‘ജപ്പാൻ ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന പങ്കാളി, ഇരുവരും ചേർന്നാൽ സാങ്കേതിക വിപ്ലവം യാഥാർത്ഥ്യമാകും’; പ്രധാനമന്ത്രി

ജാപ്പനീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി. ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന പങ്കാളിയാണ് ജപ്പാനെന്നും ഇരുവരും ചേർന്നാൽ ഈ നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവം യാഥാർത്ഥ്യമാക്കാനാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയിലെ ജാപ്പനീസ് നിക്ഷേപം 68 ബില്യൺ ഡോളർ ആയി ഉയർത്തുമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി പറഞ്ഞു.പ്രതിരോധ മേഖലയിലെ സഹകരണം ഉൾപ്പടെ നിരവധി മേഖലകളിൽ ഇരു രാജ്യങ്ങൾ തമ്മിലെ സഹകരണം മെച്ചപ്പെടുത്താൻ സന്ദർശനത്തിൽ ധാരണയായി. ജപ്പാൻ സന്ദർശനത്തിന് ശേഷം മോദി നാളെ വൈകിട്ട് ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനയിലേക്ക് തിരിക്കും….

Read More

വിഎസ് വിടവാങ്ങി; വിപ്ലവ സൂര്യൻ ഇനി ഓർമ

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 102 വയസായിരുന്നു. ഉച്ച കഴിഞ്ഞ് 3.20നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് മരണം. ഏറെ നാളായി വിശ്രമ ജീവിതത്തിൽ ആയിരുന്നു. വി എസ് അച്യുതാനന്ദൻ എന്ന ജനപ്രിയ നേതാവിന്റെ വിയോ​ഗത്തോടെ ഒരു പതിറ്റാണ്ട് നീണ്ട സംഭവബഹുലമായ ജീവിതത്തിനാണ് തിരശീല വീണത്. 1923 ഒക്‌ടോബർ 20ന് ആലപ്പുഴ നോർത്ത് പുന്നപ്രയിൽ ശങ്കരൻ – അക്കമ്മ…

Read More

കണ്ണൂർ സീറ്റ് ലീഗിന് വിട്ടുകൊടുക്കുന്ന കാര്യം പാർട്ടിയുടെ മുന്നിലില്ല; എംപിമാർ നിയമസഭയിലേക്ക് മത്സരിക്കില്ല: കെ സുധാകരൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കില്ലെന്ന് കെ സുധാകരൻ. ഇത് ഹൈക്കമാൻഡ് തീരുമാനമാണെന്നും സുധാകരൻ പറഞ്ഞു. കെ മുരളീധരന് നിയമസഭയിലേക്ക് മത്സരിക്കാൻ ഹൈക്കമാൻഡ് ഇളവ് നൽകിയെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയം നാല് ദിവസത്തിനകം പൂർത്തിയാകും. പാലക്കാട് സീറ്റിൽ വിമതനായി മത്സരിക്കാനൊരുങ്ങുന്ന എ വി ഗോപിനാഥുമായി സംസാരിക്കും. കണ്ണൂർ സീറ്റ് മുസ്ലിം ലീഗിന് വിട്ടു കൊടുക്കുന്ന കാര്യം പാർട്ടിയുടെ മുന്നിലില്ലെന്നും സുധാകരൻ പറഞ്ഞു.

Read More

അടിച്ചോ ഒരു കോടി? അറിയാം സമൃദ്ധി SM 38 ലോട്ടറി സമ്പൂർണഫലം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സമൃദ്ധി SM 38 ലോട്ടറിയുടെ സമ്പൂർണഫലം പുറത്ത്. ഒരു കോടി രൂപയാണ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം. MY 399421 നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. 25 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം. MO 420864 നമ്പരിലെ ടിക്കറ്റാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ MW 280567 നമ്പരിലെ ടിക്കറ്റും സ്വന്തമാക്കി.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. 1st…

Read More

കൊല്ലത്ത് വാഹനപരിശോധനക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം ദേശീയപാതയിൽ മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി കോഴിവിള സ്വദേശി ഷാനവാസാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി നടന്ന പരിശോധനക്കിടെയാണ് ഷാനവാസും സഹായിയും ഓടി രക്ഷപ്പെട്ടത്. പിന്നീട് സഹായി പോലീസ് സ്‌റ്റേഷനിലെത്തി. എം സാൻഡുമായി വന്ന ലോറിയാണ് ഇവർ തടഞ്ഞത്. പരിശോധനയിൽ പുലർച്ചെ മൂന്ന് മണിയോടെ കളിത്തട്ടിന് സമീപത്ത് ഷാനവാസിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഹൃദയാഘാതമാകാം മരണകാരണമെന്ന് സംശയിക്കുന്നു.  

Read More

സംസ്ഥാനത്ത് ഇന്ന് 5214 പേർക്ക് കൊവിഡ്, 19 മരണം; 6475 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5214 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 615, കൊല്ലം 586, കോട്ടയം 555, തൃശൂർ 498, പത്തനംതിട്ട 496, കോഴിക്കോട് 477, തിരുവനന്തപുരം 455, മലപ്പുറം 449, ആലപ്പുഴ 338, കണ്ണൂർ 273, പാലക്കാട് 186, കാസർഗോഡ് 112, ഇടുക്കി 100, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 81…

Read More

കോവിഡ് പ്രതിസന്ധിമൂലം സാമ്പത്തികഞെരുക്കത്തിലായ സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കി പച്ചക്കറി വില

കോവിഡ് പ്രതിസന്ധിമൂലം സാമ്പത്തികഞെരുക്കത്തിലായ സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കി പച്ചക്കറി വില. തമിഴ്‌നാട്ടിലെ ചന്തകളിൽ പച്ചക്കറികൾക്ക് നേരിടുന്ന ക്ഷാമമാണ് ഹൈറേഞ്ചിലെ പച്ചക്കറിവിലയിലും പ്രതിഫലിച്ചിരിക്കുന്നത്. വരുമാനത്തിലുണ്ടായ ഇടിവും തൊഴിലില്ലായ്മയും നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റവും ഇടത്തരക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിക്കുകയാണ്. ഉള്ളി, സവാള, ബീൻസ്, കാരറ്റ്, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വില ദിവസേനയാണ് കുതിക്കുന്നത്. വില പിടിച്ചുനിർത്താൻ വിപണിയിൽ സർക്കാർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കോവിഡ് സമ്പർക്കവിലക്ക് കാലത്ത് പച്ചക്കറിക്ക് ഉണ്ടായിരുന്ന വിലയുടെ മൂന്നിരിട്ടിയിലേറെയാണ് ഇപ്പോഴത്തെ വില. രണ്ടാഴ്ചയ്ക്കിടെയാണ് വില ക്രമാതീതമായി വർധിച്ചത്….

Read More

നിയമസഭാ തെരഞ്ഞെടുപ്പ്; സ്ക്രീനിങ് കമ്മിറ്റി പ്രഖ്യാപിച്ച് എഐസിസി, കേരളത്തിന്റെ ചുമതല മധുസൂദൻ മിസ്ത്രിക്ക്

കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളെ കണ്ടെത്താൻ സ്ക്രീനിങ് കമ്മിറ്റികൾ രൂപീകരിച്ച് എഐസിസി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, അസം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലേക്കുള്ള അഞ്ചംഗ സ്ക്രീനിങ് കമ്മിറ്റിയെയാണ് എഐസിസി പ്രഖ്യാപിച്ചത്. കേരളത്തിൽ മധുസൂദനൻ മിസ്ത്രി ചെയര്‍മാനായിട്ടുള്ള സ്ക്രീനിങ് കമ്മിറ്റിയിൽ ഡോ. സൈദ് നസീര്‍ ഹുസൈൻ എംപി, നീരജ് ഡാംഗി, അഭിഷേക് ദത്ത് എന്നിവര്‍ അംഗങ്ങളാണ്. അസമിന്റെ ചുമതല പ്രിയങ്ക ഗാന്ധിക്ക് നൽകി. തമിഴ്നാട് പുതുച്ചേരി സംസ്ഥാനങ്ങളുടെ ചുമതല ടി എസ്…

Read More

ചൈനയില്‍ കൊവിഡ് ഡെല്‍റ്റ വകഭേദം; മാരത്തണ്‍ ബീജിങ്ങില്‍ നിരോധിച്ചു

ബീജിങ്: ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നതായി റിപ്പോര്‍ട്ട്. ഡെല്‍റ്റ വകഭേദമാണ് ചൈനയിലെ പലയിടത്തും പടര്‍ന്നുപിടിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് രോഗം പകരാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. ഒക്ടോബര്‍ 17 മുതലാണ് 11 പ്രവിശ്യകളില്‍ കൊവിഡ് വകഭേദം പടര്‍ന്നതെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ വക്താവ് മി ഫെങ് അറിയിച്ചു. രാജ്യം വിട്ട് യാത്ര ചെയ്തവര്‍ക്കാണ് കൂടുതലും രോഗം ബാധിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്ത ഭാഗങ്ങളില്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗന്‍സു പ്രവിശ്യയിലെ നഗരങ്ങളില്‍…

Read More

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ് നില. കോർപ്പറേഷനിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്താണ്. തിരുവനന്തപുരത്ത് എൻഡിഎ മുന്നേറുന്നു. കൊച്ചിയിൽ എൽ‍ഡിഎഫും മുന്നേറുന്നു.കണ്ണൂരിലും യുഡിഎഫ് മുന്നേറുന്നു. കോഴിക്കോടും അപ്രതീക്ഷിതമായി യുഡിഎഫ് മുന്നേറുകയാണ്. തിരുവനന്തപുരത്ത് എൻഡിഎ മുന്നേറുന്നു. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു….

Read More