Headlines

പത്തനംതിട്ടയിൽ പോലീസിനെ ആക്രമിച്ച കേസിലെ പ്രതി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

പത്തനംതിട്ട കോയിപ്പുറത്ത് പോലീസിനെ ആക്രമിച്ച കേസിൽ പ്രതിയായ ആൾ വീട്ടിൽ തൂങ്ങിമരിച്ചു. സാബു ഡാനിയേൽ എന്നയാളാണ് മരിച്ചത്. അയൽവാസിയെ ആക്രമിച്ചെന്ന കേസിൽ പോലീസ് അന്വേഷണത്തിന് എത്തിയപ്പോഴാണ് ഇയാൾ പോലീസിനെ ആക്രമിച്ചത്. സ്ഥിരം മദ്യപാനിയായ സാബു ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

Read More

ഫ്ലിപ്‍കാര്‍ട്ടിന്‍റെ ബിഗ് ബില്യണ്‍ ഡേയ്സ് പടിവാതില്‍ക്കല്‍; പുറത്തിറങ്ങുന്നത് 6 പുതിയ മൊബൈല്‍ മോഡലുകള്‍

ഇന്ത്യയിൽ എല്ലാ പ്രാവശ്യവും കോടിക്കണക്കിന് രൂപയുടെ വിൽപ്പന നടക്കുന്ന ഓൺലൈൻ ഷോപ്പിങ് ഉത്സവങ്ങളാണ് ഫ്‌ളിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്‌സും ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ സെയിൽസും. ഇത്തവണത്തെ ഫ്‌ളിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്‌സിൽ ഇത്തവണ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ആറ് മൊബൈൽ ബ്രാൻഡുകളുടെ പുതിയ മോഡലുകളുടെ ലോഞ്ചിങ് കൂടി ഇതിനോടൊപ്പം നടക്കും. മോട്ടറോള, ഒപ്പോ, പോകോ, റിയൽമി, സാംസങ്, വിവോ എന്നീ കമ്പനികളുടെ പുതിയ മോഡലുകളാണ് ഇത്തവണ പുറത്തിറങ്ങുക. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ ഒന്ന് വരെയുള്ള ഇടവേളകളിലാണ്…

Read More

‘എൻ എം രാജു സഹായിച്ചിട്ടുണ്ട്; പണം തിരികെ ചോദിച്ചപ്പോൾ‌ നൽകി, ആരോപണങ്ങൾ‌ നിയമപരമായി നേരിടും’; ആൻ്റോ ആൻ്റണി

നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജു പണം തന്ന് സഹായിച്ചിട്ടുണ്ടെന്ന് ആന്റോ ആന്റണി എംപി. തനിക്ക് തന്ന പണം എത്രയാണോ അത് തിരികെ കൊടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ പണം സഹായമാണ് എന്നാണ് കരുതിയിരുന്നത്. എൻ എം രാജു തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നെന്നും ആന്റോ ആന്റണി പറഞ്ഞു.തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞ് പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടു. അതുകഴിഞ്ഞ് താൻ പണം തിരികെ കൊടുത്തു. എൻ എം രാജു തനിക്ക് തന്ന പണം എത്രയാണോ…

Read More

വയനാട് ‍ജില്ലയിൽ 204 പേര്‍ക്ക് കൂടി കോവിഡ്;178 പേര്‍ക്ക് രോഗമുക്തി ,202 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (2.1.21) 204 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 178 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 202 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17301 ആയി. 14858 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 103 മരണം. നിലവില്‍ 2340…

Read More

‘ജനങ്ങളുടെ ഇഷ്ടം മനസിലാക്കിയുള്ള മാറ്റമാണ് തരൂരിൽ കാണുന്നത്, കോൺഗ്രസ് വിടുമോ എന്ന കാര്യം അദ്ദേഹത്തോട് ചോദിക്കണം’: സുരേഷ് ഗോപി

ശശി തരൂരിന്റെ തീരുമാനങ്ങൾ വ്യക്തിപരമായ താല്പര്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രത്യേക സമിതി രൂപീകരിച്ചത് എല്ലാവരുടെയും ആവശ്യപ്രകാരം. സമിതി അവരുടെ കാര്യങ്ങൾ സാധിച്ച് എടുക്കുകയും ചെയ്തു. ദേശീയതയ്ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുന്നത് കുറച്ചു ദിവസങ്ങളായി മാത്രം, അതിനു മുൻപ് അത് അല്ലായിരുന്നു സ്ഥിതി. ജനങ്ങളുടെ ഇഷ്ടം മനസ്സിലാക്കിയുള്ള മാറ്റമാണ് തരൂരിൽ കാണുന്നത്. കോൺഗ്രസ് വിടുമോ എന്ന കാര്യം അദ്ദേഹത്തോട് ചോദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ഭാരതാംബ വിവാദത്തിൽ വല്യകാരങ്ങൾ വഴിച്ച് തിരിച്ച് വിടാനുള്ള നീക്കം. ഭാരതംബയുടെ ചിത്രത്തിൽ…

Read More

പാരാലിമ്പിക്‌സ് വനിതാ ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ ഭവിനക്ക് വെള്ളി

  പാരാലിമ്പിക്‌സ് വനിതാ ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ ഭവിന പട്ടേലിന് വെള്ളി. ഫൈനലിൽ ചൈനീസ് താരം ഷൗ യിംഗിനോടാണ് ഭവിന പരാജയപ്പെട്ടത്. 3-0ന് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു പരാജയം. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലും ഇരുവരും തമ്മിൽ ഏറ്റുമുട്ടിയപ്പോഴും ഭവിനക്ക് തോൽവി പിണഞ്ഞിരുന്നു. ചൈനയുടെ മറ്റൊരു താരമായി ഷാംഗ് മിയാവോയെ പരാജയപ്പെടുത്തിയാണ് ഭവിന ഫൈനലിൽ പ്രവേശിച്ചത്.

Read More

ഇന്ന് നിർണായക ദിവസം: ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് കേസുകളിലാണ് വിധി പറയുക. ശിവശങ്കറിനും സംസ്ഥാന സർക്കാരിനും ഇന്നത്തെ ദിവസം നിർണായകമാണ് ശിവശങ്കറിന് ജാമ്യം നൽകുന്നതിനെ ഇഡിയും കസ്റ്റംസും ശക്തമായി എതിർത്തിരുന്നു. സ്വർണക്കടത്തിൽ ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിന് ഉപയോഗിച്ചുവെന്നുമാണ് ഇ ഡി വാദിച്ചത്. മുൻകൂർ ജാമ്യഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു. സ്വപ്നയെ മുന്നിൽ നിർത്തി എല്ലാം…

Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതി; തുടർ നടപടികൾ നിരീക്ഷിക്കാൻ കോൺഗ്രസ്, പുറത്താക്കണമെന്ന് ആവശ്യം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ ലൈംഗിക പീഡന പരാതിയിലെ തുടർ നടപടികൾ നിരീക്ഷിക്കാൻ കോൺഗ്രസ്. അറസ്റ്റ് ഉണ്ടാകുന്നപക്ഷം കൂടിയാലോചനയിലൂടെ നിലപാട് തീരുമാനിക്കും. അറസ്റ്റ് ഉണ്ടായാൽ രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് കോൺഗ്രസിനുള്ളിൽ നിന്നു തന്നെ ആവശ്യമുണ്ട്. ഹൈക്കമാൻഡിൻ്റെ കൂടി അഭിപ്രായം അറിഞ്ഞ ശേഷമാകും തീരുമാനം. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന അഭിപ്രായവും നേതാക്കൾക്കിടയിലുണ്ട്. ഇത് സംബന്ധിച്ച് പരസ്യ പ്രതികരണം നടത്തി വിവാദം ഉണ്ടാക്കരുതെന്നാണ് നേതൃത്വത്തിൻ്റെ നിർദേശം. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് ഉടൻ കേസെടുക്കും.തിരുവനന്തപുരം റൂറൽ എസ് പിക്കാണ് കേസിൻ്റെ…

Read More

കൂടത്തായി കൊലപാതക പരമ്പര; റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽ ചെന്നെന്ന് സ്ഥിരീകരണം

കൂടത്തായി കൊലപാതക പരമ്പരയിൽ റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽ ചെന്നെന്ന് സ്ഥിരീകരിച്ചതായി ഫോറൻസിക് സർജൻ കോടതിയിൽ. ഡോക്ടർ പ്രസന്നൻ ആണ് കോടതിയിൽ ഇത് സംബന്ധിച്ച് മൊഴി നൽകിയത്. പോസ്റ്റ്മോർട്ടത്തിൽ ഇത് വ്യക്തമായെന്ന് പ്രോസിക്യൂഷനും അറിയിച്ചു. റോയി തോമസ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു എന്നായിരുന്നു പ്രതി ജോളിയുടെ മൊഴി. കൂടത്തായിയിൽ 2002മുതൽ 2016വരെ ഒരേ കുടുംബത്തിലെ ആറുപേരെ ജോളി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട….

Read More

ബിനീഷ് ബോസുമല്ല ഡോണുമല്ല; ഇഡി സംഘം കൃത്രിമ രേഖകളിൽ ഒപ്പിടാൻ ഭീഷണിപ്പെടുത്തി: ഭാര്യ

തിരുവനന്തപുരം: ബിനീഷ് കോടിയേരി ബോസും ഡോണുമല്ലെന്നും തന്റെ രണ്ട് കുട്ടികളുടെ അച്ഛൻ മാത്രമാണെന്നും മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞുകൊണ്ട് ഭാര്യ. ഇഡി സംഘം കൃത്രിമ രേഖകളിൽ ഒപ്പിടാൻ ഭീഷണിപ്പെടുത്തി. ബിനീഷിന്‌ കുറച്ച് സുഹൃത്തുക്കൾ മാത്രമാണുള്ളത്. മറ്റെല്ലാം കളവാണെന്നും ഭാര്യ പറഞ്ഞു. റെയ്‌ഡിനിടെ അനൂപ് മുഹമ്മദിന്റെ പേരിലുള്ള ഒരു കാർഡ് കിട്ടിയെന്നും അതിൽ ഒപ്പിടാൻ നിർബന്ധിക്കുകയും ചെയ്തു. എന്നാൽ അത് ഉദ്യോഗസ്ഥർ ഇവിടെ മനപൂർവം കൊണ്ടയിട്ടതാണെന്നും ഒപ്പിട്ട് കൊടുത്തിട്ടില്ലെന്നും ഭാര്യ പറഞ്ഞു. ഒപ്പിട്ടില്ലെങ്കിൽ ബിനീഷ് കൂടുതൽ കുടുങ്ങുമെന്നാണ് പറഞ്ഞത്. എന്നാൽ…

Read More