ന്യൂസിലാൻഡിനെ എറിഞ്ഞൊതുക്കി ബംഗ്ലാദേശ്: തകർപ്പൻ ജയം

  ആസ്‌ട്രേലിയക്കെതിരായ പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ബംഗ്ലാദേശിന് ന്യൂസിലാൻഡിനെതിരെയും ജയത്തോടെ തുടക്കം. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലാണ് ബംഗ്ലാദേശ് ജയത്തോടെ തുടങ്ങിയത്. ധാക്കയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. ടീം സ്കോര്‍ ചുരുക്കത്തില്‍: ന്യൂസിലാന്‍ഡ് 16.5 ഓവറിൽ 60 റൺസിന് എല്ലാവരും പുറത്ത്. ബംഗ്ലാദേശ് 15 ഓവറിൽ 62ന് മൂന്ന്. ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ തുടക്കം തന്നെ പാളി. ടീം സ്‌കോർ ഒന്നിൽ നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടം. ടീം സ്‌കോർ രണ്ടക്കം…

Read More

‘സർക്കാർ ആരുടേയും പാവയാകരുത്, വെള്ളാപ്പള്ളി നടേശന് മറുപടി പറയേണ്ടത് സർക്കാർ’: ഖലീൽ ബുഹാരി തങ്ങൾ

വെള്ളാപ്പള്ളി നടേശൻ നടത്തിയത് സർക്കാരിനെ വിമർശിക്കലെന്ന് സമസ്ത കേരള ജമയത്തുൽ ഉലമ സെക്രട്ടറി ഇബ്രാഹിം ഖലീൽ ബുഹാരി തങ്ങൾ . വെള്ളാപ്പള്ളി നടേശന് മറുപടി പറയേണ്ടത് സർക്കാർ. എന്തക്കൊണ്ടാണ് സർക്കാർ ഇതിന് മറുപടി പറയാത്തതെന്നും അദ്ദേഹം ചോദിച്ചു. സർക്കാർ ആരുടേയും പാവയാകരുത്. സമസ്ത കേരള ജമയത്തുൽ ഉലമയുടെ മറുപടി വെള്ളാപ്പള്ളി നടേശൻ അർഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിമിഷപ്രിയയുടെ മോചനത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. യമനിൽ നിന്ന് സന്തോഷമുള്ള വാർത്ത വരുമെന്ന് പ്രതീക്ഷിക്കുന്നു. നിമിഷപ്രിയ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ ചിലർ…

Read More

ബിഹാറിലെ യുവാക്കൾ ബുദ്ധിശാലികൾ, ബിഹാറിൽ ജയിച്ചു, അടുത്ത ലക്ഷ്യം ബംഗാൾ; കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽവിജയിച്ചെന്നും അടുത്ത ലക്ഷ്യം പശ്ചിമ ബംഗാൾ ആണെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്.”അരാജകത്വത്തിന്‍റെ സർക്കാർ രൂപീകരിക്കില്ലെന്ന് ബിഹാർ തീരുമാനിച്ചു. ബിഹാറിലെ യുവജനങ്ങൾ ബുദ്ധിശാലികളാണ്. ജനങ്ങൾ തെരഞ്ഞെടുത്തത് സമാധാനവും നീതിയും വികസനവുമാണെന്ന് ഗിരിരാജ് സിംഗ് പറഞ്ഞു. ഇന്നത്തെ യുവതലമുറ ആ പഴയ കാലഘട്ടത്തിന് സാക്ഷ്യം വഹിച്ചിട്ടില്ലെങ്കിലും മുതിർന്നവർ കണ്ടിട്ടുണ്ട്. തേജസ്വി യാദവ് ഒരു ചെറിയ കാലയളവിൽ പോലും ഭരണത്തിൽ ഉണ്ടായിരുന്നപ്പോൾ, കുഴപ്പങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമം ജനങ്ങൾ കണ്ടതാണെന്ന് ഗിരിരാജ് സിംഗ് ആരോപിച്ചു. കുഴപ്പങ്ങളുടെയും അഴിമതിയുടെയും കൊള്ളയുടെയും സർക്കാരിനെ…

Read More

ലണ്ടനിൽ അഭിമാനത്തിളക്കം: മലയാളി നഴ്സ് നവീൻ ഹരികുമാറിന് RCN ‘റൈസിങ് സ്റ്റാർ’ പുരസ്‌കാരം

യു കെയിലെ ആരോഗ്യമേഖലയിൽ മലയാളി സമൂഹം ഒരിക്കൽക്കൂടി അഭിമാനനേട്ടം കൊയ്തിരിക്കുന്നു. ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ നവീൻ ഹരികുമാറിന് റോയൽ കോളേജ് ഓഫ് നഴ്സിങ്ങിന്റെ (RCN) അഭിമാനകരമായ ‘റൈസിങ് സ്റ്റാർ’ പുരസ്‌കാരം ലഭിച്ചു. മികച്ച രോഗീ പരിചരണം, സഹപ്രവർത്തകരെ വളർത്തിയെടുക്കുന്നതിലുള്ള ശ്രദ്ധേയമായ സംഭാവനകൾ, നൂതനമായ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് ഈ ഉന്നത അംഗീകാരം. യുകെയിലെ മലയാളി നഴ്സിങ് പ്രൊഫഷണലുകൾക്ക് ഇത് വലിയ പ്രചോദനമായി. നവീൻ നിലവിൽ നോർത്ത് വെസ്റ്റ് ലണ്ടൻ എൻഎച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള നോർത്ത്വിക്ക് പാർക്ക് ഹോസ്പിറ്റലിൽ…

Read More

യു ഡി എഫ് വിജയം മുന്നിൽ കണ്ടാണ് പോസ്റ്ററുകൾ, പിന്നിൽ രാഷ്ട്രീയ എതിരാളികൾ: ബിന്ദു കൃഷ്ണ

കൊല്ലം ഡിസിസിയ്ക്ക് മുന്നിൽ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദു കൃഷ്ണ. ബിന്ദു കൃഷ്ണ പോസ്റ്ററിന് പിന്നിൽ രാഷ്ട്രീയ എതിരാളികൾ. കോൺഗ്രസിനുള്ളിൽ ഭിന്നത ഇല്ല. ഇനിയും പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടേക്കാം. കൂട്ടായ തീരുമാനമാണ് കോൺഗ്രസിൽ ഉണ്ടാകുന്നത്. യു ഡി എഫ് വിജയം മുന്നിൽ കണ്ടാണ് പോസ്റ്ററുകളെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി. കൊല്ലം ഡിസിസിയ്ക്ക് മുന്നിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ബിന്ദു കൃഷ്ണ ബിജെപി ഏജന്റാണോയെന്നാണ് പോസ്റ്ററിലെ ചോദ്യം. താമര ചിഹ്നത്തിനൊപ്പം നരേന്ദ്ര മോദിയുടെയും ബിന്ദു കൃഷ്ണയുടെയും ചിത്രം വെച്ച്…

Read More

ഡൽഹിയിൽ അർദ്ധ രാത്രിയിൽ ബുൾഡോസർ രാജ്; ഒഴിപ്പിക്കലിനിടെ സംഘർഷം, അഞ്ച് പൊലീസുകാർക്ക് പരുക്ക്

ഡൽഹിയിൽ അർദ്ധ രാത്രിയിൽ ബുൾഡോസർ രാജ്; ഒഴിപ്പിക്കലിനിടെ സംഘർഷം, അഞ്ച് പൊലീസുകാർക്ക് പരുക്ക്.ഡൽഹി തുർക്ക് മാൻ ഗേറ്റിൽ അർദ്ധ രാത്രിയിൽ ഒഴിപ്പിക്കൽ.17 ബുൾഡോസറുകൾ ആണ് പൊളിച്ചു നീക്കാൻ എത്തിയത്. സഥലത്ത് സംഘർഷാവസ്ഥ. കല്ലേറിൽ അഞ്ച് പോലീസുകാർക്ക് പരുക്ക്. സയിസ് ഇലാഹി മസ്ജിദിന്റെ ഒരുഭാഗമാണ് രാത്രിയിൽ ഒഴിപ്പിച്ചത്. പ്രതിഷേധക്കാർക്കിടെ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ ഉപയോഗിച്ചു. ഡൽഹി ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടി. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു. പുലർച്ചെ ഒരു മണിയോടെയാണ്…

Read More

ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്‍പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം’ ; സൂംബാ ഡാന്‍സിന് എതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൂംബാ ഡാന്‍സിന് എതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ അഷ്‌റഫ്. ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാന്‍ വേണ്ടിയല്ല കുട്ടിയെ സ്‌കൂളില്‍ വിടുന്നതെന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്. വിഷയത്തില്‍ ഏത് നടപടിയും നേരിടാന്‍ താന്‍ തയാറാണെന്നാണ് ടി.കെ അഷ്‌റഫിന്റെ ഫേസ്ബുക്ക് കുറിച്ചു. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്‌കൂളുകളില്‍ നടപ്പാക്കുന്ന കായിക പരിശീലനങ്ങള്‍ക്കൊപ്പം സൂംബാ ഡാന്‍സും ഉള്‍പ്പെടുത്തിയതിനെതിരെയാണ് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍…

Read More

ഒമിക്രോൺ; പ്രതിരോധിക്കാൻ പ്രാദേശിക നിയന്ത്രണങ്ങളാവാമെന്ന്​ കേന്ദ്രം

  രാജ്യത്ത്​ ഒമിക്രോൺ കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ, ഉത്സവ സീസണിന് മുന്നോടിയായി പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിക്കാൻ സംസ്​ഥാനങ്ങൾക്ക്​ കേന്ദ്ര നിർദേശം. കോവിഡ് വ്യാപനം കൂടുതലായ പ്രദേശങ്ങള്‍ കണ്ടെയി​ൻമെന്‍റ്​, ബഫര്‍ സോണുകളായി പ്രഖ്യാപിക്കാമെന്നും ആവശ്യമെങ്കില്‍ രാത്രി കര്‍ഫ്യൂ ഏർപ്പെടുത്താമെന്നും കേന്ദ്രം അറിയിച്ചു. ആഘോഷദിനങ്ങളോട് അനുബന്ധിച്ചുള്ള ഒത്തുചേരലുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തുക, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക, രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ നിന്നും സാമ്പിളുകൾ ജനിതക ശ്രേണീകരണ പരിശോധനക്ക്​ അയക്കുക തുടങ്ങിയ മാർഗനിർദേശങ്ങളും കേന്ദ്രം സംസ്​ഥാനങ്ങൾക്ക്​ നൽകി.​ പ്രധാനമന്ത്രിയുടെ…

Read More

‘ബ്ലാക്ക് വെനം അക്കൗണ്ട് ഫോളോ ചെയ്തത് മകളുടെ സുഹൃത്തുക്കളാകാം; ആരൊക്കെയോ എന്തൊക്കെയോ ഒളിക്കുന്നുണ്ട്’

കൊച്ചി: ചോറ്റാനിക്കരയില്‍ ജീവനൊടുക്കിയ ആദിത്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് മഹേഷ്. ബ്ലാക്ക് വെനം എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്തിരുന്നത് ആദിത്യയുടെ സുഹൃത്തുക്കളാകാമെന്നും അതാണ് മകള്‍ മരിച്ചതിന് പിന്നാലെ അക്കൗണ്ട് അണ്‍ഫോളോ ചെയ്തതെന്നും പിതാവ് പറഞ്ഞു. ആരൊക്കെയോ എന്തൊക്കെയോ ഒളിക്കുന്നുണ്ടെന്നും ആദിത്യയുടെ പിതാവ് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു പിതാവിന്റെ പ്രതികരണം. മകള്‍ക്ക് കൊറിയന്‍ സുഹൃത്തുക്കള്‍ ഉണ്ടാകുമെന്ന കാര്യം വിശ്വസിക്കുന്നില്ലെന്നും പിതാവ് പറഞ്ഞു. കൊറിയന്‍ ഭാഷ പഠിക്കാന്‍ ആദിത്യയ്ക്ക് താല്‍പര്യമുണ്ടായിരുന്നു. കൊറിയന്‍ സംഗീത പരിപാടി കാണാനും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു….

Read More

സൈന ഓഡിയോ & വീഡിയോ ചലച്ചിത്ര നിർമ്മാണത്തിലേക്ക്; സൈന മോഷൻ പിക്ചേഴ്സ് എന്ന പേരിൽ കാലെടുത്തു വയ്ക്കുന്നു

  ‘മധുരം ജീവാമൃതബിന്ദു’ എന്ന ചിത്രത്തിലൂടെ  വിനോദവ്യവസായ മേഖലയിലെ പ്രധാന ബ്രാൻഡായ സൈന ഓഡിയോ & വീഡിയോ  ചലച്ചിത്ര നിർമ്മാണത്തിലേക്ക് സൈന മോഷൻ പിക്ചേഴ്സ് എന്ന പേരിൽ കാലെടുത്തു വയ്ക്കുന്നു വിനോദമേഖലയിലെ പലവ്യവസായങ്ങളിലും കയ്യൊപ്പു പതിപ്പിച്ചിരിക്കുന്നു സൈന, സിനിമ ആസ്വാദകർക്കായി  ഗുണമേന്മയുള്ളതും കലാമൂല്യമുള്ളതുമായ നല്ല സിനിമകൾ നൽകുക എന്ന ഉദ്ദേശത്തോടെയാണ് നിർമാണത്തിലേക്ക് കാലെടുത്ത് വയ്‌ക്കുന്നത് 13 ഒക്ടോബർ 2021: വിനോദവ്യവസായ മേഖലയിലെ പ്രധാന ബ്രാൻഡായ സൈന ഓഡിയോ & വീഡിയോ ചലച്ചിത്ര നിർമ്മാണത്തിലേക്ക് സൈന മോഷൻ പിക്ചേഴ്സ്…

Read More