എനിക്കാ മാധ്യമ പ്രവര്‍ത്തകനെയാണ് കാണേണ്ടത്; വാര്‍ത്ത സമ്മേളനത്തിനിടെ രസം പകര്‍ന്ന് ശുഭ്മാന്‍ ഗില്ലിന്റെ പരാമര്‍ശം
ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം നേടിയതിന് ശേഷം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ വാര്‍ത്തസമ്മേളനത്തിനിടെ നടത്തിയ ഒരു കൗതുകകരമായ പരാമര്‍ശം ഇപ്പോള്‍ രസകരമായ ചര്‍ച്ചക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 336 റണ്‍സിന്റെ വന്‍ വിജയമാണ് നേടിയത്. ഇത് ചരിത്രമാകുകയും ചെയ്തു. മത്സരവിജയത്തിന് ശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് മത്സരത്തിന് മുമ്പ് തന്നോട് ചോദ്യങ്ങള്‍ ചോദിച്ച പ്രിയപ്പെട്ട മാധ്യമപ്രവര്‍ത്തകനെ കാണാനില്ലല്ലോ എന്ന ചോദ്യം പുഞ്ചിരിച്ച് കൊണ്ട് ശുഭ്മാന്‍ ഗില്‍ ചോദിച്ചത്….