പത്തനംതിട്ടയിൽ പോലീസിനെ ആക്രമിച്ച കേസിലെ പ്രതി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

പത്തനംതിട്ട കോയിപ്പുറത്ത് പോലീസിനെ ആക്രമിച്ച കേസിൽ പ്രതിയായ ആൾ വീട്ടിൽ തൂങ്ങിമരിച്ചു. സാബു ഡാനിയേൽ എന്നയാളാണ് മരിച്ചത്. അയൽവാസിയെ ആക്രമിച്ചെന്ന കേസിൽ പോലീസ് അന്വേഷണത്തിന് എത്തിയപ്പോഴാണ് ഇയാൾ പോലീസിനെ ആക്രമിച്ചത്. സ്ഥിരം മദ്യപാനിയായ സാബു ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

Read More

തൃശ്ശൂരിൽ വനിതാ ഡോക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി മഹേഷ് അറസ്റ്റിൽ

തൃശ്ശൂർ കുട്ടനെല്ലൂരിൽ വനിതാ ഡോക്ടർ സോനയെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ. സുഹൃത്ത് മഹേഷിനെയാണ് പോലീസ് പിടികൂടിയത്. തൃശ്ശൂർ പൂങ്കുന്നത്ത് നിന്നാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൂവാറ്റുപുഴ സ്വദേശിയായ സോനക്ക് കുത്തേറ്റത്. ഇതിന് ശേഷം ഒളിവിൽ പോയ മഹേഷിനെ ഒരാഴ്ചക്ക് ശേഷമാണ് പോലീസ് പിടികൂടുന്നത്. കഴിഞ്ഞ രണ്ട് വർഷമായി കുട്ടനെല്ലൂരിൽ ദന്താശുപത്രി നടത്തി വരികയായിരുന്നു സോന. മഹേഷിന്റെ പാർട്ണർഷിപ്പോടെയായിരുന്നു സ്ഥാപനം നടത്തി വന്നത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മഹേഷിനെതിരെ സോന പോലീസിൽ പരാതി…

Read More

കെ – റെയിൽ; സർവെ നടത്താൻ എന്ത് തടസമാണുള്ളതെന്ന് സർക്കാരിനോട് ഹൈക്കോടതി

  കെ – റെയിൽ സർവെ നടത്താൻ എന്ത് തടസമാണുള്ളതെന്ന് സർക്കാരിനോട് ഹൈക്കോടതി. സർവെ നടത്താൻ സർക്കാരിന് അധികാരമുണ്ടെന്ന് കോടതി പരാമർശിച്ചു. സർവെ നടത്തുന്നതിൽ നിയമപരമായ തടസം ഇല്ലല്ലോ എന്ന് കോടതി ചോദിച്ചു. പരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് സർവെ ആൻറ് ബൗണ്ടറി ആക്ട് പ്രകാരം സർവെ നടത്താമെന്നും കോടതി പറഞ്ഞു. ഹർജിക്കാരുടെ ഭൂമിയിൽ സർവെ തടഞ്ഞ സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ അപ്പീലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. സിൽവ‍ർ ലൈൻ പദ്ധതിയിൽ സർക്കാർ നൽകിയ…

Read More

കേരളക്കരയെ കണ്ണീരിലാഴ്ത്തിയ കരിപ്പൂർ വിമാന ദുരന്തത്തിന് ഇന്ന് ഒരാണ്ട്

കേരളക്കരയെ കണ്ണീരിലാഴ്ത്തിയ കരിപ്പൂർ വിമാന ദുരന്തത്തിന് ഇന്ന് ഒരാണ്ട് .21പേരുടെജീവനുംഅതിലേ റെ പേരുടെ ജീവിതവും തകര്‍ത്ത കരിപ്പൂര്‍ അപകടത്തിന്‍റെ കാരണം സംബന്ധിച്ച റിപ്പോര്‍ട്ട് ഇനിയും പുറത്തുവന്നിട്ടില്ല. ടേബിള്‍ ടോപ്പ് ഘടനയുളള കരിപ്പൂരിലെ റണ്‍വേ വികസനമടക്കമുളള കാര്യങ്ങളില്‍ പിന്നീട് കാര്യമായൊന്നും നടപ്പായതുമില്ല. .എങ്കിലും ദുരന്തമുഖത്ത് മറ്റെല്ലാം മറന്നൊരുമിച്ച കരിപ്പൂര്‍ മാതൃക രക്ഷാപ്രവര്‍ത്തനം കേരളത്തിന് സമ്മാനിച്ച പ്രതീക്ഷയും ഊര്‍ജ്ജവും സമാനതകളില്ലാത്തതാണ്. കേരളവും ലോകമെങ്ങുമുളള പ്രവാസി സമൂഹവും മറക്കാന്‍ ആഗ്രഹിക്കുന്ന ദുരന്തം. കൊവിഡ് വ്യാപനം രൂക്ഷമായ തൊഴിലിടങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനായി…

Read More

സുൽത്താൻ ബത്തേരി ചെതലയത്ത്പു ള്ളിമാനെ വേട്ടയാടിയ മൂന്ന് പേർ വനം വകുപ്പിന്റെ പിടിയിൽ

പുള്ളി മാൻവേട്ട നടത്തിയ മൂന്ന് പേർ വനം വകുപ്പിന്റെ പിടിയിൽ .ചെതലയം ആറാം മൈൽ സ്വദേശി അബ്ദുൾ അസിസ്, കൊമ്പൻ മൂല കോളനി നിവാസികളായ ഗംഗൻ, ശശികുമാർ എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ ദിവസം കുറിച്യാട് റേഞ്ചിലെ കൊമ്പൻമൂല വനമേഖലയിൽ പുള്ളിമാനെ കെണിവെച്ച് പിടികൂടി മാംസം വില്പന നടത്തിയ സംഭവത്തിലാണ് മൂന്ന് പേരും പിടിയിലായിരിക്കുന്നത് .വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .കേസ്സിൽ കുടുതൽ പ്രതികളുണ്ടെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.

Read More

അതൊരു മര്യാദയാണ്; സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപിയെ പിന്തുണച്ച് ഗണേഷ് കുമാർ

  സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപിയെ പിന്തുണച്ച് കെ ബി ഗണേഷ്‌കുമാർ. പാർലമെന്റ് അംഗത്തെ പോലീസ് ഉദ്യോഗസ്ഥൻ സല്യൂട്ട് ചെയ്യണമെന്നും അത് മര്യാദയാണെന്നും ഗണേഷ്‌കുമാർ പറഞ്ഞു. പ്രോട്ടോക്കോൾ വിഷയമൊക്കെ വാദപ്രതിവാദത്തിന് വേണ്ടി ഉന്നയിക്കുന്നതാണ് സുരേഷ് ഗോപി സല്യൂട്ട് ചോദിച്ചു വാങ്ങേണ്ടി വന്നത് ഉദ്യോഗസ്ഥന്റെ കുഴപ്പമാണ്. ഉദ്യോഗസ്ഥർ മനസ്സിൽ ഈഗോ കൊണ്ടുനടക്കരുതെന്നും ഗണേഷ്‌കുമാർ പറഞ്ഞു. കൊടിക്കുന്നിൽ സുരേഷിനെ ഞാൻ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കാറുണ്ട്. വി എസ്, എകെ ആന്റണി തുടങ്ങി മുതിർന്ന രാഷ്ട്രീയ നേതാക്കളെയും ബഹുമാനിക്കണം. അവർക്കിപ്പോൾ പദവിയുണ്ടോയെന്ന്…

Read More

തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ നിന്ന് ദേവിയുടെ ആഭരണവും കാണിക്കവഞ്ചികളിലെ പണവും കവര്‍ന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ മോഷണം. തിരുവനന്തപുരം പേയാട് കുണ്ടമണ്‍ ഭാഗം ശ്രീ ഭദ്രകാളി ക്ഷേത്രത്തിലാണ് ദേവിക്ക് ചാര്‍ത്തിയിരുന്ന രണ്ട് സ്വര്‍ണമാല അടക്കം ആറ് പവന്‍ സ്വര്‍ണവും ക്ഷേത്ര ജീവനക്കാര്‍ക്ക് ശമ്പളവും ബോണസും നല്‍കാനുള്ള 28500 രൂപയും കാണിക്കവഞ്ചികളിലെ പണവും മോഷണം പോയത്. ബുധനാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. രാവിലെ നട തുറക്കാനെത്തിയ പൂജാരിയാണ് മോഷണ വിവരം ആദ്യം അറിയുന്നത്. തുടര്‍ന്ന് പൂജാരി ക്ഷേത്ര ഭാരവാഹികളെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. നെടുമങ്ങാട് ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള…

Read More

കുറ്റ്യാടിയിലെ പ്രതിഷേധ ജാഥ: കടുത്ത നടപടിയുമായി സിപിഎം, ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ടു

  നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് കുറ്റ്യാടിയിൽ പ്രതിഷേധ ജാഥ നടത്തിയ സംഭവത്തിൽ സിപിഎമ്മിൽ കൂടുതൽ നടപടികൾ. കുറ്റ്യാടി ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ടു അഡ്‌ഹോക്ക് കമ്മിറ്റിയെ നിയമിക്കാൻ തീരുമാനമായി കുറ്റ്യാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം കുന്നുമ്മൽ ഏരിയ കമ്മിറ്റി അംഗവുമായ കെപി ചന്ദ്രി, ഏരിയ കമ്മിറ്റി അംഗം ടി കെ മോഹൻദാസ് എന്നിവരെ പുറത്താക്കി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ സ്ഥാനാർഥിത്വത്തിനായി പ്രകടനം നടത്തിയവർ തന്നെ സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പാർട്ടി നിരീക്ഷണം. കുറ്റ്യാടിയിൽ സിപിഎമ്മിന് ലഭിച്ച…

Read More

മുംബൈയുടെ വിജയത്തിന് പിന്നില്‍ ഹിറ്റ്മാന്‍ മാത്രമല്ല, 4 കാരണം, ആ രണ്ട് പേരും

മുംബൈ: ഐപിഎല്ലിലെ കംപ്ലീറ്റ് ഗെയിമില്‍ മുംബൈ ഇന്ത്യന്‍സ് വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ മുംബൈയുടെ ആ ഗെയിമിന് പ്രധാനമായും എല്ലാവരും രോഹിത് ശര്‍മയാണ് കാരണം എന്ന് ഉറപ്പിക്കുന്നു. പക്ഷേ രോഹിത് നിര്‍ണായകമായി നടത്തിയ ഇടപെടലുകള്‍ അടക്കം മറ്റ് ചില കാരണങ്ങളും മുംബൈയെ ജയത്തിലേക്ക് നയിച്ചിട്ടുണ്ട്. ആദ്യ മത്സരത്തില്‍ ചെന്നൈക്കെതിരെ ഇതൊന്നും കളത്തില്‍ കണ്ടിരുന്നില്ല. ചാമ്പ്യന്‍ ടീമില്‍ നിന്ന് കാണുന്ന ചില കാര്യങ്ങളാണ് മുംബൈയില്‍ നിന്ന് കണ്ടത്.   ഞെട്ടിച്ച ഫീല്‍ഡിംഗ് മുംബൈയുടെ ഫീല്‍ഡിംഗ് ഇതുവരെ ഐപിഎല്ലിലെ തന്നെ ബെസ്റ്റ്…

Read More

പി ജെ ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം രാജിവെച്ചു

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പി ജെ ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് സ്പീക്കർക്ക് കൈമാറി. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുമ്പായാണ് രാജി. അയോഗ്യതാ പ്രശ്‌നം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് രാജി. രണ്ടില ചിഹ്നത്തിലാണ് ഇരുവരും 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചത്. കേരളാ കോൺഗ്രസിലെ പിളർപ്പിന് ശേഷം കഴിഞ്ഞ ദിവസം പിജെ ജോസഫ് വിഭാഗം പി സി തോമസിന്റെ കേരളാ കോൺഗ്രസിൽ ലയിച്ചിരുന്നു. ലയനശേഷവും കേരളാ കോൺഗ്രസ് എമ്മിന്റെ എംഎൽഎമാരായി…

Read More