സരിതക്ക് സുപ്രീം കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചു

വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ തെരെഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സരിത നായർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ബാലിശമായ ഹർജി നൽകിയതിന് സരിതയ്ക്ക് കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചു. സരിതയുടെ അഭിഭാഷകർ നിരന്തരം ഹാജർ ആകാത്തതിനെ തുടർന്ന് ആണ് ഹർജി തള്ളിയത്. ഇന്നും സരിതയുടെ അഭിഭാഷകൻ കോടതിയിൽ ഹാജർ ആയിരുന്നില്ല. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ സരിത നൽകിയ നാമനിർദ്ദേശ പത്രിക സോളാർ കേസിൽ…

Read More

മോദിക്കെതിരെ ബംഗ്ലാദേശിൽ പ്രതിഷേധം: പോലീസ് വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു

ബംഗ്ലാദേശിലെ ചിറ്റഗോംഗിൽ പോലീസ് നടത്തിയ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരായ പ്രകടനത്തിനിടെയാണ് സംഭവം. വെള്ളിയാഴ്ച പ്രതിഷേധക്കാർക്ക് നേരെ പോലീസ് റബ്ബർ ബുള്ളറ്റ് പ്രയോഗിച്ചതിനെ തുടർന്നാണ് നാല് പേർ കൊല്ലപ്പെട്ടത്. പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറിയതിനെ തുടർന്ന് ഇവരെ പിരിച്ചുവിടാനാണ് റബർ ബുള്ളറ്റ് പ്രയോഗിച്ചതെന്ന് പോലീസ് പറയുന്നു. സ്വേച്ഛാധിപതി മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു മോദിക്കെതിരായ പ്രതിഷേധം. ധാക്കയിലെ ദേശീയ പരേഡ് മൈതാനത്ത് ബംഗ്ലാദേശ് ദേശീയ ദിന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു മോദി.  

Read More

കോവിഡ് എങ്ങനെ ഉണ്ടായി; രഹസ്യം തേടി തായ് ഗവേഷകര്‍ വവ്വാലുകള്‍ക്ക് പുറകെ

ബാങ്കോക്ക്: കൊറോണ വൈറസിന്റെ ഉത്ഭവത്തേപ്പറ്റിയുള്ള അറിയപ്പെടാത്ത രഹസ്യങ്ങള്‍ തേടി തായ്‌ലാന്‍ഡ് ഗവേഷകര്‍. ഇതിന് വേണ്ടി അന്നാട്ടിലെ ഗ്രാമപ്രദേശങ്ങളിലുള്ള ഗുഹകളില്‍ നിന്ന് വവ്വാലുകളെ പിടികൂടി പരിശോധിച്ച് വിവരങ്ങള്‍ ശേഖരിക്കുകയാണ് ഗവേഷകര്‍. നിലവിലെ വിവരങ്ങള്‍ പ്രകാരം വവ്വാലുകളില്‍ നിന്നാണ് കൊറോണ വൈറസ് മറ്റ് ജീവികളിലേക്ക് വ്യാപിച്ചതെന്നാണ് വിലയിരുത്തുന്നത് ലോകമെമ്പാടും 7.5ലക്ഷത്തോളം ആളുകളുകളുടെ മരണത്തിനിടയാക്കിയ വൈറസിനോട് ഏറ്റവും അടുത്ത സാമ്യം പുലര്‍ത്തിയ വൈറസുകളെ കണ്ടെത്തിയത് ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ നിന്ന് കണ്ടെത്തിയ വവ്വാലുകളിലാണ്. അതേസമയം തായ്‌ലന്‍ഡില്‍ മാത്രം ഏകദേശം വവ്വാലിന്റെ 19…

Read More

കാർഷിക ഉൽപ്പാദനം വർദ്ധിപ്പിക്കാൻ 24,000 കോടി രൂപ, 1. 7 കോടി കർഷകർക്ക് പ്രയോജനം! കാർഷിക മേഖലയിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം

കാർഷിക മേഖലയിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം. പ്രധാനമന്ത്രി ധൻ ധന്യ യോജനയ്ക്ക് 24,000 കോടി രൂപ മന്ത്രിസഭ അംഗീകരിച്ചു. 100 കർഷക ജില്ലകൾ വികസിപ്പിക്കാൻ 24000 കോടി രൂപ വകയിരുത്തും. പദ്ധതിയുടെ പ്രയോജനം 1. 7 കോടി കർഷകർക്ക് ലഭിക്കും. ഓരോ സംസ്ഥാനത്തുനിന്നും കുറഞ്ഞത് ഒരു ജില്ലയെയെങ്കിലും പദ്ധതിക്കായി തിരഞ്ഞെടുക്കും. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ആറു വർഷമാണ് പദ്ധതിയുടെ കാലയളവ്. കാർഷിക ഉത്പാദന ക്ഷമത വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഉൽപാദനക്ഷമത കുറഞ്ഞ ജില്ലകളെയാണ്…

Read More

‘അധികം കളിക്കരുത്, ബിജെപിക്കെതിരെ കേരളം ഞെട്ടുന്ന വാർത്ത ഉടൻ വരും’; മുന്നറിയിപ്പുമായി വി ഡി സതീശൻ

സിപിഐഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളം ഞെട്ടുന്ന വാര്‍ത്ത ഉടൻ വരുമെന്നും വി ഡി സതീശന്‍ മുന്നറിയിപ്പ് നൽകി.രാഹുൽ ചാപ്പ്റ്റർ ക്ലോസ്. ഇനി ആ വിഷയം ചർച്ച ചെയ്യില്ല. ഈ വിഷയത്തിൽ അധികം കളിക്കണ്ട. പല കാര്യങ്ങളും പുറത്ത് വരും. അതിന് തെരഞ്ഞെടുപ്പ് വരെ കാക്കേണ്ടി വരില്ല. കണ്ടോൺമെൻ്റ് ഹൗസിലെ BJP മാർച്ചിനെതിരെയും അദ്ദേഹം വിമർശിച്ചു. ആ കാളയെ BJP ഓഫീസിൽ തന്നെ കെട്ടിയിടണം. വൈകാതെ രാജീവ് ചന്ദ്രശേഖരന്റെ ഓഫീസിലേക്ക് ആ…

Read More

സർവകലാശാലകളിലെ സ്ഥിരം വിസി നിയമനം; മന്ത്രിമാർ വീണ്ടും ഗവർണറെ കാണും

സർവ്വകലാശാലകളിലെ സ്ഥിരം വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഇന്ന് വീണ്ടും മന്ത്രിമാർ ഗവർണറെ കാണും. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രിമാരായ പി രാജീവ്, ആർ ബിന്ദു എന്നിവരാണ് ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നത്. സമവായത്തിലൂടെ സ്ഥിരം വി സി നിയമനം നടത്തണമെന്നായിരുന്നു സുപ്രീംകോടതി നിർദ്ദേശം. സ്ഥിരം വി സിമാരെ നിയമിക്കുന്നത് ഉയർന്ന അക്കാദമിക യോഗ്യത കൂടി കണക്കിലെടുത്ത് സർക്കാർ ലിസ്റ്റിൽ നിന്ന് വേണമെന്നാകും മന്ത്രിമാർ ഗവർണറോട് ആവശ്യപ്പെടുക. നിയമനത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് സുപ്രീംകോടതി നിർദ്ദേശം നിലനിൽക്കുന്നുണ്ട്. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 66.702 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 1,01,419 പേർ

  സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 66,702 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,576 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1403, കൊല്ലം 2376, പത്തനംതിട്ട 332, ആലപ്പുഴ 623, കോട്ടയം 990, ഇടുക്കി 651, എറണാകുളം 3825, തൃശൂര്‍ 1229, പാലക്കാട് 978, മലപ്പുറം 926, കോഴിക്കോട് 1918, വയനാട് 539,…

Read More

സംസ്ഥാനത്ത് നാളെ മുതൽ കടുത്ത നിയന്ത്രണങ്ങൾ; പൊതുജനങ്ങൾ അറിയേണ്ടതെല്ലാം

  സംസ്ഥാനത്ത് നാളെ മുതൽ കർശന നിയന്ത്രണങ്ങൾ. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, അതിന്റെ കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരും വ്യക്തികളും തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകില്ല. അല്ലാത്ത സ്ഥാപനങ്ങളിൽ അത്യാവശ്യം ജീവനക്കാർ മാത്രം ഓഫീസുകളിൽ എത്തിയാൽ മതി അവശ്യ സേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികൾ, വ്യവസായ ശാലകൾ, സംഘടനകൾ എന്നിവക്ക് 24…

Read More

പ്രശസ്ത സംഗീത സംവിധായകന്‍ കെ. ബാബുരാജ് അന്തരിച്ചു

  മലപ്പുറം: പ്രശസ്ത സംഗീത സംവിധായകൻ പൂക്കോട്ടൂർ അറവങ്കര കൊറളിക്കാട് ബാബുരാജ് (53)​ അന്തരിച്ചു. ഹൃദ്രോഗ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്നലെ വൈകീട്ട് അഞ്ചോടെ അറവങ്കരയിലെ തറവാട്ടു ശ്മശാനത്തില്‍ സംസ്കരിച്ചു. നിരവധി പ്രശസ്ത ഗായകർ ബാബുരാജ് ഈണം നൽകിയ പാട്ടുകൾ പാടിയിട്ടുണ്ട്. യൂസഫലി കേച്ചേരി, കെ ജയകുമാർ, കൈതപ്രം ദാമോദരൻ നമ്പൂതിരി തുടങ്ങിയവരുടെ വരികൾക്ക് ബാബുരാജ് ഈണം നൽകി. ദേവഗീതം, സായി വന്ദന, തേനിശൽ, ദേവി വരദായിനി, ജയജയ ഭൈരവി…

Read More

വയനാട് കലക്ടറേറ്റിലെ മൂന്ന് സെക്ഷനുകള്‍ അടച്ചു

സിവില്‍ സ്റ്റേഷനിലെ ദുരന്ത നിവാരണ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ബാംഗ്ലൂരില്‍ പോയി വന്ന ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി കലക്ടറേറ്റിലെ ദുരന്ത നിവാരണം,എ,എം എന്നീ സെക്ഷനുകള്‍ താത്ക്കാലികമായി അടച്ചു. ഈ സെക്ഷനുകളിലെ മുഴുവന്‍ ജീവനക്കാരെയും നാളെ(08.10.20) ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കും.പൊതുജനങ്ങള്‍ വളരെ അത്യാവശ്യത്തിനല്ലാതെ കലക്ടറേറ്റിലേക്ക് വരരുതെന്നും പരാതികളും ഹരജികളും അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ഓണ്‍ലൈനായോ താലൂക്ക്- വില്ലേജ് ഓഫീസുകളിലോ നല്‍കണമെന്നും ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അഭ്യര്‍ഥിച്ചു. ഈ സാഹചര്യത്തില്‍ അനാവശ്യ…

Read More