Headlines

വയനാട്ടില്‍ ഷിഗല്ല സ്ഥിരീകരിച്ചു

  വയനാട്ടില്‍ ഷിഗല്ല സ്ഥിരീകരിച്ചു നൂല്‍പ്പുഴ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ 6 വയസ്സുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. രണ്ടാം തീയതിയാണ് മരിച്ചത്. ഷിഗല്ല സ്ഥിരീകരിച്ച ശ്രവ പരിശോധനാഫലം ലഭിച്ചത് ഇന്നലെ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.    

Read More

വയനാട് ‍ജില്ലയിൽ 180 പേര്‍ക്ക് കൂടി കോവിഡ്;139 പേര്‍ക്ക് രോഗമുക്തി, 178 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

  വയനാട് ജില്ലയില്‍ ഇന്ന് 180 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 139 പേര്‍ രോഗമുക്തി നേടി. 178 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.രണ്ട് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 11588 ആയി. 9902 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 75 മരണം. നിലവില്‍ 1611 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 899 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

അരിതാ ബാബുവിനെതിരായ പരാമർശം: എ എം ആരിഫ് മാപ്പ് പറയണമെന്ന് ചെന്നിത്തല

കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അരിതാ ബാബുവിനെ അധിക്ഷേപിച്ച എഎം ആരിഫ് എംപി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അരിതാ ബാബു മത്സരിക്കുന്നത് പാൽ സൊസൈറ്റിയിലേക്കല്ലെന്ന പരാമർശം വില കുറഞ്ഞതാണ്. അരിതയെ അധിക്ഷേപിക്കുന്നതിന് തുല്യമാണിത് ഇതിന് കായംകുളം ജനത തക്ക മറുപടി നൽകും. എംപിയുടെ പരാമർശം സ്വന്തം സ്ഥാനത്തിന് ചേരാത്തതാണ്. അതിനെ ശക്തമായി അപലപിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഇത് പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല, കേരളാ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെന്ന് യുഡിഎഫ് ഓർക്കണമെന്നായിരുന്നു ആരിഫിന്റെ…

Read More

ചരിത്രപരമായി നിലമ്പൂർ ഇടത് മണ്ഡലമല്ല, തുടർഭരണ പ്രതീക്ഷകളെ ഫലം സ്വാധീനിക്കില്ല: എം എ ബേബി

നിലമ്പൂരിലെ പരാജയം സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും പരിശോധിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. നിലമ്പൂർ ഇടത് മണ്ഡലമല്ല. ചരിത്രപരമായി നിലമ്പൂർ ഇടത് മണ്ഡലമല്ല. തോൽവി പഠിക്കും, ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും പരിശോധിക്കും. തുടർഭരണ പ്രതീക്ഷകളെ നിലമ്പൂർ ഫലം സ്വാധീനിക്കില്ല. നിലമ്പൂർ സ്ഥിരമായി യുഡിഎഫ് ജയിച്ചുകൊണ്ടിരുന്ന മണ്ഡലമാണ്. ഒരു സ്വതന്ത്രനെ നിർത്തിയാണ് എൽഡിഎഫ് അവിടെ മുൻകാലങ്ങളിൽ വിജയിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാനായില്ല. ആം ആദ്മി എംഎൽഎ കാലു മാറിയ ഗുജറാത്തിലെ…

Read More

സിപിഐഎം സെമിനാറിൽ പങ്കെടുത്താൽ നടപടി; തീരുമാനം ജനങ്ങളുടെ വികാരം മാനിച്ചെന്ന് കെ സുധാകരൻ

  വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറിൽ നേതാക്കൾ പങ്കെടുത്താൽ നടപടിയെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ. തീരുമാനം ജനങ്ങളുടെ വികാരം മാനിച്ചാണ്. സോണിയ ഗാന്ധിയുടെ അനുമതി ഉണ്ടെങ്കിൽ ശശി തരൂർ സെമിനാറിൽ പങ്കെടുക്കട്ടെ, അത് അദ്ദേഹത്തിൻ്റെ സൗകര്യമാണ്. സിപിഐഎം ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. നേതാക്കൾ പങ്കെടുത്താൽ ജനത്തിന് വെറുപ്പായിരിക്കും. ഈ വികാരം മനസ്സിലാക്കിയാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും കെ സുധാകരൻ കോഴിക്കോട് പറഞ്ഞു. തുടർന്ന് കോൺഗ്രസിന്റെ നടപടി രാഷ്ട്രീയ പാപ്പരത്തമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ…

Read More

37-ാം വയസ്സില്‍ അപ്രതീക്ഷിത അന്ത്യം; ബോഡിബില്‍ഡര്‍ ചാമ്പ്യന്റെ വിയോഗ വാര്‍ത്തയില്‍ ഞെട്ടി കായിക ലോകം

ചാമ്പ്യന്‍ ബോഡിബില്‍ഡറും ഫിറ്റ്‌നസ് ഇന്‍ഫ്‌ളുവന്‍സറുമായ മുപ്പത്തിയേഴുകാരിയായ ഹെയ്ലി മക്‌നെഫിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി കായിക ലോകം. ബോസ്റ്റണ്‍ ഡോട്.കോം എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഇവരുടെ ചര്‍മവാര്‍ത്ത അനുസരിച്ച് ഈ മാസം എട്ടിനായിരുന്നു മസാച്യുസെറ്റ്‌സിലെ സഡ്ബറിയിലുള്ള അവരുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ലാതിരുന്ന മക്‌നെഫ് ശരീര സംരക്ഷണത്തെ കുറിച്ച് ശാസ്ത്രീയ അറിവുകള്‍ നല്‍കുന്ന വിധഗ്ദ്ധയായിരുന്നു. മസാച്യുസെറ്റ്‌സ് സ്വദേശിയായ അവര്‍ യുമാസ് ആംഹെര്‍സ്റ്റില്‍ നിന്ന് ബിരുദം നേടി. പിന്നീട് ദേശീയ റാങ്കിലുള്ള ബോഡിബില്‍ഡറായി മാറിയ അവര്‍ പോഷകാഹാര വിധഗ്ദ്ധയും…

Read More

മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിക്ക് കരാർ നൽകിയെന്നും വൻ അഴിമതിയെന്നും ചെന്നിത്തല

കേരളാ തീരത്ത് മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയായ ഇഎംസിസിക്ക് സർക്കാർ അനുമതി നൽകിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. 5000 കോടിയുടെ കരാറുണ്ടാക്കിയെന്നും ഇതിന് പിന്നിൽ വലിയ അഴിമതിയുണ്ടെന്നും ചെന്നിത്തല ആരോപിക്കുന്നു കേരളാ സർക്കാരും ഇഎംസിസി ഇന്റർനാഷണലും തമ്മിൽ കഴിഞ്ഞാഴ്ച ധാരണാപത്രത്തിൽ ഒപ്പിട്ടു. കരാർ പ്രകാരം 400 ട്രോളറുകളും രണ്ട് മദർഷിപ്പുകളും മത്സ്യബന്ധനം നടത്തും. സ്പ്രിംക്ലർ, ഇ മൊബിലിറ്റി എന്നിവയേക്കാൾ ഗുരുതരമായ കൊള്ളയാണ് നടന്നത്. കരാർ ഒപ്പിടും മുമ്പ് എൽഡിഎഫിലോ മന്ത്രിസഭയിലോ ചർച്ച ചെയ്തിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ സംഘടനയെയും…

Read More

വയനാട് ജില്ലയില്‍ 71 പേര്‍ക്ക് കൂടി കോവിഡ്;181 പേര്‍ക്ക് രോഗമുക്തി, 69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 181 പേര്‍ രോഗമുക്തി നേടി. 69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 3 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 24445 ആയി. 21773 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 149 മരണം. നിലവില്‍…

Read More

അസംപ്ഷൻ എയുപി സ്കൂൾ നാല് എ ക്ലാസ്സിന്റെ നേതൃത്വത്തിൽ കേളികൊട്ട് – സർഗ വേള – 2021 സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി അസംപ്ഷൻ എയുപി സ്കൂൾ നാല് എ ക്ലാസ്സിന്റെ നേതൃത്വത്തിൽ കേളികൊട്ട് – സർഗ വേള _ 2021 സംഘടിപ്പിച്ചു. ഓൺലൈനിൽ നടന്ന പരിപാടിയിൽ ക്ലാസ് ടീച്ചർ നിഷ എംപി അധ്യക്ഷത വഹിച്ചു. സ്കൂൾ റിട്ട: അധ്യാപിക മേഴ്സി മാത്യു ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ എൻ എം വർക്കി മുഖ്യപ്രഭാഷണം നടത്തി. ഫാത്തിമത്തുൽ മുബഷിറ , അനാമിക,ഐലിൻ , ഏബൽ പ്രസംഗിച്ചു സർഗ വേളയിൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ…

Read More

നാലാംഘട്ട വോട്ടെടുപ്പിനിടെ ബംഗാളിൽ സംഘർഷം; വെടിവെപ്പിൽ നാല് മരണം

  പശ്ചിമ ബംഗാളിൽ നാലാംഘട്ട വോട്ടെടുപ്പിനിടെ വ്യാപക സംഘർഷം. കൂച്ച് ബെഹാറിൽ തൃണമൂൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ കേന്ദ്രസേന നടത്തിയ വെടിവെപ്പിൽ നാല് പേർ മരിച്ചു. അതേസമയം അഞ്ച് പ്രവർത്തകർ കൊല്ലപ്പെട്ടതായി തൃണമൂൽ കോൺഗ്രസ് അറിയിച്ചു സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. കൂച്ച് ബെഹാറിലെ സിതാൽകുച്ചി മണ്ഡലത്തിലാണ് സംഘർഷമുണ്ടായത്. ബൂത്ത് നമ്പർ 126ൽ സുരക്ഷയിലുണ്ടായിരുന്ന കേന്ദ്രസേന വെടിയുതിർക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഹൗറ, ഹൂഗ്ലി, കൂച്ച് ബെഹാർ അടക്കം അഞ്ച് ജില്ലകളിലാണ് മണ്ഡലങ്ങളിലാണ് നാലാംഘട്ട വോട്ടെടുപ്പ്…

Read More