നിപ; അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ്

പാലക്കാട്, മലപ്പുറം ജില്ലകളില്‍ അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം . ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുക. രോഗികളോടൊപ്പം സഹായിയായി ഒരാള്‍ മാത്രമേ പാടുള്ളൂ. ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ നിപ ബാധിച്ച് 57 വയസുകാരൻ മരിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ്…

Read More

താത്കാലിക വൈസ് ചാൻസലർ നിയമനം; ‘ഗവർണറുടെ ഉത്തരവ് റദ്ദാക്കണം’; സർക്കാർ സുപ്രീംകോടതിയിൽ

താത്കാലിക വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ. ഡോ സിസ തോമസിന്റെയും, ഡോ കെ ശിവപ്രസാദിന്റെയും നിയമനം ചട്ട വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. താൽക്കാലിക വിസി നിയമനത്തിലെ ഹൈക്കോടതി ഉത്തരവിനെതിരെ ഗവർണർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി നാളെ വീണ്ടും പരി​ഗണിക്കാനിരിക്കെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത്. ഹൈക്കോടതി ഉത്തരവ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ചാൻസിലറായ ഗവർണറുടെ ഹർജി. ഗവർണറുടെ ഉത്തരവ് റദ്ദാക്കണം എന്നുള്ളതാണ് സർക്കാരിന്റെ പ്രധാന ആവശ്യം. നേരത്തെ ഹർജി…

Read More

ഐ എസ് എൽ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ എ ടി കെ മോഹൻ ബഗാന് ജയം

ബംബോലിം: കേരള ബ്ലാസ്റ്റേഴ്സിനെതിരെ എ.ടി.കെ മോഹൻ ബ​ഗാൻ ഒരു ​ഗോളിന് മുന്നിൽ. 67-ാം മിനിട്ടിൽ സൂപ്പർ താരം റോയ് കൃഷ്ണയാണ് എ.ടി.കെയ്ക്ക് വേണ്ടി ​ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധപ്പിഴവിൽ നിന്നാണ് ​ഗോൾ പിറന്നത്. 4-3-3 ഫോർമേഷനിലാണ് ബ്ലാസ്റ്റേഴ്സിനെ കോച്ച് കിബു വികുന ഇറക്കിയത്. മറുവശത്ത് 3-5-2 എന്ന ഫോർമേഷനിലാണ് എ.ടി.കെ കളിച്ചത്. ആദ്യ മിനിട്ടുകളിൽ ഇരുടീമുകൾക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ബ്ലാസ്റ്റേഴ്സിന് വേണ്ടി മലയാളി താരങ്ങളായ പ്രശാന്തും സഹലും ടീമിലിടം നേടി. ഇത് തുടർച്ചായ അഞ്ചാം സീസണിലാണ്…

Read More

നിയമസഭാ കയ്യാങ്കളി കേസ്: തടസ്സ ഹർജി കോടതി തള്ളി, വിടുതൽ ഹർജിയിൽ വാദം 23ന് തുടങ്ങും

നിയമസഭാ കയ്യാങ്കളി കേസിൽ തടസ്സ ഹർജി കോടതി തള്ളി. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് നടപടി. വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നീ പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജിക്കെതിരെയാണ് കേരളാ അഭിഭാഷക പരിഷത്ത് തടസ്സ ഹർജി നൽകിയത്. രമേശ് ചെന്നിത്തല തടസ്സവാദം ഉന്നയിക്കുകയും ചെയ്തിരുന്നു തടസ്സ ഹർജി തള്ളിയതോടെ 23 മുതൽ വിടുതൽ ഹർജികളിൽ കോടതി വാദം കേൾക്കും. അതേസമയം കേസ് പിൻവലിക്കാനുള്ള…

Read More

Al Zahra Hospital Careers Jobs In Dubai & Sharjah

Al Zahra Hospital Careers This Is The Very Huge Chance To Build Your Al Zahra Hospital Careers In Hospital Field So Get ready to grab these Outstanding  opportunity By  Al Zahra Hospital Careers that may take your career beyond your expectation in case you get hired By Al Zahra Hospital Careers. Therefore, you are requested to stick to this…

Read More

വയനാട്ടിൽ പുതിയ കണ്ടെയന്‍‌മെന്റ് സോണുകൾ പ്രഖ്യാപിച്ചു

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും പൂതാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4,6,7,15, വാര്‍ഡുകളെ കണ്ടെയന്‍്‌മെന്റ് സോണായും വാര്‍ഡ് 8 കടകള്‍ മുതല്‍ വില്ലേജ് ഓഫീസ് വരെയുള്ള ഭാഗം മൈക്രോ കണ്ടെയന്‍്‌മെന്റ് സോണായും ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

Read More

കെ എസ് ആർ ടി സി സുൽത്താൻ ബത്തേരി ടൗൺ സർവ്വീസ് ആരംഭിക്കാൻ ആലോചന

സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി ടൗണും പരിസരപ്രദേശങ്ങളേയും കോർത്തിണക്കികൊണ്ട് കെ.എസ്.ആർ.ടി.സി ടൗൺ സർവ്വീസ് ആരംഭിക്കാൻ നീക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ട്രാൻസ്‌പോർട്ട് വകുപ്പിന്റെയും ,ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ആലോചനയോഗം നടന്നു.സുൽത്താൻ ബത്തേരി നഗരസഭ അതിർത്തിയിലെ എല്ലാ കൊച്ച് പട്ടണങ്ങളേയും കോർത്തിണക്കിസർവ്വീസ് നടത്താനാണ് ശ്രമിക്കുന്നത്. ടൗൺ സർവ്വീസായി തുടക്കത്തിൽ നാല് ബസുകൾ ഓടിക്കാനാണ് നീക്കം. എല്ലാ ബസുകളും ഫെയർലാന്റിലെ താലൂക്ക് ആശുപത്രിവഴിയാണ് കടന്നുപോകുക. നിലവിൽ ഇതുവഴി രോഗികൾക്ക് ആശുപത്രിയിലേക്ക് എത്തിപ്പെടാൻ വാഹന സൗകര്യമില്ലെന്നുള്ള പരാതിക്ക് പരിഹാരമായാണ് ടൗൺ സർവ്വീസ്…

Read More

മരം മുറിക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ടയാള്‍ ചികിത്സയിലിരിക്കെ മരിച്ചു

മരം മുറിക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ടയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. സ്വകാര്യവ്യക്തിയുടെ കൃഷിസ്ഥലത്ത് മരം മുറിക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട അമ്പലവയല്‍ പടിഞ്ഞാറയില്‍ ജോര്‍ജ്ജ് (40) ആണ് മരിച്ചത്. . ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. 40 അടിയോളം ഉയരത്തില്‍ കയറി മരം മുറിക്കുന്നതിനിടയില്‍ ഉണ്ടായ അപകടത്തില്‍പെട്ട് തലകീഴായി കുടുങ്ങി കിടക്കുകയായിരുന്ന ജോര്‍ജ്ജിനെ മാനന്തവാടി അഗ്‌നിശമന സേനാംഗങ്ങള്‍ താഴേ ഇറക്കി ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും, തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അവിടെ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിക്കുകയായിരുന്നു.തലപ്പുഴ പോലിസ് മെഡിക്കല്‍ കോളെജില്‍…

Read More

കോഴിക്കോട് യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

കോഴിക്കോട് യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പിലാണ് സംഭവം. ഷഹീറെന്ന യുവാവാണ് ഭാര്യ മുഹ്‌സിലയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്†. ഇന്ന് പുലർച്ചെയാണ് സംഭവം. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Read More

അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു; സംസ്കാരം വൈകിട്ടോടെ

ഷാർജയിലെ ഫ്ളാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. പുലർച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയശേഷം വീട്ടിൽ പൊതുദർശനം ഉണ്ടാകും. വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും. അതുല്യയുടെ മരണം ആത്മഹത്യയാണെന്നാണ് ഷാർജയിലെ ഫോറൻസിക് റിപ്പോർട്ട്. ഭർത്താവ് സതീഷ് മകളെ നിരന്തരം മർദിച്ച് ആത്മഹത്യയിലേക്ക് എത്തിക്കുകയായിരുന്നെന്ന ആരോപണവുമായി അതുല്യയുടെ പിതാവ് രംഗത്തെത്തിയിരുന്നു. ഈമാസം 19-ന് പുലർച്ചെയാണ് ഷാർജയിലെ ഫ്ളാറ്റിൽ അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്….

Read More