ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; നിയന്ത്രണങ്ങൾ കടുപ്പിക്കും

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. വായു ഗുണനിലവാര സൂചിക പലയിടങ്ങളിലും വളരെ മോശം അവസ്ഥയിലാണുള്ളത്. ആർ കെ പുരം, ആനന്ദ് വിഹാർ എന്നിവിടങ്ങളിൽ 300 നു മുകളിലാണ് വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയിരിക്കുന്നത്. ദീപാവലിയ്ക്ക് ശേഷം ഉയർന്ന വായു മലിനീകരണ തോത് ഇതുവരെ കുറഞ്ഞിട്ടില്ല. എന്നാൽ മലിനീകരണ തോത് ഉയർന്നതോടെ ക്ലൗഡ് സീഡിംഗ് നടത്തിയെങ്കിലും കൃത്രിമ മഴ പെയ്യിക്കാൻ ഇതുവരെ കഴിഞ്ഞില്ല. ഇന്നലെ ഖേക്ര, ബുരാരി, മയൂര്‍ വിഹാര്‍, കരോള്‍ബാഗ് എന്നിവിടങ്ങളിലാണ് ക്ലൗഡ് സീഡിംഗ് നടന്നത്….

Read More

എറണാകുളം പറവൂർ തത്തപ്പള്ളിയിലെ അന്ന പ്ലാസ്റ്റിക് കമ്പനിയുടെ ഗോഡൗണിൽ തീപിടിത്തം

എറണാകുളം പറവൂർ തത്തപ്പള്ളിയിലെ അന്ന പ്ലാസ്റ്റിക് കമ്പനിയുടെ ഗോഡൗണിൽ വൻ തീപിടിത്ത. പഴയ പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്‌തെടുക്കുന്ന കമ്പനിയുടെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽ വെൽഡിംഗ് പണി നടക്കുന്നതിനിടെ തീപ്പൊരി പടർന്നാണ് തീ പിടിത്തമുണ്ടായത്. കെട്ടിടം പൂർണമായും കത്തിനശിച്ചു. ഞായറാഴ്ചയായതിനാൽ മറ്റ് തൊഴിലാളികൾ കമ്പനിയിലുണ്ടായിരുന്നില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ് പ്രദേശത്ത് പുകയും രൂക്ഷ ഗന്ധവും വ്യാപിച്ചതോടെ സമീപത്തെ വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുപയോഗിക്കുന്നതിനായാണ് ഇവിടെ കൂട്ടിയിട്ടിരുന്നത്.കൂടുതൽ ഫയർ എൻജിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാവുന്നുണ്ട്….

Read More

കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര ഇടിമിന്നലിന് സാദ്ധ്യത

  തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാദ്ധ്യത കൂടുതലാണ്. ഇടിമിന്നല്‍ വളരെ അപകടകാരികള്‍ ആയതിനാല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക….

Read More

കണ്ണൂർ ബോംബാക്രമണം; ആവർത്തിക്കാതിരിക്കാൻ നടപടി വേണം: മനുഷ്യാവകാശ കമ്മീഷൻ

  സംസ്ഥാനത്തെ വിവാഹങ്ങളോട് അനുബന്ധിച്ച് നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ കർശനമായി തടയുന്നതിനും കണ്ണൂർ മോഡൽ അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ ഒരു പ്രവർത്തന പദ്ധതിക്ക് അടിയന്തിരമായി രൂപം നൽകാൻ സംസ്ഥാന പൊലീസ് മേധാവി നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. നടപടികൾ സ്വീകരിച്ച ശേഷം നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു. തോട്ടടയിൽ വിവാഹ വീടിന് സമീപം ബോംബ് പൊട്ടി ഏച്ചൂർ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ…

Read More

രണ്ട് ഡോസ് വാക്‌സിനെടുത്ത ബ്രീട്ടീഷ് ആരോഗ്യമന്ത്രിക്ക് കൊവിഡ്

  രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ച ബ്രിട്ടന്റെ ആരോഗ്യമന്ത്രി സാജിദ് ജാവിദിന് കൊവിഡ്. കൊവിഡ് സ്ഥിരീകരിച്ചതായും ക്വാറന്റൈനിലാണെന്നും സാജിദ് തന്നെയാണ് അറിയിച്ചത്. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിരുന്നതാണെന്നും ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും മന്ത്രി അറിയിച്ചു ജനുവരിക്ക് ശേഷം ഇതാദ്യമായി ബ്രിട്ടനിലെ കൊവിഡ് പ്രതിദിന കേസുകൾ അമ്പതിനായിരത്തിന് മുകളിലെത്തുകയും ചെയ്തു. പ്രായപൂർത്തിയായവരിൽ മൂന്നിലൊരു ഭാഗം പേരും വാക്‌സിൻ എടുത്തതായും വൈറസ് ബാധ തടയനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സാജിദ് ജാവിദ് അറിയിച്ചു.

Read More

കേരളത്തില്‍ ഇന്ന് 7124 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7124 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1061, തിരുവനന്തപുരം 1052, തൃശൂര്‍ 726, കോഴിക്കോട് 722, കൊല്ലം 622, കോട്ടയം 517, കണ്ണൂര്‍ 388, ഇടുക്കി 384, വയനാട് 322, പത്തനംതിട്ട 318, മലപ്പുറം 314, ആലപ്പുഴ 303, പാലക്കാട് 278, കാസര്‍ഗോഡ് 117 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,306 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ…

Read More

നിര്‍ണായക യോഗം ഇന്ന്; കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന കാര്യത്തില്‍ തീരുമാനമാകും

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തും. സംസ്ഥാനത്ത് ലോക്ഡൗണ്‍ വേണ്ടെന്നാണ് പൊതുനിലപാട്. എന്നിരുന്നാലും കോവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരും അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ 27 ദിവസത്തിനിടെ ഒരു ലക്ഷത്തോളം പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനൊപ്പം തന്നെ സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കേരളം…

Read More

തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ BJP മേയർ ആരാകും? തീരുമാനം ഇന്ന്

തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ ബിജെപി മേയർ ആരാകും എന്നതിൽ തീരുമാനം ഇന്ന്. മുൻ ഡിജിപി ആർ ശ്രീലേഖ മേയർ പദവിയിലേക്ക് എത്തുമെന്നാണ് വിവരം. തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരുടെയും മുതിർന്ന നേതാക്കളുടെയും പിന്തുണ ശ്രീലേഖയ്ക്ക് അനുകൂലമാണ്. ശ്രീലേഖയെ കൂടാതെ, ബിജെപി നേതാവ് വി.വി. രാജേഷിന്റെ പേരും മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. രാഷ്ട്രീയ പരിചയമുള്ളയാൾ നയിക്കണമെന്ന അഭിപ്രായം നേരത്തെ ഉയർന്നുവെങ്കിലും അന്തിമ ചർച്ച ശ്രീലേഖയ്ക്ക് അനുകൂലമാണെന്നാണ് വിവരം.തീരുമാനം പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് പ്രഖ്യാപിക്കും. നാളെയാണ് കോർപ്പറേഷൻ, നഗരസഭാ…

Read More

വീടിനെ ചൊല്ലി തർക്കം: മലപ്പുറത്ത് മകനുമായുള്ള സംഘർഷത്തിനൊടുവിൽ പിതാവ് മരിച്ചു

വീടിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കം അച്ഛനും മകനും തമ്മിലുള്ള സംഘർഷത്തിലും അച്ഛന്റെ മരണത്തിലും കലാശിച്ചു. മലപ്പുറം വെളിയങ്കോട് ബദർ പള്ളി സ്വദേശി ഹംസുവാണ് മരിച്ചത്. 62 വയസ്സായിരുന്നു. സംഭവത്തിൽ ഹംസുവിന്റെ മകൻ ആബിദിനെ പോലീസ് കസ്റ്റഡിയിലെടുത്തു രാവിലെ 11 മണിയോടെയാണ് തർക്കങ്ങൾക്ക് തുടക്കം. ഹംസുവിന്റെ ഭാര്യയും മകൻ ആബിദും ബദർ പള്ളിക്ക് സമീപത്തെ വീട്ടിലെത്തി. എന്നാൽ വീട്ടിൽ കയറാനുള്ള ശ്രമം ഹംസു തടയുകയും ഇരുവരും തമ്മിൽ സംഘർഷമുണ്ടാകുകയുമായിരുന്നു അടിപിടിയിൽ ഹംസുവിന് സാരമായി പരുക്കേൽക്കുകയും മരിക്കുകയുമായിരുന്നു. അതേസമയം പോസ്റ്റുമോർട്ടം…

Read More

ഇന്ധനവില ഇന്നും ഉയർന്നു

തുടർച്ചയായ ആറാം ദിവസവും ഇന്ധനവില വർധിച്ചു. പെട്രോളും ഡീസലും സർവകാല റെക്കോർഡും ഭേദിച്ച് കുതിക്കുകയാണ്. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 38 പൈസയുമാണ് ഇന്ന് വർധിച്ചത് എറണാകുളത്ത് പെട്രോളിന് ലിറ്ററിന് 88.60 രൂപയായി. ഡീസലിന് 83.40 രൂപയായി. ആറ് ദിവസത്തിനിടെ ഒരു രൂപ നാൽപ്പത്തിയഞ്ച് പൈസയാണ് പെട്രോളിന് വർധിച്ചത്. ഡീസലിന് 1.69 രൂപയും വർധിച്ചു

Read More