വടകരയിൽ പാർട്ടി പ്രവർത്തകയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ മുൻ സിപിഎം നേതാക്കൾ അറസ്റ്റിൽ

  പാർട്ടി അംഗമായ വീട്ടമ്മയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ വടകരയിൽ രണ്ട് മുൻ സിപിഎം നേതാക്കൾ അറസ്റ്റിൽ. ബാബുരാജ്, ലിജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മുളിയേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ബാബുരാജ്. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായിരുന്നു ലിജീഷ്. സിപിഎം മുളിയേരി ഈസ്റ്റ് ബ്രാഞ്ച് അംഗമായ യുവതിയെയാണ് ഇരുവരും ചേർന്ന് ബലാത്സംഗം ചെയ്തതെന്നാണ് പരാതി. ആരോപണത്തിന് പിന്നാലെ ഇരുവരെയും സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു.

Read More

എം ജെ അക്ബർ നൽകിയ മാനനഷ്ടക്കേസ് തള്ളി; സ്ത്രീകളുടെ അന്തസ്സിന് ഒരാളുടെ കീർത്തിയേക്കാൾ വിലയുണ്ടെന്ന് കോടതി

മീ ടു ആരോപണം ഉന്നയിച്ച മാധ്യമപ്രവർത്തക പ്രിയ രമണിക്കെതിരെ മുൻ കേന്ദ്രമന്ത്രി എം ജെ അക്ബർ നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി. പരാതി ഉന്നയിക്കാൻ വർഷങ്ങൾക്ക് ശേഷവും സ്ത്രീകൾക്ക് അവകാശമുണ്ട്. ക്രിമിനൽ മാനനഷ്ടം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി സ്ത്രീകളുടെ അന്തസ്സിന് ഒരാളുടെ കീർത്തിയേക്കാൾ വിലയുണ്ട്. ഇന്ത്യയിലെ സ്ത്രീകൾക്ക് ആവശ്യം തുല്യതയാണ്. ലൈംഗിക അതിക്രമം സ്ത്രീകളുടെ അന്തസ്സിനെയും ആത്മവിശ്വാസത്തെയും ബാധിക്കുന്നതാണ്. 1994ൽ അഭിമുഖത്തിന് ചെന്നപ്പോൾ എം ജെ അക്ബറിൽ നിന്ന് ലൈംഗിക അതിക്രമമുണ്ടായെന്നായിരുന്നു 2018ൽ മീ ടു വെളിപ്പെടുത്തലിന്റെ…

Read More

വയനാട് ജില്ലയില്‍ 198 പേര്‍ക്ക് കൂടി കോവിഡ്:ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10

  വയനാട് ജില്ലയില്‍ 198 പേര്‍ക്ക് കൂടി കോവിഡ്:ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 വയനാട് ജില്ലയില്‍ ഇന്ന് 198 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 302 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ആണ്. 191 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവര്‍ത്തകക്കും കോവിഡ് സ്ഥിരീകരിച്ചു.* ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 59527 ആയി. 55696 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3418 പേരാണ്…

Read More

ഐപിഎല്‍; കൊല്‍ക്കത്തയെ നാണംകെടുത്തി ബാംഗ്ലൂര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന് നാണക്കേടിന്റെ തോല്‍വി. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടാണ് കൊല്‍ക്കത്ത പരാജയപ്പെട്ടത്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ സ്‌കോറായ 84 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ബാംഗ്ലൂര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം കൈക്കലാക്കി. ദേവ്ദത്ത് പടിക്കലും (25), ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് ബാംഗ്ലൂരിന് മികച്ച തുടക്കം നല്‍കി. തുടര്‍ന്ന് ഇരുവരും പുറത്തായതിന് ശേഷം എത്തിയ ഗുര്‍കീറത്ത് സിങും (21*), കോഹ്‌ലിയും (18*) ചേര്‍ന്ന് 13.3 ഓവറില്‍ 85 റണ്‍സെടുത്ത് ഇന്നിങ്‌സ് പൂര്‍ത്തിയാക്കുകയായിരുന്നു.  …

Read More

ഇനി മരക്കാര്‍ വേണ്ട; തീയേറ്ററുടമകളുടെ നെഞ്ചത്ത് കത്തി കയറ്റി, എല്ലാവരെയും വഞ്ചിച്ചു: ഫിയോക് പ്രസിഡന്റ്

മരക്കാര്‍ എന്ന സിനിമ ഇനി തിയേറ്റര്‍ റിലീസ് ചെയ്യാന്‍ താല്‍പര്യമില്ലെന്ന്  തിയേയെറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റ് വിജയകുമാര്‍. ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മ്മാതാവ് ആമസോണ്‍ പ്രൈമുമായി നേരത്തെ കരാര്‍ ഒപ്പിട്ടിരുന്നു. അതിനു ശേഷം എല്ലാം തിയേറ്റര്‍ ഉടമകളുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം എല്ലാവേരയും വഞ്ചിക്കുകയാണ് എന്നും വിജയകുമാര്‍ പറഞ്ഞു. ഇനി തിയേറ്റര്‍ ഉടമകള്‍ ആ സിനിമയുടെ പുറകെയില്ല. കേരളത്തിലെ പ്രേക്ഷകരുടെ ആഗ്രഹം മാനിച്ചാണ് ഇത്രയും വിട്ടു വീഴ്ചയ്ക്ക് തയാറായത്. തിയേറ്റര്‍ സംഘടന മുന്നിട്ടു…

Read More

സംസ്ഥാനത്ത് മഴ കനക്കുന്നു; കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ: വ്യാപക നാശം

  സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. രണ്ടിടങ്ങളിൽ ഉരുൾപൊട്ടി. കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഉരുൾപൊട്ടിയത്. കോട്ടയം മുണ്ടക്കയം ഏന്തയാറിലും കൂട്ടിക്കൽ വില്ലേജിൽ ഇളംകാട് ഭാഗത്തുമാണ് ഉരുൾപൊട്ടിയത്. പത്തനംതിട്ടയിൽ മലയാലപ്പുഴ മുസല്യാർ കോളജിന് സമീപമാണ് ഉരുൾപൊട്ടിയത്. സംസ്ഥാനത്ത് ഇന്ന് പതിനൊന്ന് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കോട്ടയത്ത് വിവിധയിടങ്ങളിൽ രാവിലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. കനത്ത മഴയെ തുടർന്ന് മണിമലയാറിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നു. കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിൽ വെള്ളം കയറി. ഇതേ തുടർന്ന് എരുമേലി, മുണ്ടക്കയം…

Read More

വിധിയെഴുത്തിന് സജ്ജം, നിലമ്പൂർ നാളെ പോളിങ് ബൂത്തിലേക്ക്; പ്രതീക്ഷയോടെ മുന്നണികൾ

പൊടിപാറിയ പ്രചാരണത്തിനൊടുവിൽ നിലമ്പൂർ നാളെ പോളിങ് ബൂത്തിലേക്ക്. രണ്ട് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തിലേറെ വോട്ടേഴ്സാണ് വിധിയെഴുതുക. സുരക്ഷയൊരുക്കാൻ പൊലീസിനൊപ്പം അർദ്ധസൈനികരും നിലമ്പൂരിൽ സജ്ജരാണ്. നിലമ്പൂരിന്റെ പുതിയ എംഎൽഎയെ തിങ്കളാഴ്ച അറിയാം. നിലമ്പൂർ നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ സുതാര്യവും കുറ്റമറ്റതുമായ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണ് ഉദ്യോഗസ്ഥർ. ഏഴ് പഞ്ചായത്തുകളും ഒരു മുൻസിപ്പാലിറ്റിയും അടങ്ങുന്ന നിലമ്പൂർ മണ്ഡലത്തിൽ ആകെ ക്രമീകരിച്ചിരിക്കുന്ന 263 ബൂത്തുകൾ. ഇതിൽ ആദിവാസി മേഖലകൾ ഉൾപ്പെടുന്ന മൂന്നു ബൂത്തുകൾ വനത്തിനുള്ളിലാണ്. 316 പ്രിസൈഡിങ് ഓഫീസർസും 975 പോളിംഗ് ഉദ്യോഗസ്ഥരും…

Read More

തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ സം​ഘ​ർ​ഷം; വെ​ള്ളി​യാ​ഴ്ച വ​രെ അ​വ​ധി

  തിരുവനന്തപുരം: തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ എ​സ്എ​ഫ്ഐ- കെ​എ​സ്‌​യു സം​ഘ​ർ​ഷം. കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച വ​രെ കോ​ളേ​ജി​ന് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

ഇസ്രയേലുമായി നയന്ത്ര ബന്ധത്തിന് തുടക്കം കുറിച്ച് യുഎഇ

ഇസ്രായേലുമായി നയതന്ത്ര കരാറിലേര്‍പ്പെട്ട് യുഎഇ. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. വെസ്റ്റ് ബാങ്ക് അധിനിവേശം നിർത്തിവെക്കുമെന്ന് ഇസ്രായേൽ അറിയിച്ചു. പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പിക്കാനുള്ള ചരിത്ര കരാറാണെന്നാണ് യുഎഇയുടെ പ്രതികരണം. ഇസ്രായേലുമായി ഒരു ഗള്‍ഫ് രാജ്യം ഇതാദ്യമായാണ് നയതന്ത്ര ബന്ധത്തിനൊരുങ്ങുന്നത്. യു.എ.ഇക്കു പിന്നാലെ ഇസ്രായേലുമായി കൈകോർക്കാൻ ഗൾഫ് മേഖലയിൽ കൂടുതൽ രാജ്യങ്ങൾ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക. അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മിൽ ബന്ധം മെച്ചപ്പെടുന്നത് ഗൾഫ് മേഖലയിലും പുറത്തും അമേരിക്കയ്ക്ക് കൂടുതൽ ഗുണം ചെയ്യും. അതേസമയം പാലസ്തീൻ…

Read More

യുഡിഎഫിലേക്ക് കൂടുതൽ ഘടകകക്ഷികൾ വരും, ഭരണമാറ്റമുണ്ടാകും: കുഞ്ഞാലിക്കുട്ടി

നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് യുഡിഎഫിലേക്ക് കൂടുതൽ ഘടകകക്ഷികൾ വരുമെന്ന് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. സീറ്റ് വിഭജനമടക്കമുള്ള കാര്യങ്ങൾ പഴയതു പോലെ വലിച്ചു നീട്ടിക്കൊണ്ടു പോകുന്ന രീതി ഇക്കുറിയുണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ അനൗദ്യോഗിക ചർച്ചകൾ പുരോഗമിക്കുകയാണ്. ഘടകകക്ഷികൾ സൗഹൃദ മനോഭാവത്തിലാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. കൂട്ടായ നേതൃത്വമാണ് ഹൈക്കമാൻഡ് തീരുമാനം. ദുർവ്യാഖ്യാനങ്ങൾ വേണ്ട. പുതിയ ഘടകകക്ഷികൾ മുന്നണിയിലേക്ക് വരാനുള്ള സാഹചര്യമുണ്ട്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തേത് പോലെയുള്ള പ്രകടനം കാഴ്ച്ച വെയ്ക്കുന്ന സർക്കാരാണ് ലക്ഷൃം….

Read More