . പരിശോധന നടത്തുെമെന്നന് വയനാട് ജില്ല പോലീസ് മേധാവി. ബന്ധുക്കൾ ഇത് വരെ സമീപിച്ചില്ല. സുരക്ഷാ കാരണങ്ങൾ മുൻ നിർത്തിയാണ് മാധ്യമങ്ങളെ കയറ്റി വിടാതിരുന്നത്. ഒരാൾക്ക് പരിക്കേറ്റത് സംബന്ധിച്ച് വ്യക്തതയില്ല. പൊലീസിൽ ആർക്കും പരിക്കില്ല. ബാലിസ്റ്റിക് വിദഗ്ധർ സംഘം പരിശോധന നടത്തും. നാളെയും മേഖലയിൽ തിരച്ചിൽ നടക്കുെമെന്നും വയനാട് എസ്. പി. ജി. പൂങ്കുഴലി പറഞ്ഞു.

Read More

രാഷ്ട്രപതി ദ്രൗപതി മുർമു മണിപ്പൂരിൽ എത്തി

രാഷ്ട്രപതി ദ്രൗപതി മുർമു മണിപ്പൂരിൽ എത്തി. മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ല രാഷ്ട്രപതിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. മണിപ്പൂരിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ആണ് രാഷ്ട്രപതി എത്തിയത്. പോളോ പ്രദര്‍ശന മത്സരം കാണാന്‍ രാഷ്ട്രപതി ചരിത്രപ്രസിദ്ധമായ മാപാല്‍ കാങ്ജീബുങ്ങ് സന്ദര്‍ശിക്കും. വൈകുന്നേരം ഇംഫാലിലെ സിറ്റി കണ്‍വെന്‍ഷന്‍ സെന്ററില്‍ മണിമണിപ്പൂര്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയില്‍ രാഷ്ട്രപതി പങ്കെടുക്കും. വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടും. ചില പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. അതേസമയം, മുർമു ഇതാദ്യമായാണ്…

Read More

‘ആർക്കും നീതി നിഷേധിക്കരുത്, വികസനം എല്ലാ ജനങ്ങളിലേക്കും എത്തണം; ഇന്ത്യയെ നക്സൽ വിമുക്തമാക്കിയത് വലിയൊരു ദേശീയ നേട്ടമാണ്’, രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ രാഷ്‌ട്രപതി

ന്യൂഡൽഹി: 2047-ഓടെ ഒരു ‘വികസിത ഭാരതം’ കെട്ടിപ്പടുക്കുന്നതിലേക്കുള്ള പാതയിലാണ് നാം മുന്നേറുന്നതെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു. ആധുനിക രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ പുരോഗമിക്കുമ്പോൾ, വികസനത്തിന്റെ നേട്ടങ്ങൾ ഓരോ വ്യക്തിയിലും എത്തിച്ചേരണം, ആർക്ക് നേരെയും നീതി നിഷേധിക്കപ്പെടരുത്. രാഷ്ട്രനിര്‍മാണത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. ഇന്ത്യയെ നക്സൽ വിമുക്തമാക്കിയത് ഒരു വലിയ ദേശീയ നേട്ടമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ദശാബ്ദങ്ങളോളം നക്സലിസം രാജ്യത്തിന് വലിയൊരു വെല്ലുവിളിയായിരുന്നു. ഇന്ത്യയെ നക്സൽ വിമുക്തമാക്കിയത്…

Read More

പുതിയ ജിഎസ്ടി നിരക്കുകള്‍ക്ക് അംഗീകാരം; 12%, 18% സ്ലാബുകള്‍ ഒഴിവാക്കും

ജി.എസ്.ടി നവീകരണത്തിനുള്ള കേന്ദ്രത്തിന്റെ പരിഷ്‌കരണ ശിപാര്‍ശ മന്ത്രിതല സമിതി അംഗീകരിച്ചു. ഭേദഗതി വരുന്നതോടെ 5%, 18% സ്ലാബുകളാകും നികുതിഘടനയില്‍ ഉണ്ടാകുക. 12%, 28% സ്ലാബുകള്‍ ഒഴിവാക്കും. ബിഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി അധ്യക്ഷനായ ആറംഗ സമിതിയാണ് ശിപാര്‍ശക്ക് അംഗീകാരം നല്‍കിയത്. കേരള ധനമന്ത്രി കെ.എന്‍ ബാലഗോപാലും ഈ സമിതിയില്‍ അംഗമാണ് പുതിയ മാറ്റത്തോടെ 12 ശതമാനം നികുതി ഈടാക്കിയിരുന്ന 99 ശതമാനം ഇനങ്ങളുടെയും വില അഞ്ചു ശതമാനം നികുതിയിലേക്ക് മാറും. 28 ശതമാനം സ്ലാബില്‍ ഉള്‍പ്പെട്ടിരുന്ന 90…

Read More