പുടിന്റെ ആണവ ഭീഷണി; യുഎൻ പ്രത്യേക യോഗം ബുധനാഴ്ച ചേരും

  ആണവായുധങ്ങൾ സജ്ജമാക്കാൻ സേനാ തലവന്മാർക്ക് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ നിർദേശം നൽകിയ സാഹചര്യത്തിൽ ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക യോഗം ബുധനാഴ്ച. യുഎൻ ന്യൂക്ലിയർ വാച്ച്ഡോഗിൻ്റെ 35 അംഗങ്ങളടങ്ങിയ ഡയറക്ടർ ബോർഡ് ആണ് ബുധനാഴ്ച ചേരുക. അല്പസമയം മുൻപാണ് പുടിൻ ആണവായുധങ്ങൾ സജ്ജമാക്കാൻ സേനാ തലവന്മാർക്ക് നിർദേശം നൽകിയത്. നാറ്റോയുടെ കടുത്ത നിലപാടിന് പിന്നാലെയാണ് തീരുമാനമെന്ന് പുടിൻ വ്യക്തമാക്കി. റഷ്യയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു.മുൻനിര നാറ്റോ അംഗങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ…

Read More

ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളർഷിപ്പ്; ഹൈക്കോടതി വിധിക്കെതിരേ കേരളം നൽകിയ അപ്പീൽ ഇന്ന് സുപ്രീം കോടതിയില്‍

ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരേ കേരളം നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജനസംഖ്യാനുപാതികമായി സ്കോളർഷിപ്പ് നൽകിയാൽ അനർഹർക്കും ആനുകൂല്യം ലഭിക്കുമെന്നാണ് കേരളത്തിന്‍റെ വാദം. സർക്കാരിൻറെ അതേ ആവശ്യം ഉന്നയിച്ച് രണ്ട് സന്നദ്ധ സംഘടകൾ നൽകിയ ഹർജിയും കോടതി പരിഗണിക്കും. ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണം 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നതായിരുന്നു 2015ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്. ഇത് വിവേചനപരവും ഭരണഘടനാ…

Read More

വയനാട് ജില്ലയില്‍ 190 പേര്‍ക്ക് കൂടി കോവിഡ്;422 പേര്‍ക്ക് രോഗമുക്തി, 189 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (3.02.21) 190 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 422 പേര്‍ രോഗമുക്തി നേടി. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 189 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 6 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23706 ആയി. 20375 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 143 മരണം. നിലവില്‍ 3188…

Read More

എടിഎമ്മിൽ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിരക്ക് കൂട്ടി

  ന്യൂഡൽഹി : എടിഎം പരിപാലന ചെലവ് ഉയര്‍ന്നതോടെ ഉപഭോക്താക്കളില്‍നിന്ന് കൂടുതല്‍ തുക ഈടാക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി. സൗജന്യ പരിധിക്കപ്പുറമുള്ള എ.ടി.എം. ഉപയോഗത്തിന് ഈടാക്കുന്ന ഫീസിലാണ് വര്‍ധന. അതതു ബാങ്കുകളുടെ എ.ടി.എമ്മില്‍ മാസം അഞ്ച് ഇടപാടുകള്‍ സൗജന്യമായി തുടരും. പണം പിന്‍വലിക്കുന്നതിനുള്ള നിരക്ക് 15 രൂപയില്‍നിന്ന് 17 രൂപയായും സാമ്പത്തികേതര ഇടപാടുകള്‍ക്ക് അഞ്ച് രൂപയില്‍നിന്ന് ആറുരൂപയായും വര്‍ധിക്കും. ഓഗസ്റ്റ് ഒന്നുമുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഇന്റര്‍ ബാങ്ക് ഇടപാട് ചാര്‍ജ് 20 രൂപയില്‍നിന്ന് 21…

Read More

യൂണിഫോമില്ലാതെ രാത്രി ബസ് സ്റ്റാന്‍ഡിലെത്തി വനിതാ പൊലീസ് കമ്മിഷണര്‍; കൂടെച്ചെല്ലാന്‍ ക്ഷണിച്ച് നാല്‍പതോളം പുരുഷന്‍മാര്‍!

  സംസ്ഥാനത്തെ സ്ത്രീ സുരക്ഷ പരിശോധിക്കാനിറങ്ങിയ വനിതാ പൊലീസ് കമ്മിഷണറെ രാത്രിയില്‍ ഒപ്പം ചെല്ലാന്‍ നിര്‍ബന്ധിച്ചത് നാല്‍പതോളം പുരുഷന്‍മാരെന്ന് റിപ്പോര്‍ട്ട്. ഹൈദരാബാദിലെ മല്‍കജ്ഗിരി കമ്മിഷണറായ വി.സുമതിക്കാണ് ദുരനുഭവം. സാധാരണ യാത്രക്കാരിയെപ്പോലെ രാത്രി പന്ത്രണ്ടരയ്ക്ക് ബസ് സ്റ്റാന്‍ഡിലെത്തിയ അവര്‍ പുലര്‍ച്ചെ മൂന്നരയോളം സ്റ്റാന്‍ഡില്‍ തുടര്‍ന്നു. ഈ മൂന്ന് മണിക്കൂറിനിടെ നാല്‍പതിനടുത്ത് പുരുഷന്‍മാരാണ് സുമതിയെ ലൈംഗിക താല്‍പര്യത്തോടെ സമീപിച്ചത്. പലരും ലഹരി ഉപയോഗിച്ചവരായിരുന്നുവെന്നും കൂട്ടത്തില്‍ വിദ്യാര്‍ഥികളും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും ആണ്‍കുട്ടികളുടെ കൂട്ടവും ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. മഫ്തിയില്‍ പൊലീസുകാര്‍…

Read More

കാഫിർ സ്ക്രീൻ ഷോട്ട് കേസ്: DYFI നേതാവിനെ ചോദ്യം ചെയ്ത് SIT

  കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. തിരുവള്ളൂർ സ്വദേശി ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗം ജിതിൻ ഭാസ്‌കറിനെയാണ് ചോദ്യം ചെയ്തത്. പ്രതി റിബേഷ് രാമകൃഷ്ണന് , കാഫിർ സ്‌ക്രീൻ ഷോട്ട് ലഭിച്ചത് ജിതിനിൽ നിന്നെന്ന് സൂചന. ജിതിൻ ഭാസ്കറിന്റെ ഫോൺ കസ്റ്റഡിയിലെടുത്തു.കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചവർക്ക് നോട്ടീസ് നൽകിയിരുന്നു. സിപിഐഎം അനുകൂല സൈബർ ഗ്രൂപ്പ് അഡ്മിൻമാർക്കാണ് പുനരന്വേഷണത്തിന്റെ ഭാഗമായി എസ്ഐടി നോട്ടീസ് നൽകിയത്. കേസിൽ മൊഴി നൽകാൻ ഹാജരാകണമെന്നാണ്…

Read More

വീട്ടമ്മമാർക്ക് പെൻഷൻ, ക്ഷേമപെൻഷൻ 2500 രൂപയാക്കും, 40 ലക്ഷം തൊഴിലവസരങ്ങൾ: എൽ ഡി എഫ് പ്രകടന പത്രിക

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൽ ഡി എഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. ജനകീയ വിഷയങ്ങൾ ഏറ്റെടുത്തുള്ള പ്രകടന പത്രികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പരഞ്ഞു. രണ്ട് ഭാഗങ്ങളായിട്ടാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ആദ്യ ഭാഗത്ത് അമ്പതിന പരിപാടികലെ അടിസ്ഥാനമാക്കിയുള്ള 900 നിർദേശങ്ങളാണുള്ളത്. ക്ഷേമ പെൻഷനുകൾ 2500 രൂപയാക്കുമെന്നും വീട്ടമ്മമാർക്ക് പെൻഷൻ നൽകുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്പ്രധാന വാഗ്ദാനങ്ങള് 40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും ക്ഷേമ പെൻഷൻ ഘട്ടംഘട്ടമായി 2500 രൂപയായി വർധിപ്പിക്കും വീട്ടമ്മമാർക്ക് പെൻഷൻ ഏർപ്പെടുത്തും കാർഷിക…

Read More

ജ്യോതി മൽഹോത്രയുടെ കേരളാ സന്ദർശനം; ‘ചാരവൃത്തി ചെയ്യുന്നവരെ ബോധപൂര്‍വ്വം കൊണ്ടുവരുമോ?’; മന്ത്രി മുഹമ്മദ് റിയാസ്

രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ പാകിസ്താന് കൈമാറിയതിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര കേരളത്തിൽ എത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണത്തെ തുടർന്നാണെന്ന വിവരാവകാശരേഖയിൽ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ചാര പ്രവർത്തി ചെയ്യുന്നവരെ ബോധപൂർവ്വം കൊണ്ടുവരുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ചാര പ്രവർത്തിയാണ് ഗുരുതരമുള്ള വിഷയമാണെന്നും വസ്തുതകൾ അന്വേഷിച്ചു വേണം വാർത്ത നൽകാൻ. ആരുടെയെങ്കിലും പ്രതികരണം എടുത്തിട്ടാണോ വാർത്ത നൽകേണ്ടതെന്നും മാധ്യമങ്ങളെ പഴിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. കെ സുരേന്ദ്രന് രാഷ്ട്രീയ അജണ്ട ഉണ്ടാകുമെന്നും…

Read More

ഭവാനിപ്പൂർ ഉപതിരഞ്ഞെടുപ്പ് ഇന്ന്; മമതയ്‌ക്ക്‌ നിർണായകം

  കൊൽക്കത്ത: പശ്‌ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ഇന്ന് നിർണായക ദിനം. സംസ്‌ഥാനത്തെ മുഖ്യമന്ത്രി പദത്തിൽ തുടരണമെങ്കിൽ ഇന്ന് ഭവാനിപ്പൂർ ജനത മനസറിഞ്ഞ് വോട്ടിടണം. മമത മൽസരിക്കുന്ന ഭവാനിപ്പൂർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന് നടക്കും. മുഖ്യമന്ത്രി സ്‌ഥാനത്ത് തുടരണമെങ്കില്‍ മമതയ്‌ക്ക്‌ ഉപതെരഞ്ഞെടുപ്പില്‍ വിജയം അനിവാര്യമാണ്. ബിജെപി സ്‌ഥാനാർഥിയായി പ്രിയങ്ക ട്രിബ്രേവാളും സിപിഎം സ്‌ഥാനാർഥിയായി ശ്രീജിബ് ബിശ്വാസുമാണ് മമതക്കെതിരെ മൽസരിക്കുന്നത്. അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വോട്ടെടുപ്പ് കഴിയും വരെ ഭവാനിപ്പൂരില്‍ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. പ്രചാരണത്തിന്റെ അവസാന…

Read More

ടിപി കേസ് പ്രതികള്‍ക്കായുള്ള സര്‍ക്കാരിന്റെ നീക്കം;’ജയില്‍ ആസ്ഥാനത്ത് നിന്ന് കത്തയച്ചത് അസാധാരണ നടപടി’; കെകെ രമ

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ പുറത്തുവിട്ടാല്‍ ആഭ്യന്തര സുരക്ഷാ പ്രശ്‌നം ഉണ്ടാകുമോ എന്ന് ചോദിച്ച് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്കും വിയ്യൂര്‍ അതീവ സുരക്ഷ ജയില്‍ സൂപ്രണ്ടിനും ജയില്‍ ആസ്ഥാനത്ത് നിന്ന് കത്തയച്ചതില്‍ പ്രതികരണവുമായി കെ കെ രമ എംഎല്‍എ. അസാധാരണ നടപടിയെന്ന് കെ കെ രമ പ്രതികരിച്ചു. പുറത്ത് വിട്ടാല്‍ സുരക്ഷാപ്രശ്‌നമുണ്ടാകുമോ എന്ന് അറിയേണ്ടത് ജയില്‍ സൂപ്രണ്ടുമാര്‍ക്കല്ലല്ലോ. ഇവിടുത്തെ പൊലീസ് മേധാവികള്‍ക്കാണല്ലോ. അവരാണല്ലോ തീരുമാനിക്കേണ്ടത്. അങ്ങനെയിരിക്കേ ഇങ്ങനെയൊരു കത്തെന്ന് പറയുന്നത് അസാധാരണവും വളരെയധികം നിഗൂഢതയുള്ളതുമാണെന്നാണ് എനിക്ക്…

Read More