സഹായിച്ചില്ലെങ്കിലും അപേക്ഷ വാങ്ങി വെക്കാമായിരുന്നു, അപമാനം നേരിട്ടത് ഏറെ പ്രയാസമുണ്ടാക്കി’; സുരേഷ്ഗോപി MP അപേക്ഷ വാങ്ങാതെ മടക്കി അയച്ച സംഭവത്തില്‍ പ്രതികരിച്ച് വയോധികൻ
അപേക്ഷയുമായി എത്തിയ വയോധികനെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തിരിച്ചയച്ച സംഭവത്തിൽ പ്രതികരണവുമായി വയോധികൻ. അപമാനം നേരിട്ടതില്‍ ഏറെ പ്രയാസമുണ്ടായെന്ന് തയ്യാട്ട് കൊച്ചു വേലായുധൻ പറഞ്ഞു. തനിക്ക് മുന്നിൽ ഉണ്ടായിരുന്ന ആളുടെ കൈയ്യിൽ നിന്ന് അദ്ദേഹം അപേക്ഷ വാങ്ങിയിരുന്നു എന്നാൽ താൻ നൽകിയ അപേക്ഷ ഒന്ന് വാങ്ങാൻ പോലും സുരേഷ്‌ഗോപി എം പി തയ്യാറായില്ല. സഹായം നൽകിയില്ലെങ്കിലും അപേക്ഷയെങ്കിലും വാങ്ങി വെക്കാമായിരുന്നു. ഒന്നും മിണ്ടാതെ അവിടുന്ന് തിരിച്ച് പോകുകയാണ് ഉണ്ടായത്. തിരിച്ച് പ്രതികരിക്കാഞ്ഞത് സദസ്സിൽ വെച്ച് മന്ത്രിയെ അവഹേളിക്കേണ്ട…
