വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി: കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം; അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി

വനംവകുപ്പുമായി ബന്ധപ്പെട്ട രണ്ട് കരട് ബില്ലുകള്‍ക്ക് പ്രത്യേക മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തുന്ന കരട് ബില്ലിന് ഉള്‍പ്പെടെയാണ് അംഗീകാരം. സ്വകാര്യ ഭൂമിയില്‍ നട്ടുവളര്‍ത്തിയ ചന്ദനമരം വനംവകുപ്പ് മുഖേനെ ഉടമയ്ക്ക് മുറിക്കുന്നതിനായുള്ള കരട് ബില്ലിനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന നിമയസഭാ സമ്മേളനത്തില്‍ ഈ ബില്ലുകള്‍ അവതരിപ്പിക്കും. മലയോര മേഖലയിലെ ജനതയ്ക്ക് ഏറെ ആശ്വാസം നല്‍കുന്ന നിയമഭേദഗതിക്കായുള്ള കരട് ബില്ലിനാണ് ഇപ്പോള്‍…

Read More

‘നിന്നെ എനിക്ക് റേപ്പ് ചെയ്യണം; ബെംഗളൂരുവിലേക്കോ ഹൈദരാബാദിലേക്കോ വരണം’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ട്രാൻസ്ജെൻഡർ യുവതി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ട്രാൻസ്ജെൻഡർ യുവതി. സാമൂഹ്യമാധ്യമമായ ടെലിഗ്രാം വഴിയാണ് രാഹുൽ മെസ്സേജ് അയച്ചിരുന്നത്. ബലാത്സംഗം ചെയ്യണമെന്നും അതിനായി ബെംഗളൂരുവിലേക്കോ ഹൈദരാബാദിലേക്കോ വരാനായി ആവശ്യപ്പെട്ടിരുന്നു. ഇത്ര വൈകൃത സ്വഭാവമുള്ള ഒരാൾക്ക് ജനപ്രതിനിധിയായി തുടരാൻ യാതൊരു യോഗ്യതയുമില്ലെന്ന് അവന്തിക പറഞ്ഞു. മെസെന്ജറിൽ സന്ദേശമയച്ച് അതുവഴിയാണ് തന്റെ നമ്പർ രാഹുൽമാങ്കൂട്ടത്തിൽ വാങ്ങിയത്. പിന്നീട് വാട്സാപ്പ് വഴിയും സന്ദേശങ്ങൾ അയക്കുമായിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വെച്ച് നടന്ന ഒരു ചർച്ചയ്ക്കിടെയാണ് തമ്മിൽ കണ്ടത്. പിന്നീട് സാമൂഹ്യമാധ്യമം വഴി റിക്വസ്റ്റ് വിടുകയായിരുന്നുവെന്നും അവന്തിക…

Read More

‘എല്ലാ ക്രെഡിറ്റും നിങ്ങൾ പ്രേക്ഷകർക്ക്’ ദാദ സാഹെബ് ഫാൽക്കെ പുരസ്കാരം സ്വീകരിക്കുന്നതിന് തൊട്ടുമുൻപ് മോഹൻലാൽ

ദാദ സാഹെബ് ഫാൽക്കെ പുരസ്കാരം സ്വീകരിക്കുന്നതിന് തൊട്ടുമുൻപ് നടൻ മോഹൻലാൽ . എല്ലാവർക്കും നന്ദിയെന്ന് മോഹൻലാൽ പാഞ്ഞു. ഒരു പാട് സന്തോഷം. മുന്നോട്ടുള്ള യാത്രയ്ക്ക് അവാർഡുകൾ കൂടുതൽ കരുത്തുപകരും. എല്ലാ ക്രെഡിറ്റും നിങ്ങൾ പ്രേക്ഷകർക്കാണ്.ഈ പുരസ്കാരം നിങ്ങൾക്കായി സമർപ്പിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു. ഇത് മലയാളത്തിന് കിട്ടിയ ഏറ്റവും വലിയ ഒരു അംഗീകാരമാണ്. എന്‍റെ മുന്നേ നടന്നുപോയ മഹാരഥന്മാരായ മികച്ച നടന്മാരെയൊക്കെ ഈ സമയം ഞാന്‍ സ്മരിക്കുകയാണ്. അവരുടെയൊക്കെ ഒപ്പം നടന്നാണ് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചത്. എന്‍റെ…

Read More

കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 490, ഇടുക്കി 461, വയനാട് 211 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,505 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.74 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ബന്ധുക്കൾ

അന്തരിച്ച കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ബന്ധുക്കൾ. കായംകുളം പോലീസ് സ്‌റ്റേഷനിലാണ് ബന്ധുക്കളെത്തി ഈ ആവശ്യമുന്നയിച്ചത്. ഇതിന് പിന്നാലെ കായംകുളം പോലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചു ഇന്നലെ രാത്രി എട്ടരയോടെയാണ് പനച്ചൂരാൻ അന്തരിച്ചത്. ഞായറാഴ്ച രാവിലെ ബോധക്ഷയത്തെ തുടർന്ന് ആദ്യം മാവേലിക്കരയിലും പിന്നീട് കരുനാഗപ്പള്ളിയിലും ചികിത്സ തേടിയ ശേഷമാണ് തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് തിരുവനന്തപുരത്ത് വെച്ചാണ് അനിൽ പനച്ചൂരാന്റെ മരണം സംഭവിക്കുന്നത്. മൃതദേഹം ഇന്ന് സ്വദേശമായ കായംകുളത്തേക്ക് കൊണ്ടുപോകും. സംസ്‌കാര സമയവും അൽപ്പസമയത്തിനുള്ളിൽ തീരുമാനിക്കും.

Read More

പയ്യന്നൂരിലെ സുനീഷയുടെ ആത്മഹത്യ: ഭർത്താവിനെയും വീട്ടുകാരെയും ഇന്ന് ചോദ്യം ചെയ്‌തേക്കും

കണ്ണൂർ പയ്യന്നൂരിൽ ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം തുടരുന്നു. മരിച്ച സുനീഷയുടെ വീട്ടുകാരുടെ മൊഴി പോലീസ് ഇന്നലെ എടുത്തിരുന്നു. ഭർത്താവ് വിജീഷിനെയും വീട്ടുകാരെയും പോലീസ് ഇന്ന് ചോദ്യം ചെയ്‌തേക്കും. സുനീഷ സഹോദരന് അയച്ച ശബ്ദസന്ദേശം ഇന്നലെ പുറത്തുവന്നിരുന്നു. സുനീഷയുടെയും വിജീഷിന്റെയും മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിൽ വാങ്ങി പരിശോധിക്കും. സുനീഷക്ക് ഭർതൃവീട്ടിൽ നിന്ന് സ്ഥിരമായി മർദനമേറ്റിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഭക്ഷണം കൊടുത്തിരുന്നില്ല. ഹോട്ടലിൽ നിന്ന് പാഴ്‌സൽ വാങ്ങിയാണ് ഒരു മാസമായി ഭക്ഷണം…

Read More

കുമ്പളങ്ങി ആന്റണി ലാസർ വധം: യുവതിയടക്കം രണ്ട് പ്രതികൾ അറസ്റ്റിൽ, രണ്ട് പേർ ഒളിവിൽ

  എറണാകുളം കുമ്പളങ്ങിയിൽ  ആന്റണി ലാസർ എന്ന 39കാരനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. പുത്തങ്കരി വീട്ടിൽ സെൽവൻ(53), തറേപ്പറമ്പിൽ ബിജുവിന്റെ ഭാര്യ രാഖി(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതികളായ ബിജു, ഇയാളുടെ സുഹൃത്ത് ലാൽജി എന്നിവർ ഒളിവിലാണ് ആന്റണി ലാസറിനോടുള്ള ബിജുവിന്റെ പൂർവ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇവർ തമ്മിലുണ്ടായിരുന്ന പ്രശ്‌നം പറഞ്ഞു തീർക്കാനെന്ന രീതിയിൽ ശെൽവൻ ആന്റണിയെ സംഭവദിവസം വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ബിജുവും സുഹൃത്തുക്കളും ചേർന്ന് മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന്…

Read More

‘തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം സിപിഐഎം അക്രമം അഴിച്ചുവിടുന്നു, പിണറായി വിജയൻ തന്നെയാണ് ഇതിന്റെയും കാരണഭൂതൻ’: ജെബി മേത്തർ

തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം സിപിഐഎം അക്രമം അഴിച്ചുവിടുന്നുവെന്ന് ജെബി മേത്തർ എം പി. വനിതാ പ്രവർത്തകർക്ക് നേരെയാണ് അക്രമം. കണ്ണൂരിൽ സിപിഐഎം അക്രമം അഴിച്ചുവിടുകയാണ്. സിപിഐഎമ്മിന്റെ ഏതൊരു അക്രമത്തെയും ന്യായീകരിക്കുന്ന പിണറായി വിജയൻ തന്നെയാണ് ഇതിന്റെയും കാരണഭൂതൻ എന്ന് ജെ ബി മേത്തർ വ്യക്തമാക്കി. പാനൂരിൽ യുഡിഎഫ് വനിതാ സ്ഥാനാർഥിയെയും ഭർത്താവിനെയും ആക്രമിക്കുന്ന സാഹചര്യമുണ്ടായി. പരാജയ ഭീതിയിൽ അക്രമം നടത്തുന്ന സിപിഐഎം സമീപനം അവസാനിപ്പിക്കണം. ആക്രമണം നടത്തുന്നവർക്കെതിരെ ഇതുവരെയും ഒരു നടപടിയും സ്വീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. അവരെ…

Read More

ജയിൽ ഭക്ഷണം വേണ്ട: ആര്യൻ ഖാന് ഭക്ഷണം വാങ്ങാന്‍ ജയിലിലേക്ക് മണിഓര്‍ഡര്‍ അയച്ച് ഷാറുഖും കുടുംബവും

മുംബൈ: ആഡംബര കപ്പലിൽ ലഹരി പാർട്ടി കേസിൽപ്പെട്ട് ജയിലിൽ കഴിയുന്ന ആര്യൻ ഖാന് മണി ഓർഡർ അയച്ചുകൊടുത്ത് ഷാറുഖും കുടുംബവും. ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യൻ ഖാന് ജയിൽ കന്റീനിൽനിന്ന് ഭക്ഷണം വാങ്ങാനാണ് ജയിലിലേയ്ക്ക് അയയ്ക്കാൻ സാധിക്കുന്ന ഏറ്റവും കൂടിയ തുകയായ 4,500 രൂപ അയച്ച് നൽകിയത്. കുടുംബവുമായി വിഡിയോ കോളിൽ അൽപ്പനേരം സംസാരിക്കാനും ആര്യൻ ഖാന് അവസരം നൽകി. അതേസമയം, ആര്യൻ ഖാന് ജയിലിലെ ഭക്ഷണം മാത്രമേ അനുവദിക്കൂവെന്നും വീട്ടിൽനിന്നോ പുറത്തുനിന്നോ ഉള്ള ഭക്ഷണം…

Read More

7 മാസത്തിന് ശേഷം സിനിമയിലേക്ക്..; മമ്മൂട്ടി ഹൈദരാബാദിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തി

ഹൈദരാബാദിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ മമ്മൂട്ടി എത്തി. ഹൈദരാബാദിലെ ബസ് ഭവനിലാണ് ഷൂട്ടിംഗ് നടക്കുക. 7 മാസത്തിനു ശേഷം സിനിമയിലേക്ക് തിരിച്ചു വരുന്ന മമ്മൂട്ടി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം ‘പേട്രിയറ്റ്’ ലൊക്കേഷനിലാണ് മമ്മൂട്ടി. ഹൈദരാബാദിലാണ് ചിത്രത്തിൻറെ പുതിയ ഷെഡ്യൂൾ നടക്കുന്നത്. രാവിലെ 9 മണിക്ക് ശേഷം മമ്മൂട്ടി സെറ്റിലെത്തി. നിലവിൽ ഹൈദരബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ആണ് മമ്മൂട്ടിയുള്ളത്. നഗരത്തിൽ 4 ഇടങ്ങളിലായാണ് ചിത്രീകരണം നടക്കുന്നത്. സംവിധായകൻ മഹേഷ്‌ നാരായണൻ ലോക്കേഷനിൽ എത്തിയിട്ടുണ്ട്. തെലങ്കാന സർക്കാർ ട്രാൻസ്‌പോർട്…

Read More