ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

  നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുണ്ടായിരുന്ന ഒരു സീറ്റും കൂടി തോറ്റ് നാണം കെട്ടതോടെ ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ. കേന്ദ്രനേതാക്കളെ സുരേന്ദ്രൻ തന്റെ നിലപാട് അറിയിച്ചു. തോൽവി വിശദമായി പരിശോധിക്കാമെന്ന് ബിജെപി കേന്ദ്ര നേതൃത്വം പ്രതികരിച്ചിട്ടുണ്ട്. തോൽവിയുടെ പ്രാഥമിക ഉത്തരവാദിത്വം തനിക്കാണെന്ന് സുരേന്ദ്രൻ ഇന്നലെ പറഞ്ഞിരുന്നു. വോട്ടുകച്ചവടം നടന്നുവെന്ന സിപിഎം ആരോപണം സുരേന്ദ്രൻ തള്ളിയിരുന്നു. രണ്ടിടത്ത് മത്സരിച്ചില്ലെങ്കിൽ മഞ്ചേശ്വരത്ത് ജയിക്കുമായിരുന്നു എന്ന് കരുതുന്നവരുണ്ട്. അത് ഓരോരുത്തരുടെ അഭിപ്രായമാണ്. താൻ പാർട്ടിക്ക്…

Read More

നീറ്റ് പരീക്ഷയില്‍ ചരിത്രവിജയം നേടി ശുഐബ് അഫ്താബ്; 720/ 720

ന്യൂഡല്‍ഹി: നാഷനല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പരീക്ഷയില്‍ ചരിത്രവിജയം നേടി ഒഡീഷ സ്വദേശി ശുഐബ് അഫ്താബ്. 720ല്‍ 720 മാര്‍ക്ക് എന്ന പെര്‍ഫെക്ട് സ്‌കോര്‍ നേടിയാണ് റൂര്‍ക്കല സ്വദേശിയായ 18കാരന്റെ ചരിത്രവിജയം. ഒക്ടോബര്‍ 16ന് നടന്ന രണ്ടാംഘട്ട നീറ്റ് പരീക്ഷയെഴുതിയാണ് അഫ്താബ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. മെഡിക്കല്‍ എന്‍ട്രന്‍സ് ടെസ്റ്റില്‍ ഇതുവരെ 100 ശതമാനം മാര്‍ക്കും നേടിയ ചരിത്രം ആര്‍ക്കുമുണ്ടായിട്ടില്ല. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) അന്തിമഫലങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ താന്‍ മുഴുവന്‍ മാര്‍ക്കും നേടിയിട്ടുണ്ടെന്ന്…

Read More

അമേരിക്കയില്‍ ടിക് ടോക്, വീ ചാറ്റ് ഉള്‍പ്പെടെ എട്ട് സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പ്രസിഡന്റ് ജോ ബൈഡൻ നീക്കി

അമേരിക്കയില്‍ ടിക് ടോക്, വീ ചാറ്റ് ഉള്‍പ്പെടെ എട്ട് സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നീക്കി. ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് ഏര്‍പ്പെടുത്തിയ നിരോധനം റദ്ദാക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ജോ ബൈഡന്‍ ഒപ്പുവെച്ചു. യുഎസ് ആപ്പ് സ്റ്റോറുകളില്‍ നിന്ന് ചില ചൈനീസ് ആപ്ലിക്കേഷനുകളെ തടഞ്ഞ് അതിന് യു.എസ്സില്‍ വിലക്ക് ഏര്‍പ്പെടുത്തി 2020-ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരവധി എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവെച്ചിരുന്നു. ഈ ഉത്തരവുകളാണ് ബൈഡന്‍ റദ്ദാക്കിയത്‌. രാജ്യത്തിന്റെ…

Read More

കൊല്ലത്ത് വയോധികന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; കൃത്യം മോഷണശ്രമത്തിനിടെ

കൊല്ലം കടയ്ക്കലിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് എഴുപതുകാരനെ കഴുത്തു ഞെരിച്ചു കൊന്നത്. രണ്ട് കൊലപാതകികളെ പോലീസ് പിടികൂടി പൊതിയാരുവിള ഇഞ്ചിമുക്ക് സ്വദേശി ഗോപാലനാണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. കഴുത്തിലും ഇരുകാലുകളുടെ മുട്ടിലും മുറിവേറ്റ നിലയിലായിരുന്നു മതതദേഹം. കഴുത്തിലുണ്ടായിരുന്ന ഒന്നര പവന്റെ സ്വർണമാലയും വീട്ടിലുണ്ടായിരുന്ന ടോർച്ചും കാണാനില്ലെന്ന് മകൻ പോലീസിന് മൊഴി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് പൊതിയാരുവിള സ്വദേശിയായ രമേശൻ എന്നയാൾ സ്വർണമാല വിൽക്കാൻ കടയിൽ എത്തിയത്. ഇത് ഗോപാലന്റേതാണെന്ന് തിരിച്ചറിയുകയും രമേശനെ…

Read More

24 മണിക്കൂറിനിടെ 83,882 കോവിഡ് കേസുകൾ; ഇന്ത്യയിൽ കോവിഡ് ബാധിതർ 38 ലക്ഷത്തിലേക്ക്,1043 മരണം

പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ ഇന്ത്യയിൽ വൻ വർദ്ധന. ഒരു ദിവസം എൺപതിനായിരം രോ​ഗികൾ എന്ന നിലയിലേക്ക് രാജ്യത്തിന്റെ സ്ഥിതിമാറി. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,882 പേർക്ക് കൂടി ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചു. ഇത് വരെയുള്ള എറ്റവും ഉയർന്ന പ്രതിദിന വ‌ർദ്ധനയാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതർ 38, 53, 406 ആയി. ഒരു ദിവസം ആയിരം കോവിഡ് മരണവും രാജ്യത്ത് സ്ഥിരീകരിച്ചു. ബുധനാഴ്ച മാത്രം 1043 പേർ കോവിഡ് ബാധ മൂലം മരിച്ചിരുന്നതായി സർക്കാർ…

Read More

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം: മറ്റാരുടേയും സഹായം പ്രതിക്ക് ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ മറ്റാരും സഹായം നല്‍കിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. സംഭവത്തില്‍ ആറ് സഹതടവുകാരുടേയും ജയില്‍ ജീവനക്കാരുടേയും മൊഴിയെടുക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തതിന്റേയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ജയില്‍ചാട്ടത്തെക്കുറിച്ച് ഗോവിന്ദച്ചാമി ആകെ പറഞ്ഞത് തന്റെ സഹതടവുകാരനായ തേനി സുരേഷിനോട് മാത്രമാണെന്നാണ് നിഗമനം. സെല്ലിന്റെ അഴികള്‍ മുറിക്കാന്‍ ഗോവിന്ദച്ചാമി ഉപയോഗിച്ച ആയുധത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് സംഘത്തിന് ഇപ്പോഴും അവ്യക്തതയുണ്ട്. വിയ്യൂരെത്തി ഗോവിന്ദച്ചാമിയുടെ മൊഴിയും ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. അതിനുപിന്നാലെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുമെത്തി ക്രൈംബ്രാഞ്ച് സംഘം…

Read More

ഇടുക്കി ഡാമില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു; മലയോര മേഖലയില്‍ ജാഗ്രതാ നിര്‍ദേശം നൽകി

  കോട്ടയം: ഇടുക്കി ഡാമില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നത് ആശങ്കയില്‍. എന്നാല്‍ അറബിക്കടലില്‍ ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞതിനാല്‍ മഴയ്ക്ക് ശമനമുണ്ടെന്നത് ആശ്വാസകരമാണ്. ഇന്ന് കേരളത്തില്‍ മഴയുടെ ശക്തിയും കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉച്ചവരെ പരക്കെ മഴയുണ്ടകും. എന്നാല്‍ തീവ്രമഴക്കുള്ള സാധ്യത കുറഞ്ഞു. മലയോര മേഖലയില്‍ ജാഗ്രതതുടരണം. സംസ്ഥാന ദുരന്ത പ്രതികരണ സെല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. 112 എന്ന നമ്പറില്‍ പൊലീസ് സഹായവും തേടാവുന്നതാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി നേരിട്ടാണ് അവലോകനം ചെയ്യുന്നത്. ദുരിതാശ്വാസക്യാംപുകള്‍ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്ന്…

Read More

‘ എല്‍ഡിഎഫില്‍ ഹാപ്പി; മുന്നണി മാറ്റത്തില്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല’ ; ജോസ് കെ മാണി

എല്‍ഡിഎഫില്‍ ഹാപ്പിയെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. രാഷ്ട്രീയ സാഹചര്യം മാറിയിട്ടില്ല. മുന്നണി മാറ്റ ചര്‍ച്ചകള്‍ അന്തരീക്ഷത്തില്‍ നില്‍ക്കുന്ന കാര്യമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വാധീനത്തിന് അനുസരിച്ച് സീറ്റുകള്‍ ആവശ്യപ്പെടുമെന്നും ജോസ് കെ മാണി പറഞ്ഞു. മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് അങ്ങനെയൊരു ചര്‍ച്ചയുമില്ല. കേരള കോണ്‍ഗ്രസ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്. എയറില്‍ ഇങ്ങനെ സംസാരിക്കുന്നതല്ലാതെ അവര്‍ക്ക് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് കൃത്യമായിട്ടറിയാം – അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ അവകാശമെന്നും…

Read More

ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്നു: രോഗികളുടെ എണ്ണം 781 ആയി

  രാജ്യത്ത് ഒമിക്രോൺ വ്യാപനം രൂക്ഷമായി തുടരുന്നു. ആകെ രോഗികളുടെ എണ്ണം 781 ആയി ഉയർന്നു. മുംബൈയിൽ 70 ശതമാനവും ഡൽഹിയിൽ 50 ശതമാനവും കേസുകൾ വർധിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ഉയരുന്നുണ്ട് പഞ്ചാബിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിക്കാത്തവർക്ക് പൊതുസ്ഥലങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി. ഡൽഹിയിൽ ലെവൽ വൺ നിയന്ത്രണങ്ങൾ നടപ്പാക്കി തുടങ്ങി. അവശ്യ സർവീസുകളൊഴികെയുള്ള സേവനങ്ങൾക്കാണ് നിയന്ത്രണം ഡൽഹിയിൽ സ്‌കൂളുകളും കോളജുകളും അടച്ചിടും സ്വകാര്യ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണം 50 ശതമാനമായി ചുരുക്കി. ആരാധനാലയങ്ങളിൽ ആൾക്കൂട്ടം…

Read More

അബുദാബി കിരീടാവകാശിയെ സന്ദര്‍ശിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി; സാംസ്‌കാരിക മേഖലകളിലെ സഹകരണം ചര്‍ച്ചയായി

യുഎഇ സന്ദര്‍ശനത്തിനെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക, സാംസ്‌കാരിക മേഖലകളിലെ സഹകരണവും മേഖലയിലെ പ്രശ്‌നങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. യുഎഇ സന്ദര്‍ശനത്തിനായി ഇന്നലെ രാത്രിയാണ് ബെന്നറ്റ് എത്തിയത്. ഇന്ന് ഉച്ചയോടെ ബെന്നറ്റ് യുഎഇ ഉപ സര്‍വസൈന്യാധിപനും അബുദാബി കിരീടവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. കൃഷി, ആരോഗ്യം, നിക്ഷേപം, ഭക്ഷ്യസുരക്ഷ, പുനരുപയോഗ ഊര്‍ജം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇരു രാജ്യങ്ങളുടെയും…

Read More