സുശാന്തിന്റെ ദില്‍ ബേചാരയിലെ ‘ഖുല്‍കെ ജീനേ കാ’ എന്ന ഗാനവും തരംഗമായി

മുംബൈ: സുശാന്ത് സിംഗ് രാജ്പുത് അവസാനമായി അഭിനയിച്ച ‘ദില്‍ ബേചാര’ ജൂലൈ 24-നു ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ വി ഐ പി യിലൂടെ ഒ ടി ടി റിലീസിന് തയ്യാറെടുത്തിരിക്കവേ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സുശാന്തിന്റെ മറ്റൊരു ഡ്യുയറ്റ് ഗാന വിഡിയോയും പുറത്തു വിട്ടിരിക്കയാണ് ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ്. എ ആര്‍ റഹ്മാന്‍ ചിട്ടപ്പെടുത്തി സുശാന്ത് സിംഗ് രാജ്പുതും പുതുമുഖ നായിക സഞ്ജനാ സംഘിയും ചുവടു വെച്ച പാരിസ് നഗരത്തിന്റെ മനോഹാരിതയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ‘ഖുല്‍കെ…

Read More

വാവാ സുരേഷന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തു

അണലിയുടെ കടിയേറ്റ് ആശുപത്രിയില്‍ കഴിയുന്ന വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കാന്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷര്‍മദിന് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമാണ്. വൈകുന്നേരത്തോടെ സുരേഷിനെ പ്രത്യേക മുറിയിലേക്ക് മാറ്റും. ഈ മുറിയുടെ വാടകയും സര്‍ക്കാര്‍ നല്‍കുമെന്നും ണന്ത്രി അറിയിച്ചു. അപകടനില തരണം ചെയ്‌തെങ്കിലും അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടാകുമെന്നും ആരോഗ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ…

Read More

പ്രശസ്ത മാർക്‌സിസ്റ്റ് ചിന്തകൻ ഐജാസ് അഹമ്മദ് അന്തരിച്ചു

  ലോകപ്രശസ്ത മാർക്‌സിസ്റ്റ് ചിന്തകൻ ഐജാസ് അഹമ്മദ്(86) അന്തരിച്ചു. കാലിഫോർണിയയിൽ വെച്ചാണ് അന്ത്യം. അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ നിരവധി സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2017 മുതൽ ഇർവിനിലെ കാലിഫോർണിയ സർവകലാശാലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഇന്ത്യൻ വെബ്‌സൈറ്റ് ന്യൂസ് ക്ലിക്കിന്റെ സീനിയർ ന്യൂസ് അനലിസ്റ്റായും ഫ്രണ്ട് ലൈൻ മാഗസിന്റെ എഡിറ്റോറിയൽ കൺസൾട്ടന്റായും പ്രവർത്തിച്ചിട്ടുണ്ട്. യുപിയിലാണ് ഐജാസ് അഹമ്മദിന്റെ ജനനം. ഇന്ത്യ-പാക് വിഭജനത്തെ തുടർന്ന് മാതാപിതാക്കൾക്കൊപ്പം പാക്കിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു. ഇൻ തിയറി, ക്ലാസസ്, നേഷൻസ്, മുസ്ലീം ഇൻ…

Read More

മുംബൈയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

മുംബൈ: മുംബൈയിലെ പരേലിലെ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം  അവിഘ്ന പാർക്ക് അപാർട്ട്മെൻ്റിലാണ് തീപിടുത്തം ഉണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നിരവധിപേർ കെട്ടിടത്തിൽ കുടുകുടുങ്ങിക്കിടക്കുന്നതായ) സംശയിക്കുന്നു. 64 നില കെട്ടിടത്തിന്റെ 19ആം നിലയിലാണ് തീപിടുത്തം. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനിടെ ബിൽഡിംഗിൽ നിന്ന് താഴേക്ക് ചാടിയ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Read More

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്‌സുമാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കും

സൗദി അറേബ്യയിലെ നജ്‌റാനിൽ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്‌സുമാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കും. ഇതിനായുള്ള നടപടികൾ പുരോഗമിക്കുന്നതായി നോർക്ക അറിയിച്ചു. റിയാദിലെ എംബസിയുമായും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റുമായും ബന്ധപ്പെട്ടതായി നോർക്ക റൂട്ട്‌സ് സിഇഒ ഹരികൃഷ്ണൻ കെ നമ്പൂതിരി പറഞ്ഞു കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ്, തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്ന് മലയാളികൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

Read More

കണ്ണൂരില്‍ കഴിഞ്ഞാഴ്ച്ച മരിച്ച വയോധികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂരില്‍ കഴിഞ്ഞ ശനിയാഴ്ച മരിച്ച വയോധികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോളയാട് സ്വദേശി മരാടി കുംഭയ്ക്കാണ് മരണശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. രോഗ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ശനിയാഴ്ച അവശനിലയില്‍ ആയതിനെ തുടര്‍ന്നാണ് കുംഭയെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ചുമയും ശ്വാസതടസവും അനുഭവപ്പെട്ടതിന് പിന്നാലെയാണ് അവശനിലയിലായത്.

Read More

സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ റ്റി.എൽ സാബു അവധിയിൽ. പകരം ചാർജ് വൈസ് ചെയർപേഴ്സൺ ജിഷാ ഷാജിക്ക്

സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ റ്റി.എൽ സാബു അവധിയിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസം മുതലാണ് ചെയർമാൻ അവധിയിൽ പോയത്. ആരോഗ്യപരമായ കാരണങ്ങളാൽ അവധിയിൽ പോയതെന്നാണ് റ്റി.എൽ സാബു പറയുന്നത്. അതേ സമയം സി.പി.എം നേതൃത്വം സാബുവിനോട് അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ചതനുസരിച്ചാണ് സാബു അവധിയിൽ പോയതെന്നാണ് സൂചന. കഴിഞ്ഞയാഴ്ച ബത്തേരിയുടെ വികസനം എന്ന വാട്ട്സ്ആപ്പ് കുട്ടായ്മയിൽ പ്രചരിച്ച ചെയർമാൻ റ്റി.എൽ സാബു നടത്തിയ അസഭ്യവർഷത്തെ തുടർന്ന് വ്യാപക പ്രതിഷേധവും പരാതി ഉയർന്നിരുന്നു. ഈ സംഭവത്തിൻ്റെ പരാതിയിന്മേൽ ബത്തേരി പോലിസ്…

Read More

നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ ആദ്യത്തെ ഇന്റലിജൻസ് ബ്രീഫിംഗ് തിങ്കളാഴ്ച ആരംഭിക്കും

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ ആദ്യത്തെ ഇന്റലിജന്‍സ് ബ്രീഫിംഗ് തിങ്കളാഴ്ച ആരംഭിക്കും. 2021 ജനുവരിയിൽ അധികാരമേൽക്കാൻ തയ്യാറെടുക്കുന്ന ബൈഡന് ദേശീയ സുരക്ഷാ വിഷയങ്ങളിൽ രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടുകളായിരിക്കും ലഭിക്കുക. ബൈഡന്‍, വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് എന്നിവര്‍ തിങ്കളാഴ്ച്ച തന്നെ അവരുടെ ഭരണത്തിൽ ഉന്നതതല സാമ്പത്തിക തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരുടെ പേരുകള്‍ പ്രഖ്യാപിക്കുമെന്ന് വിശ്വസിക്കുന്നു. വൈറ്റ് ഹൗസ് ബജറ്റ് ഓഫീസ് മേധാവിയായി നീര ടാൻഡനായിരിക്കാന്‍ സാധ്യതയുണ്ടെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട്…

Read More

ആഴക്കടൽ മത്സ്യബന്ധന വിഷയം തന്നോട് പറഞ്ഞത് ജാക്‌സൺ പൊള്ളയിൽ എന്ന് ചെന്നിത്തല

മത്സ്യത്തൊഴിലാളി യൂനിയൻ ജാക്‌സൺ പൊള്ളയിലാണ് ആഴക്കടൽ മത്സ്യബന്ധന വിഷയം തന്നോട് പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തങ്ങളുടെ 5000 കോടിയുടെ കരാർ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും തന്നെ വന്ന് കാണുമോ. മുഖ്യമന്ത്രിക്ക് തന്നോട് അരിശമാണെന്നും ചെന്നിത്തല പറഞ്ഞു ഐശ്വര്യ കേരളയാത്രയിലെ ലിസണിംഗ് പരിപാടിയിൽ ആലപ്പുഴയിൽ വെച്ചാണ് ജാക്‌സൺ പൊള്ളയിൽ ഈ വിഷയം തന്നോട് പറയുന്നത്. 400 ട്രോളറുകൾക്കും അഞ്ച് മദർ ഷിപ്പുകൾക്കും വേണ്ടി കരാർ ഒപ്പിട്ടതായും ഇത് തീരപ്രദേശത്ത് വൻ പ്രതിസന്ധിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരും…

Read More

കോഴിക്കോട് ജില്ലയിൽ  319 പേര്‍ക്ക് കോവിഡ് ;രോഗമുക്തി 513, ടി.പി.ആര്‍: 5.38 ശതമാനം

  കോഴിക്കോട്  ജില്ലയിൽ 319 ഇന്ന് കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. 5 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 313 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. 6058 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 513 പേര്‍ കൂടി രോഗമുക്തി നേടി. 5.38 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി…

Read More