കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കേണ്ടിവരില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് കാലത്ത് സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ടിവരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ 87 ലക്ഷം കാര്‍ഡുടമകള്‍ക്ക് നാലുമാസത്തേയ്ക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൊവിഡിന്റെ ആദ്യഘട്ടത്തിലും ഓണക്കാലത്തും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നടത്തിയിരുന്നു. ഇതില്‍ 28 ലക്ഷം വിദ്യാര്‍ഥികള്‍ക്കും ഒന്നരലക്ഷം പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കി. രണ്ടുഘട്ടങ്ങളിലും നല്ല പ്രതികരണമാണ് ജനങ്ങളില്‍നിന്നുമുണ്ടായത്. കൊവിഡ് 19…
