പെട്ടിമുടി ദുരന്തം: അനുശോചിച്ച് മുഖ്യമന്ത്രി, മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ആശ്വാസ ധനം, പരുക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കും

ഇടുക്കി രാജമല പെട്ടിമുടിയിലുണ്ടായ ദുരന്തത്തിൽ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. 15 പേരാണ് മരിച്ചതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 15 പേരെ രക്ഷപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ആശ്വാസധനമായി നൽകും. പരുക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കും ഗാന്ധിരാജ്(48), ശിവകാമി(35), വിശാൽ(12), മുരുകൻ(46), രാമലക്ഷ്മി(40), മയിൽസ്വാമി(48), കണ്ണൻ(40), അണ്ണാദുരൈ(44), രാജേശ്വരി(43), കൗസല്യ(25), തപസ്യാമ്മാൾ(42), സിന്ധു(13), നിതീഷ്(25), പനീർശെൽവം(40) ഗണേശൻ(40) മരിച്ചവരിൽ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പരുക്കേറ്റ മൂന്ന് പേരെ കോലഞ്ചേരി ആശുപത്രിയിലും…

Read More

തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ മടക്കം വൈകും

തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ മടക്കം വൈകും. സാങ്കേതിക പരിശോധനകൾ ഇനിയും പൂർത്തിയാക്കേണ്ടതുണ്ട്. കാലാവസ്ഥ പ്രതികൂലമായതും മടക്കം വൈകാൻ കാരണമാണ്. യുദ്ധക്കപ്പലിൽ നിന്ന് പറന്നുയർന്ന എഫ്-35 വിമാനം പ്രതികൂല കാലാവസ്ഥയിലും ഇന്ധനം കുറഞ്ഞതോടെയുമാണ് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തിയത്. ഇന്നലെ ആഭ്യന്തരവകുപ്പിന്റെ ക്ലിയറൻസ് ലഭിച്ചശേഷം ബ്രിട്ടീഷ് നാവികസേനയുടെ വിമാനത്തിൽ ഇന്ധനം നിറച്ചു. വിമാനത്തിൽ ചില സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനാൽ തുടർ പരിശോധനകൾ നടത്തുകയാണ്. സാങ്കേതിക ക്ലിയറൻസ് ലഭിച്ച ശേഷം, കടലിൽ കാലാവസ്ഥ അനുകൂലമായാൽ…

Read More

പറവൂരില്‍ പുഴയില്‍ ചാടി ജീവനൊടുക്കിയ വീട്ടമ്മയുടെ സംസ്‌കാരം ഇന്ന്; വട്ടിപ്പലിശക്കാര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്ന് കുടുംബം

എറണാകുളം പറവൂരില്‍ വട്ടിപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ സംസ്‌കാരം ഇന്ന്. കോട്ടുവള്ളി സ്വദേശി ആശ ബെന്നി പുഴയില്‍ ചാടി ജീവനൊടുക്കിയത് നിരന്തര ഭീഷണിയില്‍ മനംനൊന്താണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പൊലീസില്‍ പരാതി നല്‍കും. പലിശക്കാര്‍ മൂന്ന് തവണ ഭീഷണിപ്പെടുത്തിയെന്ന് ആശയുടെ കുടുംബം പറഞ്ഞു. പണമിടപാട് സംബന്ധിച്ച വിവരം അറിയുന്നത് 11ാം മുതലാണെന്നും പൊലീസില്‍ പരാതിപ്പെട്ടതിനു ശേഷവും ഭീഷണി തുടര്‍ന്നുവെന്നും കുടുംബം ആരോപിച്ചു. പണമിടപാട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് തേടും. കോട്ടുവള്ളി…

Read More

450 സ്‌ക്രീനിൽ കുറുപ്പ് രണ്ടാഴ്ച കളിക്കും; അഞ്ചല്ല അമ്പത് സിനിമ ഒ.ടി.ടിയിൽ പോയാലും തിയേറ്ററുകൾ നിലനിൽക്കും: ഫിയോക്

  അഞ്ചല്ല അമ്പത് സിനിമകള്‍ ഒ.ടി.ടിയിലേക്ക് പോയാലും സിനിമാ തിയേറ്ററുകള്‍ നിലനില്‍ക്കുമെന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാര്‍. മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഉള്‍പ്പെടെ മോഹന്‍ലാലിന്റെ അടുത്ത അഞ്ച് സിനിമകള്‍ ഒ.ടി.ടിയില്‍ റിലീസ് ആവുമെന്ന് കഴിഞ്ഞ ദിവസം നടന്ന പത്ര സമ്മേളനത്തില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വിജയകുമാറിന്റെ പ്രതികരണം. സിനിമയോ സിനിമാ തിയേറ്ററുകളോ ഒരു കാലത്തും ഒരു നടനെയോ സംവിധായകനെയോ കേന്ദ്രീകരിച്ചല്ല നില്‍ക്കുന്നതെന്നും വിജയകുമാര്‍ പറയുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന്റെ തിയേറ്റര്‍ റിലീസിനോട്…

Read More

സംവിധായകന്‍ ത്യാഗരാജന്‍ റോഡരികില്‍ മരിച്ച നിലയില്‍

ചെന്നൈ: തമിഴ് സിനിമ സംവിധായകന്‍ എം ത്യാഗരാജനെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വടപളനി എ വി എം സ്റ്റുഡിയോക്ക് എതിര്‍വശത്താണ് മൃതദേഹം കണ്ടെത്തിയത്. എ വി എം പ്രൊഡക്ഷന്‍സിന്റെ 150-ാമത്തെ സിനിമയായ മാനഗര കാവല്‍ (1991) സംവിധാനം ചെയ്തത് ത്യാഗരാജനായിരുന്നു. വിജയകാന്ത് നായകനായ സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു.

Read More

പരശുറാം, ഏറനാട് എക്‌സ്പ്രസുകളിൽ നവംബർ 25 മുതൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കും

  ദക്ഷിണ രെയിൽവേക്ക് കീഴിലുള്ള 18 ട്രെയിനുകളിൽ കൂടി ജനറൽ കോച്ചുകൾ അനുവദിച്ചു. ഇതിൽ പത്ത് ട്രെയിനുകൾ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ ഓടുന്നവയാണ്. ഈ മാസം 25 മുതൽ ട്രെയിനുകളിൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കും. മലബാർ, മാവേലി എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളിൽ ഇതുവരെ റിസർവേഷനില്ലാത്ത കോച്ചുകൾ പുനഃസ്ഥാപിച്ചിട്ടില്ല 22609-മംഗലൂരു-കോയമ്പത്തൂർ ഇന്റർസിറ്റി-ആറ് കോച്ചുകൾ 22610 കോയമ്പത്തൂർ മംഗലൂരു ഇന്റർസിറ്റി-ആറ് കോച്ചുകൾ 16605-മംഗലൂരു-നാഗർകോവിൽ ഏറനാട്-ആറ് കോച്ചുകൾ 16606-നാഗർകോവിൽ-മംഗലൂരു ഏറനാട്-ആറ് കോച്ചുകൾ 16791-തിരുനെൽവേലി-പാലക്കാട് പാലരുവി-നാല് കോച്ചുകൾ 16792-പാലക്കാട്-തിരുനെൽവേലി പാലരുവി-നാല് കോച്ചുകൾ 16649-…

Read More

മുഖ്യമന്ത്രിയെക്കാൾ ജനപിന്തുണ വി ഡി സതീശന്; കേരളത്തിൽ ഭരണവിരുദ്ധ വികാരമെന്ന് എൻഡിടിവി വോട്ട് വൈബ് സർവ്വേ

കേരളത്തിൽ ഭരണവിരുദ്ധ വികാരമെന്ന് ദേശീയ മാധ്യമമായ എൻഡിടിവി വോട്ട് വൈബ് സർവ്വേ. ഭരണത്തിൽ അതൃപ്തി എന്ന് അമ്പത് ശതമാനം പേരും, ഭരണം നല്ലതെന്ന് 40 ശതമാനം പേരും ഭരണം വളരെ മോശം എന്ന് പറയുന്നത് 31 ശതമാനം ആളുകളുമാണ്.നേതാക്കളിൽ വി ഡി സതീശന് 22 ശതമാനമാണ് പിന്തുണയുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനെ 18 ശതമാനവും ,കെ കെ ശൈലജയ്ക്ക് 16 ശതമാനവും ബി ജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് 14.5 ശതമാനം പേരുടെ പിന്തുണയുണ്ട്. ജനങ്ങൾ…

Read More

ഇടുക്കി ഡാം തല്‍ക്കാലം തുറക്കേണ്ടെന്ന് തീരുമാനം; ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട്

കട്ടപ്പന: ഇടുക്കി ഡാമില്‍ ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ ആദ്യ മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. 2389. 78 അടിക്കു മുകളിലാണ് ഇപ്പോഴത്തെ ജലനിരപ്പ്. ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നുണ്ട്. എന്നാല്‍, അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടെന്ന തീരുമാനത്തിലാണ് വൈദ്യുതി ബോര്‍ഡ് . പ്രളയസാധ്യത കണക്കിലെടുത്ത് ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയായ 2403 അടിയിലെത്തിക്കാന്‍ കേന്ദ്ര കമ്മീഷന്‍ അനുമതി കെഎസ്ഇബിക്ക് അനുമതി നല്‍കി. ഇടുക്കി അണക്കെട്ടിന്റെ ഇപ്പോഴത്തെ റൂള്‍ കര്‍വ് അനുസരിച്ച് ജലനിരപ്പ് 2390.86 അടിയിലെത്തിയാല്‍ ആദ്യത്തെ…

Read More

അങ്കമാലിയിൽ ജോസ് തെറ്റയിൽ; ജെ ഡി എസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജെ ഡി എസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നാല് സീറ്റാണ് ഇത്തവണ എൽ ഡി എഫിൽ ജെഡിഎസിന് ലഭിച്ചത്. കോവളം, തിരുവല്ല, ചിറ്റൂർ, അങ്കമാലി സീറ്റുകളിലാണ് ജെഡിഎസ് മത്സരിക്കുന്നത് കോവളത്ത് നീലലോഹിതദാസ നാടാർ സ്ഥാനാർഥിയാകും. മാത്യു ടി തോമസ് തിരുവല്ലയിലും കെ കൃഷ്ണൻകുട്ടി ചിറ്റൂരിലും ജോസ് തെറ്റയിൽ അങ്കമാലിയിലും സ്ഥാനാർഥിയാകും.

Read More

എഫ് ബി പോസ്റ്റ്‌ സുധാകരൻ ഇട്ടതല്ല എന്നോട് പറഞ്ഞതാണ്, പറവൂരിൽ കെ സുധാകരനെ പിന്തുണച്ചുള്ള പോസ്റ്റർ വെച്ചത് സിപിഐഎം ആയിരിക്കാം; വി ഡി സതീശൻ

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ 50 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കോൺഗ്രസ് തയാറാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ഫെയ്സ്ബുക്ക് പോസ്റ്റ് കെ. സുധാകരനല്ല തയാറാക്കിയതെന്നാണ് തന്നോട് പറഞ്ഞത്. കണ്ണൂരുമായി അദ്ദേഹത്തിനുള്ള ബന്ധം പറയുന്ന ഫെയ്സ്ബുക്ക് പോസ്റ്റിൽ ഒരു കുഴപ്പവുമില്ല.സീറ്റിനായി ആളുകൾ നേതാക്കളെ കാണുന്നത് സ്വാഭാവികമാണ്. മുപ്പത് വർഷം മുമ്പ് താനും ഇതുപോലെ നേതാക്കളെ കണ്ടിട്ടുണ്ട്.സി പി ഐ എമ്മും ബിജെപിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ലല്ലോ. ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അന്വേഷണ സംഘത്തിന്‍റെ പ്രവർത്തനത്തിൽ കേരളത്തിന് ഉത്കണ്ഠയുണ്ട്. കോടതി പറയുന്നത് കോടതിയുടെ…

Read More