കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലുള്ള കണ്ടെയ്ൻമെന്റ് സോൺ ഒഴിവാക്കി

മീനങ്ങാടി:കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നും ഒഴിവാക്കി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 11, 12 അവാർഡുകൾ കണ്ടെയ്ൻമെന്റ് സോണിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയതായി ജില്ലാഭരണകൂടം അറിയിക്കുന്നു.

Read More

പ്രഭാത വാർത്തകൾ

  🔳സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവച്ചു. പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഓഫ് ലൈന്‍ ക്ലാസുകള്‍ തുടരുമെന്ന് വിദ്യഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പൊതുപരീക്ഷയ്ക്ക് 60 ശതമാനം ഫോക്കസ് ഏരിയയില്‍നിന്നാണ് 70 ശതമാനം ചോദ്യങ്ങളുണ്ടാകുക. ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഹാജര്‍ നിര്‍ബന്ധമാക്കും. ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് വിപുലമാക്കും. ഏഴാം ക്ലാസ്വരെ വിക്ടേഴ്സ് ചാനലില്‍ ഡിജിറ്റല്‍ ക്ലാസ് ഉണ്ടാകും. മറ്റുള്ളവര്‍ക്ക് ജിസ്യൂട്ട് വഴിയാണ് ഓണ്‍ലൈന്‍ ക്ലാസ്….

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന കേസ്; മോന്‍സനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

  കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിക്കുന്നത്. ഭീഷണിപ്പെടുത്തി പരാതി ഒതുക്കാന്‍ മോന്‍സന്റെ ജീവനക്കാര്‍ കുട്ടിയുടെ വീട്ടിലെത്തിയതിന്റെ തെളിവ് ക്രൈം ബ്രാഞ്ചിന് ലഭിച്ചു. കുട്ടിയുടെ മാതാവാണ്പരാതി നല്‍കിയത്. മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. കലൂരിലെ രണ്ട് വീട്ടില്‍ വച്ച് നിരവധി വട്ടം പ്രതി…

Read More

കേരളത്തിൽ കടുത്ത ആശങ്ക; ഇന്ന് 1038 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1038 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15032 ആണ്. 785 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 57 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.ഇന്ന് ഒരു മരണവും റിപ്പോർട്ട് തെയ്തു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേരുടെ 272 പരിശോധനാഫലം നെഗറ്റീവ് ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 87 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 109 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്….

Read More

ഓട്ടോറിക്ഷ മറിഞ്ഞ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

തിരുവനന്തപുരം ചെറുന്നിയൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് തൊഴിലുറപ്പ് തൊഴിലാളിയായ വർക്കല സ്വദേശി സാവിത്രിയമ്മ (68) മരിച്ചു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അഞ്ച് തൊഴിലുറപ്പ് തൊഴിലാളികളെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. എതിർദിശയിൽ നിന്നു വന്ന ഒരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

14ന് രാജ്യവ്യാപകമായി ഒരുദിനം നീളുന്ന പ്രതിഷേധം

കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രം മുന്നോട്ടുവച്ച ഭേദഗതി നിര്‍ദ്ദേശം കര്‍ഷകര്‍ തള്ളി. നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച കര്‍ഷകര്‍ കൂടുതൽറോഡുകൾ ഉപരോധിക്കുന്നതിനും 14 ന് രാജ്യവ്യാപകമായി ദിവസം മുഴുവൻ നീളുന്ന പ്രതിഷേധത്തിനും തീരുമാനിച്ചു. വടക്കേ ഇന്ത്യയിലെ മുഴുവൻകർഷകരും അന്ന് ഡൽഹിയിലെത്തണമെന്ന് ആഹ്വാനമുണ്ട്. മറ്റിടങ്ങളിൽ ജില്ലാ കേന്ദ്രങ്ങളിലാണ് മുഴുദിവസ പരിപാടി. നേരത്തേ നിശ്ചയിച്ചതനുസരിച്ചുള്ള സമവായ ചർച്ച ഇന്നലെ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കർഷകരുടെ ഉറച്ച നിലപാടിനെ തുടർന്ന് യോഗം ഉപേക്ഷിച്ചു. ചൊവ്വാഴ്ച ഭാരത് ബന്ദിനെ തുടർന്ന് ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ…

Read More

മദീന സന്ദർശിച്ച് മടങ്ങിയ മലയാളി കുടുംബം അപകടത്തിൽ പെട്ട് മൂന്ന് പേർ മരിച്ചു; ഒരു കുട്ടിമാത്രം രക്ഷപ്പെട്ടു.

മദീന:സൗദിയിൽ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മദീന സന്ദർശനം പൂർത്തിയാക്കി ജിദ്ദയിലേക്ക് തിരിച്ച് വരുന്ന വഴി ഇന്നാണ് അപകടം സംഭവിച്ചത്.മലപ്പുറം പറമ്പിൽ പീടികക്കടുത്ത് പെരുവള്ളൂർ സ്വദേശി തൊണ്ടിക്കോടൻ അബ്ദുൽ റസാഖ്(49), ഭാര്യ ഫാസില, മകൾ ഫാത്തിമ റസാൻ എന്നിവരാണ് മരിച്ചത്.ജിദ്ദക്കും മദീനക്കും ഇടയിൽ അംന എന്ന സ്ഥലത്ത് വെച്ചാണ് അപകടം സംഭവിച്ചത്. മൂത്ത കുട്ടി പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെട്ടു. താഇഫിലാണ് റസാഖ് ജോലി ചെയ്തിരുന്നത്. ഫാമിലി വിസയിലായിരുന്നു കുടുംബം.മരിച്ച ഫാസിലയുടെ സഹോദരനും,സുഹൃത്തുക്കളും സന്നദ്ധ സംഘടനകളും…

Read More

വയനാട് ഇന്ന് യുഡിഎഫ് ഹർത്താൽ; വാഹന ഗതാഗതം നിലച്ചു

വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള മൂന്നര കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള കരടുവിജ്ഞാപനത്തിനെതിരെ വയനാട് ഇന്ന് യുഡിഎഫ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അന്തർ സംസ്ഥാന സർവീസുകളടക്കം വാഹന ഗതാഗതം പൂർണമായും നിലച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചതിനാൽ കട കമ്പോളങ്ങൾ തുറന്നിട്ടില്ല. കർണാടകയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരെ അതിർത്തിയിൽ തടഞ്ഞു. വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നാണ് സമരക്കാർ പറയുന്നത്.

Read More

ധീരജിന്റെ മരണകാരണം ഇടതുനെഞ്ചിലേറ്റ കുത്ത്; മൂന്ന് സെന്റിമീറ്റർ ആഴത്തിൽ മുറിവ്, ദേഹത്ത് ചതവുകളും

  ഇടുക്കി എൻജിനീയറിംഗ് കോളജിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊന്ന സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ധീരജിന്റെ മരണകാരണമായത് നെഞ്ചിലേറ്റ മുറിവാണ്. ഇടത് നെഞ്ചിന് താഴെ കത്തി കൊണ്ട് മൂന്ന് സെന്റിമീറ്റർ ആഴത്തിലാണ് കുത്തേറ്റത്. ഒരു മുറിവ് മാത്രമാണ് ശരീരത്തുള്ളത്. ദേഹത്തിൽ മർദനമേറ്റ പാടുകളുമുണ്ട് രാഷ്ട്രീയ വിരോധത്തെ തുടർന്നാണ് ധീരജിനെ യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊന്നതെന്നാണ് എഫ് ഐ ആറിലുള്ളത്. യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരുടെ അറസ്റ്റ്…

Read More