പച്ചക്കറിക്ക് പൊള്ളുന്ന വില; ആശങ്ക വേണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ

  പച്ചക്കറിക്ക് വിലക്കയറ്റം തുടരുന്ന സാഹചര്യത്തിൽ ആശങ്ക വേണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും ഇടപെടൽ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വിലക്കയറ്റം തടയാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ ഇന്ന് ഉച്ചയ്ക്ക് ശേഷം മന്ത്രി മാധ്യമങ്ങളെ കണ്ട് വിശദീകരിക്കും. പച്ചക്കറിക്ക് വിലക്കയറ്റം തുടരുകയാണ്. വെള്ളരിക്ക് ഓണക്കാലത്തേക്കാൾ കൂടിയ വിലയാണ് നിലവിൽ. വെണ്ടയ്ക്ക, വഴുതന, ബീറ്റ്റൂട്ട്, സവാള, ചുവന്നുള്ളി എന്നിവയ്ക്കും വില ഉയർന്നു തന്നെ. എന്നാൽ ആളുകൾ വാങ്ങുന്നതിന്റെ അളവ് കുറച്ചതോടെ തക്കാളിക്ക് പത്ത് രൂപ…

Read More

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ സുൽത്താൻ ബത്തേരി ഇലക്ട്രിക്കൽ സെക്ഷനിലെ* മേലെ പുത്തൻകുന്ന്, പഴൂർ ടവർ, നമ്പി കൊല്ലി, നൂൽപ്പുഴ, കുണ്ടൂർ കാപ്പാട് എന്നിവിടങ്ങളിൽ നാളെ (ശനി) രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ* അരണപ്പാറ, നരിക്കൽ , തോൽപ്പെട്ടി എന്നിവിടങ്ങളിൽ നാളെ ( ശനി ) രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും കൽപ്പറ്റ ഇലക്ട്രിക്കൽ…

Read More

ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് കേരളത്തിലും; 6 പേർക്ക് രോഗം സ്ഥിരീകരിച്ചു

യുകെയിൽ ജനിതകമാറ്റം വന്ന കൊറോണ വൈറസ് കേരളത്തിലും സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കേരളത്തിലെത്തിയ ആറ്‍ പേർക്കാണ് ജനിതകമാറ്റം വന്ന കൊറോണ വൈറസ് സ്ഥിരീകരിച്ചത്. കോഴിക്കോട് –2, ആലപ്പുഴ– 2, േകാട്ടയം –1, കണ്ണൂർ–1 എന്നിങ്ങനെയാണ് രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇവരുമായി സമ്പർ‌ക്കത്തിൽ ഏർപ്പെട്ടവരുണ്ടെങ്കിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും മന്ത്രി പറഞ്ഞു. തീവ്രവ്യാപന ശേഷിയുളള്ളതാണ് പുതിയ വൈറസ്. കഴിഞ്ഞ ദിവസങ്ങളിൽ യുകെയിൽനിന്ന് തിരിച്ചെത്തിയവർ കൃത്യമായി ആരോഗ്യവകുപ്പിനെ അറിയിക്കണം. വിമാനത്താവളങ്ങളിലെ നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തും. ആശങ്ക വേണ്ട, പക്ഷേ ജാഗ്രത…

Read More

ഇന്ത്യയിലേക്കുള്ള റഫാൽ വിമാനങ്ങളുടെ ആദ്യ ബാച്ച് യുഎഇയിൽ എത്തി; നാളെ ഇന്ത്യയിലേക്ക്

ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്ന റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് യുഎഇയിലെ ഫ്രഞ്ച് എയർ ബേസിൽ എത്തി. അൽ ദഫ്‌റ എയർ ബേസിൽ നിന്നും ഇവ നാളെ ഇന്ത്യയിലേക്ക് പുറപ്പെടും. ഇന്നലെയാണ് ഫ്രാൻസിൽ നിന്നും അഞ്ച് റഫാൽ വിമാനങ്ങൾ ഇന്ത്യയിലേക്ക് പുറപ്പെട്ടത്. 36 റഫാൽ വിമാനങ്ങളുടെ കരാറാണ് ഫ്രാൻസുമായുള്ളത്. 1990ൽ സുഖോയ് വിമാനങ്ങൾ വാങ്ങിയതിന് ശേഷം ഇന്ത്യയിലേക്ക് എത്തുന്ന ആദ്യ വിദേശ ജെറ്റുകളാണിത്. വിമാനങ്ങൾക്കൊപ്പം എൻജിനീയറിംഗ് ക്രൂ അംഗങ്ങളുമുണ്ട്. 17ാം ഗോൾഡൻ ആരോസ് സ്‌ക്വാഡ്രൻ കമാൻഡിംഗ് ഓഫീസർ…

Read More

ആറൻമുളയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച; 267 പാർട്ടി അംഗങ്ങൾ വിട്ടുനിന്നുവെന്ന് സിപിഎം റിപ്പോർട്ട്

  ആറന്മുളയിലെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയെന്ന് സി.പി.ഐ.എം റിപ്പോർട്ട്. വീണ ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ നിന്ന് 267 പാർട്ടിയംഗങ്ങൾ വിട്ടു നിന്നെന്ന് സി.പി.ഐ.എം റിപ്പോർട്ട്. അഞ്ച് ലോക്കൽ കമ്മിറ്റിയംഗങ്ങൾക്ക് എതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്. 22 ലോക്കൽ കമ്മിറ്റികളാണ് ഉള്ളത്. ഇതിൽ 20 ഇടത്ത് പ്രവർത്തകർ വിട്ടുനിന്നുവെന്നാണ് കണ്ടെത്തൽ. ഇലന്തൂരിലും കുലനാടയിലും വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. മല്ലപ്പുഴശ്ശേരിയിൽ ഒരു ലോക്കൽ കമ്മിറ്റി അംഗം സ്ലിപ് വിതരണം ചെയ്തില്ല. പത്തനംതിട്ട എരിയ കമ്മിറ്റി അംഗം ഷമീർകുമാർ ഉത്തരവാദിത്വം നിർവഹിച്ചില്ലെന്നും…

Read More

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.37% വിജയം

സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. cbseresults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ ഓണ്‍ലൈനായി ഫലമറിയാം. 99.37 ശതമാനമാണ് വിജയം. 12,96,318 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 2020-ല്‍ 88.78 ആയിരുന്നു വിജയശതമാനം. പരീക്ഷ എഴുതിയ 99.67 ശതമാനം പെണ്‍കുട്ടികളും 99.13 ശതമാനം ആണ്‍കുട്ടികളും വിജയിച്ചു. രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തവണത്തെ പ്ലസ്ടു പരീക്ഷ റദ്ദാക്കിയിരുന്നു. അതിനാല്‍ വിദ്യാര്‍ഥികളുടെ 10, 11 ക്ലാസുകളിലെ മാര്‍ക്കും പ്രീ-ബോര്‍ഡ് ഫലവും ചേര്‍ത്താണ് സി.ബി.എസ്.ഇ. പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുന്നത്.

Read More

വി ഡി സതീശനെ പ്രതിപക്ഷ നേതാവായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു

  പ്രതിപക്ഷ നേതാവായി എറണാകുളം പറവൂർ എംഎൽഎ വിഡി സതീശനെ പ്രഖ്യാപിച്ചു. ഏറെ ദിവസത്തെ തർക്കത്തിനും ചർച്ചകൾക്കും പിന്നാലെ ഹൈക്കമാൻഡാണ് വി ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാൻ രമേശ് ചെന്നിത്തല നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. തലമുറ മാറ്റമെന്ന ആവശ്യം യുവ എംഎൽഎമാർ ശക്തമാക്കിയതോടെ രാഹുൽ ഗാന്ധിയും ഇതിനോട് അനുകൂലമായി പ്രതികരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ രമേശ് ചെന്നിത്തലയെ തന്നെ പ്രതിപക്ഷ നേതാവായി നിർത്തണമെന്ന് ഹൈക്കമാൻഡിന് മുന്നിൽ സമ്മർദം ചെലുത്തിയിരുന്നുവെങ്കിലും ഇത്…

Read More

തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രതിസന്ധി ; ഡോ. ഹാരിസിനെതിരെ നടപടി

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശാസ്ത്രക്രിയ ഉപകരണങ്ങൾക്ക് ക്ഷാമം ഉണ്ടെന്ന വെളിപ്പെടുത്തലിൽ ഡോ. ഹാരിസ് ചിറക്കലിനെതിരെ നടപടി. ഹാരിസിന് കാരണം കാണിൽ നോട്ടീസ്.മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടേതാണ് നടപടി. വിദഗ്ധ സമിതി റിപ്പോർട്ട് നേരത്തെ ആരോഗ്യ വകുപ്പിന് കൈമാറിയിരുന്നു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വഴിയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗത്തിൽ ഉപകാരണക്ഷാമം ഉണ്ടെന്നായിരുന്നു ഹാരിസിന്റെ വെളിപ്പെടുത്തൽ. ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ശസ്ത്രക്രിയകൾ മുടങ്ങി പോയിട്ടുണ്ടെന്നും ഡോ. ഹാരിസ് ഹസ്സൻ പറഞ്ഞിരുന്നു. എന്നാൽ ഇത് വലിയ…

Read More

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാൻ കത്തിനശിച്ചു; യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു

  തിരുവനന്തപുരം മാറനല്ലൂരിൽ ഓടിക്കൊണ്ടിരുന്ന ഒമ്നി വാനിന് തീപ്പിടിച്ചു. വാനിലുണ്ടായിരുന്ന മൂന്നുപേർ തലനാരിഴയുടെ വ്യത്യാസത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ടു. മാറനല്ലൂർ പുന്നാവൂർ കാരനിന്നവിളയിലായിരുന്നു സംഭവം. മൂലക്കോണത്ത് അക്വേറിയം നടത്തുകയാണ് വെളിയംകോട് വലിയപുറം തൊട്ടരികത്ത് വീട്ടിൽ ഷിജിൻദാസ്. ജോലി സ്ഥലത്തേക്ക് പോവുന്നതിനായി ഇറങ്ങിയതായിരുന്നു ഷിജിൻദാസും ഭാര്യ ഗ്രീഷ്മയും. ഇവർക്കൊപ്പം സുഹൃത്ത് ആദർശുമുണ്ടായിരുന്നു. വണ്ടി സ്റ്റാർട്ട് ചെയ്ത് പത്ത് മിനിറ്റിലുള്ളിൽ അപ്രതീക്ഷിതമായി എൻജിനിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ടു. ഉടൻ ഹാൻഡ് ബ്രേക്ക് ഇട്ട് വണ്ടി നിർത്തിയശേഷം പുറത്തേക്ക് ചാടി. പെട്ടെന്ന്…

Read More

ചികിത്സ നൽകാതെ കുടുംബം; കണ്ണൂരിൽ പനി ബാധിച്ച് പതിനൊന്നുകാരി മരിച്ചു

  കണ്ണൂർ നാലുവയലിൽ പനി ബാധിച്ച പെൺകുട്ടി മരിച്ചു. പതിനൊന്നുകാരി ഫാത്തിമയാണ് മരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശക്തമായ പനി കുട്ടിക്കുണ്ടായിരുന്നു. എന്നാൽ ചികിത്സ ലഭ്യമാക്കാൻ വീട്ടുകാർ തയ്യാറായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പനി അതിതീവ്രമായതോടെ മാത്രമാണ് വീട്ടുകാർ ഫാത്തിമയെ പുലർച്ചെയോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിക്കും മുമ്പ് തന്നെ കുട്ടി മരിച്ചിരുന്നു മതപരമായ ചികിത്സ മാത്രം മതിയെന്ന് വിശ്വസിക്കുന്ന കുടുംബക്കാരാണ് ഫാത്തിമയുടേതെന്ന് നാട്ടുകാർ പറയുന്നു. മതിയായ ചികിത്സ നൽകാതെ മതപരമായ ചികിത്സയാണ് ഇവർ…

Read More