കുടുകുടെ ചിരിപ്പിച്ച മലയാളത്തിന്റെ അമ്പിളി; 75ന്റെ നിറവില്‍ ജഗതി ശ്രീകുമാര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം പിറന്നാള്‍. അസാധാരണ അഭിനയശേഷി കൊണ്ട് മലയാളി സിനിമാ പ്രേക്ഷകരെ കീഴടക്കിയ നടനാണ് ജഗതി. 14 വര്‍ഷം മുന്‍പ് നടന്ന അപകടത്തിനുശേഷം അപൂര്‍വമായി മാത്രമേ ജഗതി ശ്രീകുമാര്‍ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളു. (actor Jagathy Sreekumar 75th birthday)അഭിനയത്തിന്റെ ഓരോ അണുവിലും നവരസങ്ങള്‍ ഒരേപോലെ സന്നിവേശിപ്പിച്ച അത്ഭുതമാണ് ജഗതി ശ്രീകുമാര്‍. ജഗതിയെപ്പോലെ അപാര നിരീക്ഷണ പാടവവും അസാധാരണ പ്രതിഭയും ഒത്തുചേര്‍ന്ന മറ്റൊരു താരം മലയാളത്തിലില്ല. കിലുക്കത്തിലെ നിശ്ചല്‍ ആയും മീശമാധവനിലെ…

Read More

നഗ്നയാക്കി അപമാനിക്കുന്ന ഭരണകൂടവും വസ്ത്രം അളക്കുന്ന സദാചാരവും: ‘മിസ’ നാടക വിവാദം സ്‌നേഹലത റെഡ്ഡിയുടെ പോരാട്ടത്തെ ഓര്‍മിപ്പിക്കുമ്പോള്‍…

‘എന്റെ ശരീരം അപമാനിക്കപ്പെട്ടേക്കാം, പക്ഷേ എന്റെ ചേതന, മാനുഷികമായ ചേതനയെ ഒരുപാടൊന്നും അടിച്ചമര്‍ത്താനാകില്ല’. ശരീരങ്ങളെ നഗ്നമാക്കിയും പീഡിപ്പിച്ചും മര്‍ദിച്ചും അപമാനിച്ചും ചേതനയെ കീഴ്‌പ്പെടുത്താന്‍ കഴിയില്ലെന്ന് സ്വന്തം ഭയാശങ്കകളെ ഭീകതരകൊണ്ട് മറയ്ക്കാന്‍ നോക്കിയ ഭരണകൂടത്തെ ഓര്‍മിപ്പിക്കാന്‍ തന്റെ ജയില്‍ ഡയറിയില്‍ സ്‌നേഹലത റെഡ്ഡി എഴുതി. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇതേ സ്‌നേഹലതാ റെഡ്ഡിയെക്കുറിച്ചുള്ള ‘മിസ’ നാടകത്തെ വസ്ത്രത്തേയും ശരീരങ്ങളേയും അപമാനിച്ചുകൊണ്ട് റദ്ദ് ചെയ്ത് കളയാനും നോക്കുന്നുണ്ട് സോഷ്യല്‍ മീഡിയയില്‍ ചിലര്‍. അടിയന്തരാവസ്ഥയുടെ ഇരയായ ആ ധീരവനിതയെ ഓര്‍മയിലേക്ക് വീണ്ടെടുക്കാനും അവരുയര്‍ത്തിയ…

Read More

വിജയ്‌യുടെ പ്രചാരണവാഹനം തട്ടിയുള്ള അപകടം; കേസെടുത്ത് പൊലീസ്

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പ്രചാരണവാഹനം തട്ടിയുള്ള അപകടത്തില്‍ കേസെടുത്ത് പൊലീസ്. അലക്ഷ്യമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനാണ് കേസെടുത്തത്. കരൂര്‍ അപകടത്തില്‍ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു. ഐജി അസ്‌റ ഗാര്‍ഗിന്റെ നേതൃത്വത്തിലുള്ള സംഘം കരൂരിലേക്ക് തിരിച്ചു. വിജയ്‌യുടെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനം കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. ഇരുചക്രവാഹനത്തില്‍ തട്ടിയിട്ടും നിര്‍ത്താതെ പോയ വിജയ്‌യുടെ കാരവാന്‍ പിടിച്ചെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയായിരുന്നു പൊലീസ് നീക്കം. മനുഷ്യ ജീവന് യാതൊരു വിലയും കല്‍പ്പിച്ചില്ല എന്നുള്‍പ്പടെ വിജയ്‌യെ രൂക്ഷമായ വിമര്‍ശിക്കുന്ന മദ്രാസ്…

Read More

നിര്‍ബന്ധിത കുമ്പസാരം നിരോധനം: സുപ്രീം കോടതി ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കും

നിര്‍ബന്ധിത കുമ്പസാരം ഭരണഘടന വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഓര്‍ത്തഡോക്‌സ് പള്ളികളിലെ ഇടവക പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കുമ്പസാരം നടത്തിയിരിക്കണമെന്ന സഭ ഭരണഘടനയിലെ ഏഴാം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഓര്‍ത്തോഡോക്‌സ് സഭാ അംഗങ്ങളായ മാത്യു ടി. മാത്തച്ചന്‍, സി.വി. ജോസ് എന്നിവരാണ് റിട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്. കുമ്പസാര രഹസ്യം മറയാക്കി വൈദികര്‍ സ്ത്രീകളെയും പുരുഷന്മാരെയും പീഡിപ്പിക്കുന്നുവെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു….

Read More

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് മൊബൈൽ ഫോണുകളും ചാർജറുകളും പിടിച്ചെടുത്തു

  കണ്ണൂർ സെൻട്രൽ ജയിലിൽ നടന്ന പരിശോധനയിൽ തടവുകാരിൽ നിന്ന് മൊബൈൽ ഫോണുകളും പവർ ബാങ്കുകളും ചാർജറുകളും പിടിച്ചെടുത്തു. രണ്ട് മൊബൈൽ ഫോണുകളും മൂന്ന് പവർ ബാങ്കുകളും അഞ്ച് മൊബൈൽ ചാർജറുകളുമാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത മൊബൈലുകളിൽ സിം കാർഡുണ്ടായിരുന്നില്ല. ഒളിപ്പിച്ചുവെച്ച സിം കാർഡുകൾ കണ്ടെത്താനുള്ള പരിശോധന തുടരുകയാണ് വിയ്യൂരിൽ നിന്ന് കഴിഞ്ഞ ദിവസം നിരവധി മൊബൈൽ ഫോണുകളും സിം കാർഡുകളും കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് കണ്ണൂർ സെൻട്രൽ ജയിലിൽ ശനിയാഴ്ച രാത്രി പരിശോധന നടത്തിയത്. ജയിൽ സൂപ്രണ്ട്…

Read More

നിലപാട് മയപ്പെടുത്തി പി ജി ഡോക്ടർമാർ; അത്യാഹിത വിഭാഗത്തിൽ ജോലിക്ക് കയറും

കടുത്ത സമര രീതികളിൽ നിന്ന് പിന്നോട്ടുപോയി പി ജി ഡോക്ടർമാർ. ആരോഗ്യമന്ത്രി വീണ ജോർജുമായുള്ള ചർച്ചക്ക് ശേഷമാണ് നിലപാട് മയപ്പെടുത്താൻ ഇവർ തീരുമാനിച്ചത്. ചർച്ച ഫലപ്രദമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. അത്യാഹിത വിഭാഗം ഡ്യൂട്ടികൾ ബഹിഷ്‌കരിച്ചുള്ള സമരം പി ജി ഡോക്ടർമാർ അവസാനിപ്പിച്ചു അത്യാഹിത വിഭാഗങ്ങളിൽ ഡോക്ടർമാർ ജോലിക്ക് തിരികെ കയറി. അതേസമയം ഒപി, വാർഡ് ബഹിഷ്‌കരണം തുടരുമെന്നും ഇവർ അറിയിച്ചു. ഇന്നലെയാണ് ആരോഗ്യമന്ത്രി ഇവരുമായി മൂന്നാംവട്ട ചർച്ച നടത്തിയത്. സ്റ്റൈപ്പൻഡ് വർധന ധനസ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് പരിഗണിക്കാമെന്നാണ് സർക്കാർ…

Read More

പ്രധാനമന്ത്രി ഞായറാഴ്ച കേരളത്തിൽ; ബിജെപി യോഗത്തിലും പങ്കെടുത്തേക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തിലെത്തും. ബിപിസിഎൽ പ്ലാന്റ് ഉദ്ഘാടനത്തിനായാണ് മോദി കൊച്ചിയിൽ എത്തുന്നത്. അതേസമയം കൊച്ചിയിൽ ബിജെപി യോഗത്തിലും അദ്ദേഹം പങ്കെടുത്തേക്കും. ചെന്നൈയിൽ നിന്നാകും അദ്ദേഹം കൊച്ചിയിലേക്ക് എത്തുക. ഔദ്യോഗിക പരിപാടികൾക്ക് ശേഷം ബിജെപിയുടെ മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ പങ്കെടുത്തേക്കും. 14ന് ബിജെപിയുടെ കോർ കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മോദി നേരിട്ട് വിലയിരുത്തും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ മോദി പ്രചാരണത്തിനായി തിരുവനന്തപുരത്ത് എത്തുമെന്നും സൂചനയുണ്ട്.

Read More

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തി രമേശ് പിഷാരടി

നടനും സംവിധായകനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും ടെലിവിഷന്‍ താരവുമായ രമേഷ് പിഷാരടി പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തി. ചാണ്ടി ഉമ്മനും ഒപ്പം ഉണ്ടായിരുന്നു. സ്ഥാനാർത്ഥിയാകുമെന്ന് വാർത്തകൾ പ്രചരിക്കുന്നതിനിടയിലാണ് സന്ദർശനം. ചാണ്ടി ഉമ്മൻ, നിർമ്മാതാവ് ആന്റോ ജോസഫ്, ദിയ പുളിക്കക്കണ്ടം ഉൾപ്പെടയുള്ളവർ പിഷാരടിക്കൊപ്പം ഉണ്ടായിരുന്നു. ചാണ്ടി ഉമ്മൻ എംഎൽഎ ഫേസ്ബുക്കിലൂടെയാണ് വിവരം പങ്കുവച്ചത്.പാലക്കാട് മത്സരിക്കാന്‍ പിഷാരടി സന്നദ്ധത അറിയിച്ചതോടെ താരത്തിന്റെ പേര് സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി. കെ. മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേര് പരിഗണിച്ചിരുന്നെങ്കിലും അന്തിമ പട്ടികയില്‍ പിഷാരടിയുടെ…

Read More

ഭാ​ഗ്യശാലിയെ കാത്ത് 80ലക്ഷം; കാരുണ്യ പ്ലസ് കെഎൻ -391 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിവകുപ്പിൻ്റെ എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും…

Read More

കോവിഡ് വാക്‌സിനെടുക്കാന്‍ കോവിന്‍ ആപ്പില്‍ നേരത്തേ റജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനെടുക്കാന്‍ ഇനി കോവിന്‍ ആപ്പില്‍ കയറി സമയം കളയണ്ട. വാക്‌സിനെടുക്കാന്‍ കോവിന്‍ ആപ്പില്‍ നേരത്തേ റജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി . 18 വയസ്സിനു മുകളിലുള്ള ആര്‍ക്കും ഏറ്റവും അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി കോവിന്‍ ആപ്പില്‍ റജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനില്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യുകയോ ബുക്ക് ചെയ്യുകയോ നിര്‍ബന്ധമല്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി…

Read More