മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽ വേ ഷട്ടറുകൾ തുറന്നു

മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽ വേ ഷട്ടറുകൾ തുറന്നു. 13 സ്പിൽവേ ഷട്ടറുകൾ 10 സെന്റി മീറ്റർ വീതമാണ് തുറന്നത്. സെക്കൻഡിൽ 250 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. 11 .35 ഓടെയാണ് മുല്ലപെരിയാർ എക്സിക്യൂട്ടിവ് എൻജിനീയറുടെ നേതൃത്വത്തിൽ സ്പിൽ വേ ഷട്ടറുകൾ തുറന്നത്. ജനവാസമേഖലയായ വള്ളക്കടവിലേക്കാണ് ആദ്യം വെള്ളം ഒഴുകിയെത്തിയത്. അണക്കെട്ടിലെ ജലനിരപ്പ് 136.25 അടിയിലേക്ക് ഉയർന്നതോടെയാണ് ഷട്ടറുകൾ തുറന്നത്. 10 സെ മീ മാത്രമാണ് പെരിയാറിൽ ജലനിരപ്പ് ഉയരാൻ സാധ്യത. തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ്…

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 200 രൂപ കുറഞ്ഞു

  സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. ബുധനാഴ്ച പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,000 രൂപയായി. ഗ്രാമിന്റെ വില 4375 രൂപയായി രണ്ട് മാസത്തിനിടെ മാത്രം രണ്ടായിരത്തോളം രൂപയുടെ കുറവാണ് പവനുണ്ടായത്. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1763.63 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 46,518 രൂപയായി.

Read More

പയ്യന്നൂരിലെ സൂനീഷയുടെ ആത്മഹത്യ; ഭർത്താവ് വിജീഷ് അറസ്റ്റിൽ

  പയ്യന്നൂർ കോറോത്ത് സുനീഷയെന്ന യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് വിജീഷ് അറസ്റ്റിൽ. ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സുനീഷയുടെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് പോലീസ് നടപടി ഭർത്താവിന്റെ വീട്ടിൽ വെച്ച് സുനീഷ നിരന്തരം പീഡനത്തിന് ഇരയായിരുന്നുവെന്നാണ് റിപ്പോർട്ട്. വിജീഷിനെ കൂടാതെ ഇയാളുടെ അച്ഛനും അമ്മയും സുനീഷയെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും സുനീഷ സഹോദരന് അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. തന്നെ കൂട്ടിക്കൊണ്ടു പോയില്ലെങ്കിൽ ജീവനോടെയുണ്ടാകില്ലെന്നും യുവതി പറയുന്നുണ്ട്.

Read More

ധീരജിനെ യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊന്ന കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും

  ഇടുക്കിയിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊന്ന കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചേക്കും. കൊലപാതകത്തിൽ ഉന്നത ഗൂഢാലോചന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം വരുന്നത്. ധീരജിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇടുക്കി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കുക. തെളിവെടുപ്പിനും കൂടുതൽ അന്വേഷണങ്ങൾക്കുമായി…

Read More

ഇന്ത്യൻ ക്ലാസിക്കൽ നൃത്ത ഇതിഹാസം കപില വാത്സ്യായൻ അന്തരിച്ചു

ഡൽഹി: ഇന്ത്യൻ ക്ലാസിക്കൽ നൃത്തം, വാസ്തുവിദ്യ, കലാ ചരിത്രം എന്നിവയിൽ പണ്ഡിതയായ കപില വാത്സ്യായൻ അന്തരിച്ചു. 91 വയസ്സായിരുന്നു. ഇന്ന് രാവിലെ 9 മണിക്ക് ഡൽഹിയിലെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. മുൻ പാർലമെന്റ് അംഗവും ഇന്ത്യയിലെ ബ്യൂറോക്രാറ്റുമായിരുന്നു കപില വാത്സ്യായൻ. കൂടാതെ ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്ട്‌സിന്റെ സ്ഥാപക ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിൽ ഇന്ത്യാ ഗവൺമെന്റിന്റെ സെക്രട്ടറിയായും പ്രവർത്തനം അനുഷ്ഠിച്ചു. 2011ൽ രാജ്യം പരമോന്നത ബഹുമതിയായ പദ്മ വിഭൂഷൺ നൽകി കപില വാത്സ്യായനെ ആദരിച്ചിട്ടുണ്ട്….

Read More

മദ്യലഹരിയിൽ പിതാവിനോട് ക്രൂരത; ആലപ്പുഴയിൽ കിടപ്പിലായ പിതാവിന് മകന്റെ ക്രൂര മർദനം

ആലപ്പുഴയിൽ കിടപ്പിലായ പിതാവിനെ മദ്യലഹരിയിൽ മകൻ മർദിച്ചു. പട്ടണക്കാട് സ്വദേശി ചന്ദ്രശേഖരൻ പിള്ളയ്ക്കാണ് (75) മർദനമേറ്റത്. കട്ടിലിൽ പിടിച്ചിരുത്തി കഴുത്ത് ഞെരിച്ചും തലയ്ക്ക് അടിച്ചുമായിരുന്നു ക്രൂര മർദനം. മാപ്പ് പറയണമെന്നും മകൻ ആവശ്യപെടുന്നുണ്ട്. മകൻ അഖിൽ ചന്ദ്രനെതിരെ പട്ടണക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾ സംഭവത്തിന് ശേഷം ഒളിവിലാണ്. അഖിലിന്റെ സഹോദരനാണ് മർദന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. പിതാവിനെ മർദിക്കുന്ന സമയത്ത് തൊട്ടരികിലായി അമ്മയും ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഏറെനാളായി കിടപ്പിലാണ് ചന്ദ്രശേഖരൻ പിള്ള. മർദനം മദ്യലഹരിയിൽ തന്നെയാണെന്നും…

Read More

ആന്ധ്രയിലെ മഴക്കെടുതിയിൽ മരണസംഖ്യ 49 ആയി;കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു

  ആന്ധ്രയിലെ മഴക്കെടുതിയിൽ മരണസംഖ്യ 49 ആയി. തിരുപതി, കഡപ്പ, ചിറ്റൂർ എന്നിവിടങ്ങളിൽ മഴ തുടരുകയാണ്. താഴ്ന്ന മേഖലകളിലെ വീടുകളാകെ വെള്ളത്തിനടിയിലാണ്. ഒഴുക്കിൽപ്പെട്ട് കാണാതായ അമ്പതോളം പേർക്കായി തെരച്ചിൽ തുടരുന്നുണ്ട് തിരുപതി ക്ഷേത്രപരിസരത്ത് കുടുങ്ങിയ ഇരുപതിനായിരത്തോളം തീർഥാടകരെ സർക്കാർ കേന്ദ്രങ്ങളിൽ പാർപ്പിച്ചു. ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കിയതിനാലാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരങ്ങൾ ക്ഷേത്രപരിസരത്ത് കുടുങ്ങിയത് വ്യോമസേനയും നാവികസേനയും രക്ഷാപ്രവർത്തനത്തിനായി ക്യാമ്പ് ചെയ്യുന്നുണ്ട്. ദേശീയപാതകളടക്കം വെള്ളത്തിനടിയിലായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. ഡാമുകളിലെ സംഭരണശേഷി കഴിഞ്ഞതോടെ കൂടുതൽ വെള്ളം ഒഴുക്കിവിടുന്നതും…

Read More

കോവിഡ് 19: വയനാട്ടിൽ ഇന്ന് രോഗമുക്തി നേടിയവര്‍ 45 പേർ

ജില്ലയില്‍ ഇന്ന് 45 പേരാണ് രോഗമുക്തി നേടിയത്. മേപ്പാടി (15, 31, 43, 26, 24, 50, 26 വയസ്സുകാര്‍), അമ്പലവയല്‍ (28, 25), സുല്‍ത്താന്‍ ബത്തേരി (49), തൊണ്ടര്‍നാട് (26, 62, 18, 38, 9), ചീയമ്പലം (36), കാര്യമ്പാടി (47), പൊഴുതന (55, 35), കണിയാമ്പറ്റ (24, 40), ആസ്രമകൊല്ലി (31, 25), ബത്തേരി തോട്ടമൂല (24), കാവുംമന്ദം (22), തരുവണ (40), മാനന്തവാടി (36), കോട്ടത്തറ (26, 39), ചീരാല്‍ (36, 30),…

Read More

‘മോദിയുടെ നയങ്ങൾ നടപ്പിലാക്കുന്നതിൽ പിണറായി സർക്കാർ നമ്പർ വൺ’; കെ സി വേണുഗോപാൽ

മോദിയുടെ നയങ്ങൾ നടപ്പിലാക്കുന്നതിൽ പിണറായി സർക്കാർ നമ്പർ വൺ എന്ന് ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സമ്പത്തും അധികാരവുമില്ലാതെയാണ് കോൺഗ്രസ് പോരാട്ടം. ഭരണത്തിൻ്റെ ദുർമേദസിൽ തടിച്ചു കൊഴുത്ത പാർട്ടിയാണ് CPIM. കേന്ദ്ര ഏജൻസികൾക്ക് കേരളത്തിൽ വരുമ്പോൾ അരണയുടെ ഓർമ്മയാണ്. കേരളത്തിൽ വരുമ്പോൾ എല്ലാം മറന്നു പോകും. മറ്റിടങ്ങളിൽ എല്ലാം പോയി വേട്ടയാടും. ഇവിടെ വേട്ടയാടണം എന്നൊന്നും പറയുന്നില്ല. ഇവർ തമ്മിലുള്ള ഡീൽ ചുണ്ടിക്കാണിക്കുകയാണെന്നും കെ സി വേണുഗോപാൽ വിമർശിച്ചു. കേന്ദ്രം ഭരിക്കുന്ന BJP യുടെ…

Read More

ചില ലെജന്‍ഡ്‌സിനെ അവര്‍ ഈ ലോകത്തുനിന്ന് പോയ ശേഷമാണ് പലരും ആഘോഷിക്കാറ്, ശ്രീനി സാറിനെ നമ്മള്‍ ഒരുപാട് സെലിബ്രേറ്റ് ചെയ്തിട്ടുണ്ട്, എന്നും ഓര്‍ക്കുന്നുണ്ട്: പാര്‍വതി

അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് നടി പാര്‍വതി തിരുവോത്ത്. ശ്രീനിവാസന്റേത് വാക്കാല്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത നഷ്ടമെന്ന് പാര്‍വതി മാധ്യമങ്ങളോട് പറഞ്ഞു. ഒരു വ്യക്തിയെന്ന നിലയിലും ഒരു സിനിമാ പ്രവര്‍ത്തകന്‍ എന്ന നിലയിലും ശ്രീനിവാസന്‍ മലയാളത്തിന് നല്‍കിയിട്ടുള്ള സംഭാവനകള്‍ വളരെ വലുതാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു ചില ലെജന്‍ഡ്‌സിനെ അവര്‍ ഈ ലോകത്തുനിന്ന് പോയ ശേഷമാണ് പലരും ആഘോഷിക്കാറ് പക്ഷേ ശ്രീനി സാറിന്റെ കാര്യം വ്യത്യസ്തമാണ്. ശ്രീനി സാറിനെ നമ്മള്‍ ഒരുപാട് സെലിബ്രേറ്റ് ചെയ്തിട്ടുണ്ട്. നമ്മള്‍…

Read More