വയനാട് കൽപ്പറ്റ സിവിൽ സ്റ്റേഷന്നു മുന്നിൽ വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകർ നിൽപ്പുസത്യഗ്രഹം നടത്തി

വയനാട് കൽപ്പറ്റ സിവിൽ സ്റ്റേഷന്നു മുന്നിൽ വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകർ നിൽപ്പുസത്യഗ്രഹം നടത്തി. കാസർഗോഡ് ജില്ലയിലെ കൊട്ടഞ്ചേരി മലയിലെ കരിങ്കൽ ഖനനാനുമതി റദ്ദാക്കുക , അതിരപ്പള്ളിക്കടുത്ത ആനക്കയം പദ്ധതി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തി വരുന്ന പ്രക്ഷോഭങ്ങൾക്ക് പിൻതുണ നൽകിക്കൊണ്ടാണ് വയനാട് പ്രകൃതിസംരക്ഷണ സമിതി പ്രവർത്തകർ കൽപ്പറ്റ സിവിൽ സ്റ്റേഷനു മുന്നിൽ നിൽപ്പുസത്യഗ്രഹം നടത്തിയത്. വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡൻറ് എം. ബാദുഷ പരിപാടി ഉദ്ഘാടനം ചെയ്തു.

Read More

ഇന്ത്യന്‍ ക്യാംപില്‍ കൊവിഡ് ഭീതി; അവസാന ടെസ്റ്റ് മാറ്റിവച്ചു

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മാറ്റിവച്ചു. ഇന്ത്യന്‍ ക്യാംപില്‍ ഉടലെടുത്ത കൊവിഡ് ഭീതിയെ തുടര്‍ന്നാണ് മല്‍സരം മാറ്റിവച്ചത്. ഇന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ ടീം ഫിസിയോ യോഗേഷ് പാര്‍മര്‍ക്ക് കൊവിഡ് പോസ്റ്റീവായിരുന്നു. ഇതേ തുടര്‍ന്ന് നിരവധി താരങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ചു.തുടര്‍ന്ന് ബിസിസിഐയും ഇസിബിയും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മല്‍സരം റദ്ദാക്കുകയായിരുന്നു. എന്നാല്‍ മല്‍സരം പിന്നീട് നടത്തുമെന്ന് ബിസിസിഐ ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡിന് ഉറപ്പ് നല്‍കി.  

Read More

വയനാട് ജില്ലയില്‍ 696 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.66

  വയനാട് ജില്ലയില്‍ ഇന്ന് (4.08.21) 696 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 534 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.66 ആണ്. 687 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 79655 ആയി. 72596 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6033 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4578 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

ഹത്രാസിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും അറസ്റ്റ് ചെയ്തു; സ്ഥലത്ത് സംഘർഷം

യുപിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട 20കാരിയുടെ ഹത്രാസിലെ കുടുംബത്തെ സന്ദർശിക്കുന്നതിനായി പുറപ്പെട്ട രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി-യുപി യമനന ഹൈവേയിൽ വെച്ച് യുപി പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷവുമുണ്ടായി   യുപിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട 20കാരിയുടെ ഹത്രാസിലെ കുടുംബത്തെ സന്ദർശിക്കുന്നതിനായി പുറപ്പെട്ട രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി-യുപി യമനന ഹൈവേയിൽ വെച്ച് യുപി പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷവുമുണ്ടായി…

Read More

വണ്ടിപ്പെരിയാറിൽ വനത്തിനുള്ളിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ആനക്കൊമ്പുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി

  വണ്ടിപ്പെരിയാറിന് സമീപം ഗ്രാമ്പിയിൽ വനത്തിനുള്ളിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ആനക്കൊമ്പുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഗ്രാമ്പിക്കൈ എന്നറിയപ്പെടുന്ന ഭാഗത്തെ വനത്തിനുള്ളിലാണ് ആനക്കൊമ്പുകൾ കണ്ടെത്തിയത്. രഹസ്യവിവരം വനം ഇന്റലിജൻസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത് രണ്ട് ആനക്കൊമ്പുകളാണ് കണ്ടെത്തിയത്. ഒന്നിന് 91 സെന്റിമീറ്ററും മറ്റൊന്നിന് 79 സെന്റിമീറ്ററും നീളമുണ്ട്. പതിനൊന്ന് കിലോയോളം തൂക്കമുണ്ട് ഇതിന്. വിൽപ്പനക്കായി ഇവിടെ സൂക്ഷിച്ചതാണ് ഇവയെന്നാണ് വനം വകുപ്പ് കരുതുന്നത്. പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

അഡ്മിനിസ്‌ട്രേറ്ററുടെ നിയമത്തെ അറബിക്കടലിൽ എറിയണമെന്ന് പ്രതിപക്ഷ നേതാവ്; സഭയിൽ ദ്വീപിന് വേണ്ടി പ്രമേയം

  ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരികെ വിളിക്കണമെന്നും വികലമായ ഭരണപരിഷ്‌കാരങ്ങൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷം പ്രമേയത്തെ പിന്തുണച്ചു. ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്റർ കൊണ്ടുവന്ന ജനസംഖ്യ നിയന്ത്രണ നിയമത്തെ അറബി കടലിൽ എറിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. കുറ്റകൃത്യങ്ങൾ ഏറ്റവും കുറവുമുള്ള ദ്വീപിൽ ഗുണ്ടാ ആക്ട് കൊണ്ടുവന്നത് പാവങ്ങളെ പീഡിപ്പിക്കാനാണ്. പ്രമേയത്തോട് പൂർണമായും യോജിക്കുന്നു. ദ്വീപ് നിവാസികളുടെ ജീവിക്കാനുള്ള അവകാശം പുതിയ പരിഷ്‌കാരങ്ങളോടെ ഇല്ലാതാക്കുന്നുവെന്നും സതീശൻ…

Read More

പ്രതിദിനം ഇരുപതിനായിരം പേർക്ക് ഉംറ ചെയ്യാൻ അനുമതി നൽകുമെന്ന് സൗദി

പുതിയ ഹിജ്റ വർഷാരംഭം മുതൽ ദിവസവും 20,000 പേർക്ക് ഉംറ ചെയ്യാൻ അനുമതി നൽകുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ആഭ്യന്തര തീർഥാടകർക്ക് പുറമെ വിദേശത്ത് നിന്നെത്തുന്നവർക്കും ഉംറ നിർവഹിക്കാനും അവസരമൊരുക്കും. രാജ്യത്തേക്ക് യാത്രാവിലക്കില്ലാത്ത ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്കാണ് ഉംറ തീർഥാടനത്തിന് അനുമതിയുണ്ടാകുക. ഇവർക്ക് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് രാജ്യത്തേക്ക് പ്രവേശിക്കുവാനും ഉംറ നിർവഹിക്കുവാനും അനുവാദം നൽകുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയ വക്താവ് എൻജിനിയർ ഹിശാം സഈദ് പറഞ്ഞു.

Read More

എട്ട് ഷട്ടറുകള്‍ തുറന്നുവിട്ടിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ നേരിയ കുറവ് മാത്രം; കല്ലാർ ഡാമിന്‍റെ രണ്ട് ഷട്ടറുകളും തുറന്നു

എട്ട് ഷട്ടറുകള്‍ തുറന്നുവിട്ടിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ നേരിയ കുറവ് മാത്രം. 138.80 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതാണ് ജലനിരപ്പ് താഴാതിരിക്കാനുള്ള കാരണം. അതിനിടെ കല്ലാർ ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ രാത്രി തുറന്നു. 2618.20 ഘനയടി വെള്ളമാണ് ഡാമിലേക്ക് എത്തുന്നത്. എട്ട് സ്പില്‍വേ ഷട്ടറുകള്‍ വഴി 3813.20 ഘനയടിയാണ് ഒഴുക്കിവിടുന്നത്. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പെരിയാറിന്‍റെ കരകളിലുള്ളവർക്ക് ജാഗ്രതാ നിർദേശം നല്‍കി. തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകന്‍ നാളെ ഡാം സന്ദർശിക്കും….

Read More

മുഖ്യമന്ത്രിയുടെ ഓണവിരുന്നിന് പോകുന്ന സമയത്ത് കസ്റ്റഡിമർദ്ദന വാർത്ത മാധ്യമങ്ങളിൽ വന്നിരുന്നില്ല,വന്നെങ്കിൽ സതീശൻ പോകുമായിരുന്നില്ല:അടൂര്‍ പ്രകാശ്

തിരുവനന്തപുരം: കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയില്‍ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്ന ദിവസം, മുഖ്യമന്ത്രിക്കൊപ്പം വിഡി സതീശന്‍ ഓണവിരുന്നുണ്ടതിനെ ന്യായീകരിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രംഗത്ത്. മുഖ്യമന്ത്രിയുടെ ഓണവിരുന്നിനായി പോകുന്ന സമയത്ത് കുന്നംകുളത്തെ കസ്റ്റഡി മർദ്ദന വാർത്ത മാധ്യമങ്ങളിൽ വന്നിരുന്നില്ല.അങ്ങനെ വാർത്തകൾ വന്നിരുന്നെങ്കിൽ ഒരുപക്ഷേ സതീശൻ മുഖ്യമന്ത്രിയുടെ വിരുന്നിനു പോകുമായിരുന്നി്ല്ലെെന്ന് അദ്ദേഹം പറഞ്ഞു നിലപാടുകൾ സ്വീകരിക്കുന്നത് കൊണ്ടാണ് തനിക്കെതിരെ വിമർശനങ്ങൾ ഉണ്ടാകുന്നതെന്ന് വിഡി സതീശന്‍ പറ‍ഞു.കേരളം തന്നെ ഇരമ്പി വന്നാലും ബോധ്യങ്ങളിൽ നിന്നും നിലപാടുകളിൽ…

Read More