ആശുപത്രി ജീവനക്കാരെത്തിയില്ല; കൊല്ലത്ത് ചികിത്സ ലഭിക്കാതെ ആംബുലന്‍സില്‍ കിടന്ന് കൊവിഡ് രോഗി മരിച്ചു
കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലെത്തിച്ച കൊവിഡ് രോഗി ചികിത്സ ലഭിക്കാതെ മരണപ്പെട്ടു. പാരിപ്പള്ളി പള്ളിവിള ജവഹര്‍ ജങ്ഷന്‍ അശ്വതിയില്‍ ബാബു(68)വാണ് മരിച്ചത്. ആംബുലന്‍സിലെത്തിച്ച രോഗിയ ആശുപത്രിയിലേക്ക് മാറ്റാന്‍ ചുമതലയുള്ള ജീവനക്കാര്‍ എത്താന്‍ വൈകിയിരുന്നു. ജീവനക്കാരെ കാത്ത് അരമണിക്കൂറോളം അത്യാഹിത വിഭാഗത്തിനു മുന്നില്‍ കിടന്ന രോഗി മരണത്തിന് കീഴടങ്ങുകയായിരുന്നു. ശനിയാഴ്ച രാത്രി 11നാണ് സംഭവം. ബാബുവിനും മകള്‍ക്കും കൊച്ചുമക്കള്‍ക്കും ദിവസങ്ങള്‍ക്ക് മുന്‍പ് കൊവിഡ് ബാധിച്ചിരുന്നു. ശനിയാഴ്ച രാത്രി ബാബുവിന് രോഗം തീവ്രമായി. ഓക്‌സിജന്റെ അളവ് കുറഞ്ഞു….
